ഒരേ സമയത്ത് ഗർഭിണികളായ ഇരട്ടകൾ! പ്രത്യേകത നിറഞ്ഞ കുടുംബം
Thursday, January 21, 2021 11:09 PM IST
തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ഇരട്ടകൾ- ഇതായിരുന്നു ബ്രിട്ടനിയും ബ്രിയാനയും. യുഎസിലാണ് ഇരുവരുടെയും താമസം. സഹോദരങ്ങളായ ജോഷും ജെർമിയും 2017ൽ ഒരു ഫെസ്റ്റിവലിൽ വച്ചാണ് ബ്രിട്ടനിയേയും ബ്രിയാനേയും കണ്ടുമുട്ടുന്നത്. ജോഷും ജെർമിയായും ഇരട്ടകളാണ്, അതും കണ്ടാൽ ഒരുപോലെയിരിക്കുന്നവർ! 2018 ഇവർ വിവാഹിതരായി. സാമ്യം ഇതുകൊണ്ടും തീർന്നില്ല. ഇപ്പോൾ ഏതാണ്ട് ഒരേ സമയത്ത് ഗർഭം ധരിച്ചിരിക്കുകയാണ് ബ്രിട്ടനിയും ബ്രിയാനയും!
"ജന്മദിനവും ഡ്രൈവിംഗ് ലൈസൻസ് എടുത്തതും ഡിഗ്രി പൂർത്തിയാക്കിയതുമെല്ലാം ഞങ്ങൾ ഒരുമിച്ചാണ്. അതുകൊണ്ടാണ് ഗർഭധാരണത്തിന്റെ കാര്യത്തിലും ഇങ്ങനെ ഒരു തീരുമാനമെടുത്ത്'- ബ്രിട്ടനി പറയുന്നു. ഇരുവരുടെയും പേരിലുള്ള സോഷ്യൽ മീഡിയ പേജിന് ഒരു ലക്ഷത്തിനടുത്ത് ഫോളവേഴ്സാണുള്ളത്. തങ്ങളുടെ വിശേഷങ്ങളെല്ലാം നാൽവർ സംഘം ഇതിലൂടെയാണ് പങ്കുവയ്ക്കുന്നത്. ഇരുവർക്കും ജനിക്കുന്നത് ഇരട്ടകുട്ടികളായിരിക്കുമോ എന്നതാണ് ഇപ്പോൾ ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റിനു കീഴിലുള്ള ചർച്ച.