ലോറി ഓട്ടം നിർത്തുന്പോൾ ഈ ഡ്രൈവർ ഓടാൻ തുടങ്ങും!
Friday, October 22, 2021 7:06 PM IST
സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ ഇന്ത്യ അറിയുന്ന ഓട്ടക്കാരനായ കഥ. അതാണ് തോമസ് പള്ളിത്താഴന്റെ ജീവിതം. രണ്ടുപതിറ്റാണ്ടായി ലോറിഡ്രൈവറാണ് തോമസ്. കൃഷിയിൽനിന്നുള്ള വരുമാനം ഉപജീവിതത്തിന് തികയാതെ വന്നതോടെ ഡ്രൈവിംഗിനായി മുംബൈയ്ക്ക് വണ്ടികയറി.
തൊഴിലിനിടെ കഴുത്തുവേദന സ്ഥിരമായി അലട്ടിയപ്പോൾ വ്യായാമം തുടങ്ങി. ആദ്യം നടത്തമായിരുന്നു, പിന്നീട് ഓട്ടമായി. ആറുവർഷമായി ദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ തോമസ് സജീവമാണ്. ഇതിനകം നിരവധി മാരത്തൺ മെഡലുകളാണ് നേടിയത്. ഡ്രൈവിംഗിൽ നിന്ന് താത്കാലികമായി മാറിയ തോമസ് വീണ്ടും ഡ്രൈവറായി കയറിയിരിക്കുകയാണ്.
60 കഴിഞ്ഞവരെ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ എടുക്കാറില്ലെങ്കിലും മാരത്തൺ ഓട്ടത്തിന്റെ പേരാണ് ജോലി തരപ്പെട്ടതെന്ന് തോമസ് കുറിക്കുന്നു. ഇപ്പോൾ ലോറി വിശ്രമികുന്പോൾ തോമസ് ചേട്ടൻ ഓടാൻ പോകും രാവിലെ 10 കിലോമീറ്ററോളം ഓടിയ കാര്യം തോമസ് ചേട്ടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരിക്കുകയാണ്.
പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യ മുഴുവൻ ഒന്നു ചുറ്റണമെന്ന് ഒരിക്കൽ കുടി ആഗ്രഹം. പുതിയ ഒരു കമ്പനിയിൽ ജോലി തരപ്പെടുത്തി. 60 കഴിഞ്ഞവരെ ആ കമ്പനിയിൽ എടുക്കാൻ നിയമമില്ല. എന്നാലും മരത്തോണ് ഓട്ടത്തിന്റെ പേരിൽ പുതിയ ഒരു വണ്ടി തന്നെ തരപ്പെട്ടു കിട്ടി.
ഉറക്കം, വിശ്രമം എല്ലാം വണ്ടിയിൽ തന്നെ. ഭക്ഷണം ഹോട്ടലിൽ, പഴങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ, തുടങ്ങി കുറെയൊക്കെ വണ്ടിയിൽ തന്നെ കഴിക്കും. ബാംഗ്ലൂർ നിന്നും 700 km സഞ്ചരിച്ചു ആന്ധ്രാപ്രാദേശിൽ ഗുണ്ടുർ എന്ന സ്ഥലത്ത് എത്തി. ഇന്നലെ ഓടാൻ സമയം കിട്ടിയില്ല, കാരണം മിനിഞ്ഞാന്ന് രാത്രി വണ്ടി ഓടിച്ചു, ഉറങ്ങാൻ സമയം കിട്ടിയില്ല. ഇന്നലെ ഉറങ്ങാൻ സമയം കിട്ടി, അതു കൊണ്ട് ഇന്ന് രാവിലെ 10km ഓടി.
വ്യായാമം ചെയ്യാൻ സമയം കിട്ടുന്നില്ല എന്ന് പരാധി പറയുന്നവർ ശ്രദിക്കാൻ വേണ്ടിയാണ് ഞാൻ ഇതൊക്കെ എഴുതുന്നത്. എങ്ങനെ എങ്കിലും 60 തികഞ്ഞു പെൻഷൻ പറ്റി വിശ്രമിക്കാൻ കാത്തിരിക്കുന്ന സർക്കാർ ജോലിക്കാരെയും, മറ്റു കമ്പനി ജോലിക്കാരെയും ധരാളം കാണാറുണ്ട്. അവരോട് ഒരു വാക്ക്. എനിക്കും 60 കഴിഞ്ഞു, പക്ഷെ വിശ്രമിക്കാൻ സമയം ആയില്ല. എന്റെ ജീവിതത്തിലെ വളരെ അതികം മനോഹരം ആക്കി മാറ്റണം എന്ന് ആഗ്രഹിക്കുന്ന പുതിയ ഒരു അദ്ധ്യായം ഇവിടെ തുടങ്ങുകയാണ്.
സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു വീഡിയോ ഈയിടെ കാണാനിടയായി.അദ്ദേഹം പറയുന്നു, നമോരോരുത്തരും ഭൂമിയിലേക്ക് യാത്ര വരുന്ന സഞ്ചാരികൾ ആണ്. യാത്ര കഴിഞ്ഞു തിരിച്ചുള്ള മടകയാത്രയാണ് മരണം. നമ്മളിൽ അതികം പേരും സഞ്ചാരി ആയി വന്നു ആദ്യമായി വന്നിറങ്ങുന്ന ബസ്സ്റ്റാന്റിൽ തന്നെ കിടന്നുറങ്ങി ലാസ്റ്റ് ബസിന്റെ സമയം ഉറക്കം തെളിഞ്ഞു അതെ ബസ്സ്റ്റാന്റിൽ നിന്ന് തന്നെ മടങ്ങി പോവുന്ന യാത്രകരാണ്.
ആരോഗ്യം നശിപ്പിച്ചു കളഞ്ഞു, എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കിയാലും അതൊന്നും ആരോഗ്യത്തിന് തുല്യമാവില്ല. മനസിന്റെ ആഗ്രഹങ്ങൾക്കൊത്തു ശരീരം ചലിക്കാതെ വരുമ്പോൾ മാത്രമേ നമുക്കതു മനസ്സിലാവുകയുള്ളു. അടുത്ത ലോഡിന് വേണ്ടി ഞാനിവിടെ കാത്തിരിക്കുന്നു. നാളെ രാവിലെ എന്റെ ഓട്ടം ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്താകാം. പ്രാർത്ഥനയിൽ എന്നെ കുടി ഓർക്കുക. സ്നേഹത്തോടെ Thomas pallithazhath. ❤❤❤❤