വ​രു​ന്നു പെ​രു​മ​ഴ! മൂ​ന്നു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അലർട്ട്; കേ​​​ര​​​ള​​​മെ​​​ങ്ങും ജാ​​​ഗ്ര​​​താ മുന്നറിയിപ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ല്‍തീ​​​യി​​​ല്‍ വെ​​​ന്തു​​​രു​​​കി​​​യ കേ​​​ര​​​ള​​​ത്തെ വി​​​റ​​​പ്പി​​​ച്ച് തി​​​മി​​​ര്‍​ത്തു പെ​​​യ്യു​​​ന്ന വേ​​​ന​​​ല്‍മ​​​ഴ അ​​​ടു​​​ത്ത അ​​​ഞ്ചു ദി​​​വ​​​സ​​​വും അ​​​തി​​​ശ​​​ക്ത​​​മാ​​​യി തു​​​ട​​​രും. അ​​​ടു​​​ത്ത ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പേ​​​മാ​​​രി​​​ക്കു സ​​​മാ​​​ന​​​മാ​​​യ അ​​​ള​​​വി​​​ല്‍ മ​​​ഴ പെ​​​യ്യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ള​​​മാ​​​കെ അ​​​ടു​​​ത്ത അ​​​ഞ്ചു ദി​​​വ​​​സം ജാ​​​ഗ്ര​​​താ മു​​​ന്ന​​​റ​​​ിയി​​​പ്പു​​​ക​​​ള്‍ ന​​​ല്‍​കി.

തീ​​​വ്ര മ​​​ഴ തു​​​ട​​​രു​​​ന്ന പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്നും നാ​​​ളെ​​​യും റെ​​​ഡ് അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​ന്നും നാ​​​ളെ​​​യും ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്നും നാ​​​ളെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍​ട്ടും തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ യെ​​​ല്ലോ അ​​​ല​​​ര്‍​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​ല്‍ 204 മി​​​ല്ലി​​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ല്‍ മ​​​ഴ പെ​​​യ്യു​​​മെ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്. പ്ര​​​ള​​​യം വി​​​ത​​​യ്ക്കാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മാ​​​യ അ​​​ള​​​വി​​​ല്‍ മ​​​ഴ പെ​​​യ്യാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം മു​​​ന്‍നി​​​ര്‍​ത്തി അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കാ​​​ന്‍ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ള്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

വി​​​നോ​​​ദസ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ളും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള രാ​​​ത്രിയാ​​​ത്ര​​​ക​​​ളും ക​​​ഴി​​​വ​​​തും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്താ​​​കെ വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ മ​​​ഴ​​​ക്കാ​​​ല പൂ​​​ര്‍​വ ശു​​​ചീ​​​ക​​​ര​​​ണം കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഓ​​​ട​​​ക​​​ള്‍ നി​​​റ​​​ഞ്ഞു വീ​​​ടു​​​ക​​​ളി​​​ല്‍ വെ​​​ള്ളം ക​​​യ​​​റി​​​യും നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി.

അ​​​തി​​​ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന മ​​​ഴ​​​യി​​​ല്‍ മ​​​ണ്ണി​​​ടി​​​ഞ്ഞും മ​​​ര​​​ങ്ങ​​​ള്‍ ക​​​ട​​​പു​​​ഴ​​​കി വീ​​​ണു​​​മു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളാ​​​ണ് ഏ​​​റെ​​​യും. ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ 34 വീ​​​ടു​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും 219 വീ​​​ടു​​​ക​​​ള്‍ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ര്‍​ന്ന​​​താ​​​യാ​​​ണ് പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്ക്. വ​​​ര​​​ള്‍​ച്ച മൂ​​​ല​​​വും വെ​​​ള്ളം ക​​​യ​​​റി​​​യ​​​തു മൂ​​​ല​​​വും നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യ കൃ​​​ഷിനാ​​​ശ​​​വു​​​മു​​​ണ്ടാ​​​യി.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ 11 പേ​​​ര്‍ മ​​​ര​​​ണ​​​പ്പെ​​​ട്ടു. മ​​​ഴ​​​യെ തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​തി​​​ല്‍ അ​​​ധി​​​കം പേ​​​രും മ​​​ര​​​ണ​​​പ്പെ​​​ട്ട​​​തെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു. ഇ​​​നി​​​യൊ​​​ര​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു വ​​​രെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ പോ​​​ക​​​രു​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി.

21ന് ​​​നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ല്‍ അ​​​തി​​​തീ​​​വ്ര മ​​​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചൊ​​​വ്വ, ബു​​​ധ​​​ന്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്‍​പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ചൊ​​​വ്വാ​​​ഴ്ച ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ ചൊ​​​വ്വാ​​​ഴ്ച അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്. മ​​​റ്റെ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ചൊ​​​വ്വാ​​​ഴ്ച യെ​​​ല്ലോ അ​​​ല​​​ര്‍​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍​ട്ടും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ല്‍ യെ​​​ല്ലോ അ​​​ല​​​ര്‍​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

മ​ഴ​ക്കു​റ​വി​നു പ​രി​ഹാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ല്‍മ​​​ഴ തി​​​മി​​​ര്‍​ത്തു പെ​​​യ്ത​​​തോ​​​ടെ മ​​​ഴ​​​ക്കു​​​റ​​​വും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടു. മേ​​​യ് ഒ​​​ന്നി​​​ന് 61 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ​​​ക്കു​​​റ​​​വ്. എ​​​ന്നാ​​​ല്‍ ഇ​​​ന്ന​​​ലെ ആ​​​യ​​​പ്പോ​​​ഴേ​​​ക്കും അ​​​ത് 32 ശ​​​ത​​​മാ​​​ന​​​മാ​​​യി ചു​​​രു​​​ങ്ങി.

കാ​​​ല​​​വ​​​ര്‍​ഷം 31ന്

​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​ഷം 31ഓ​​​ടെ കേ​​​ര​​​ള​​​ത്തി​​​ല്‍ പെ​​​യ്തു തു​​​ട​​​ങ്ങാ​​​ന്‍ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​റ്റി​​​ന്‍റെ ശ​​​ക്തി​​​യും അ​​​നു​​​ബ​​​ന്ധ അ​​​ന്ത​​​രീ​​​ക്ഷ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും കാ​​​ല​​​വ​​​ര്‍​ഷം നേ​​​ര​​​ത്തേ കേ​​​ര​​​ള​​​തീ​​​രം തൊ​​​ടാ​​​ന്‍ സ​​​ഹാ​​​യ​​​ക​​​മാ​​​യ നി​​​ല​​​യി​​​ലാ​​​ണ്.

അ​​​ടു​​​ത്ത 48 മ​​​ണി​​​ക്കൂ​​​റി​​​ല്‍ കാ​​​ല​​​വ​​​ര്‍​ഷം തെ​​​ക്ക​​​ന്‍ ആ​​​ന്‍​ഡ​​​മാ​​​ന്‍ ക​​​ട​​​ലി​​​ലും തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ ബം​​​ഗാ​​​ള്‍ ഉ​​​ള്‍​ക്ക​​​ട​​​ലി​​​ലും നി​​​ക്കോ​​​ബാ​​​ര്‍ ദ്വീ​​​പു​​​ക​​​ളി​​​ലും പെ​​​യ്തു തു​​​ട​​​ങ്ങാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ആ​​​ന്‍​ഡ​​​മാ​​​ന്‍ നി​​​ക്കോ​​​ബാ​​​ര്‍ ദ്വീ​​​പുകളില്‍ കാ​​​ല​​​വ​​​ര്‍​ഷ​​​മെ​​​ത്തി​​​ച്ചേ​​​ര്‍​ന്നാ​​​ല്‍ പി​​​ന്നീ​​​ടു​​​ള്ള 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം കേ​​​ര​​​ള​​​ത്തി​​​ലും കാ​​​ല​​​വ​​​ര്‍​ഷം വ​​​ര​​​വ​​​റി​​​യി​​​ക്കും.

ബം​​​ഗാ​​​ള്‍ ഉ​​​ള്‍​ക്ക​​​ട​​​ലി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​ദ സാ​​​ധ്യ​​​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബു​​​ധ​​​നാ​​​ഴ്ച​​​യോ​​​ടെ ബം​​​ഗാ​​​ള്‍ ഉ​​​ള്‍​ക്ക​​​ട​​​ലി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​ദം രൂ​​​പ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഈ ​​​ന്യൂ​​​ന​​​ര്‍​ദം തീ​​​വ്ര ന്യൂ​​​ന​​​മ​​​ര്‍​ദ​​​മാ​​​യി മാ​​​റി​​​യേ​​​ക്കും. ന്യൂ​​​ന​​​മ​​​ര്‍​ദം രൂ​​​പ​​​പ്പെ​​​ട്ടാ​​​ന്‍ ഇ​​​തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ഫ​​​ല​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇ​​​തോ​​​ടെ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന മ​​​ഴ ശ​​​മ​​​ന​​​മാ​​​കാ​​​തെ തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. തെ​​​ക്ക​​​ന്‍ ത​​​മി​​​ഴ്നാ​​​ടി​​​നു മു​​​ക​​​ളി​​​ലാ​​​യി രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​​​​യും അ​​​നു​​​ബ​​​ന്ധ​​​മാ​​​യി രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ര്‍​ദ​​​പാ​​​ത്തി​​​യു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ല​​​വി​​​ല്‍ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്.
ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോടനം ; കൊല്ലപ്പെട്ടവ​ർ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ൾ സി​പി​എം വക സ്മാ​ര​കം
ക​​​​ണ്ണൂ​​​​ര്‍: ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ളാ​​​​ക്കി സ്മാ​​​​ര​​​​കം പ​​​​ണി​​​​ത് സി​​​​പി​​​​എം. പാ​​​​നൂ​​​​ർ ചെ​​​​റ്റ​​​​ക്ക​​​​ണ്ടി​​​​യി​​​​ലെ ഷൈ​​​​ജു, സു​​​​ബീ​​​​ഷ് എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ര​​​​ക്ത​​​​സാ​​​​ക്ഷി സ്മാ​​​​ര​​​​ക മ​​​​ന്ദി​​​​രം നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ചെ​​​​റ്റ​​​​ക്ക​​​​ണ്ടി എ​​​​കെ​​​​ജി ന​​​​ഗ​​​​റി​​​​ൽ നി​​​​ർ​​​​മി​​​​ച്ച മ​​​​ന്ദി​​​​ര​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം 22ന് ​​​​സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് മ​​​​ന്ദി​​​​രം ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ നോ​​​​ട്ടീ​​​​സി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

2015 ജൂ​​​​ൺ ആ​​​​റി​​​​നാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​രും മ​​​​രി​​​​ച്ച​​​​ത്. നാ​​​​ലു​​​​ പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. പ്ര​​​​ദേ​​​​ശ​​​​ത്തെ കു​​​​ന്നി​​​​ൻമു​​​​ക​​​​ളി​​​​ൽ ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ലാ​​​​ണ് മ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പോ​​​​ലീ​​​​സി​​​​ന്‍റെ എ​​​​ഫ്ഐ​​​​ആ​​​​ർ.

സം​​​​ഭ​​​​വം ന​​​​ട​​​​ന്ന ഉ​​​​ട​​​​ൻ​​ത​​​​ന്നെ അ​​​​ന്ന​​​​ത്തെ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ സി​​​​പി​​​​എ​​​​മ്മി​​​​ന് ഇ​​​​തി​​​​ൽ ഒ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​ഞ്ഞ് ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും പാ​​​​ർ​​​​ട്ടി ബ​​​​ന്ധം​​​​വ​​​​രെ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പോ​​​​സ്റ്റ്​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം ഏ​​​​റ്റു​​​​വാ​​​​ങ്ങി നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ലും സം​​​​സ്കാ​​​​ര​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ലും അ​​​​ന്ന​​​​ത്തെ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ മു​​​​ന്നി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള സ്ഥ​​​​ല​​​​ത്താ​​​​യി​​​​രു​​​​ന്നു സം​​​​സ്ക​​​​രി​​​​ച്ച​​​​ത്.

സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞ​​​​വ​​​​രു​​​​ടെ സം​​​​സ്കാ​​​​ര​​ച​​​​ട​​​​ങ്ങി​​​​ന് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത് ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​പ്പോ​​​​ൾ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ട് സി​​​​പി​​​​എ​​​​മ്മി​​​​ന​​​​ക​​​​ത്തും ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു. തൊ​​​​ട്ട​​​​ടു​​​​ത്ത വ​​​​ർ​​​​ഷം സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സു​​​​ബീ​​​​ഷ്, ഷൈ​​​​ജു ര​​​​ക്ത​​​​സാ​​​​ക്ഷിത്വ ദി​​​​നാ​​​​ച​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. പി​​​​രി​​​​വെ​​​​ടു​​​​ത്താ​​​​ണ് സ്മാ​​​​ര​​​​കമ​​​​ന്ദി​​​​രം നി​​​​ർ​​​​മി​​​​ച്ച​​​​ത്.
മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 12 ദി​​​വ​​​സം നീ​​​ണ്ട വി​​​ദേ​​​ശ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​രു​​​വ​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​ന് ദു​​​ബാ​​​യ്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊ​​​പ്പം ഭാ​​​ര്യ​​​യും മ​​​ക​​​ളു​​​ടെ കു​​​ട്ടി​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ എ​​​ത്തി​​​യി​​​ല്ല. കൂ​​​ടു​​​ത​​​ൽ സ​​​മ​​​യ​​​വും ക്ലി​​​ഫ് ഹൗ​​​സി​​​ൽ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന വാ​​​ർ​​​ഡ് പു​​​ന​​​ർനി​​​ർ​​​ണ​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഗ​​​വ​​​ർ​​​ണ​​​റോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി നാ​​​ളെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്. മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് എ​​​സ്. രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​പി​​​ള്ള​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ എ​​​ത്തി മ​​​ക​​​ൻ ബി​​​പി​​​ൻ ച​​​ന്ദ്ര​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ലെ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു. ഇ​​​ന്തോ​​​നേ​​​ഷ്യ, ദു​​​ബാ​​​യ് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ല​​​സ്ഥാ​​​ന​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.

വി​​​ദേ​​​ശ​​​യാ​​​ത്ര സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല. ക​​​ഴി​​​ഞ്ഞ ആ​​​റി​​​നാ​​​ണ് സ്വ​​​കാ​​​ര്യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും കു​​​ടും​​​ബ​​​വും വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​യ​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ അ​​​ട​​​ക്കം ആ​​​രെ​​​യും അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ദേ​​​ശ സ​​​ന്ദ​​​ർ​​​ശ​​​നം.
കാ​ട്ടു​പ​ന്നിയിടിച്ച് ഓ​ട്ടോ ​മ​റി​ഞ്ഞു; ഡ്രൈ​വ​ർ മ​രി​ച്ചു
മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് (തൃ​​​ശൂ​​​ർ): കാ​​​ട്ടു​​​പ​​​ന്നി ഓ​​​ട്ടോ​​​യി​​​ലി​​​ടി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ഓ​​​ട്ടോ​​​റി​​​ക്ഷ മ​​​റി​​​ഞ്ഞ് ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. കോ​​​ഴി​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി തൈ​​​ക്കാ​​​ട്ടി​​​ൽ ആ​​​ന്‍റു (58) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ആ​​​ന്‍റു​​​വി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടെ മ​​​രി​​​ച്ചു. ഓ​​​ട്ടോ മ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ ത​​​ല റോ​​​ഡി​​​ലി​​​ടി​​​ച്ച് പ​​​രി​​​​​​ക്കേ​റ്റി​രു​ന്നു.

മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്നു കൊ​​​ട്ടേ​​​ക്കാ​​​ട് പ​​​ള്ളി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും. ഭാ​​​ര്യ: സാ​​​ലി. മ​​​ക്ക​​​ൾ: ആ​​​ൽ​​​ബി​​​ൻ, അ​​​ഞ്ജ​​​ന. മ​​​രു​​​മ​​​ക​​​ൻ: റോ​​​ണി.
ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ നാ​ളെ പു​ന​രാ​രം​ഭി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ടെ​​​സ്റ്റ് പ​​​രി​​​ഷ്്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ ഉ​​​ട​​​മ​​​ക​​​ൾ ന​​​ട​​​ത്തി​​​യ ബ​​​ഹി​​​ഷ്്ക​​​ര​​​ണ സ​​​മ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​മാ​​​യി മു​​​ട​​​ങ്ങി​​​യ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ടെ​​​സ്റ്റു​​​ക​​​ൾ നാ​​​ളെ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പു​​​നരാ​​​രം​​​ഭി​​​ക്കും.

ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചെ​​​ങ്കി​​​ലും സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. സാ​​​ര​​​ഥി സോ​​​ഫ്റ്റ്‌വേ​​യ​​​റി​​​ലെ ത​​​ക​​​രാ​​​ർ മൂ​​​ല​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

നാ​​​ളെ​​​യോ​​​ടെ സ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും പ​​​രി​​​ഹ​​​രി​​​ച്ച് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്.
ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു
ചെ​​​റു​​​തു​​​രു​​​ത്തി: ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യി​​​ൽ ദേ​​​ശ​​​മം​​​ഗ​​​ലം വ​​​റ​​​വ​​​ട്ടൂ​​​ർ തെ​​​ങ്ങും​​​ക​​​ട​​​വി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ഒ​​​രാ​​​ളെ ര​​​ക്ഷി​​​ച്ചു.

പു​​​ഴ​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള ഫാ​​​മി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ വി​​​ക്രം (20), ശ്രീ​​​ഷ്മ (15) എ​​​ന്നീ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​റു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ നാ​​​ട്ടു​​​കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. മ​​​റ്റു ര​​​ണ്ടു​​​പേ​​​രെ​​​യും പ​​​ട്ടാ​​​മ്പി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​മ്പാ​​​ണ് ഇ​​​വ​​​ർ കു​​​ടും​​​ബ​​​മാ​​​യി പു​​​ഴ​​​യോ​​​ര​​​ത്തെ ഫാ​​​മി​​​ൽ ജോ​​​ലി​​​ക്കെ​​​ത്തി​​​യ​​​ത്. മ​​​രി​​​ച്ച ര​​​ണ്ടു​​​പേ​​​രും നേ​​​പ്പാ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. ഒ​​​രാ​​​ഴ്ച​​​മു​​​മ്പാ​​​ണ് ഇ​​​വ​​​ർ വ​​​റ​​​വ​​​ട്ടൂ​​​രി​​​ലെ ഫാ​​​മി​​​ൽ എ​​​ത്തി​​​യ​​​ത്.
അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കെത്തിച്ച ഹൗ​​സ് ബോ​​ട്ടു​​ക​​ൾ ക​​ത്തി​​ന​​ശി​​ച്ചു
വൈ​​ക്കം: അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കെത്തിച്ച ഹൗ​​സ് ബോ​​ട്ടു​​ക​​ൾ ക​​ത്തി ന​​ശി​​ച്ചു. വെ​​ച്ചൂ​​ർ ശാ​​സ്ത​​ക്കു​​ള​​ത്തി​​ന് സ​​മീ​​പം കാ​​യ​​ലോ​​ര​​ത്ത് ടി.​​ആ​​ർ. സ​​ത്യ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടി​​ആ​​ർ ഡോ​​ക്കി​​ലാ​​ണ് ര​​ണ്ട് ഹൗ​​സ് ബോ​​ട്ടു​​ക​​ൾ ക​​ത്തി​​ന​​ശി​​ച്ച​​ത്.

ഇ​​തി​​ൽ ഒ​​രെ​​ണ്ണം ഇ​​രു​​നി​​ല​​യു​​ള്ള​​തും മ​​റ്റൊ​​ന്ന് ഒ​​റ്റ​​നി​​ല​​യു​​ള്ള​​തു​​മാ​​യി​​രു​​ന്നു. കു​​മ​​ര​​കം, വെ​​ച്ചൂ​​ർ പു​​ത്ത​​ൻ​​കാ​​യ​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന കു​​മ​​ര​​കം കാ​​സി​​ൽ, അ​​ക്വാ ജം​​ബോ എ​​ന്നീ ഹൗ​​സ് ബോ​​ട്ടു​​ക​​ളാ​​ണ് പൂ​​ർ​​ണ​​മാ​​യി ക​​ത്തി​​ന​​ശി​​ച്ച​​ത്.

ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ ഒ​​ന്നോ​​ടെ​​യാ​​ണ് തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. ഹൗ​​സ് ബോ​​ട്ടു​​ക​​ളി​​ൽ തീ​​പി​​ടി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് വി​​വ​​ര​​മ​​റി​​ഞ്ഞ് പാ​​ഞ്ഞെ​​ത്തി​​യ ഡോ​​ക്കി​​ലെ ജീ​​വ​​ന​​ക്കാ​​രും ഉ​​ട​​മ​​യും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് മ​​റ്റു ഹൗ​​സ് ബോ​​ട്ടു​​ക​​ൾ പു​​റ​​ത്തേ​​ക്കു മാ​​റ്റി​​യ​​തി​​നാ​​ൽ വ​​ൻ നാ​​ശ​​മൊ​​ഴി​​വാ​​യി. വൈ​​ക്ക​​ത്തു​​നി​​ന്നു ഫ​​യ​​ർ ഫോ​​ഴ്സ് എ​​ത്തി​​യാ​​ണ് തീ ​​അ​​ണ​​ച്ച​​ത്.

