സമരപ്പന്തലിൽ "ശ്രീരാഗമോ' പാടി വൈറലായി ആസാം സ്വദേശി!
Thursday, March 31, 2022 8:08 PM IST
ദേശിയ പണിമുടക്ക് ദിനത്തിൽ സമരപ്പന്തലിലെ ആസാം സ്വദേശിയുടെ ഗാനാലാപനം വൈറലാകുന്നു. ചങ്ങനാശേരിയിലെ സമരപ്പന്തലിലായിരുന്നു അതിഥി തൊഴിലാളിയായി എത്തിയ ആസാം സ്വദേശിയുടെ പ്രകടനം. യേശുദാസ് പാടിയ ശ്രീരാഗമോ എന്നു തുടങ്ങുന്ന ഗാനമാണ് കരോക്കെയുടെ സഹായത്തോടെ ആസാം സ്വദേശി ആലപിച്ചത്.
ഗാനം മനോഹരമായി ആലപിച്ചെന്നാണ് സോഷ്യൽ മീഡിയയുടെ ഒന്നടങ്കമുള്ള അഭിപ്രായം. ചുറ്റുമുള്ളവർ ആർപ്പുവിളിയോടെ ഗാനാലപനത്തെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കാണാം.