മഴ പെയ്യാന്‍ ഡോറെമോണും ഹലോ കിറ്റിയും വേണമത്രെ; തായ്ലന്ഡുകാരുടെ വേറിട്ട പ്രാര്‍ഥന
Wednesday, May 29, 2024 11:16 AM IST
കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട രണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണല്ലൊ ഡോറെമോണും ഹലോ കിറ്റിയും. ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട ഈ കഥാപാത്രങ്ങള്‍ പിന്നീട് ബാഗിലും ചുവരിലുമൊക്കെ ചിത്രങ്ങളായി സ്ഥാനംപിടിച്ചു. ശേഷം കളിപ്പാട്ടങ്ങളുമായി മാറി.
എന്നാല്‍ പ്രാര്ഥനാമുറിയില് ഇവരെത്തുമെന്ന് ആരുംതന്നെ കരുതിയിരിക്കില്ല. പക്ഷേ അങ്ങനെ സംഭവിച്ചിരിക്കുന്നു. സംഭവം അങ്ങ് തായ്ലന്ഡിലാണ്.
അവിടുത്തെ കര്‍ഷകര്‍ മഴപെയ്യനായി ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ പൂച്ചകളെ ഉപയോഗിച്ചിരുന്നു. അവര്‍ യഥാര്‍ഥ പൂച്ചകളെ ഉപയോഗിച്ച് കൂട്ടിലടച്ച് വെള്ളം തെറിപ്പിച്ചാണ് ആരാധിച്ചിരുന്നത്. പുരാതന കാലത്ത് കറുത്ത പൂച്ചകള്‍ കരയുന്നതുവരെ വെള്ളം തെറിപ്പിക്കുമായിരുന്നു.
എന്നാല്‍ കാലം മാറിയപ്പോള്‍ അറിവ് തെളിയുകയും മൃഗങ്ങള്‍ക്കും വേദനയും മറ്റും ഉണ്ടെന്ന് മനസിലാക്കുകയും ചെയ്തു. അതിന് പ്രകാരം മൃഗങ്ങളെ ദ്രോഹിക്കുന്ന പരിപാടി നിര്‍ത്തി.
എങ്കിലും പ്രാര്‍ഥനയില്‍ പൂച്ച ആവശ്യമായതിനാല്‍ മറ്റൊരു വഴി വേണമല്ലൊ. അങ്ങനെയാണ് കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കാം എന്ന ചിന്ത വന്നത്. ഡോറെമോണും ഹലോ കിറ്റിയുമൊക്കെ പേരുകേട്ട പൂച്ചകളായതിനാല്‍ അവയെ തിരഞ്ഞെടുക്കുകയായിരുന്നു.
2015 മുതല്‍ ഇത്തരത്തില്‍ പൂച്ച കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് വിവരം. എന്തായാലും സംഗതി വെെറലായി. "തായ്ലന്ഡില് മഴ പെയ്യിക്കാന്‍ ജപ്പാന് പൂച്ചകള്‍ക്ക് കഴിയട്ടെ' എന്നാണ് ചിലര്‍ കമന്റില്‍ കുറിക്കുന്നത്.