ര​​ണ്ടു കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. അ​​തി​​ര​​മ്പു​​ഴ സ്വ​​ദേ​​ശി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഇ​​രു​​നി​​ല​​യു​​ള്ള ഹൗ​​സ് ബോ​​ട്ടി​​ന് ഒ​​രു കോ​​ടി​​യി​​ല​​ധി​​കം വി​​ല വ​​രും. ഇ​​രു​​നി​​ല​​യു​​ള്ള ഹൗ​​സ് ബോ​​ട്ട് അ​​റ്റ​​കു​​റ്റ​​പ്പ​​ണി പൂ​​ർ​​ത്തി​​യാ​​യ​​തി​​നാ​​ൽ തി​​ങ്ക​​ളാ​​ഴ്ച കൊ​​ണ്ടു​​പോ​​കാ​​നി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടാ​​ണ് തീ​​പി​​ടി​​ത്ത​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.

സം​​ഭ​​വ സ്ഥ​​ല​​ത്തെ​​ത്തി​​യ ഇ​​രു​​നി​​ല ഹൗ​​സ് ബോ​​ട്ടി​​ന്‍റെ ഉ​​ട​​മ​​യെ ദേ​​ഹാ​​സ്വാ​​സ്ഥ്യ​​മു​​ണ്ടാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
ഡോക്ടറുടെ വീഴ്ച ലഘൂകരിച്ച് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്
കോ​​​​ഴി​​​​ക്കോ​​​​ട്: കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ കൈ​​​​വി​​​​ര​​​​ലി​​​​ന് പ​​​​ക​​​​രം നാ​​​​ക്കി​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഡോ​​​​ക‌്ട​​​​റു​​​​ടെ​​​​ വീ​​​​ഴ്ച​ ല​​​​ഘൂ​​​​ക​​​​രി​​​​ച്ച് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് മാ​​​​തൃ​​​​ശി​​​​ശു​​​​സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം സൂപ്ര​​​​ണ്ടി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ര്‍​ട്ട്.

കു​​​​ട്ടി​​​​യു​​​​ടെ നാ​​​​വി​​​​ന് കു​​​​ഴ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​തി​​​​നാ​​​​ലാ​​​​ണ് ശ​​​​സ്ത്ര​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും എ​​​​ന്നാ​​​​ല്‍ വി​​​​വ​​​​രം മാ​​​​താ​​​​പി​​​​താ​​​​ക്കേ​​​​ളാ​​​​ട് പ​​​​റ​​​​യാ​​​​തി​​​​രു​​​​ന്ന​​​​ത് വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് പ്രി​​​​ന്‍​സി​​​​പ്പ​​​​ലി​​​​നാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് കൈ​​​​മാ​​​​റി​​​​യ​​​​ത്.

കു​​​​ട്ടി​​​​യു​​​​ടെ നാ​​​​വി​​​​ന് പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ൾ ക​​​​ണ്ടു. എ​​​​ങ്കി​​​​ൽ​​ത​​​​ന്നെ​​​​യും അ​​​​ത് ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു മു​​​​ന്നേ വാ​​​​ക്കാ​​​​ലെങ്കി​​​​ലും ബ​​​​ന്ധു​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​നു​​​​ഭ​​​​വപ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ഡോ​​​​ക‌്ട​​​​റു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ട​​​​വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ള്ള​​​​ത്. അ​​​​ദ്ദേ​​​​ഹം ഇ​​​​ത്ര​​​​നാ​​​​ൾ ന​​​​ട​​​​ത്തി​​​​യ സേ​​​​വ​​​​ന മി​​​​ക​​​​വും ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് വ​​​​ലി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം ചി​​​​കി​​​​ത്സാ പി​​​​ഴ​​​​വി​​​​ൽ സൂ​​​​പ്ര​​​​ണ്ടി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​ള്ളി പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ അ​​മ്മ രം​​​​ഗ​​​​ത്തെ​​​​ത്തി.​​

കു​​​​ഞ്ഞി​​​​ന്‍റെ നാ​​​​വി​​​​ന് ഒ​​​​രു പ്ര​​​​ശ്‌​​​​ന​​​​വു​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ആ​​​​റാം വി​​​​ര​​​​ൽ നീ​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം കു​​​​ഞ്ഞി​​​​ന്‍റെ നാ​​​​വി​​​​ന് ശ​​​​സ്ത്ര​​​​ക്രി​​​​യ ചെ​​​​യ്ത ഡോ​​​​ക്ട​​​​ർ​​​​ക്കെ​​​​തി​​​​രേ കൂ​​​​ടു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നും അ​​മ്മ പ​​​​റ​​​​ഞ്ഞു.
പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും
കോ​​​​ഴി​​​​ക്കോ​​​​ട്: കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ കൈ​​​​വി​​​​ര​​​​ലി​​​​ന് പ​​​​ക​​​​രം നാ​​​​ക്കി​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ ബോ​​​​ര്‍​ഡ് രൂ​​​​പീ​​​​ക​​​​രി​​​​ക്കും. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​ജ് പ്രി​​​​ന്‍​സി​​​​പ്പ​​​​ലി​​​​ന് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. ‌കേ​​​​സി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന പോ​​​​ലീ​​​​സ് സം​​​​ഘം​​​​ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ന​​​​ട​​​​പ​​​​ടി.

മെ​​​​ഡി​​​​ക്ക​​​​ല്‍ ബോ​​​​ര്‍​ഡ് യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഡോ​​​​ക‌്ട​​​​റെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നാ​​​​ണ് നീ​​​​ക്കം. നി​​​​ല​​​​വി​​​​ല്‍ കു​​​​ട്ടി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ മൊ​​​​ഴി പോ​​​​ലീ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​സോ. പ്ര​​​​ഫ​​​​സ​​​​ര്‍ ബി​​​​ജോ​​​​ണ്‍ ജോ​​​​ണ്‍​സ​​​​നെ അ​​​​ന്വേ​​​​ഷ​​​​ണവി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്പെ​​​​ന്‍​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. ഡോ​​​​ക‌്ട​​​​ര്‍​ക്ക് പി​​​​ഴ​​​​വ് പ​​​​റ്റി​​​​യെ​​​​ന്നു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക‌്ട​​​​റു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​പ​​​​ടി.

ആ​​​​ളു​​​​മാ​​​​റി​​​​ ചി​​​​കി​​​​ല്‍​സ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​ സൂ​​​​ച​​​​ന​​​​യാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​‌​ക‌്ട​​​​റു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍നി​​​​ന്നു ല​​​​ഭി​​​​ച്ച​​​​ത്.​ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ സം​​​​ഭ​​​​വം അ​​​​റി​​​​യി​​​​ച്ചി​​​​ല്ലെ​​​​ന്നും ഡോ​​​​ക‌്ട​​​​ര്‍​ക്കെ​​​​തി​​​​രാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ണ്ട്.​

ശ​​​​സ്ത്ര​​​​ക്രി​​​​യ​​കൊ​​​​ണ്ട് കു​​​​ട്ടി​​​​ക്ക് ഭാ​​​​വി​​​​യി​​​​ല്‍ പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട്.​

അ​​​​തേ​​​​സ​​​​മ​​​​യം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നാ​​​​ണ് ചെ​​​​റു​​​​വ​​​​ണ്ണൂ​​​​ര്‍ മ​​​​ധു​​​​ര​​​​ബ​​​​സാ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. ഇ​​​​ക്കാ​​​​ര്യം ഇ​​​​വ​​​​ര്‍ പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; പോ​ലീ​സി​ലെ ചാ​ര​ന്‍ രാ​ഹു​ലി​ന് വി​വ​രം ചോ​ര്‍​ത്തി ന​ല്‍​കി
കോ​​​​ഴി​​​​ക്കോ​​​​ട്: സ്ത്രീ​​​​ധ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ന​​​​വ​​​​വധു​​​​വി​​​​നെ മ​​​​ര്‍​ദി​​​​ച്ച കേ​​​​സി​​​​ലെ പ്ര​​​​തി രാ​​​​ഹു​​​​ലി​​​​നെ രാ​​​​ജ്യം വി​​​​ടാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ച്ച​​​​ത് പ​​​​ന്തീ​​​​രാ​​​​ങ്കാ​​​​വ് പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​നി​​​​ലെ ചാ​​​​ര​​​​ന്‍.

രാ​​​​ഹു​​​​ലി​​​​ന് പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഓ​​​​രോ ഘ​​​​ട്ട​​​​ത്തി​​​​ലും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ചോ​​​​ര്‍​ത്തി ന​​​​ല്‍​കി​​​​യ ഈ ​​​​പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​ഷ​​​​ണ​​​​ര്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. ഇ​​​യാ​​​ളു​​​ടെ കോ​​​ള്‍ ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ അ​​​​ന്വേ​​ഷ​​​ണ​​​സം​​​ഘം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ നി​​​​സാ​​​​ര വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ചു​​​​മ​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ വ​​​​ധ​​​​ശ്ര​​​​മ​​​​കു​​​​റ്റ​​​​ങ്ങ​​​​ള്‍ കൂ​​​​ടി ചു​​​​മ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് രാ​​​​ഹു​​​​ല്‍ രാ​​​​ജ്യം വി​​​​ട്ട​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട്ടു​​​നി​​​​ന്ന് ബം​​​​ഗ​​​​ളൂ​​​രു​​​​വ​​​​രെ എ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ള്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത് ഈ ​​​​സി​​​​വി​​​​ല്‍ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​ണ്. ചെ​​​​ക്ക്‌​​​​പോ​​​​സ്റ്റി​​​​ല്‍ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പെ​​​​ടാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ളും ഇ​​​​യാ​​​​ള്‍ രാ​​​​ഹു​​​​ലി​​​​നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ത്തു.​

ആ​​​​രു​​​​ടെ​​​​യും ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പെ​​​​ടാ​​​​തെ പോ​​​​ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ ഇ​​​​യാ​​​​ള്‍ രാ​​​​ഹു​​​​ലു​​​​മാ​​​​യി ഫോ​​​​ണി​​​​ല്‍ സം​​​​സാ​​​​രി​​​​ച്ച​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം. നേ​​​​രി​​​​ല്‍​ക​​​​ണ്ടും സം​​​​സാ​​​​രി​​​​ച്ചു. പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നും രാ​​​ഹു​​​​ലു​​​​മാ​​​​യി പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് ന​​​​ട​​​​ന്ന​​​​താ​​​​യും വി​​​​വ​​​​ര​​​​മു​​​​ണ്ട്. കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി അ​​​​ന്വേ​​​​ഷ​​​​ണ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ചോ​​​​ര്‍​ത്തി ന​​​​ല്‍​കി​​​​യ​​​​താ​​​​ണോ എ​​​​ന്നും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്.

കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ തു​​​​ട​​​​ക്കം ​​മു​​​​ത​​​​ല്‍ സ്‌​​​​റ്റേ​​​​ഷ​​​​ന്‍ ഇ​​​​ന്‍​സ​​​​പെ​​​​ക്ട​​​​ര്‍ മു​​​​ത​​​​ല്‍ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ വ​​​​രെ പ്ര​​​​തി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടാ​​​​ണ് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. പ്ര​​​​തി​​​​യു​​​​ടെ തോ​​​​ളി​​​​ല്‍ കൈ​​​​യി​​​​ട്ടാ​​​​ണ് പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ സം​​​​സാ​​​​രി​​​​ച്ച​​​​തെ​​​​ന്ന് യു​​​​വ​​​​തി​​​​യു​​​ടെ വീ​​​​ട്ടു​​​​കാ​​​​ര്‍ ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. പ​​​​ന്തീ​​​​രാ​​​​ങ്കാ​​​​വ് പോ​​​​ലീ​​​​സി​​​​ല്‍ വി​​​​ശ്വാ​​​​സ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ കേ​​​​സ​​​​ന്വേ​​​​ഷ​​​​ണം എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തേ​​​​ക്ക് മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് യു​​​​വ​​​​തി​​​​യു​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

കേ​​​​സ​​​ന്വേ​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​യാ​​​​ണ് പോ​​​​ലീ​​​​സ് വ​​​​രു​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ എ​​​​സ്എ​​​​ച്ച്ഒ​​​​യെ സ​​​​ര്‍​വീ​​​​സി​​​​ല്‍നി​​​​ന്ന് സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. ജ​​​​ര്‍​മ​​​​നി​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന പ്ര​​​​തി​​​​യെ നാ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം കേ​​​​ന്ദ്ര​​​​ത്തെ സ​​​​മീ​​​​പി​​​​ക്കും. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹാ​​​​യം തേ​​​​ടാ​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ജ്യാ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യ ഇ​​​​ന്‍റ​​​​ര്‍​പോ​​​​ള്‍ മു​​​​ഖേ​​​​ന ഇ​​​​യാ​​​​ളെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നു ബ്‌​​​​ളൂ കോ​​​​ര്‍​ണ​​​​ര്‍ നോ​​​​ട്ടീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​തി​​​​നു പി​​​​ന്ന​​​​ലെ​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തെ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ബ്‌​​​​ളൂ കോ​​​​ര്‍​ണ​​​​ര്‍ നോ​​​​ട്ടീ​​​​സി​​​​ല്‍ മ​​​​റു​​​​പ​​​​ടി ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും അ​​​​ന​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍.

അ​​​​തേ​​​​സ​​​​മ​​​​യം ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ നോ​​​ട്ടീ​​​​സ് കി​​​​ട്ടി​​​​യ​​​​ശേ​​​​ഷം രാ​​​​ഹു​​​​ലി​​​​ന്‍റെ അ​​​​മ്മ​​​​യും സ​​​​ഹോ​​​​ദ​​​​രി​​​​യും മെ​​​​ഡി​​​​ക്ക​​​​ല്‍​കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ അ​​​​ഡ്മി​​​​റ്റാ​​​​ണ്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി ഇ​​​​വ​​​​രി​​​​ല്‍നി​​​​ന്ന് മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കു​​​​ന്ന കാ​​​​ര്യം അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്.

രാ​​​​ഹു​​​​ല്‍ ജ​​​​ര്‍​മ​​​​ന്‍ പൗ​​​​ര​​​​നാ​​​​ണെ​​​​ന്നു പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തു മ​​​​നഃ​​പൂ​​​​ര്‍​വ​​​​മാ​​​​ണെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​യാ​​​​ള്‍​ക്ക് ഇ​​​​ന്ത്യ​​​​ന്‍ പാ​​​​സ്‌​​​​പോ​​​​ര്‍​ട്ടാ​​​​ണു​​​​ള്ള​​​​തെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

രാ​​​​ഹു​​​​ലി​​​​ന്‍റെ അ​​​​മ്മ​​​​യും സ​​​​ഹോ​​​​ദ​​​​രി​​​​യും മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ന​​​​ല്‍​കി

കോ​​​​ഴി​​​​ക്കോ​​​​ട്: പ​​​​ന്തീ​​​​രാ​​​​ങ്കാ​​​​വ് ഗാ​​​​ര്‍​ഹി​​​​ക പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി രാ​​​​ഹു​​​​ലി​​​​ന്‍റെ അ​​​​മ്മ​​​​യും സ​​​​ഹോ​​​​ദ​​​​രി​​​​യും മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ന​​​​ല്‍​കി. യു​​​​വ​​​​തി​​​​യെ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ത​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ങ്കി​​​​ല്ലെ​​​​ന്നു കാ​​​​ണി​​​​ച്ചാ​​​​ണ് മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യ​​​​ത്.

യു​​​​വ​​​​തി ആ​​​​ദ്യം ന​​​​ല്‍​കി​​​​യ മൊ​​​​ഴി​​​​യി​​​​ല്‍ ത​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ പ​​​​രാ​​​​തി ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ പ്രേ​​​​ര​​​​ണ​​​യാ​​​ലാ​​​ണ് ത​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ യു​​​​വ​​​​തി പി​​​​ന്നീ​​​​ട് പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​തെ​​​​ന്നും മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

പ​​​​ന്തീ​​​​ര​​​​ങ്കാ​​​​വ് പോ​​​​ലീ​​​​സ് നി​​​​ര​​​​ന്ത​​​​രം ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ച്ച് കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞു​​​​വെ​​​​ന്നും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ന്‍ പോ​​​​ലീ​​​​സ് തി​​​​ടു​​​​ക്കം കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണെ​​​​ന്നും മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.
സി​പി​എം ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തെ താ​ലോ​ലി​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ന്‍
ക​​​ണ്ണൂ​​​ര്‍: ബോം​​​ബ് നി​​​ര്‍​മാ​​​ണ​​​ത്തി​​​നി​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ട സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കു വേ​​​ണ്ടി ര​​​ക്ത​​​സാ​​​ക്ഷി സ്മാ​​​ര​​​ക മ​​​ന്ദി​​​രം പ​​​ണി​​​ത സി​​​പി​​​എം കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​ത്തി​​​ന് എ​​​ന്ത് സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ല്‍​കു​​​ന്ന​​​തെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍.

ലോ​​​ക​​​ത്ത് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ചെ​​​യ്യു​​​ന്ന അ​​​തേ പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ സി​​​പി​​​എം ചെ​​​യ്യു​​​ന്ന​​​ത്. സ്മാ​​​ര​​​ക മ​​​ന്ദി​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​ത് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് എ​​​ന്ന​​​ത് ഭീ​​​ക​​​ര​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തെ സി​​​പി​​​എം എ​​​ന്തു​​​മാ​​​ത്രം താ​​​ലോ​​​ലി​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​നു തെ​​​ളി​​​വാ​​​ണ്. കേ​​​ര​​​ളം പോ​​​ലൊ​​​രു പ​​​രി​​​ഷ്‌​​​കൃ​​​ത സ​​​മൂ​​​ഹ​​​ത്തി​​​ലാ​​​ണ് സി​​​പി​​​എം എ​​​ന്ന ഫാ​​​സി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​യു​​​ടെ കാ​​​ട​​​ത്ത​​​ത്തി​​​ന്‍റെ തേ​​​ര്‍​വാ​​​ഴ്ച. ക​​​ണ്ണൂ​​​രാ​​​ണ് ഈ ​​​കാ​​​ട​​​ത്ത​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം.

ര​​​ണ്ടു മൂ​​​ന്നു ദ​​​ശാ​​​ബ്ദ​​​മാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് ഇ​​​തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​ത്ത​​​ണ​​​ലി​​​ല്‍ കേ​​​ര​​​ളം മു​​​ഴു​​​വ​​​ന്‍ വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് ഇ​​​വ​​​ര്‍ ശ്ര​​​മി​​​ച്ചു​​​വ​​​രു​​​ന്ന​​​തെ​​​ന്നും സു​​​ധാ​​​ക​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.
ആർച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ
കോ​ട്ട​യം: ക്നാ​നാ​യ സു​റി​യാ​നി സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സി​നെ സ​സ്പെ​ന്‍ഡ് ചെ​യ്ത ന​ട​പ​ടി​ക്ക് സ്റ്റേ. 25 ​നു വി​ശ​ദ​മാ​യ വാ​ദം കേ​ള്‍ക്കു​ന്ന​തുവ​രെ ത​ത്​സ്ഥി​തി തു​ട​രും.

സു​റി​യാ​നി ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ പാ​ത്രി​യ​ര്‍ക്കീ​സ് ഇ​ഗ്‌​നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ന്‍ ബാ​വാ വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ക​ല്‍പ്പ​ന​യാ​ണു കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. കോ​ട്ട​യം മു​ന്‍സി​ഫ് കോ​ട​തി ര​ണ്ടി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

മെ​ത്രാപ്പോ​ലീ​ത്ത​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ ന​ല്‍കി​യ ഹ​ര്‍ജി​യി​ലാ​ണ് സ്റ്റേ ​ഉ​ത്ത​ര​വ്. ഇ​തി​നി​ടെ സ​സ്‌​പെ​ന്‍ഷ​നി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ അ​നു​കൂ​ലി​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍ സ​ഭാ ആ​സ്ഥാ​ന​മാ​യ ചി​ങ്ങ​വ​ന​ത്ത് എ​ത്തി.

സ​സ്‌​പെ​ന്‍ഡ് ചെ​യ്ത ഉ​ത്ത​ര​വും പാ​ത്രി​യാ​ര്‍ക്കീ​സ് ബാ​വാ​യു​ടെ ചി​ത്ര​വും ക​ത്തി​ക്കു​ക​യും ചെ​യ്തു. സ​സ്‌​പെ​ന്‍ഡ് ചെ​യ്ത ന​ട​പ​ടി പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​വാ​ക്ക് ക​ത്ത് ന​ല്‍കി​യി​രു​ന്നു​വെ​ന്നും ന​ട​പ​ടി പി​ന്‍വ​ലി​ച്ചി​ല്ലെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ പ​റ​ഞ്ഞു. സ​സ്‌​പെ​ന്‍ഷ​ന്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ന്ത്യോ​ഖ്യാ പാ​ത്രി​യാ​ക്കീ​സി​ന്‍റെ പ​താ​ക അ​ഴി​ച്ചു​മാ​റ്റി. പ​ക​രം ക്‌​നാ​നാ​യ സ​മു​ദാ​യ പ​താ​ക ഉ​യ​ര്‍ത്തു​ക​യും ചെ​യ്തു.

