ചങ്ക്സ് എന്നു പറഞ്ഞാൽ ഇതാണ്; അലിഫിന് രണ്ടല്ല, നാലുകാലുണ്ട്
Wednesday, April 6, 2022 5:32 PM IST
ശാസ്താംകോട്ട ഡിബി കോളേജിലെ വിദ്യാർത്ഥിയായ അലിഫ് മുഹമ്മദിന്റെ സഹപാഠികൾ തോളിൽ എടുത്തുകൊണ്ട് പോകുന്ന വീഡിയോ വൈറലാകുന്നു. മൂന്നാം വർഷ ബികോം ബിരുദ വിദ്യാർത്ഥിയായ അലിഫിന് ജന്മന ഇരുകാലുകൾക്കും സ്വാധീനമില്ല. സഹപാഠികളായ ആര്യയുടെയും അർച്ചനയുടെയും കൂടെയുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കോളജ് ഡേയ്ക്ക് എത്തിയ ജഗത്ത് തുളസീധരൻ പകർത്തിയ വീഡിയോയാണ് വൈറലായത്. അലിഫിനെ കോളേജിലേക്ക് കൊണ്ടുവരുന്നതും വീട്ടിൽ തിരികെ കൊണ്ടു പോകുന്നതും ക്യാമ്പസിൽ മറ്റ് സഹായങ്ങൾ നൽകുന്നതും ഇവരെപോലയുള്ള ഡിബിയിലെ സഹപാഠികളാണ്.