മാര്‍ സേവേറിയോസിനെ അനുകൂലിച്ചും എതിര്‍ത്തും ചേരികള്‍

ചി​​​ങ്ങ​​​വ​​​നം: ക്‌​​​നാ​​​നാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ (യാ​​​ക്കോ​​​ബാ​​​യ) മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സി​​​നെ പ​​​ദ​​​വി​​​ക​​​ളി​​​ലും ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലും നി​​​ന്ന് ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ന്‍ പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സ് ബാ​​​വാ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്ത​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചും പ്ര​​​തി​​​കൂ​​​ലി​​​ച്ചും ര​​​ണ്ടു പ​​​ക്ഷം രം​​​ഗ​​​ത്ത്.

മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സി​​​നെ​​​തിരേ​​​യെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ഭാ മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം പാ​​​ത്രി​​​യാ​​​ര്‍ക്കീ​​​സി​​​ന് ക​​​ത്ത​​​യ​​​യ്ക്കു​​​ക​​​യും പി​​​ന്തു​​​ണ​​​ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഒ​​​രു വി​​​ഭാ​​​ഗം വി​​​ശ്വാ​​​സി​​​ക​​​ള്‍ ചി​​​ങ്ങ​​​വ​​​നം ആ​​​സ്ഥാ​​​ന​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ക​​​യാ​​​ണ്. നാ​​​ളെ ചി​​​ങ്ങ​​​വ​​​ന​​​ത്ത് മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്.

അ​​​തേസ​​​മ​​​യം പാ​​​ത്രി​​​യാ​​​ര്‍ക്കീ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ മൂ​​​ന്നു സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍മാ​​​രും ഒ​​​രു വി​​​ഭാ​​​ഗം വി​​​ശ്വാ​​​സി​​​ക​​​ളും പി​​​ന്‍തു​​​ണ​​​ച്ചു. സ​​​ഭാ വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കേ​​​ട്ട ശേ​​​ഷ​​​മാ​​​ണ് ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സ് ബാ​​​വാ​​​യു​​​ടെ ക​​​ല്‍പ​​​ന​​​ക​​​ള്‍ അ​​​നു​​​സ​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്ന് സേ​​​വേ​​​റി​​​യോ​​​സി​​​നു ന​​​ല്‍കി​​​യ സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തേ പി​​​ന്‍വ​​​ലി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

തു​​​ട​​​ര്‍ന്നും സ​​​ഭാ​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ട് പോ​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണ് ഇ​​​പ്പോ​​​ള്‍ സ​​​സ്‌​​​പെ​​​ന്‍റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍മാ​​​രാ​​​യ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സും കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സും പ​​​റ​​​ഞ്ഞു.
ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റി​ൽ യാ​ത്ര​യ​യ​പ്പ് ആ​ഘോ​ഷം വി​വാ​ദ​ത്തി​ൽ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ വ​​​​ൻ ക്ര​​​​മ​​​​ക്കേ​​​​ട് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഓ​​​​ഫി​​​​സ് സ​​​​മ​​​​യ​​​​ത്ത് മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ആ​​​​ഘോ​​​​ഷം വി​​​​വാ​​​​ദ​​​​ത്തി​​​​ൽ.

ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ 11.30 മു​​​​ത​​​​ൽ ക​​​​ലാ​​​​വി​​​​രു​​​​ന്നും ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​വും ഒ​​​​രു​​​​ക്കി വി​​​​ര​​​​മി​​​​ക്ക​​​​ൽ ആ​​​​ഘോ​​​​ഷം പ്ര​​​​ഖ്യാ​​​​പി​​​​ച്ച മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​നാ​​​​യ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ നീ​​​​ക്ക​​​​മാ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു ക​​​​ണ്ടു ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ത​​​​ട​​​​ഞ്ഞ​​​​ത്.

വി​​​​ര​​​​മി​​​​ക്ക​​​​ൽ ആ​​​​ഘോ​​​​ഷം വ​​​​ർ​​​​ണാ​​​​ഭ​​​​മാ​​​​ക്കാ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ന്തി​​​​യ ഹോ​​​​ട്ട​​​​ലി​​​​ൽ ഭ​​​​ക്ഷ​​​​ണ​​​​വും ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. വി​​​​ര​​​​മി​​​​ക്ക​​​​ൽ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പി​​​​ലെ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു പോ​​​​ലും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ണ​​​​റേ​​​​റ്റി​​​​ലെ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഹാ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ഘോ​​​​ഷം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ഓ​​​​ഫി​​​​സ് സ​​​​മ​​​​യ​​​​മാ​​​​യി​​​​ട്ടും ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ആ​​​​ദ്യം പ​​​​ച്ച​​​​ക്കൊ​​​​ടി കാ​​​​ട്ടി​​​​യ​​​​ത് മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​നെ പി​​​​ണ​​​​ക്കി​​​​യാ​​​​ൽ ക​​​​സേ​​​​ര തെ​​​​റി​​​​ക്കു​​​​മെ​​​​ന്ന പേ​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. വാ​​​​ട്സ് അ​​​​പ്പ് വ​​​​ഴി സ്വ​​​​ന്തം ചി​​​​ത്രം സ​​​​ഹി​​​​തം പോ​​​​സ്റ്റ​​​​ർ അ​​​​ടി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക്ഷ​​​​ണി​​​​ച്ച​​​​ത്. ഇ​​​​തു ചോ​​​​ർ​​​​ന്ന് ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് ല​​​​ഭി​​​​ച്ചു.

രാ​​​​വി​​​​ലെ 11 മു​​​​ത​​​​ൽ മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഓ​​​​ഫി​​​​സി​​​​ൽ എ​​​​ത്തി ത്തുട​​​​ങ്ങി. അ​​​​ക​​​​ത്തേ​​​​ക്ക് ആ​​​​രെ​​​​യും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കാ​​​​തെ സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ത​​​​ട​​​​ഞ്ഞു. ഇ​​​​തോ​​​​ടെ ഓ​​​​ഫീസ് സ​​​​മ​​​​യ​​​​ത്ത് ആ​​​​ഘോ​​​​ഷം ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ ത​​​​ന്‍റെ ക​​​​സേ​​​​ര തെ​​​​റി​​​​ക്കു​​​​മെ​​​​ന്ന പേ​​​​ടി​​​​യി​​​​ൽ വി​​​​ര​​​​മി​​​​ക്ക​​​​ൽ ആ​​​​ഘോ​​​​ഷം ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ സ​​​​മ​​​​യ​​​​ത്തേക്കു മാ​​​​റ്റി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ത​​​​ടി​​​​യൂ​​​​രി.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സം​​​​സ്ഥാ​​​​ന​​​​ത്തെ 56 ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ ഹോ​​​​ട്ട​​​​ലു​​​​കാ​​​​രും ഭ​​​​ക്ഷ്യ ഉ​​​​ത്പാ​​​​ദ​​​​ക​​​​രു​​​​മാ​​​​യു​​​​ള്ള ഒ​​​​ത്തു​​​​ക​​​​ളി​​​​യി​​​​ലൂ​​​​ടെ സ​​​​ർ​​​​ക്കാ​​​​രി​​​​നു കോ​​​​ടി​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​തു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
സോ​ളാ​ര്‍ സ​മ​രം: ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കാ​ളി​യാ​യി​ട്ടി​ല്ലെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സോ​​​​ളാ​​​​ര്‍ സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പ് ച​​​​ര്‍​ച്ച​​​​യി​​​​ല്‍ താ​​​​ന്‍ പ​​​​ങ്കാ​​​​ളി​​​​യാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ര്‍​എ​​​​സ്പി നേ​​​​താ​​​​വ് എ​​​​ന്‍‌.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ എം​​​​പി.

സോ​​​​ളാ​​​​ര്‍ സ​​​​മ​​​​രം​​​​തീ​​​​ര്‍​ക്കാ​​​​നാ​​​​യി എ​​​​ന്‍‌.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ അ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് നേ​​​​തൃ​​​​ത്വ​​​​വു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്ന മു​​​​തി​​​​ര്‍​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യ​​​​ത്തി​​​​ന്‍റെ ലേ​​​​ഖ​​​​ന​​​​ത്തി​​​​ലെ പ​​​​രാ​​​​മ​​​​ര്‍​ശ​​​​മാ​​​​ണ് പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ നി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍റെ വ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി യോ​​​​ഗം ത​​​​ന്നെ അ​​​​ങ്ങ​​​​നെ ഒ​​​​രു ച​​​​ര്‍​ച്ച​​​​യ്ക്ക് ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. യു​​​​ഡി​​​​എ​​​​ഫ് നേ​​​​തൃ​​​​ത്വ​​​​വു​​​​മാ​​​​യി സ​​​​മ​​​​രം ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പ് ആ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ താ​​​​ന്‍ പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യോ പ​​​​രോ​​​​ക്ഷ​​​​മാ​​​​യോ ഒ​​​​രു ഇ​​​​ട​​​​പെ​​​​ട​​​​ലും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

ജോ​​​​ണ്‍ മു​​​ണ്ട​​​ക്ക​​​​യ​​​​ത്തി​​​​ന്‍റെ ലേ​​​​ഖ​​​​ന​​​​ത്തി​​​​ല്‍ ത​​​​ന്‍റെ പേ​​​​ര് പ​​​​രാ​​​​മ​​​​ര്‍​ശി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത് നി​​​​ര്‍​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്. എ​​​​ന്തു​​​​കൊണ്ടാ​​​​ണ് അ​​​​ത്ത​​​​ര​​​​ത്തി​​​​ലൊ​​​​രു പ​​​​രാ​​​​മ​​​​ര്‍​ശം വ​​​​ന്ന​​​​തെ​​​​ന്ന് ത​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ഉ​​​​മ്മ​​​​ന്‍​ചാ​​​​ണ്ടി​​​​യു​​​​മാ​​​​യി സി​​​​പി​​​​എം കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടാ​​​​വും. എ​​​​ന്തെ​​​​ങ്കി​​​​ലും കൊ​​​​ടു​​​​ക്ക​​​​ല്‍ വാ​​​​ങ്ങ​​​​ല്‍ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​ത് സ​​​​മ​​​​ര​​​​ത്തെ കു​​​​രു​​​​തി കൊ​​​​ടു​​​​ക്ക​​​​ലാ​​​​ണ്. സ​​​​മ​​​​രം കൊ​​​​ണ്ട് സി​​​​പി​​​​എ​​​​മ്മി​​​​ന് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യ നേ​​​​ട്ടം ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

ഉ​​​​മ്മ​​​​ന്‍​ചാ​​​​ണ്ടി വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ജു​​​​ഡീ​​​​ഷ​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷം ന​​​​ട​​​​ന്ന ച​​​​ര്‍​ച്ച​​​​ക​​​​ളി​​​​ലെ പൊ​​​​തു​​​​സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സ​​​​മ​​​​രം പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്. പി​​​​ന്നീ​​​​ട് ജു​​​​ഡീ​​​​ഷ​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ പ​​​​രി​​​​ധി​​​​യി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​നെ കൂ​​​​ടി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ടേം​​​​സ് ഓ​​​​ഫ് റ​​​​ഫ​​​​റ​​​​ന്‍​സ് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത് പ്ര​​​​കാ​​​​രം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത് താ​​​​നാ​​​​ണ്. അ​​​​തി​​​​നു​​​​ശേ​​​​ഷം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ താ​​​​ന​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ സ​​​​മ​​​​ര​​​​മു​​​​ഖ​​​​ത്തെ​​​​ത്തി സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യ​​​​ത്തി​​​​ന് ആ​​​​രെ​​​​ങ്കി​​​​ലും തെ​​​​റ്റാ​​​​യ വി​​​​വ​​​​രം ന​​​​ല്‍​കി​​​​യ​​​​താ​​​​ണോ​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ല. ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് ച​​​​ര്‍​ച്ച​​​​യ്ക്ക് ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യം നേ​​​​ര​​​​ത്തേ ത​​​​ന്നോ​​​​ട് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​തി​​​​ന​​​​പ്പു​​​​റ​​​​ത്ത് സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു ധാ​​​​ര​​​​ണ​​​​യും വ്യ​​​​ക്ത​​​​ത​​​​യും ത​​​​നി​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.
ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് യുവതി മ​രി​ച്ചു
ചേ​ര്‍​ത്ത​ല: ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് വ​ല്യ​വെ​ളി രാ​ജേ​ഷി​ന്‍റെ ഭാ​ര്യ അ​മ്പി​ളി (42) മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ന് ​പ​ള്ളി​പ്പു​റം പ​ള്ളി​ച്ച​ന്ത​യി​ലാ​ണ് സം​ഭ​വം. കു​ത്തേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്പി​ളി​യെ ചേ​ര്‍​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​രു​വ​രും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല പോ​ലീ​സ് ഇ​ട​പെ​ടു​ക​യും അ​നു​ര​ഞ്ജ​ന​ ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. തി​രു​ന​ല്ലൂ​ർ ബാ​ങ്കി​ലെ ക​ള​ക‌്ഷ​ൻ ഏ​ജ​ന്‍റാ​ണ് അ​മ്പി​ളി. രാ​ജേ​ഷ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി, രാ​ഹു​ൽ.
ഏ​പ്രി​ലി​ൽ സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ 30.34 ല​ക്ഷം രൂ​പ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ടു​​​​ത്ത ചൂ​​​​ടി​​​​ൽ കേ​​​​ര​​​​ളം വെ​​​​ന്തു​​​​രു​​​​കി​​​​യ​​​​പ്പോ​​​​ൾ സം​​​​സ്ഥാ​​​​ന ഭ​​​​ര​​​​ണ​​​​സി​​​​രാ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​വും കു​​​​ത്ത​​​​നെ ഉ​​​​യ​​​​ർ​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ത്തെ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ വൈ​​​​ദ്യു​​​​തി ബി​​​​ൽ ഇ​​​​ന​​​​ത്തി​​​​ൽ ക​​​​ന​​​​ത്ത തു​​​​ക​​​​യാ​​​​ണ് ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​ന്ന​​​​ത്. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ അ​​​​ഞ്ചു ക​​​​ണ്‍​സ്യൂ​​​​മ​​​​ർ ന​​​​ന്പ​​​​രു​​​​ക​​​​ളി​​​​ലാ​​​​യി 30.34 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ബി​​​​ല്ലാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി ന​​​​ൽ​​​​കി​​​​യ​​​​ത്.

ചൂ​​​​ട് ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ എ​​​​സി​​​​ക​​​​ൾ വി​​​​വി​​​​ധ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ലാ​​​​യി സ്ഥാ​​​​പി​​​​ച്ച​​​​തും പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​തി​​​​രു​​​​ന്ന എ​​​​യ​​​​ർ​​​​ക​​​​ണ്ടീ​​​​ഷ​​​​നു​​​​ക​​​​ൾ അ​​​​ട​​​​ക്കം പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ച​​​​തു​​​​മാ​​​​ണ് വൈ​​​​ദ്യു​​​​തി ബി​​​​ൽ ഉ​​​​യ​​​​രാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​താ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ട​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഓ​​​​രോ മാ​​​​സ​​​​വും ല​​​​ക്ഷ​​​​ങ്ങ​​​​ൾ മു​​​​ട​​​​ക്കി​​​​യാ​​​​ണ് മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും ഐ​​​​എ​​​​എ​​​​സു​​​​കാ​​​​ര​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും ഓ​​​​ഫി​​​​സു​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​സി​​​​ക​​​​ൾ വാ​​​​ങ്ങി​​​​ച്ചുകൂ​​​​ട്ടി​​​​യ​​​​ത്.

കെ​​​​എ​​​​സ്ഇ​​​​ബി പ​​​​ട്ടം ഓ​​​​ഫി​​​​സി​​​​ൽ നി​​​​ന്നു ല​​​​ഭി​​​​ച്ച ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ത്തെ ബി​​​​ല്ല് പ്ര​​​​കാ​​​​രം മേ​​​​യ് 15ന് 30,34,416 ​​​​രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചുകൊ​​​​ണ്ടാണ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി​​​​യ​​​​ത്.​​ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വേ​​​​ന​​​​ൽ മ​​​​ഴ പെ​​​​യ്തു തു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​തി​​​​നാ​​​​ൽ ഈ ​​​​മാ​​​​സ​​​​ത്തെ ബി​​​​ല്ലി​​​​ൽ കു​​​​റ​​​​വു വ​​​​രു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. മു​​​​ൻ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 24- 26 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ പ്ര​​​​തി​​​​മാ​​​​സ വൈ​​​​ദ്യു​​​​തി ബി​​​​ല്ല്. 2022- 23ൽ 2.28 ​​​​കോ​​​​ടി​​​​യും 2023- 24ൽ 2.85 ​​​​കോ​​​​ടി​​​​യും ആ​​​​ണ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യേ​​​​റ്റ് കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ വൈ​​​​ദ്യു​​​​ത ചാ​​​​ർ​​​​ജി​​​​ന​​​​ത്തി​​​​ൽ അ​​​​ട​​​​യ്ക്കാ​​​​നാ​​​​യി ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.
അ​തി​ജീ​വി​ത​ക​ളെ അ​പ​മാ​നി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ന​ൽ​ക​രു​ത്: പി. ​സ​തീ​ദേ​വി
പ​​​​റ​​​​വൂ​​​​ർ: അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ളെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത് അ​​​​വ​​​​രു​​​​ടെ ഭാ​​​​വി ജീ​​​​വി​​​​ത​​​​ത്തെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ പി. ​​​​സ​​​​തീ​​​​ദേ​​​​വി.

അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ര​​​​ക്ഷ​​​​യും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും ന​​​​ൽ​​​​കാ​​​​ൻ പൊ​​​​തു​​​​സ​​​​മൂ​​​​ഹം ത​​​​യാ​​​​റാ​​​​ക​​​​ണം. പ​​​​ന്തീ​​​​രാ​​​​ങ്കാ​​​​വ് ഗാ​​​​ർ​​​​ഹി​​​​ക പീ​​​​ഡ​​​​നക്കേസി​​​​ൽ ഇ​​​​ര​​​​യാ​​​​യ യു​​​​വ​​​​തി​​​​യെ പ​​​​റ​​​​വൂ​​​​രി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ പി. ​​​​സ​​​​തീ​​​​ദേ​​​​വി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ൾ​​​​ക്ക് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ത​​​​ള​​​​ർ​​​​ത്തി ജീ​​​​വി​​​​തം ത​​​​ക​​​​ർ​​​​ക്കു​​​​ന്ന അ​​​​വ​​​​സ്‌​​​​ഥ ഉ​​​​ണ്ടാ​​​​ക​​​​രു​​​​ത്. പൊ​​​​തു​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ജാ​​​​ഗ്ര​​​​ത ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. പോ​​​​ലീ​​​​സി​​​​നെ​​​​യും നി​​​​യ​​​​മ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും വെ​​​​ട്ടി​​​​ച്ച് ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ പ്ര​​​​തി​​​​യും കു​​​​ടും​​​​ബ​​​​വും പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ൽ വ​​​​ലി​​​​യ വാ​​​​ർ​​​​ത്ത​​​​യാ​​​​ക്കു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്ക് മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി വ​​​​ള​​​​രെ പ്ര​​​​യാ​​​​സ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന തെ​​​​റ്റാ​​​​യ വാ​​​​ർ​​​​ത്ത​​​​ക​​​​ളും വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു.​​ കേ​​​​സി​​​​ന്‍റെ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ വ​​​​രെ ഇ​​​​ത് തെ​​​​റ്റാ​​​​യി ബാ​​​​ധി​​​​ക്കും.

ശാ​​​​രീ​​​​രി​​​​ക പീ​​​​ഡ​​​​ന​​​​ത്തി​​​​ന് ശേ​​​​ഷം പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​പോ​​​​കാ​​​​ൻ ഭ​​​​ർ​​​​ത്താ​​​​വി​​​​ന് കൂ​​​​ട്ടു​​​​നി​​​​ന്ന​​​​ത് പു​​​​രു​​​​ഷ സു​​​​ഹൃ​​​​ത്താ​​​​ണ്. പു​​​​രു​​​​ഷ സു​​​​ഹൃ​​​​ത്ത് രാ​​​​ത്രി സ​​​​മ​​​​യ​​​​ത്ത് ആ ​​​​വീ​​​​ട്ടി​​​​ൽ താ​​​​മ​​​​സി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യം പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം. വി​​​​വാ​​​​ഹ ശേ​​​​ഷം പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്ക് സ്വ​​​​ന്തം വീ​​​​ട്ടു​​​​കാ​​​​രോ​​​​ട് മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ൽ സം​​​​സാ​​​​രി​​​​ക്കാ​​​​ൻ പോ​​​​ലും അ​​​​നു​​​​ദ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​യി വി​​​​ദ്യാ​​​​സ​​​​മ്പ​​​​ന്ന​​​​രാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു നേ​​​​രേയാ​​​​ണ് ഇ​​​​ത്ത​​​​രം പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്നും സ​​​​തീ​​​​ദേ​​​​വി പ​​​​റ​​​​ഞ്ഞു. വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് സൗ​​​​ക​​​​ര്യം വീ​​​​ട്ടി​​​​ൽ ത​​​​ന്നെ ഒ​​​​രു​​​​ക്കി​​​​ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് യു​​​​വ​​​​തി​​​​ക്ക് കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് ന​​​​ൽ​​​​കി​​​​ത്തു​​​​ട​​​​ങ്ങി.
മാ​ധ്യ​മ അ​വ​ബോ​ധം സ​മു​ദാ​യ വ​ള​ര്‍​ച്ച​യ്ക്ക് അ​നി​വാ​ര്യം: മാ​ര്‍ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍
മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: മാ​​​​റി​​​​യ കാ​​​​ല​​​​ത്തെ​​​​യും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ച സൂ​​​​ക്ഷ്മ​​​​മാ​​​​യ അ​​​​വ​​​​ബോ​​​​ധം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും വ​​​​ള​​​​ര്‍​ച്ച​​​​യി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മെ​​​​ന്ന് കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍. ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്‌​​​​സ് ക്ല​​​​ബ് (ഡി​​​​എ​​​​ഫ്‌​​​​സി) ദ്വി​​​​ദി​​​​ന സം​​​​സ്ഥാ​​​​ന ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നെ​​​​സ്റ്റ് പാ​​​​സ്റ്റ​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

തി​​​​ന്മ​​​​യു​​​​ടെ ശ​​​​ക്തി​​​​ക​​​​ളെ ചെ​​​​റു​​​​ത്തു​​​​തോ​​​​ല്‍​പി​​​​ക്കാ​​​​നും നേ​​​​ര്‍​വ​​​​ഴി തെ​​​​ളി​​​​ക്കാ​​​​നും ദീ​​​​പി​​​​ക ന​​​​ട​​​​ത്തു​​​​ന്ന മാ​​​​ധ്യ​​​​മ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍​ക്കു ശ​​​​ക്തി​​​​പ​​​​ക​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. സ​​​​ഭ​​​​യു​​​​ടെ മാ​​​​ധ്യ​​​​മ​​​​ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ മു​​​​ഖ​​​​മാ​​​​ണ് ദീ​​​​പി​​​​ക. സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ കൂ​​​​ട്ടാ​​​​യ്മ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ സ​​​​മൂ​​​​ഹ​​​​മ​​​​ധ്യ​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നും ദീ​​​​പി​​​​ക​​​​യ്ക്കു ന​​​​മ്മ​​​​ള്‍ ക​​​​രു​​​​ത്തു പ​​​​ക​​​​രേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും മാ​​​​ര്‍ മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള​​​​ളി ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

ഡി​​​​എ​​​​ഫ്‌​​​​സി സം​​​​സ്ഥാ​​​​ന വ​​​​നി​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് ലി​​​​സി ലൂ​​​​ക്കോ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. രാ​​​​ഷ്‌​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ബെ​​​​ന്നി മു​​​​ണ്ട​​​​നാ​​​​ട്ട്, എ​​​​ക്‌​​​​സി​​​​ക്യു​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ര്‍​ജ് തേ​​​​ക്ക​​​​ട, ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്‌​​​​സ് ക്ല​​​​ബ് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​റോ​​​​യി ക​​​​ണ്ണ​​​​ന്‍​ചി​​​​റ, ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജി​​​​നോ പു​​​​ന്ന​​​​മ​​​​റ്റ​​​​ത്തി​​​​ല്‍, ദീ​​​​പി​​​​ക കൊ​​​​ച്ചി റ​​​​സി​​​​ഡ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍ ഫാ. ​​​​സൈ​​​​മ​​​​ണ്‍ പ​​​​ള്ളു​​​​പ്പേ​​​​ട്ട, ഡി​​​​എ​​​​ഫ്‌​​​​സി കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​സ് കി​​​​ഴ​​​​ക്കേ​​​​ല്‍, സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ര്‍​ജ് വ​​​​ട​​​​ക്കേ​​​​ല്‍, സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ന്‍റ​​​​ണി മ​​​​ല​​​​യി​​​​ല്‍, സം​​​​സ്ഥാ​​​​ന ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​യി ന​​​​ടു​​​​ക്കു​​​​ടി, വ​​​​നി​​​​താ വി​​​​ഭാ​​​​ഗം സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​രി​​​​മ​​​​ള്‍ ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഇ​​​​ന്ന് വി​​​​വി​​​​ധ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ളും പാ​​​​ന​​​​ല്‍ ച​​​​ര്‍​ച്ച​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 3.15ന് ​​​​സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും. രാ​​​​ഷ്‌​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ഫ്രാ​​​​ന്‍​സീ​​​​സ് ക്ലീ​​​​റ്റ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​ണ്‍​മ​​​​യെ അ​​​​റി​​​​യ​​​​ണം: മാ​​​​ര്‍ പു​​​​ളി​​​​ക്ക​​​​ല്‍

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: സ​​​​ഭ​​​​യു​​​​ടെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​തി​​​​ന്‍റെ ജി​​​​ഹ്വ​​​​യാ​​​​യ ദീ​​​​പി​​​​ക​​​​യു​​​​ടെ​​​​യും ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ണ്മ​​​​യും ത്ര​​​​സി​​​​പ്പി​​​​ക്കു​​​​ന്ന ച​​​​രി​​​​ത്ര​​​​വും പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യി​​​​ല്‍ ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് കാ​​​​ഞ്ഞി​​​​ര​​​​പ്പി​​​​ള്ളി ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. സ​​​​ങ്കീ​​​​ര്‍​ണ​​​​മാ​​​​യ സാ​​​​മൂ​​​​ഹ്യ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ദീ​​​​പി​​​​ക തു​​​​ട​​​​ങ്ങി​​​​വ​​​​ച്ച സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​​മാ​​​​യ ദൗ​​​​ത്യം കൂ​​​​ടു​​​​ത​​​​ല്‍ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​പ്പെ​​​​ടേ​​​​ണ്ട കാ​​​​ല​​​​മാ​​​​ണി​​​​ത്.

ദീ​​​​പി​​​​ക പു​​​​തി​​​​യ കാ​​​​ല​​​​ത്തി​​​​ന്‍റെ അ​​​​നി​​​​വാ​​​​ര്യ​​​​ത​​​​യാ​​​​ണെ​​​​ന്ന അ​​​​വ​​​​ബോ​​​​ധം ന​​​​മു​​​​ക്കു​​​​ണ്ടാ​​​​വ​​​​ണം. പ​​​​ത്ര​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ധി​​​​ക​​​​മ​​​​റി​​​​യാ​​​​തി​​​​രു​​​​ന്ന കേ​​​​ര​​​​ളീ​​​​യ സാമൂ​​​​ഹ്യ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍, ആ​​​​ദ്യ​​​​മാ​​​​യി തു​​​​ട​​​​ങ്ങി​​​​യ പ​​​​ത്ര​​​​മാ​​​​ണു ദീ​​​​പി​​​​ക.

അ​​​​തി​​​​ന്‍റെ സാ​​​​മൂ​​​​ഹ്യ​​​​വും സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​​വും സാ​​​​മു​​​​ദാ​​​​യി​​​​ക​​​​വു​​​​മാ​​​​യ പ്രാ​​​​ധാ​​​​ന്യം വ​​​​ലു​​​​താ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മാ​​​​ധ്യ​​​​മ​​​​വ​​​​ഴി​​​​ക​​​​ളി​​​​ല്‍ മു​​​​ന്നി​​​​ല്‍നി​​​​ന്നു ന​​​​യി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വും ക​​​​ട​​​​മ​​​​യും ദീ​​​​പി​​​​ക​​​​യ്ക്കു​​​​ണ്ടെ​​​​ന്നും ഡി​​​​എ​​​​ഫ്‌​​​​സി സം​​​​സ്ഥാ​​​​ന ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ മാ​​​​ര്‍ പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.
നി​മി​ഷപ്രി​യ​യു​ടെ മോ​ച​ന​ത്തി​​ന്‍റെ പേ​രി​ല്‍ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ്
കൊ​​​​ച്ചി: വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്ക് വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് യെ​​​​മ​​​​നി​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന മ​​​​ല​​​​യാ​​​​ളി നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത പ​​​​ണ​​​​പ്പി​​​​രി​​​​വ്.

ഡ​​​​ല്‍​ഹി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ഡി​​​​എം​​​​സി എ​​​​ന്ന സം​​​​ഘ​​​​ട​​​​ന ഇ​​​​വ​​​​രു​​​​ടെ ത​​​​ന്നെ അ​​​​ക്കൗ​​​​ണ്ട് ന​​​​മ്പ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ​​​​മൂ​​​​ഹ​​ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പ​​​​ണ​​​​പ്പി​​​​രി​​​​വ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. വി​​​​വ​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​ള്ള​​​​വ​​​​ര്‍ ഇ​​​​ക്കാ​​​​ര്യം സേ​​​​വ് നി​​​​മി​​​​ഷ​​​​പ്രി​​​​യ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ആ​​​​ക്‌​​ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഡി​​​​എം​​​​സി പ​​​​ണ​​​​പ്പി​​​​രി​​​​വ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്ന് സേ​​​​വ് നി​​​​മി​​​​ഷ​​​​പ്രി​​​​യ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ആ​​​​ക്‌​​ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. നി​​​​മി​​​​ഷ പ്രി​​​​യ​​​​യു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നു​​​​ള്ള പ്രാ​​​​രം​​​​ഭ ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കാ​​​​യി 38 ല​​​​ക്ഷം രൂ​​​​പ സ്വ​​​​രൂ​​​​പി​​​​ക്കാ​​​​ന്‍ കെ. ​​​​ബാ​​​​ബു എം​​​​എ​​​​ല്‍​എ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ കൗ​​​​ണ്‍​സി​​​​ല്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ മ​​​​റ​​​​പ​​​​റ്റി​​​​യാ​​​​ണ് ഡ​​​​ല്‍​ഹി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സം​​​​ഘം പ​​​​ണ​​​​പ്പി​​​​രി​​​​വ് തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

സേ​​​​വ് നി​​​​മി​​​​ഷ​​​​പ്രി​​​​യ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ആ​​​​ക്‌​​ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മേ ധ​​​​ന​​​​സ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ള്ളൂ​​​​വെ​​​​ന്നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ക്കാ​​​​ര്യം തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​​​മെ​​​​ന്നും സേ​​​​വ് നി​​​​മി​​​​ഷ​​​​പ്രി​​​​യ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ആ​​​​ക്‌​​ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.
മേ​യ​ർ-​കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ത​ർ​ക്കം; ബ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​​​​ന്ദ്ര​​​ൻ-​​​കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​ർ ത​​​ർ​​​ക്ക​​​ത്തി​​​ൽ പു​​​തി​​​യ ക​​​ണ്ടെ​​​ത്ത​​​ൽ.

പോ​​​ലീ​​​സി​​​ന്‍റെ ആ​​​വ​​​ശ്യ പ്ര​​​കാ​​​രം മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പ് ബ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ യ​​​ദു ഓ​​​ടി​​​ച്ച ബ​​​സി​​​ന്‍റെ സ്പീ​​​ഡ് ഗ​​​വ​​​ണ​​​റും ജി​​​പി​​​എ​​​സും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി.

ര​​​ണ്ടു മാ​​​സ​​​മാ​​​യി ബ​​​സി​​​ന്‍റെ വേ​​​ഗ​​​പ്പൂ​​​ട്ട് ഇ​​​ള​​​ക്കി​​​യി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ജി​​​പി​​​എ​​​സ് മാ​​​സ​​​ങ്ങ​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​രു​​​വ​​​രു​​​ടെ​​​യും ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ന്‍റെ മൊ​​​ഴി 21ന് ​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റി​​​പ്പോ​​​ർ​​​ട്ട് അ​​​ധി​​​കൃ​​​ത​​​ർ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു കൈ​​​മാ​​​റും.
ര​ക്ഷ​പ്പെ​ട്ട കൊ​ടും​കു​റ്റ​വാ​ളി കേ​ര​ളം വി​ട്ടെ​ന്നു സൂ​ച​ന
തൃ​​​ശൂ​​​ർ: വി​​​യ്യൂ​​​രി​​​ലെ അ​​​തീ​​​വ​​​സു​​​ര​​​ക്ഷാ ജ​​​യി​​​ലി​​​നു മു​​​ൻ​​​വ​​​ശ​​​ത്തു​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക - മോ​​​ഷ​​​ണ​​​ക്കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി ബാ​​​ല​​​മു​​​രു​​​ക​​​ൻ ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സി​​​നു സ്ഥി​​​രം​​​ത​​​ല​​​വേ​​​ദ​​​ന സൃ​​​ഷ്ടി​​​ക്കു​​​ന്ന കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി.

ജ​​​യി​​​ലി​​​നു സ​​​മീ​​​പം വീ​​​ട്ടു​​​മു​​​റ്റ​​​ത്തു താ​​​ക്കോ​​​ൽ​​​സ​​​ഹി​​​തം നി​​​ർ​​​ത്തി​​​യി​​​രു​​​ന്ന ബൈ​​​ക്കു​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ട ഇ​​​യാ​​​ൾ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ഇ​​​തു ര​​​ണ്ടാം​​​ത​​​വ​​​ണ​​​യാ​​​ണ് ഇ​​​യാ​​​ൾ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ബാ​​​ല​​​മു​​​രു​​​ക​​​നെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ വി​​​യ്യൂ​​​രി​​​ലെ​​​ത്തി​​​ച്ച് വി​​​ല​​​ങ്ങ​​​ഴി​​​ച്ച​​​പ്പോ​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡോ​​​ർ തു​​​റ​​​ന്ന് ഓ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സു​​​കാ​​​ർ പി​​​ന്തു​​​ട​​​ർ​​​ന്നെ​​​ങ്കി​​​ലും പി​​​ടി​​​കൂ​​​ടാ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സ് വി​​​യ്യൂ​​​ർ പോ​​​ലീ​​​സി​​​ൽ ന​​​ല്കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സും അ​​​ന്വേ​​​ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തെ​​​ങ്കാ​​​ശി ജി​​​ല്ല​​​യി​​​ലെ ക​​​ട​​​യം രാ​​​മ​​​ന​​​ദി ഗ്രാ​​​മ​​​ക്കാ​​​ര​​​നാ​​​ണു ബാ​​​ല​​​മു​​​രു​​​ക​​​ൻ. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഗു​​​ണ്ടാ​​​ത്ത​​​ല​​​വ​​​നാ​​​യി വി​​​ല​​​സി​​​യ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​റ​​​യൂ​​​രി​​​ലെ​​​ത്തി​​​യ ഇ​​​യാ​​​ൾ ഒ​​​രു ക​​​രി​​​മ്പി​​​ൻ​​​തോ​​​ട്ട​​​ത്തി​​​ൽ ഉ​​​ട​​​മ​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി കൂ​​​ടി. ഭാ​​​ര്യ​​​യെ​​​യും മ​​​ക​​​ളെ​​​യും കൊ​​​ണ്ടു​​​വ​​​ന്നു താ​​​മ​​​സ​​​മാ​​​ക്കി. സ്ഥ​​​ലം മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ശേ​​​ഷം മോ​​​ഷ​​​ണ​​​പ​​​ര​​​മ്പ​​​ര ആ​​​രം​​​ഭി​​​ച്ചു.
അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ കു​ടി​വെ​ള്ളം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റിറ്റി ന​​​ൽ​​​കു​​​ന്ന സൗ​​​ജ​​​ന്യ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നാ​​​യി ല​​​ഭി​​​ച്ച ഒ​​​ൻ​​​പ​​​ത​​​ര ല​​​ക്ഷ​​​ത്തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ, സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന ര​​​ണ്ടു​​​ല​​​ക്ഷ​​​ത്തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ൾ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ വാ​​​ട്ട​​​ർ അ​​​ഥോ​​​റ​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​ത്ത​​​വ​​​ണ സി​​​വി​​​ൽ സപ്ലൈസ് ഡേ​​​റ്റാ ബേ​​​സി​​​ൽ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്.
മ​ത​ത്തി​ന്‍റെ പേ​രി​ൽ രാജ്യത്ത് പ​ക വ​ള​ർ​ത്തു​ന്നു: ഉ​സ്‌​താ​ദ്‌ അം​ജ​ദ്‌ അ​ലി​ഖാ​ൻ
ക​​​​ണ്ണൂ​​​​ർ: മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്ത്‌ പ​​​​ക വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് സ​​​​രോ​​​​ദ് വാ​​​​ദ​​​​ക​​​​ൻ ഉ​​​​സ്‌​​​​താ​​​​ദ്‌ അം​​​​ജ​​​​ദ്‌ അ​​​​ലി​​​​ഖാ​​​​ൻ. ക​​​​ണ്ണൂ​​​​ർ ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച ക​​​​ഥ​​​​ക​​​​ളു​​​​മാ​​​​യി പാ​​​​വ​​​​പ്പെ​​​​ട്ട വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. മ​​​​ത​​​​ത്തെ​​​​ച്ചൊ​​​​ല്ലി പ​​​​ക വ​​​​ള​​​​ർ​​​​ത്താ​​​​തെ എ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളെ​​​​യും ബ​​​​ഹു​​​​മാ​​​​നി​​​​ക്കാ​​​​നാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളെ പ​​​​ഠി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.

കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ദ​​​​യ​​​​യും മ​​​​നു​​​​ഷ്യ​​​​ത്വ​​​​വും വ​​​​ള​​​​ർ​​​​ത്താ​​​​ൻ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും അ​​​​ധ്യാ​​​​പ​​​​ക​​​​രും പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധിക്ക​​​​ണം. പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ മാ​​​​ത്രം പ​​​​ഠി​​​​പ്പി​​​​ക്കാ​​​​തെ ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ശ്ര​​​​ദ്ധ​​​​ചെ​​​​ലു​​​​ത്ത​​​​ണം. കു​​​​ട്ടി​​​​ക​​​​ൾ പ​​​​ല​​​​രും പ​​​​ഠി​​​​ച്ച്‌ ജോ​​​​ലി​​​​ക്കാ​​​​യി വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​ണ്.

വൃ​​​​ദ്ധ​​​​രാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു പോ​​​​കു​​​​ന്നു. ഇ​​​​തി​​​​നൊ​​​​ക്കെ​​​​യൊ​​​​രു മാ​​​​റ്റം വേ​​​​ണം. അ​​​​തി​​​​നാ​​​​യി മ​​​​നു​​​​ഷ്യ​​​​ത്വ​​​​വും അ​​​​നു​​​​ക​​​​മ്പ​​​​യും കു​​​​ട്ടി​​​​ക​​​​ളി​​​​ൽ പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം വ​​​​ള​​​​ർ​​​​ത്താ​​​​നു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രീ​​​​തി നാം ​​​​അ​​​​വ​​​​ലം​​​​ബി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പി​​​​ണ​​​​റാ​​​​യി പെ​​​​രു​​​​മ ഫെ​​​​സ്‌​​​​റ്റി​​​​വ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ സൂ​​​​ര്യ കൃ​​​​ഷ്‌​​​​ണ​​​​മൂ​​​​ർ​​​​ത്തി, ജ​​​​ന​​​​റ​​​​ൽ ക​​​​ൺ​​​​വീ​​​​ന​​​​ർ വി. ​​​​പ്ര​​​​ദീ​​​​പ​​​​ൻ, കെ.​​​​യു. ബാ​​​​ല​​​​കൃ​​​​ഷ്‌​​​​ണ​​​​ൻ, ടി. ​​​​സു​​​​ധീ​​​​ർ, പി. ​​​​എം. അ​​​​ഖി​​​​ൽ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.
സി​പി​എം പൊ​തു​സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്നു: വി.​ഡി. സ​തീ​ശ​ൻ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നി​​​​ടെ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ൾ​​​​ക്ക് ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സി​​​​പി​​​​എം കേ​​​​ര​​​​ളീ​​​​യ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

കേ​​​​ര​​​​ളീ​​​​യ​​​​രെ ച​​​​തി​​​​ക്കു​​​​ക​​​​യും ഒ​​​​റ്റു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് സി​​​​പി​​​​എം ചെ​​​​യ്യു​​​​ന്ന​​​​ത്. ഭാ​​​​വി ത​​​​ല​​​​മു​​​​റ​​​​യെ​​​​പ്പോ​​​​ലും ഉ​​​​ളു​​​​പ്പി​​​​ല്ലാ​​​​തെ വ​​​​ഞ്ചി​​​​ക്കു​​​​ന്ന കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട സ​​​​മീ​​​​പ​​​​നം തി​​​​രു​​​​ത്താ​​​​ൻ സി​​​​പി​​​​എം ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
ഡോ.കെ.പി. യോഹന്നാന്‍റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും
തി​​​രു​​​വ​​​ല്ല: ബി​​​ലീ​​​വേ​​​ഴ്സ് ഈ​​​സ്റ്റേ​​​ൺ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ അ​​​ന്ത​​​രി​​​ച്ച ഡോ.​​​കെ.​​​പി. യോ​​​ഹ​​​ന്നാ​​​ന്‍റെ (മാ​​​ർ അ​​​ത്ത​​​നേ​​​ഷ്യ​​​സ് യോ​​​ഹാ​​​ൻ പ്ര​​​ഥ​​​മ​​​ൻ) ഭൗ​​​തി​​​ക ശ​​​രീ​​​രം ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കും. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം സ​​​ഭാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ചേ​​​ർ​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങും.

നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ നി​​​ന്നു വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി കൊ​​​ണ്ടു​​​വ​​​രു​​​ന്ന മൃ​​​ത​​​ദേ​​​ഹം കെ.​​​പി. യോ​​​ഹ​​​ന്നാ​​​ന്‍റെ ജ​​​ന്മ​​​ദേ​​​ശ​​​മാ​​​യ നി​​​ര​​​ണ​​​ത്ത് എ​​​ത്തി​​​ക്കും. നാ​​​ലി​​​ന് നി​​​ര​​​ണം ബി​​​ലീ​​​വേ​​​ഴ്സ് ച​​​ർ​​​ച്ച് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. ര​​​ണ്ടാം ഘ​​​ട്ടം ശു​​​ശ്രൂ​​​ഷ​​​യും ന​​​ട​​​ക്കും.

തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ല്ല ടൗ​​​ണി​​​ലൂ​​​ടെ വി​​​ലാ​​​പ​​​യാ​​​ത്ര ക​​​ട​​​ന്നു​​​പോ​​​കും. രാ​​​ത്രി 7.30ന് ​​​കു​​​റ്റ​​​പ്പു​​​ഴ ബി​​​ലീ​​​വേ​​​ഴ്സ് ച​​​ർ​​​ച്ച് ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ വ​​​യ്ക്കും. നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ പൊ​​​തു ദ​​​ർ​​​ശ​​​നം ഉ​​​ണ്ടാ​​​കും. 21നു ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്ന് ക​​​ത്തീ​​​ഡ്ര​​​ലി​​​നോ​​​ടു ചേ​​​ർ​​​ന്ന് 11ന് ​​​മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കും.
ശോഭാ സുരേന്ദ്രന്‍റെ മാനനഷ്ടക്കേസിൽ ദല്ലാള്‍ നന്ദകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായി
അ​മ്പ​ല​പ്പു​ഴ: ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ മാ​ന​ന​ഷ്ടക്കേസി​ൽ ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ന്ന​ലെ വൈ​കി​ട്ട് ഹാ​ജ​രാ​യി. ആ​ല​പ്പു​ഴ പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ന​ന്ദ​കു​മാ​ർ ഹാ​ജ​രാ​യ​ത്. ത​നി​ക്കെ​തി​രേ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ​രാ​തി.

ന​ന്ദ​കു​മാ​റി​നെ​തി​രേ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ആ​ക്ഷേ​പം. കേ​സി​ൽ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.

ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ പ​റ​ഞ്ഞ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. പോ​ലീ​സി​ന്‍റെ ന​ട​പ​ടി സ്വാ​ഭാ​വി​കം മാ​ത്ര​മാ​ണെ​ന്നും ന​ന്ദ​കു​മാ​ർ പ്ര​തി​ക​രി​ച്ചു.
ക​ർ​ഷ​ക​ർ​ക്ക് യൂ​റി​യ യ​ഥേ​ഷ്ടം ല​ഭി​ക്കാ​ൻ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തും: കൃ​ഷി​മ​ന്ത്രി
വാ​​​​ഴ​​​​ക്കു​​​​ളം: ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് യൂ​​​​റി​​​​യ വ​​​​ളം യ​​​​ഥേ​​​​ഷ്ടം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ ത​​​​ല ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​പ്ര​​​​സാ​​​​ദ്.

വാ​​​​ഴ​​​​ക്കു​​​​ള​​​​ത്ത് ഓ​​​​ൾ കേ​​​​ര​​​​ള പൈ​​​​നാ​​​​പ്പി​​​​ൾ ഫാ​​​​ർ​​​​മേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പൈ​​​​നാ​​​​പ്പി​​​​ൾ ഫെ​​​​സ്റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​ക്ക​​​​ളെ ആ​​​​ദ​​​​രി​​​​ച്ചു. മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ എം​​​​എ​​​​ൽ​​​​എ യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.​

ജി​​​​ല്ല പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​നോ​​​​ജ് മൂ​​​​ത്തേ​​​​ട​​​​ൻ, ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ജി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, ജി​​​​ല്ല പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ഉ​​​​ല്ലാ​​​​സ് തോ​​​​മ​​​​സ്, ഷെ​​​​ൽ​​​​മി ജോ​​​​ണ്‍​സ്, ജാ​​​​ൻ​​​​സി മാ​​​​ത്യു, വി.​​​​പി. സു​​​​ധീ​​​​ഷ്, ടോ​​​​മി ത​​​​ന്നി​​​​ട്ടാ​​​​മാ​​​​ക്ക​​​​ൽ, ഫാ. ​​​​തോ​​​​മ​​​​സ് മ​​​​ഞ്ഞ​​​​ക്കു​​​​ന്നേ​​​​ൽ, പി.​​​​എ​​​​സ്.​ സു​​​​ധാ​​​​ക​​​​ര​​​​ൻ, സാ​​​​ന്‍റോ​​​​സ് മാ​​​​ത്യു, എം.​​​​കെ. മ​​​​ധു, ഇ.​​​​കെ. ഷാ​​​​ജി, ഡൊ​​​​മി​​​​നി​​​​ക് സ്ക​​​​റി​​​​യ, കെ.​​​​വി. ജോ​​​​ണ്‍, പൈ​​​​നാ​​​​പ്പി​​​​ൾ ഫാ​​​​ർ​​​​മേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യിം​​​​സ് ജോ​​​​ർ​​​​ജ് തോ​​​​ട്ടു​​​​മാ​​​​രി​​​​ക്ക​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ലി​​​​യോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​യ്ക്കു​​​​ള്ള പൈ​​​​നാ​​​​പ്പി​​​​ൾ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച ഫാ. ​​​​ജോ​​​​വാ​​​​ക്കിം പു​​​​ഴ​​​​ക്ക​​​​ര​​​​യെ യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ദ​​​​രി​​​​ച്ചു.

മി​​​​ക​​​​ച്ച പൈ​​​​നാ​​​​പ്പി​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​നു​​​​ള്ള പൈ​​​​നാ​​​​പ്പി​​​​ൾ​​​​ശ്രീ അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​വ് ഡൊ​​​​മി​​​​നി​​​​ക് ജോ​​​​ർ​​​​ജ് മ​​​​ലേ​​​​ക്കു​​​​ടി, പൈ​​​​നാ​​​​പ്പി​​​​ൾ സം​​​​സ്ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ മി​​​​ക​​​​ച്ച സം​​​​രം​​​​ഭ​​​​ക​​​​ൻ ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സ് മു​​​​ണ്ട​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ മ​​​​റു​​​​പ​​​​ടി പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി.

പൈ​​​​നാ​​​​പ്പി​​​​ൽ പാ​​​​ച​​​​ക മ​​​​ത്സ​​​​രം, പൈ​​​​നാ​​​​പ്പി​​​​ൾ വി​​​​ള​​​​മ​​​​ത്സ​​​​രം, ക​​​​ർ​​​​ഷ​​​​ക സെ​​​​മി​​​​നാ​​​​ർ എ​​​​ന്നി​​​​വ ഫെ​​​​സ്റ്റി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ത്തി.​​​​മ​​​​ണ്ണാ​​​​ണ് ജീ​​​​വ​​​​ൻ മ​​​​ണ്ണി​​​​ലാ​​​​ണ് ജീ​​​​വ​​​​ൻ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ സെ​​​​മി​​​​നാ​​​​റി​​​​ന് കൃ​​​​ഷി വ​​​​കു​​​​പ്പ് റി​​​​ട്ട. ഫാം ​​​​സൂ​​​​പ്ര​​​​ണ്ട് ബി​​​​ജു​​​​മോ​​​​ൻ സ​​​​ഖ​​​​റി​​​​യ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സീ​റ്റ് പ്ര​തി​സ​ന്ധി: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി എം​എ​സ്എ​ഫ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു വേ​​​ണ്ട​​​ത്ര സീ​​​റ്റു​​​ക​​​ള്‍ ഇ​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് സ്കൂ​​​ള്‍ തു​​​റ​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി എം​​​എ​​​സ്എ​​​ഫ്.

യോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​തും കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യ ടീ ​​​ഷ​​​ര്‍​ട്ട് ഉ​​​യ​​​ര്‍​ത്തി​​​യാ​​​യി​​​രു​​​ന്നു എം​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് നൗ​​​ഫ​​​ലി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം.

പ്ര​​​തി​​​ഷേ​​​ധ​​​ത്തെ തു​​​ട​​​ര്‍​ന്ന് നൗ​​​ഫ​​​ലി​​​നെ പൊ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി. 45,530 സീ​​​റ്റ് മ​​​ല​​​ബാ​​​റി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും മ​​​ല​​​ബാ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ് എ​​​ന്നെ​​​ഴു​​​തി​​​യ ടീ ​​​ഷ​​​ര്‍​ട്ട് ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ച്ചു​​മാ​​​യി​​​രു​​​ന്നു നൗ​​​ഫ​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.
ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്ര​വേ​ശ​നം;മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ൾ
തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ അ​​​പേ​​​ക്ഷി​​​ച്ച​​​ത് മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍‌. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത 3,38,216 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കാ​​​ന്‍​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ന്‍ ക്രി​​​യേ​​​റ്റ് ചെ​​​യ്തു.

ഇ​​​തി​​​ല്‍ 3,09,033 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​പേ​​​ക്ഷി​​​ച്ച​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ്. ഇ​​​ന്ന​​​ലെ വ​​​രെ 53,241 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കാ​​​ന്‍​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ന്‍ ക്രി​​​യേ​​​റ്റ് ചെ​​​യ്യു​​​ക​​​യും ഇ​​​വ​​​രി​​​ല്‍ 47,431 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​പേ​​​ക്ഷാ സ​​​മ​​​ര്‍​പ്പ​​​ണം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​പേ​​​ക്ഷാ സ​​​മ​​​ര്‍​പ്പ​​​ണ​​​ത്തി​​​ല്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യാ​​​ണ്. ഇ​​​വി​​​ടെ 33,935 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കാ​​​ന്‍​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ന്‍ ക്രി​​​യേ​​​റ്റ് ചെ​​​യ്യു​​​ക​​​യും ഇ​​​വ​​​രി​​​ല്‍ 30,680 പേ​​​ര്‍ അ​​​പേ​​​ക്ഷാ സ​​​മ​​​ര്‍​പ്പ​​​ണം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്ക​​​ക​​​യും ചെ​​​യ്തു.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള അ​​​പേ​​​ക്ഷാ സ​​​മ​​​ര്‍​പ്പ​​​ണം

(ജി​​​ല്ല, കാ​​​ന്‍​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ന്‍ ക്രി​​​യേ​​​റ്റ് ചെ​​​യ്ത​​​വ​​​ര്‍, ഓ​​​ണ്‍​ലൈ​​​ന്‍ ക​​​ണ്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ല​​​ഭി​​​ച്ച​​​വ​​​ര്‍ എ​​​ന്ന ക്ര​​​മ​​​ത്തി​​​ല്‍)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 26084-24273
കൊ​​​ല്ലം: 24378-22731
പ​​​ത്ത​​​നം​​​തി​​​ട്ട: 11286-10640
ആ​​​ല​​​പ്പു​​​ഴ: 20663-19301
കോ​​​ട്ട​​​യം: 18620-17448
ഇ​​​ടു​​​ക്കി: 10286-9659
എ​​​റ​​​ണാ​​​കു​​​ളം: 29208-26725
തൃ​​​ശൂ​​​ര്‍: 28087-24753
പാ​​​ല​​​ക്കാ​​​ട്: 33935-30680
കോ​​​ഴി​​​ക്കോ​​​ട്: 31241-27853
മ​​​ല​​​പ്പു​​​റം: 53241-47431
വ​​​യ​​​നാ​​​ട്: 8540-8010
ക​​​ണ്ണൂ​​​ര്‍: 27370-25110
കാ​​​സ​​​ര്‍​ഗോ​​​ഡ്: 15277-14419
ആ​​​കെ: 338216-309033
നി​യ​മ​വി​രു​ദ്ധ ഹോ​മി​യോ മ​രു​ന്നു​വി​ല്പ​ന: ആശങ്കയില്‍ വ്യാപാരികള്‍
തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഹോ​​​​മി​​​​യോ റീ​​​​ട്ടെ​​​​യി​​​​ൽ മ​​​​രു​​​​ന്നു​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ൾ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന​​​​താ​​​​യി ഹോ​​​​മി​​​​യോ ഫാ​​​​ർ​​​​മ​​​​സി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. കു​​​​റി​​​​പ്പ​​​​ടി(​​​​പ്രി​​​​സ്ക്രി​​​​പ്ഷ​​​​ൻ) കു​​​​റ​​​​യു​​​​ന്ന​​​​തും കു​​​​റി​​​​പ്പ​​​​ടി​​​​യി​​​​ല്ലാ​​​​തെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ത​​​​ന്നെ നേ​​​​രി​​​​ട്ടു മ​​​​രു​​​​ന്നു​​​​വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന വെ​​​​ല്ലു​​​​വി​​​​ളി.

ര​​​​ജി​​​​സ്റ്റേ​​​​ർ​​​​ഡ് മെ​​​​ഡി​​​​ക്ക​​​​ൽ പ്രാ​​​​ക്ടീ​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ കു​​​​റി​​​​പ്പ​​​​ടി​​​​യാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നം. എ​​​​ന്നാ​​​​ൽ, വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി പ്രി​​​​സ്ക്രി​​​​പ്ഷ​​​​ൻ കു​​​​റ​​​​ഞ്ഞ​​​​തി​​​​നാ​​​​ൽ ബി​​​​സി​​​​ന​​​​സ് ന​​​​ട​​​​ത്താ​​​​നാ​​​​വാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്. ചി​​​​ല സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ട്ടു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ 200ലേ​​​​റെ ലൈ​​​​സ​​​​സ​​​​ൻ​​​​സി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. നേ​​​​ര​​​​ത്തേ 600 ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മ​​​​രു​​​​ന്നു​​​​വി​​​​ത​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​യ​​​​മ​​​​ങ്ങ​​​​ളും ച​​​​ട്ട​​​​ങ്ങ​​​​ളും ലം​​​​ഘി​​​​ച്ച് സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യി ലൈ​​​​സ​​​​ൻ​​​​സി​​​​ല്ലാ​​​​ത്ത വ​​​​ണ്‍ ഷോ​​​​പ്പ് ക​​​​ച്ച​​​​വ​​​​ടം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു.

ഡ്ര​​​​ഗ്സ് ക​​​​ണ്‍​ട്രോ​​​​ൾ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പ്പു​​​​റ​​​​മാ​​​​ണ​​​​തി​​​​ന്‍റെ രീ​​​​തി. ഡോ​​​​ക്ട​​​​ർ​​​​ക്കു ത​​​​ന്‍റെ രോ​​​​ഗി​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി മ​​​​രു​​​​ന്നു​​​​ണ്ടാ​​​​ക്കു​​​​വാ​​​​ൻ നി​​​​യ​​​​മം അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ മ​​​​രു​​​​ന്നു​​​​ക​​​​ളും കോ​​​​സ്മെ​​​​റ്റി​​​​ക് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. പേ​​​​റ്റ​​​​ന്‍റു​​​​ക​​​​ൾ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച് വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​തു ന​​​​ഗ്ന​​​​മാ​​​​യ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​മാ​​​​ണ്.

ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ബി​​​​ല്ലു​​​​ന​​​​ൽ​​​​കാ​​​​തെ ന​​​​ട​​​​ത്തു​​​​ന്ന അ​​​​ന​​​​ധി​​​​കൃ​​​​ത​​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ലൂ​​​​ടെ സ​​​​ർ​​​​ക്കാ​​​​രി​​​​നു കി​​​​ട്ടേ​​​​ണ്ട നി​​​​കു​​​​തി​​​​യും ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​താ​​​​യി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു. ഡ്ര​​​​ഗ്സ് ക​​​​ണ്‍​ട്രോ​​​​ള​​​​ർ​​​​ക്കു തെ​​​​ളി​​​​വു​​​​ക​​​​ള​​​​ട​​​​ക്കം പ​​​​രാ​​​​തി ന​​​​ൽ​​​​കി.

ആ​​​​രോ​​​​ഗ്യ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ ക​​​​ണ്ട് രേ​​​​ഖാ​​​​മൂ​​​​ലം പ​​​​രാ​​​​തി​​​​ന​​​​ൽ​​​​കി. എ​​​​ന്നി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​ത്ത​​​​രം നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന് അ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ഒ​​​​ന്നാം​​​​വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം ഇ​​​​ന്നു ഹോ​​​​ട്ട​​​​ൽ പേ​​​​ൾ റീ​​​​ജ​​​​ൻ​​​​സി​​​​യി​​​​ൽ ന​​​​ട​​ക്കും. രാ​​​​വി​​​​ലെ 11ന് ​​​​മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. പി. ​​​​ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. പി.​​​​കെ. ഷാ​​​​ജ​​​​ൻ, വി.​​​​എ​​​​സ്. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഡോ. ​​​​ഷെ​​​​മീ​​​​ർ പൂ​​​​വം​​​​പ​​​​റ​​​​ന്പി​​​​ൽ, ഷാ​​​​ജി വ​​​​ർ​​​​ഗീ​​​​സ്, ന​​​​യീ​​​​മ സി​​​​റാ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ. സ​​​​ഖീ​​​​ഷ് ബാ​​​​ബു, ജ​​​​ന​​റ​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ് ത​​​​ങ്ക​​​​പ്പ​​​​ൻ, കൃ​​​​ഷ്ണാ​​​​ന​​​​ന്ദ്, എം.​​​​വി. ര​​​​ന്ദീ​​​​ർ, സ​​​​ബി​​​​ത ബ​​​​ഷീ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണം: ഒട്ടോണമസ് കോളജ് കൺസോർഷ്യം
തേ​വ​ര: യു​ജി​സി​യു​ടെ 2023 ലെ ​ഒ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ളു​ടെ റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം പ്ര​വ​ർ​ത്ത​ന​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തി​ലെ ഒ​ട്ടോ​ണമ​സ് കോ​ള​ജു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ‍്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു യു​ജി​സി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ക​ത്ത​യ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

19 കോ​ള​ജു​ക​ളി​ൽ നി​ന്ന് 29 പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ൺ​സോ​ർ​ഷ്യം സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ജോ​ൺ, പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഒ.​പി. അ​ബ്ദു​റ​ഹ്‌മാ​ൻ, ട്ര​ഷ​റ​ർ ഡോ. ​അ​ൽ​ഫോ​ൻ​സ വി​ജ​യ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​ട്ട​യ​ർ ചെ​യ്യു​ന്ന അ​ഞ്ച് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​ഫ. ഒ.​പി. അ​ബ്ദു​റ​ഹ്‌​മാ​ൻ (മാ​നേ​ജ​ർ, എം​ഇ​എ​സ് കോ​ള​ജ് മ​മ്പാ​ട്)-​പ്ര​സി​ഡ​ന്‍റ് , റ​വ. ഡോ. ​ആ​ന്‍റ​ണി തോ​പ്പി​ൽ(​മാ​നേ​ജ​ർ, സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ്, എ​റ​ണാ​കു​ളം)-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​അ​ജി​മോ​ൻ ജോ​ർ​ജ് (പ്രി​ൻ​സി​പ്പ​ൽ, മ​രി​യ​ൻ കോ​ള​ജ് കു​ട്ടി​ക്കാ​നം)-​സെ​ക്ര​ട്ട​റി, ഡോ. ​മ​ൻ​സൂ​ർ അ​ലി(​പ്രി​ൻ​സി​പ്പ​ൽ, എം​ഇ​എ​സ് കോ​ള​ജ് മ​മ്പാ​ട്)-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഡോ. ​അ​ൽ​ഫോ​ൻ​സ വി​ജ​യ ജോ​സ​ഫ് (പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം)-​ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

റീ​ജ​ണ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യി റ​വ. ഡോ. ​റെ​ജി പ്ലാ​ത്തോ​ട്ടം (പ്രി​ൻ​സി​പ്പ​ൽ, എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി), റ​വ. ഡോ. ​കെ.​എ. മാ​ർ​ട്ടി​ൻ (സെ​ന്‍റ് തോ​മ​സ് കോ​ള​ജ് തൃ​ശൂ​ർ), റ​വ. ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗോ​റി (മാ​നേ​ജ​ർ, ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് കൊ​ല്ലം), എ​ന്നി​വ​രെ​യും ല​യ​സ​ൺ ഓ​ഫീ​സ​റാ​യി ഡോ. ​കെ.​എം. ജോ​ൺ​സ​നെ​യും(​ഭാ​ര​ത് മാ​താ കോ​ള​ജ്) തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​സാ​റ്റി​ൽ എ​ൻ​സി​സി മേ​ഖ​ലാ ക്യാ​മ്പ് ഇ​ന്നു സ​മാ​പി​ക്കും
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ പ​​​ത്തു ദി​​​വ​​​സ​​​ത്തെ എ​​​ൻ​​​സി​​​സി മേ​​​ഖ​​​ലാ ക്യാ​​​മ്പ് ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി അ​​​മ്പ​​​തി​​​ലേ​​​റെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​റു​​ന്നൂ​​റോ​​​ളം കേ​​​ഡ​​​റ്റു​​​ക​​​ളാ​​​ണു ക്യാ​​​മ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​നം, ആ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ല​​​നം, മോ​​​ക്ക് ഡ്രി​​​ൽ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഗ്രൂ​​​പ്പ് ക​​​മാ​​​ൻ​​​ഡ​​​ർ മേ​​​ജ​​​ർ സൈ​​​മ​​​ൺ മ​​​ത്താ​​​യി ക്യാ​​​മ്പ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് വി​​​ല​​​യി​​​രു​​​ത്തി. മി​​​ക​​​വ് പു​​​ല​​​ർ​​​ത്തി​​​യ കേ​​​ഡ​​​റ്റു​​​ക​​​ളെ ആ​​​ദ​​​രി​​​ച്ചു.
സ്കൂ​ളു​ക​ളി​ല്‍ 25ന് ശു​ചീ​ക​ര​ണ ദി​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ള്‍ തു​​​റ​​​ക്ക​​​ലി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 25 ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ല്‍ ശു​​​ചീ​​​ക​​​ര​​​ണ ദി​​​നം ആ​​​ച​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നം.

ഇ​​ന്ന​​ലെ വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത തൊ​​​ഴി​​​ലാ​​​ളി, മ​​​ഹി​​​ളാ, യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു യോ​​​ഗം. ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ എ​​​ല്ലാ സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.

ജൂ​​​ണ്‍ മൂ​​​ന്നി​​​ന് രാ​​​വി​​​ലെ 9.30 ന് ​​​എ​​​റ​​​ണാ​​​കു​​​ളം എ​​​ള​​​മ​​​ക്ക​​​ര ഗ​​​വ​. ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും അ​​​ന്ന് പ്രാ​​​ദേ​​​ശി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം ന​​​ട​​​ക്കും.
പ്ര​മേ​ഹ പ​രി​ച​ര​ണ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ രാ​ജ്യം വളരെ പി​ന്നി​ല്‍: ആ​ഗോ​ള വി​ദ​ഗ്ധ​ര്‍
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മേ​​​ഹ പ​​​രി​​​ച​​​ര​​​ണ മേ​​​ഖ​​​ല ഈ ​​​രം​​​ഗ​​​ത്തെ സാ​​​ങ്കേ​​​തി​​​ക മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ള്‍ ഇ​​​നി​​​യും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ര്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഡി​​​ടെ​​​ക്‌​​​കോ​​​ണ്‍ 2024 ര​​​ണ്ടാം ദി​​​ന​​​ത്തി​​​ലാ​​​ണ് ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​മേ​​​ഹ ചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​​ര്‍ ഇ​​​ക്കാ​​​ര്യം പ​​​ങ്കു​​​വ​​​ച്ച​​​ത്.

വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​മേ​​​ഹ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഉ​​​ട​​​മ​​​ക​​​ളോ സ​​​ര്‍​ക്കാ​​​രോ ആ​​​ണ് ന​​​ല്‍​കു​​​ന്ന​​​ത്. കാ​​​ര​​​ണം ഇ​​​വ​​​യി​​​ല്‍ പ​​​ല​​​തും പ്ര​​​മേ​​​ഹ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ചെ​​​ല​​​വ് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ ഈ ​​​രം​​​ഗ​​​ത്തെ സ്വീ​​​കാ​​​ര്യ​​​ത വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. അ​​​ജ്ഞ​​​ത​​​യാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നും യു​​​എ​​​സ്എ​​​യി​​​ല്‍ നി​​​ന്നു​​​ള്ള ഡോ. ​​​റോ​​​ബ​​​ര്‍​ട്ട് വി​​​ഗ​​​ര്‍​സ്‌​​​കി, ഡോ. ​​​പ്ര​​​തീ​​​ക് ചൗ​​​ധ​​​രി (യു​​​കെ), ഡോ. ​​​വി​​​ര​​​ല്‍ ഷാ (​​​യു​​​എ​​​സ്), ഡോ. ​​​വാ​​​റ​​​ന്‍ ലീ (​​​സിം​​​ഗ​​​പ്പൂ​​​ര്‍), ഡോ. ​​​ജൂ​​​ലി​​​യ മേ​​​ദ​​​ര്‍ (ഓ​​​സ്ട്രി​​​യ) തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.
എ​സ്ടി സം​രം​ഭ​ക​ര്‍​ക്കു​ള്ള സ്റ്റാ​ര്‍​ട്ട​പ്പ് സി​റ്റി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ (എ​​​സ്ടി) വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട സം​​​രം​​​ഭ​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് സി​​​റ്റി പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് (ഉ​​​ന്ന​​​തി) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​ണ്ട​​ത്.

​ഏ​​​തെ​​​ങ്കി​​​ലും മേ​​​ഖ​​​ല​​​യി​​​ല്‍ സം​​​രം​​​ഭം തു​​​ട​​​ങ്ങാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​നും കേ​​​ര​​​ള എം​​​പ​​​വ​​​ര്‍​മെ​​ന്‍റ് സൊ​​​സൈ​​​റ്റി​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് സ്റ്റാ​​​ര്‍​ട്ട​​​പ്പ് സി​​​റ്റി പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ബി​​​ടെ​​​ക്, എം​​​ബി​​​എ തു​​​ട​​​ങ്ങി​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ഴ്സു​​​ക​​​ള്‍ വി​​​ജ​​​യി​​​ച്ച പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ യു​​​വാ​​​ക്ക​​​ള്‍‌, തൊ​​​ഴി​​​ല്‍​ര​​​ഹി​​​ത​​​ര്‍, യു​​​വ സ്റ്റാ​​​ര്‍​ട്ട​​​പ്പ് സം​​​രം​​​ഭ​​​ക​​​ര്‍‌, പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ര്‍‌, 35 വ​​​യ​​​​സി​​​നു താ​​​ഴെ​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​ണ് മു​​​ന്‍​ഗ​​​ണ​​​ന.

പ​​​ദ്ധ​​​തി തു​​​ക​​​യു​​​ടെ 80% സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കും. അ​​​ട​​​ങ്ക​​​ല്‍ തു​​​ക​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ നി​​​ന്നോ ബാ​​​ങ്കി​​​ല്‍ നി​​​ന്നോ വാ​​​യ്പ​​​യാ​​​യി എ​​​ടു​​​ക്കാം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കു​​​ന്ന ’ഉ​​​ന്ന​​​തി സ്റ്റാ​​​ര്‍​ട്ട​​​പ്പ് സി​​​റ്റി’ യി​​​ലൂ​​​ടെ സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം, വി​​​ദ​​​ഗ്ധോപ​​​ദേ​​​ശം, പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​യും ഉ​​​റ​​​പ്പാ​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തി​​​യ​​​തി 28. https://ksum.in/eoi_st_edp എ​​​ന്ന ലി​​​ങ്ക് വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: keralatribes @gmail.com, ഫോ​​ൺ-0471 2302990.
ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് റെ​​​യ്ഡ്; ക്രമക്കേട് കണ്ടെത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഒ​ട്ടേ​റെ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം 12 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ഭ​ക്ഷ്യോ​ത്പാ​ദ​ക​ർ​ക്ക് ന​ൽ​കു​ന്ന ലൈ​സ​ൻ​സി​നു പ​ക​രം ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നാ​ണു ന​ല്കു​ന്ന​ത്. ഇ​തു​വ​ഴി സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി.

ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ശേ​​​ഖ​​​രി​​​ക്കു​​​ന്ന ഭ​​​ക്ഷ്യസാ​​​ന്പി​​​ളു​​​ക​​​ളി​​​ൽ, സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത​​​തും നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ​​​തും തെ​​​റ്റാ​​​യ ബ്രാ​​​ൻ​​​ഡ് എ​​​ന്ന പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം വ​​​രു​​​ന്നവയിൽ ഭ​​​ക്ഷ്യ ഉ​​​ത്പാ​​​ദ​​​ക​​​രി​​​ൽനി​​​ന്നു പി​​​ഴ ഈ​​​ടാ​​​ക്കാ​​​തെ​ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽനി​​​ന്നു ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഫ​​​യ​​​ലു​​​ക​​​ളി​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തു​​​ന്നതായും കണ്ടെത്തി.

കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീഷ​​​ണ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും നെ​​​ടു​​​മ​​​ങ്ങാ​​​ട്, കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്, മ​​​ഞ്ചേ​​​രി, ക​​​ൽ​​​പ​​​റ്റ, മാ​​​ന​​​ന്ത​​​വാ​​​ടി, ഇ​​​രി​​​ക്കൂ​​​ർ, ത​​​ളി​​​പ്പ​​​റ​​​ന്പ്, ത​​​ല​​​ശേ​​​രി, മ​​​ട്ട​​​ന്നൂ​​​ർ, ഉ​​​ദു​​​മ എ​​​ന്നീ സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഇ​​​ത്ത​​​രം ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​​ത്തി. ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​പി​​​റ്റൈ​​​റ്റ് എ​​​ന്ന പേ​​​രി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ത​​​ട്ടി​​​പ്പു വ​​​ഴി സ​​​ർ​​​ക്കാ​​​രി​​​ന് സാ​​​ന്പ​​​ത്തി​​​ക ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ച​​​ങ്ങ​​​നാ​​​ശേ​​​രി, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, തൃ​​​ശൂ​​​ർ, ആ​​​ല​​​ത്തൂ​​​ർ, ഒ​​​ല്ലൂ​​​ർ, മ​​​ഞ്ചേ​​​രി, ക​​​ൽ​​​പ​​​റ്റ, പ​​​യ്യ​​​ന്നൂ​​​ർ, മ​​​ട്ട​​​ന്നൂ​​​ർ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി.

തൊ​​​ടു​​​പു​​​ഴ ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സി​​​ലെ ഓ​​​ഫീ​​​സ് അസിസ്റ്റ​​​ന്‌റ് അ​​​വി​​​ട​​​ത്തെ ഹോ​​​ട്ട​​​ൽ, റി​​​സോ​​​ർ​​​ട്ട് ഉ​​​ട​​​മ​​​ക​​​ളി​​​ൽനി​​​ന്നും ഗൂ​​​ഗി​​​ൾ പേ ​​​വ​​​ഴി പ​​​ണം സ്വീ​​​ക​​​രി​​​ച്ചിട്ടുണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ർ​​​ഗോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീഷ​​​ണ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ അ​​​താ​​​തു വ​​​ർ​​​ഷ​​​ത്തെ റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ൽ ചെ​​​യ്യാ​​​ത്ത​​​വ​​​രി​​​ൽനി​​​ന്നു ദി​​​നം​​​പ്ര​​​തി 100 രൂ​​​പ വീ​​​തം പി​​​ഴ ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​യ​​​മം പാ​​​ലി​​​ക്കു​​​ന്നി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ അ​​​സി​​​സ്റ്റ​​​ന്‍റ് കമ്മീഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ൽനി​​​ന്നു മാ​​​ത്രം 17.18 ല​​​ക്ഷം രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കാ​​​നു​​​ണ്ടെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി.

കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ 2040 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും കു​​​ന്ന​​​ത്തൂ​​​രി​​​ൽ 42 ഇ​​​ടങ്ങളിലും അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ 721 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും നോ​​​ർ​​​ത്ത് പ​​​ര​​​വൂ​​​രി​​​ൽ 1048 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​ന​​​കം ഫോ​​​സ്റ്റാ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ച​​​ട്ടം പാ​​​ലി​​​ച്ചു കാ​​​ണു​​​ന്നി​​​ല്ല.

ഒ​​​ല്ലൂ​​​ർ-1320, മ​​​ല​​​പ്പു​​​റം- 1456, തി​​​രൂ​​​ർ- 3168, ഏ​​​ല​​​ത്തൂ​​​ർ- 2365, ബേ​​​പ്പൂ​​​ർ- 697, വ​​​ട​​​ക​​​ര- 2072, ക​​​ൽ​​​പ​​​റ്റ- 2838, സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി- 2412, മ​​​ട്ട​​​ന്നൂ​​​ർ- 1572 ഇ​​​ട​​​ങ്ങളിലും ഇ​​​ത്ത​​​രം ക്ര​​​മ​​​ക്കേ​​​ടു​​​ണ്ട്. റാ​​​ന്നി ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ ഓ​​​ഫീ​​​സി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെത്തി​​​യ സ​​​മ​​​യം ഓ​​​ഫീ​​​സ് അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കുയായിരുന്നു.

മ​​​ല​​​പ്പു​​​റം, കോ​​​ട്ട​​​ക്ക​​​ൽ, തി​​​രൂ​​​ർ, മ​​​ഞ്ചേ​​​രി, സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി, നീ​​​ലേ​​​ശ്വ​​​രം, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ലൈ​​​സ​​​ൻ​​​സ് ഇ​​​ല്ലാ​​​തെ​​​യും കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ ലൈ​​​സ​​​ൻ​​​സോ​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി.

പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ഹൈ​​​ജീ​​​നി​​​ക് റേ​​​റ്റിം​​​ഗി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ഫ​​​യ​​​ൽ കാ​​​ണാ​​​നി​​​ല്ല. പാ​​​ല​​​ക്കാ​​​ട് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീഷ​​​ണ​​​ർ ഓ​​​ഫീ​​​സ് 2021-2024 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ശേ​​​ഖ​​​രി​​​ച്ച 516 സാ​​​ന്പി​​​ളു​​​ക​​​ളു​​​ടെ ലാ​​​ബ് റി​​​പ്പോ​​​ർ​​​ട്ട് ഫ​​​ലം ഇ​​​തു​​​വ​​​രെ ല​​​ഭ്യ​​​മാ​​​യി​​​ല്ലെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി.
കാ​ട്ടാ​ന​ശ​ല്യം: പൊറുതിമുട്ടിയ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി
ച​​​ന്ദ​​​ന​​​ക്കാം​​​പാ​​​റ (​​ക​​ണ്ണൂ​​ർ): കാ​​​ട്ടാ​​​ന​​​ശ​​​ല്യ​​​ത്തി​​​ൽ പൊ​​​റു​​​തി​​​മു​​​ട്ടി​​​യ ക​​​ർ​​​ഷ​​​ക​​​ൻ വീ​​​ട്ടി​​​ൽ ജീ​​വ​​നൊ​​ടു​​ക്കി. ച​​​ന്ദ​​​ന​​​ക്കാം​​​പാ​​​റ ഷി​​​മോ​​​ഗ കോ​​​ള​​​നി​​യി​​​ലെ മ​​​ഞ്ഞ​​​ക്കു​​​ഴി​​​യി​​​ൽ എം.​​​വി. ബാ​​​ബു (54) വാ​​​ണ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് തൂ​​​ങ്ങി​ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും മാ​​​സ​​​മാ​​​യി പ്ര​​​ദേ​​​ശ​​​ത്തു കാ​​​ട്ടാ​​​ന​​​ശ​​​ല്യ​​​മു​​​ണ്ട്. ബാ​​​ബു​​​വി​​​ന്‍റെ വാ​​​ഴ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ൾ കാ​​​ട്ടാ​​​ന ന​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇതു സംബന്ധിച്ച് പ​​യ്യാ​​​വൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ ബാ​​​ബു പ​​​രാ​​​തി ന​​​ൽ​​കു​​​ക​​​യും ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​ മു​​​ഴ​​​ക്കി​​​യ​​​താ​​​യും പ​​​റ​​​യു​​​ന്നു.

ഷി​​​മോ​​​ഗ കോ​​​ള​​​നി​​​യി​​​ൽ 15 ത​​​വ​​​ണ കാ​​​ട്ടാ​​​ന​​ശ​​​ല്യം ഉ​​​ണ്ടാ​​​യ​​​പ്പോ​​​ൾ പ​​ത്തു ത​​​വ​​​ണ​​​യും ബാ​​​ബു​​​വി​​​ന്‍റെ കൃ​​​ഷി​​​യാ​​​ണു ന​​​ശി​​​പ്പി​​​ച്ച​​​ത്. പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധി​​​കൃ​​​ത​​​രു​​​ടെ നി​​​രു​​​ത്ത​​​ര​​​വാ​​​ദ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് താ​​​നും അ​​​മ്മ​​​യും പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ ദേ​​​ഹ​​​ത്ത് പെ​​​ട്രോ​​​ളൊ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തി ജീ​​​വ​​​നൊ​​​ടു​​​ക്കു​​​മെ​​​ന്ന് പി​​​ന്നീ​​​ട് വീ​​​ട്ടി​​​ലെ​​​ത്തി​​​യ ബാ​​​ബു പ്രാ​​​ദേ​​​ശി​​​ക​​​ചാ​​​ന​​​ലു​​​ക​​​ളോ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

അ​​ച്ഛ​​ൻ: പ​​​രേ​​​ത​​​നാ​​​യ വേ​​​ലാ​​​യു​​​ധ​​​ൻ. ഭാ​​​ര്യ: ഗീ​​​ത. മ​​​ക്ക​​​ൾ: ജി​​​തി​​​ൻ​​​ബാ​​​ബു (ഡ്രൈ​​​വ​​​ർ), വി​​​ഷ്ണു‌ ബാ​​​ബു. പ​​​യ്യാ​​​വൂ​​​ർ എ​​​സ്ഐ ബെ​​​ന്നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി.
സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക്കരുത്: കോടതി
കൊ​​ച്ചി: സ്‌​​കൂ​​ളു​​ക​​ളു​​ടെ ഓ​​ഡി​​റ്റോ​​റി​​യ​​മ​​ട​​ക്ക​​മു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നുവേ​​ണ്ടി​​യ​​ല്ലാ​​തെ മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്ക് ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ അ​​നു​​മ​​തി ന​​ല്‍ക​​രു​​തെ​​ന്ന് ഹൈ​​ക്കോ​​ട​​തി. വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ ദേ​​വാ​​ല​​യ​​ങ്ങ​​ളാ​​ണു വി​​ദ്യാ​​ല​​യ​​ങ്ങ​​ള്‍.

കു​​ട്ടി​​ക​​ളു​​ടെ ബു​​ദ്ധി​​വി​​കാ​​സ​​മ​​ട​​ക്കം അ​​വ​​രു​​ടെ പൊ​​തു​​വാ​​യ വ​​ള​​ര്‍ച്ച​​യ്ക്കു വേ​​ദി​​യാ​​കേ​​ണ്ട ഇ​​ട​​മാ​​ണു വി​​ദ്യാ​​ല​​യ​​ങ്ങ​​ള്‍. ലോ​​കം മു​​ഴു​​വ​​ന്‍ ത​​ങ്ങ​​ളു​​ടെ കു​​ട്ടി​​ക​​ളെ മി​​ക​​ച്ച പൗ​​ര​​ന്മാ​​രാ​​യി വ​​ള​​ര്‍ത്താ​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ അ​​ത്യു​​ന്ന​​ത​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​നും ശ്ര​​മി​​ക്കു​​ന്ന ആ​​ധു​​നി​​ക കാ​​ല​​ത്ത് ന​​മ്മു​​ടെ ചി​​ന്ത​​ക​​ള്‍ക്കും മാ​​റ്റ​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍ പ​​റ​​ഞ്ഞു.

തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ണ്ണ​​ന്ത​​ല ഗ​​വ. സ്‌​​കൂ​​ള്‍ ഓ​​പ്പ​​ണ്‍ ഓ​​ഡി​​റ്റോ​​റി​​യം മ​​ത​​പ​​ര​​മാ​​യ ച​​ട​​ങ്ങി​​ന് വി​​ട്ടു ന​​ല്‍കാ​​ത്ത പ്ര​​ധാ​​നാ​​ധ്യാ​​പി​​ക​​യു​​ടെ ന​​ട​​പ​​ടി ചോ​​ദ്യം ചെ​​യ്ത് എ​​സ്എ​​ന്‍ഡി​​പി യോ​​ഗം മ​​ണ്ണ​​ന്ത​​ല ശാ​​ഖ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണു കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്.

സ്‌​​കൂ​​ള്‍ സ​​മ​​യ​​ത്തി​​നു​​ശേ​​ഷം പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കാ​​നാ​​ണ് ഓ​​ഡി​​റ്റോ​​റി​​യം വി​​ട്ടു​​കി​​ട്ടാ​​ന്‍ അ​​നു​​മ​​തി തേ​​ടി​​യ​​തെ​​ന്നും കാ​​ര​​ണ​​മി​​ല്ലാ​​തെ​​യാ​​ണ് പ്ര​​ധാ​​നാ​​ധ്യാ​​പി​​ക ആ​​വ​​ശ്യം നി​​ര​​സി​​ച്ച​​തെ​​ന്നു​​മാ​​യി​​രു​​ന്നു ഹ​​ര്‍ജി​​ക്കാ​​രു​​ടെ വാ​​ദം. മ​​റ്റു പ​​ല സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പ​​രി​​പാ​​ടി​​ക​​ള്‍ക്ക് സ്‌​​കൂ​​ള്‍ മൈ​​താ​​നം മു​​മ്പ് വി​​ട്ടു​​ന​​ല്‍കി​​യി​​ട്ടു​​ള്ള​​താ​​യും ചൂ​​ണ്ടി​​ക്കാ​​ട്ടി.

എ​​ന്നാ​​ല്‍, കു​​ട്ടി​​ക​​ളു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ള്‍ക്കു​​വേ​​ണ്ടി​​യ​​ല്ലാ​​തെ മ​​റ്റൊ​​ന്നി​​നും സ്‌​​കൂ​​ളും സൗ​​ക​​ര്യ​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന ഹൈ​​ക്കോ​​ട​​തി​​യു​​ടെ​​ത​​ന്നെ മു​​ന്‍ ഉ​​ത്ത​​ര​​വു​​ക​​ള്‍ മു​​ന്‍നി​​ര്‍ത്തി​​യാ​​ണ് പ്ര​​ധാ​​നാ​​ധ്യാ​​പി​​ക ഈ ​​നി​​ല​​പാ​​ട്‌​​ സ്വീ​​ക​​രി​​ച്ച​​തെ​​ന്ന് കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.
തീവ്രമഴയ്ക്കു സാധ്യത
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ നെ​​​ഞ്ചി​​​ടി​​​പ്പേ​​​റ്റി ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തി​​​മി​​​ർ​​​ത്തുപെ​​​യ്യു​​​ന്ന വേ​​​ന​​​ൽമ​​​ഴ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​തീ​​​വ്ര​​​മാ​​​കും.

തെ​​​ക്ക​​​ൻ ത​​​മി​​​ഴ്നാ​​​ട് തീ​​​ര​​​ത്ത് രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യും ല​​​ക്ഷ​​​ദ്വീ​​​പ് മു​​​ത​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി വ​​​രെ നീ​​​ളു​​​ന്ന ന്യൂ​​​ന​​​മ​​​ർ​​​ദ പാ​​​ത്തി​​​യു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നൊ​​​പ്പം തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷക്കാറ്റും ശ​​​ക്തി​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ​​​ടെ തെ​​​ക്കുകി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ൽ, തെ​​​ക്ക​​​ൻ ആ​​​ൻ​​​ഡ​​​മാ​​​ൻ ക​​​ട​​​ൽ, നി​​​ക്കോ​​​ബാ​​​ർ ദ്വീ​​​പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തി​​​ച്ചേ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. ഇ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് തോ​​​രാ മ​​​ഴ​​​ക്കാ​​​ല​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

മ​​​ഴ ക​​​ന​​​ത്ത​​​തോ​​​ടെ ചൊ​​​വ്വാ​​​ഴ്ച വ​​​രെ ഒ​​​ൻ​​​പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. 14 ജി​​​ല്ല​​​ക​​​ളി​​​ലും വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​തീ​​​വ്ര മ​​​ഴയ് ക്കു സാ​​​ധ്യ​​​ത.ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​ത് റെ​​​ഡ് അ​​​ല​​​ർ​​​ട്ടാ​​​യി മാ​​​റാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​തി​​​നാ​​​ൽ ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ള​​​യ​​​സാ​​​ധ്യ​​​താ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടാ​​​യി​​​രി​​​ക്കും.

അടുത്ത24 മ​​​ണി​​​ക്കൂ​​​റി​​​ൽ കേ​​​ര​​​ള​​​തീ​​​ര​​​ത്ത് കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 55 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ൾ ക​​​രു​​​ത​​​ലോ​​​ടെ വേ​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി മുന്നറിയിപ്പു നല്കി.
ലോ​ക ​കേ​ര​ളസ​ഭ​യ്ക്ക് ഒ​രു കോ​ടികൂ​ടി
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ലാ​​​​മ​​​​ത് ലോ​​​​ക​​​​ കേ​​​​ര​​​​ളസ​​​​ഭ​​​​യു​​​​ടെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രുകോ​​​​ടി രൂ​​​​പകൂ​​​​ടി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ 15ന് ​​​​അ​​​​നു​​​​വ​​​​ദി​​​​ച്ച ര​​​​ണ്ടുകോ​​​​ടി​​​​ക്കു പു​​​​റ​​​​മേ​​​​യാ​​​​ണി​​​​ത്. ഇ​​​​തോ​​​​ടെ ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​നു മൂ​​​​ന്നു കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഇ​​​​തു​​​​വ​​​​രെ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ആ​​​​ഗോ​​​​ള സാം​​​​സ്കാ​​​​രി​​​​ക ഉ​​​​ത്സ​​​​വം എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് ഒ​​​​രു​​​​ കോ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യി​​​​ലെ സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക്ക് 25 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ്.

പ്ര​​​​വാ​​​​സി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക്ക് 20 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മു​​​​ണ്ട്. ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാം​​​​സ്കാ​​​​രി​​​​ക, ടൂ​​​​റി​​​​സം പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ദൃശ്യങ്ങൾ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് 30 ല​​​​ക്ഷം രൂ​​​​പ​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 351 അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ന്ദി​​​​ര​​​​ത്തി​​​​ലാ​​​​ണു ലോ​​​​ക കേ​​​​ര​​​​ളസ​​​​ഭ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു 10 ല​​​​ക്ഷ​​​​വും താ​​​​മ​​​​സ​​​​ത്തി​​​​ന് 25 ല​​​​ക്ഷ​​​​വും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വേ​​​​ദി​​​​യും വ​​​​ഴി​​​​ക​​​​ളും അ​​​​ല​​​​ങ്ക​​​​രി​​​​ക്കാ​​​​ൻ 35 ല​​​​ക്ഷം, എ​​​​യ​​​​ർ ടി​​​​ക്ക​​​​റ്റി​​​​ന് അഞ്ചു ല​​​​ക്ഷം, മ​​​​റ്റ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് 20 ല​​​​ക്ഷം എ​​​​ന്നി​​​​ങ്ങ​​​​നെ, സ​​​​ഭ​​​​യു​​​​ടെ മീ​​​​റ്റിം​​​​ഗു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചെ​​​​ല​​​​വ് ഒ​​​​രു കോ​​​​ടി​​​​യാ​​​​ണ്.

ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന് 50 ല​​​​ക്ഷ​​​​വും അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഇ​​​​തി​​​​ൽ 19 ല​​​​ക്ഷം ഓ​​​​ഫീ​​​​സ് ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കാ​​​​ണ്. ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ 50 ല​​​​ക്ഷ​​​​വും.
സോ​ളാ​ർ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കേ ഒ​​​​രു ല​​​​ക്ഷം പേ​​​​രെ അ​​​​ണി​​​​നി​​​​ര​​​​ത്തി സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് വ​​​​ള​​​​യ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഇ​​​​ട​​​​തു മു​​​​ന്ന​​​​ണി ന​​​​ട​​​​ത്തി​​​​യ സോ​​​​ളാ​​​​ർ സ​​​​മ​​​​രം ഒ​​​​ത്തു തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​നും പാ​​​​ർ​​​​ട്ടി ചാ​​​​ന​​​​ലി​​​​ന്‍റെ വാ​​​​ർ​​​​ത്താ​​​​വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യു​​​​മാ​​​​യ ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് ഇ​​​​ട​​​​പെ​​​​ട്ടെ​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ വി​​​​വാ​​​​ദ​​​​ത്തി​​​​ലേ​​​​ക്ക്.

മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യം ഒ​​​​രു വാ​​​​രി​​​​ക​​​​യി​​​​ൽ എ​​​​ഴു​​​​തി​​​​യ ലേ​​​​ഖ​​​​ന​​​​ത്തി​​​​ലാ​​​​ണ് സോ​​​​ളാ​​​​ർ സ​​​​മ​​​​രം ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ണ്ടാ​​​​യെ​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ണ്ടാ​​​​യ​​​​ത്.

ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യ​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് നി​​​​ഷേ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​ന്ന​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നു​​​​മാ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​മാ​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ബ്രി​​​​ട്ടാ​​​​സ് പ​​​​റ​​​​ഞ്ഞു. സ​​​​മ​​​​രം ഒ​​​​ത്തു തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​രു​​​​ന്നു​​​​വെ​​​​ന്നു തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നും ശ​​​​രി​​​​വ​​​​ച്ചു.

താ​​​​നും ബ്രി​​​​ട്ടാ​​​​സും ത​​​​മ്മി​​​​ലു​​​​ള്ള ഒ​​​​രു ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ നി​​​​ന്നാ​​​​യി​​​​രു​​​​ന്നു ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മെ​​​​ന്നാ​​​​ണ് ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യം എ​​​​ഴു​​​​തി​​​​യ ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ബ്രി​​​​ട്ടാ​​​​സ് സ​​​​മ​​​​രം ഒ​​​​ത്തു തീ​​​​ർ​​​​ക്കാ​​​​നാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച ഫോ​​​​ർ​​​​മു​​​​ല.

ജൂ​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം സ​​​​ർ​​​​ക്കാ​​​​ർ നേ​​​​ര​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് താ​​​​ൻ പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ച് അ​​​​തു പ​​​​റ​​​​ഞ്ഞാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന് ബ്രി​​​​ട്ടാ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

ബ്രി​​​​ട്ടാ​​​​സി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം താ​​​​ൻ ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി​​​​യെ​​​​യും പി​​​​ന്നീ​​​​ട് പി.​​​​കെ കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യെ​​​​യും അ​​​​റി​​​​യി​​​​ച്ചു. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ ബ​​​​ന്ധ​​​​പ്പെ​​​​ട്ടു. തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ, ബ്രി​​​​ട്ടാ​​​​സി​​​​നെ​​​​യും തു​​​​ട​​​​ർ​​​​ന്ന് കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നേ​​​​യും വി​​​​ളി​​​​ച്ച് സം​​​​സാ​​​​രി​​​​ച്ചു. ഇ​​​​ട​​​​തു പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി എ​​​​ൻ.​​​​കെ പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളെ ക​​​​ണ്ടു. അ​​​​തോ​​​​ടെ സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഉ​​​​ട​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം ചേ​​​​ർ​​​​ന്നു. വൈ​​​​കാ​​​​തെ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തി ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ സ​​​​മ​​​​ര​​​​വും പി​​​​ൻ​​​​വ​​​​ലി​​​​ച്ചു’​​​​വെ​​​​ന്നാ​​​​ണ് ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച് തോ​​​​മ​​​​സ് ഐ​​​​സ​​​​ക് അ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കോ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കോ അ​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള അ​​​​തൃ​​​​പ്തി പി​​​​ന്നീ​​​​ട് തോ​​​​മ​​​​സ് ഐ​​​​സ​​​​ക് പ​​​​ര​​​​സ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

എ​​​​ന്നാ​​​​ൽ, സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ താ​​​​ന​​​​ല്ല മു​​​​ന്നി​​​​ട്ടു നി​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ന്തു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യും ചെ​​​​യ്യാ​​​​മെ​​​​ന്നുപ​​​​റ​​​​ഞ്ഞ് ത​​​​ന്നെ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ത് അ​​​​ന്ന​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാണ് ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

അ​​​​ന്ന് പാ​​​​ർ​​​​ട്ടി ചാ​​​​ന​​​​ലി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ് അ​​​​തി​​​​ന് ദൃ​​​​ക്സാ​​​​ക്ഷി​​​​യാ​​​​ണ്. ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പി​​​​നെ​​​​യാ​​​​ണ് തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ ആ​​​​ദ്യം ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ത്. പി​​​​ന്നീ​​​​ട് ത​​​​നി​​​​ക്ക് ആ ​​​​ഫോ​​​​ണ്‍ കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​വി​​​​ടെ നി​​​​ന്നാ​​​​ണ് ഈ ​​​​ക​​​​ഥ ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യ​​​​ത്തി​​​​ന് കി​​​​ട്ടി​​​​യ​​​​തെ​​​​ന്ന​​​​റി​​​​യി​​​​ല്ല. ഇ​​​​പ്പോ​​​​ൾ തി​​​​രു​​​​വ​​​​ഞ്ചൂ​​​​രി​​​​ന്‍റെ തി​​​​ര​​​​ക്ക​​​​ഥ​​​​യ്ക്ക് അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​കാം ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യം സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ സാ​​​​ക്ഷി​​​​യാ​​​​ണ് ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ്. അ​​​​ദ്ദേ​​​​ഹ​​​​ത്തെ വി​​​​ളി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാം. അ​​​​ന്ന​​​​ത്തെ ഫോ​​​​ണ്‍​കോ​​​​ൾ രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ഇ​​​​ത് വ്യ​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നും ബ്രി​​​​ട്ടാ​​​​സ് പ​​​​റ​​​​യു​​​​ന്നു.

തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ പ​​​​ല ത​​​​വ​​​​ണ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് നേ​​​​രി​​​​ൽ കാ​​​​ണ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് തി​​​​രു​​​​വ​​​​ഞ്ചൂ​​​​രു​​​​മാ​​​​യി താ​​​​ൻ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പും പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. സോ​​​​ളാ​​​​ർ ജൂ​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന​​​​ത് സി​​​​പി​​​​എം നി​​​​ല​​​​പാ​​​​ട് ആ​​​​യി​​​​രു​​​​ന്നു. തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ദ്യം വൈ​​​​മു​​​​ഖ്യം കാ​​​​ട്ടി. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി​​​​യെ​​​​ക്കൂ​​​​ടി കാ​​​​ണാ​​​​ൻ ത​​​​ന്നോ​​​​ടൊ​​​​പ്പം ചെ​​​​ല്ല​​​​ണ​​​​മെ​​​​ന്ന് തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ പ​​​​റ​​​​ഞ്ഞു.

തു​​​​ട​​​​ർ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. തി​​​​രു​​​​വ​​​​ഞ്ചൂ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​റി​​​​വോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ഈ ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ​​​​ല്ല, പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യാ​​​​ണ് അ​​​​വി​​​​ടെ പോ​​​​യ​​​​ത്. ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യം എ​​​​വി​​​​ടെ​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്നു ത​​​​നി​​​​ക്ക് അ​​​​റി​​​​യി​​​​ല്ലെ​​​​ന്നും ബ്രി​​​​ട്ടാ​​​​സ് പ​​​​റ​​​​ഞ്ഞു.

സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കേണ്ടതു ര​​​​ണ്ടു കൂ​​​​ട്ട​​​​രു​​​​ടെ​​​​യും ഒ​​​​രു​​​​പോ​​​​ലെ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ന്നു സി​​​​പി​​​​എം സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​നും ഇ​​​​പ്പോ​​​​ൾ കെ​​​​പി​​​​സി​​​​സി മാ​​​​ധ്യ​​​​മ വി​​​​ഭാ​​​​ഗം അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ് പ​​​​റ​​​​ഞ്ഞു.
ജോ​ണ്‍ ബ്രി​ട്ടാ​സാ​ണ് വി​ളി​ച്ച​തെ​ന്നു തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍
തൃ​​​ശൂ​​​ര്‍: ചെ​​​റി​​​യാ​​​ന്‍ ഫി​​​ലി​​​പ്പി​​​ന്‍റെ ഫോ​​​ണി​​​ല്‍​നി​​​ന്നാ​​​ണു ജോ​​​ൺ ബ്രി​​​ട്ടാ​​​സ് ത​​​ന്നെ വി​​​ളി​​​ച്ച​​​തെ​​​ന്നു തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

സോ​​​ളാ​​​ർ സം​​​ബ​​​ന്ധി​​​ച്ച പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ വി​​​വാ​​​ദം ഇ​​​ല്ല. സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കേ​​​ണ്ട​​​തു ത​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​യി​​​രു​​​ന്നു.

അ​​​വ​​​ര്‍ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ഡി​​​മാ​​​ന്‍​ഡു​​​ക​​​ളി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ സ​​​മ​​​രം തീ​​​ര്‍​ന്നെ​​​ന്നും തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ പ​​​റ​​​ഞ്ഞു. സ​​​മ​​​രം തീ​​​ര്‍​ക്ക​​​ണ​​​മെ​​​ന്ന് എ​​​ല്‍​ഡി​​​എ​​​ഫി​​​നും ആ​​​ഗ്ര​​​ഹം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
ത​ന്നെ വി​ളി​ച്ച​ത് തി​രു​വ​ഞ്ചൂ​രെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്
ക​​​​ണ്ണൂ​​​​ർ: സോ​​​​ളാ​​​​ർ സ​​​​മ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​തി​​​​ർ​​​​ന്ന പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ജോ​​​​ൺ മു​​​​ണ്ട​​​​ക്ക​​​​യ​​​​ത്തെ താ​​​​ൻ വി​​​​ളി​​​​ച്ചു​​​​വെ​​​​ന്ന​​​​തു ക​​​​ള്ള​​​​മാ​​​​ണെ​​​​ന്നും അ​​​​ന്ന​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​യാ​​​​യ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ ത​​​​ന്നെ​​​​യാ​​​​ണു വി​​​​ളി​​​​ച്ച​​​​തെ​​​​ന്നും ജോ​​​​ൺ ബ്രി​​​​ട്ടാ​​​​സ് എം​​​​പി. ജോ​​​​ൺ മു​​​​ണ്ട​​​​ക്ക​​​​യ​​​​ത്തി​​​​ന്‍റെ ലേ​​​​ഖ​​​​നം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​വ​​​​നാ സൃ​​​​ഷ്ടി​​​​മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ജോ​​​​ൺ ബ്രി​​​​ട്ടാ​​​​സ് ക​​​​ണ്ണൂ​​​​രി​​​​ൽ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

സോ​​​​ളാ​​​​ർ സ​​​​മ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജോ​​​​ൺ മു​​​​ണ്ട​​​​ക്ക​​​​യ​​​​വു​​​​മാ​​​​യി താ​​​​ൻ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. അ​​​​ന്ന​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​ന്ന് കൈ​​​​ര​​​​ളി ചാ​​​​ന​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പു​​​​മാ​​​​യാ​​​​ണ് ആ​​​​ദ്യം ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ത്.

പി​​​​ന്നീ​​​​ട് ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പി​​​​ന്‍റെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചാ​​​​ണ് താ​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ച​​​​ത്. സ​​​​മ​​​​രം യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​രി​​​​നെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ദ​​​​യ​​​​വു ചെ​​​​യ്ത് സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം.​​​​

സോ​​​​ളാ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഏതു​​​​നി​​​​ല​​​​യ്ക്കു​​​​മു​​​​ള്ള ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ത​​​​യാ​​​​റാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്.

തു​​​​ട​​​​ര്‍​ന്ന് തി​​​​രു​​​​വ​​​​ഞ്ചൂ​​​​രും കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യും സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളാ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്‌​​​​ണ​​​​നു​​​​മാ‍​യും സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യും എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ന്‍റെ എ​​​​ല്ലാ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും സ​​​​ര്‍​ക്കാ​​​​ര്‍ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​റി​​​​വോ​​​​ടെ​​​​യാ​​​​ണി​​​​തു ചെ​​​​യ്ത​​​​ത്. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്പോ​​​​ൾ തി​​​​രു​​​​വ​​​​ഞ്ചൂ​​​​രും കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​തു യു​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.

താ​​​​ൻ ഇ​​​​ട​​​​പെ​​​​ട്ടാ​​​​ണ് സ​​​​മ​​​​രം തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ലേ​​​​ഖ​​​​ന​​​​മെ​​​​ഴു​​​​തി​​​​യ ജോ​​​​ൺ മു​​​​ണ്ട​​​​ക്ക​​​​യം എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ജോ​​​​ലി ചെ​​​​യ്ത മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു വാ​​​​ർ​​​​ത്ത കൊ​​​​ടു​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്ന് ജോ​​​​ൺ ബ്രി​​​​ട്ടാ​​​​സ് ചോ​​​​ദി​​​​ച്ചു.

തി​​​​രു​​​​വ​​​​ഞ്ചൂ​​​​രി​​​​ന്‍റെ തി​​​​ര​​​​ക്ക​​​​ഥ​​​​യ്ക്ക​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​ദ്ദേ​​​​ഹം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് തോ​​​​ന്നു​​​​ന്ന​​​​ത്. വി​​​​ര​​​​മി​​​​ച്ച ചി​​​​ല മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ വാ​​​​ര്‍​ത്ത​​​​ക​​​​ളി​​​​ല്‍ നി​​​​റ​​​​ഞ്ഞു​​​​നി​​​​ല്‍​ക്കാ​​​​ന്‍ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ​​​​ല​​​​തും പ​​​​റ​​​​യാ​​​​റു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, ജോ​​​​ണ്‍ മു​​​​ണ്ട​​​​ക്ക​​​​യം അ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ൽ​​​​പെ​​​​ട്ട ഒ​​​​രാ​​​​ളാ​​​​ണെ​​​​ന്ന് താ​​​​ൻ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നി​​​​ല്ല. ഒ​​​​രു പ​​​​ക്ഷേ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​കാ​​​​മെ​​​​ന്നും ജോ​​​​ൺ ബ്രി​​​​ട്ടാ​​​​സ് പ​​​​റ​​​​ഞ്ഞു.
സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ​ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സേ​​​​വ​​​​നാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ൽ കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ സം​​​​സ്ഥാ​​​​നം. സേ​​​​വ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യോ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യ സേ​​​​വ​​​​നം യ​​​​ഥാ​​​​സ​​​​മ​​​​യം ന​​​​ൽ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ശ​​​​ന്പ​​​​ള​​​​ത്തി​​​​ൽ നി​​​​ന്ന് 10,000 രൂ​​​​പ വ​​​​രെ പി​​​​ഴ ഈ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ട് ത​​​​യാ​​​​റാ​​​​യി. ഈ​​​​ടാ​​​​ക്കു​​​​ന്ന പി​​​​ഴ​​​​ത്തു​​​​ക പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കും.

സേ​​​​വ​​​​നം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ ര​​​​ണ്ടു ത​​​​ല​​​​ത്തി​​​​ൽ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാം. ആ​​​​ദ്യ അ​​​​പ്പീ​​​​ൽ തീ​​​​രു​​​​മാ​​​​നം നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​ക​​​​മ​​​​ല്ലെ​​​​ന്നു ക​​​​ണ്ടാ​​​​ൽ അ​​​​പ്പീ​​​​ൽ അ​​​​ധി​​​​കാ​​​​രി​​​​യാ​​​​യ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പി​​​​ഴ ന​​​​ൽ​​​​കേ​​​​ണ്ടി​​​​വ​​​​രും. നി​​​​യ​​​​മ ന​​​​ട​​​​ത്തി​​​​പ്പി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ന് സെ​​​​ക്ര​​​​ട്ട​​​​റി ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ഥോ​​​​റി​​​​റ്റി​​​​ക്കും ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ണ്ട്.

നി​​​​യ​​​​മ പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മി​​​​ഷ​​​​നാ​​​​ണ് നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കേ 2012 നം​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് സേ​​​​വ​​​​നാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ 12 വ​​​​ർ​​​​ഷ​​മാ​​യി​​ട്ടും കാ​​​​ര്യ​​​​മാ​​​​യ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന​​​​ത്.

പ​​​​ല സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളും ഇ​​​​നി​​​​യും സേ​​​​വ​​​​നാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും സേ​​​​വ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തിരേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മി​​​​ഷ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ അ​​​​ട​​​​ങ്ങി​​​​യ പു​​​​തി​​​​യ ബി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി സ​​​​ർ​​​​ക്കാ​​​​രി​​​​ന് കൈ​​​​മാ​​​​റി​​​​യ​​​​ത്.

താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ലു​​​​ള്ള വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ മു​​​​ത​​​​ൽ വ​​​​കു​​​​പ്പ് ആ​​​​സ്ഥാ​​​​നം വ​​​​രെ​​​​യു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രും. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ൽ തീ​​​​യ​​​​തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ര​​​​സീ​​​​ത് ന​​​​ൽ​​​​ക​​​​ണം. സേ​​​​വ​​​​നം ന​​​​ൽ​​​​കേ​​​​ണ്ട സ​​​​മ​​​​യം അ​​​​ത​​​​ത് വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​ത്യേ​​​​കം വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്യും.

അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ച്ചാ​​​​ൽ ഒ​​​​രു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​തേ ഓ​​​​ഫീ​​​​സി​​​​ലെ ത​​​​ന്നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് ആ​​​​ദ്യ അ​​​​പ്പീ​​​​ൽ ന​​​​ല്കാം.

ഇ​​​​രു​​​​കൂ​​​​ട്ട​​​​രു​​​​ടെ​​​​യും വാ​​​​ദം കേ​​​​ട്ട ശേ​​​​ഷം അ​​​​പ്പീ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണം. വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യാ​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നും ഒ​​​​ന്നാം അ​​​​പ്പീ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മെ​​​​തിരേ വ​​​​കു​​​​പ്പു​​​​ത​​​​ല ന​​​​ട​​​​പ​​​​ടി​​​​ക്കും ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യാം. ഒ​​​​ന്നാം അ​​​​പ്പീ​​​​ൽ അ​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ വീ​​​​ഴ്ച​​​​യ്ക്ക് 2000 രൂ​​​​പ മു​​​​ത​​​​ൽ 15,000 രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് പി​​​​ഴ ചു​​​​മ​​​​ത്തു​​​​ക.

ര​​​​ണ്ടാം അ​​​​പ്പീ​​​​ൽ അ​​​​പേ​​​​ക്ഷ തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​നും ഒ​​​​രു​​​​മാ​​​​സ സ​​​​മ​​​​യ​​​​മാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. സേ​​​​വ​​​​നാ​​​​വ​​​​കാ​​​​ശം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​യി​​​​ൽ നി​​​​ന്നും 10,000 രൂ​​​​പ പി​​​​ഴ ഈ​​​​ടാ​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലംമാ​റ്റം; ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് ത​​​ത്‌​​​സ്ഥി​​​തി തു​​​ട​​​രാ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്
കൊ​​​ച്ചി: ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി അ​​​ധ്യാ​​​പ​​​ക സ്ഥ​​​ലം​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് ത​​​ത്‌​​​സ്ഥി​​​തി തു​​​ട​​​രാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി അ​​​ധ്യാ​​​പ​​​ക സ്ഥ​​​ലം​​മാ​​​റ്റം റ​​​ദ്ദാ​​​ക്കി കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്ന സ്ഥ​​​ലം​​മാ​​​റ്റ​​​ങ്ങ​​​ള്‍​ക്ക് ജൂ​​​ണ്‍ മൂ​​​ന്നു വ​​​രെ ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന് നേ​​​രത്തേ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ സ്ഥ​​​ലം​​​മാ​​​റ്റം ല​​ഭി​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍ ഉ​​​ട​​​ന്‍ അ​​​വ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​ത്ത​​ണ​​​മെ​​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് സ​​​ര്‍​ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്കി. എ​​​ന്നാ​​​ല്‍, കെ​​എ​​ടി ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് സ​​​ര്‍​ക്കു​​​ല​​​ര്‍ പി​​​ന്‍​വ​​​ലി​​​ച്ചു.

ഇ​​​ക്കാ​​​ര്യം ചി​​​ല ഹ​​​ർ​​​ജി​​​ക്കാ​​​ര്‍ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെത്തുടര്‍‍​ന്നാ​​​ണു ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ സ​​​തീ​​​ഷ് നൈ​​​നാ​​​ന്‍, ഹ​​​രി​​​ശ​​​ങ്ക​​​ര്‍. വി. ​​മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ത​​​ത്‌​​​സ്ഥി​​​തി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.
യൂ​ക്കാ​ലി​പ്റ്റ​സിനെ വീണ്ടും കാടുകയറ്റുന്നു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വ​​​നം വി​​​ക​​​സ​​​ന കോ​​​ർ​​​പറേ​​​ഷ​​​നു (കെ​​​എ​​​ഫ്ഡിസി) കീ​​​ഴി​​​ലു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 2025 വ​​​രെ യൂ​​​ക്കാ​​​ലി​​​പ്റ്റ​​​സ് മ​​​ര​​​ങ്ങ​​​ൾ ന​​​ടും.

മ​​​ണ്ണി​​​ൽനി​​​ന്നും വ​​​ൻ തോ​​​തി​​​ൽ വെ​​​ള്ളം വ​​​ലി​​​ച്ചെ​​​ടു​​​ക്കു​​​ന്ന യൂ​​​ക്കാ​​​ലി മ​​​രം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ന​​​ടു​​​ന്ന​​​ത് വി​​​ല​​​ക്കി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് നി​​​ല​​​വി​​​ലു​​​ള്ള​​​താ​​​ണ്.

എ​​​ന്നാ​​​ൽ വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മെ​​​ന്ന​​​തി​​​നാ​​​ൽ കെ​​​എ​​​ഫ്ഡി​​​സി​​​ക്ക് അ​​​വ​​​രു​​​ടെ പ്ലാ​​​ന്‍റേ​​​ഷ​​​നു​​​ക​​​ളി​​​ൽ യൂ​​​ക്കാ​​​ലി​​​പ്റ്റ​​​സ് മ​​​ര​​​ങ്ങ​​​ൾ ന​​​ടാ​​​മെ​​​ന്ന വാ​​​ദ​​​മാ​​​ണ് മു​​​ന്നോ​​​ട്ടു​​​ വ​​​യ്ക്കു​​​ന്ന​​​ത്.

2021ൽ ​​​സ​​​ർ​​​ക്കാ​​​ർ വ​​​നന​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ മാ​​​വ്, പ്ലാ​​​വ്, മ​​​ല​​​വേ​​​പ്പ്, ഞാ​​​വ​​​ൽ തു​​​ട​​​ങ്ങി​​​യ മ​​​ര​​​ങ്ങ​​​ൾ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ൽ വ​​​നം വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന് ഇ​​​തൊ​​​ന്നും ബാ​​​ധ​​​ക​​​മ​​​ല്ലാ​​​ത്ത നി​​​ല​​​യി​​​ലാ​​​ണ് അ​​​വ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ.

കെ​​​എ​​​ഫ്ഡി​​​സി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ഥ​​​യി​​​ലു​​​ള്ള പ്ലാ​​​ന്‍റേ​​​ഷ​​​നു​​​ക​​​ളി​​​ൽ യൂ​​​ക്കാ​​​ലി​​​പ്സ് മ​​​ര​​​ങ്ങ​​​ൾ ന​​​ടാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

കേ​​​ന്ദ്ര വ​​​ന​​​നി​​​യ​​​മ ​​​പ്ര​​​കാ​​​രം കൃ​​​ഷി ചെ​​​യ്യാ​​​മെ​​​ന്ന വാ​​​ദ​​​മാ​​​ണ് ഇ​​​തി​​​നാ​​​യി വ​​​നം വി​​​ക​​​സ​​​ന കോ​​​ർ​​​പറേ​​​ഷ​​​ൻ മു​​​ന്നോ​​​ട്ടു​​​ വ​​​യ്ക്കു​​​ന്ന​​​ത്. യൂ​​​ക്കാ​​​ലി​​​പ്റ്റ​​​സ് മ​​​ര​​​ങ്ങ​​​ൾ ന​​​ടു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​നു​​​മ​​​തി ന​​​ല്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളോ​​​ട് വ​​​നം​​​വി​​​ക​​​സ​​​ന കോ​​​ർ​​​പറേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

പേ​​​പ്പ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള പ​​​ൾ​​​പ്പ് ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ യൂ​​​ക്കാ​​​ലി​​​പ്റ്റ​​​സ് മ​​​ര​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ഇ​​​വ​​​ർ കൈ​​​ക്കൊ​​​ണ്ട​​​ത്. വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​ണ് കെ​​​എ​​​ഫ്ഡി​​​സി​​​എ​​​ന്നും അ​​​വി​​​ടെനി​​​ന്നും പ​​​ൾ​​​പ്പ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്പി​​​നെ ത​​​ന്നെ ബാ​​​ധി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് അ​​​വ​​​രു​​​ടെ ഭാ​​​ഷ്യം.
ന​വ​വ​ധു​വി​നു മ​ര്‍​ദ​നം: രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍
കോ​​​ഴി​​​ക്കോ​​​ട്: പ​​​ന്തീ​​​രാ​​​ങ്കാ​​​വി​​​ല്‍ ന​​​വ​​​വ​​​ധു​​​വി​​​നെ ക്രൂ​​​ര​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി പ​​​ന്തീ​​​രാ​​​ങ്കാ​​​വ് വ​​​ള്ളി​​​ക്കു​​​ന്ന് സ്‌​​​നേ​​​ഹ​​​തീ​​​ര​​​ത്തി​​​ല്‍ രാ​​​ഹു​​​ല്‍ പി. ​​​ഗോ​​​പാ​​​ല​​​നെ ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച സു​​​ഹൃ​​​ത്ത് അ​​​റ​​​സ്റ്റി​​​ല്‍.

മാ​​​ങ്കാ​​​വ് ക​​​ല്യാ​​​ണി നി​​​ല​​​യ​​​ത്തി​​​ല്‍ പി. ​​​രാ​​​ജേ​​​ഷി​​​നെ​​​യാ​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. രാ​​​ഹു​​​ലി​​​നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ കാ​​​റി​​​ല്‍ ബം​​​ഗ​​​ളൂ​​രു​​​വി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യ​​​ത് രാ​​​ജേ​​​ഷാ​​​ണ്.

ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ഒ​​​ത്താ​​​ശ ചെ​​​യ്ത​​​താ​​​ണ് കു​​​റ്റം. ന​​​വ​​​വ​​​ധു​​​വി​​​നെ രാ​​​ഹു​​​ല്‍ മ​​​ര്‍​ദി​​​ച്ച ദി​​​വ​​​സം ഇ​​​യാ​​​ള്‍ രാ​​​ഹു​​​ലി​​​ന്‍റെ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​​ച്ചു. ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന രാ​​​ഹു​​​ല്‍ ഇ​​​യാ​​​ളു​​​ടെ ഫേ​​​ണി​​​ലേ​​​ക്കു വി​​​ളി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു​​​മു​​​മ്പ് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ന്‍ രാ​​​ഹു​​​ലി​​​ന്‍റെ അ​​​മ്മ​​​യ്ക്കും സ​​​ഹോ​​​ദ​​​രി​​​ക്കും പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ര​​​ണ്ടു​​പേ​​രും ഹാ​​​ജ​​​രാ​​​യി​​​ല്ല. ഇ​​​വ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ അ​​​ഡ്മി​​​റ്റാ​​​ണെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​നെ അ​​​റി​​​യി​​​ച്ച​​​ത്. ര​​​ണ്ടു​​​പേ​​​ര്‍​ക്കും വീ​​​ണ്ടും നോ​​​ട്ടീ​​​സ് ന​​​ല്‍​കു​​​മെ​​​ന്ന് ഫ​​​റോ​​​ക്ക് അ​​​സി. ക​​​മ്മീ​​ഷ​​​ണ​​​ര്‍ സാ​​​ജു കെ. ​​​ഏ​​​ബ്ര​​​ഹാം പ​​​റ​​​ഞ്ഞു.​

അ​​​തേ​​​സ​​​മ​​​യം, രാ​​​ഹു​​​ലി​​​നെ നാ​​​ട്ടി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. ഇ​​​ന്ത്യ​​​യി​​​ലെ ബാ​​​ങ്കു​​​ക​​​ളി​​​ലു​​​ള്ള ഇ​​​യാ​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ മ​​​ര​​​വി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​ര്‍​മ​​​നി​​​യി​​​ലെ അ​​​ക്കൗ​​​ണ്ടും മ​​​ര​​​വി​​​പ്പി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

ജ​​​ര്‍​മ​​​നി​​​യി​​​ല്‍ പൗ​​​ര​​​ത്വ​​​മു​​​ള്ള രാ​​​ഹു​​​ലി​​​നെ ഇ​​​ന്‍റെ​​ർ​​പോ​​​ള്‍ മു​​ഖേ​​​ന നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നാ​​​ണ് ശ്ര​​​മം.​ രാ​​​ഹു​​​ല്‍ രാ​​​ജ്യം വി​​​ട്ട​​​ത് പോ​​​ലീ​​​സി​​​ന്‍റെ പി​​​ഴ​​​വാ​​​ണെ​​​ന്ന് യു​​​വ​​​തി​​​യു​​​ടെ കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു.

യു​​​വ​​​തി​​​യെ മ​​​ന്ത്രി ​ബി​​​ന്ദു സ​​​ന്ദ​​​ർ​​​ശി​​​ച്ചു

പ​​​റ​​​വൂ​​​ർ: കോ​​​ഴി​​​ക്കോ​​​ട് പ​​​ന്തീ​​​രാ​​​ങ്കാ​​​വി​​​ൽ ഭ​​​ർ​​​തൃ​​​ഗൃ​​​ഹ​​​ത്തി​​​ൽ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ യു​​​വ​​​തി​​​യെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ-​​​സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി ആ​​​ർ ബി​​​ന്ദു സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പ​​​റ​​​വൂ​​​ർ കൊ​​​ട്ടു​​​വ​​​ള്ളി​​​ക്കാ​​​ട്ടു​​​ള്ള യു​​​വ​​​തി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു സ​​​ന്ദ​​​ർ​​​ശ​​​നം.

സ​​​മൂ​​​ഹ​​​ത്തി​​​ൽ പു​​​രു​​​ഷാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ്യ​​​ച​​​ര്യ​​​ത്തി​​​ൽ ലിം​​​ഗ​​​നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്ക് മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ശി​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പീ​​​ഡ​​​ന​​​മേ​​​ൽ​​​പ്പി​​​ച്ച് വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്ന പ്ര​​​തി ജ​​​ർ​​​മ​​​നി​​​യി​​​ലു​​​ണ്ടെ​​​ന്ന് സ്ഥി​​​രീ​​​ക​​​ര​​​ണം വ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​യാ​​​ളെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ​സ്വീ​​ക​​രി​​ക്കു​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി ബി​​​ന്ദു പ​​​റ​​​ഞ്ഞു.
ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെ​​​യ്തു
കോ​​​ട്ട​​​യം: ചി​​​ങ്ങ​​​വ​​​നം ആ​​​സ്ഥാ​​​ന​​​മാ​​​യ ക്‌​​​നാ​​​നാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ (യാ​​​ക്കോ​​​ബാ​​​യ) മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സി​​​നെ എ​​​ല്ലാ പ​​​ദ​​​വി​​​ക​​​ളി​​​ലും ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലുംനി​​​ന്ന് സു​​​റി​​​യാ​​​നി ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ന്‍ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ന്‍ പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സ് ബാ​​​വ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്തു.

പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സ് ബാ​​​വയു​​​ടെ പ​​​ദ​​​വി​​​ക്കും നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ക്കും വി​​​ധേ​​​യ​​​പ്പെ​​​ടാ​​​തെ​​​യും അ​​​ന്ത്യോ​​​ഖ്യ സിം​​​ഹാ​​​സ​​​ന​​​ത്തോ​​​ട് വി​​​ശ്വ​​​സ്ത​​​ത പു​​​ല​​​ര്‍ത്താ​​​തെ​​​യും ന​​​ട​​​ത്തി​​​യ വി​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണു ക്‌​​​നാ​​​നാ​​​യ സു​​​റി​​​യാ​​​നി സ​​​ഭാ ആ​​​ര്‍ച്ച് ബി​​​ഷ​​​പ്, സ​​​മു​​​ദാ​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത പ​​​ദ​​​വി​​​ക​​​ളി​​​ലും ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലും​​​നി​​​ന്ന് സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് പാ​​​ത്രി​​​യ​​​ര്‍ക്കീസ് ബാ​​​വ​​​യു​​​ടെ ക​​​ല്‍പ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ഭ​​​യു​​​ടെ ച​​​ട്ട​​​ങ്ങ​​​ള്‍ക്കു വി​​​രു​​​ദ്ധ​​​മാ​​​യി വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ ക​​​ല്‍പ​​​ന​​​ക​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് ആ​​​ര്‍ച്ച് ബി​​​ഷ​​​പ് കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സി​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യ​​​ല്ലെ​​​ന്ന് പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സി​​​നു ന​​​ല്‍കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം വി​​​ശ്വാ​​​സ​​​യോ​​​ഗ്യ​​​മ​​​ല്ല.

അ​​​ന്ത്യോ​​​ഖ്യ പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ക്കും തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ക്കും വി​​​ധേ​​​യ​​​പ്പെ​​​ടാ​​​തെ​​​ സ​​​ഭ​​​യു​​​ടെ നി​​​യ​​​മ​​​ങ്ങ​​​ളെ​​​യും ക​​​ല്‍പ​​​ന​​​ക​​​ളെ​​​യും അ​​​വ​​​ഗ​​​ണി​​​ച്ചത് വൈ​​​ദി​​​ക​​​രി​​​ലും വി​​​ശ്വാ​​​സി​​​ക​​​ളി​​​ലും ഇ​​​ട​​​ര്‍ച്ച​​​യു​​​ണ്ടാ​​​ക്കി.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക്‌​​​നാ​​​നാ​​​യ സ​​​ഭ​​​യു​​​ടെ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ല്‍ വി​​​ശു​​​ദ്ധവാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് വൈ​​​ദി​​​ക​​​രെ നി​​​യോ​​​ഗി​​​ച്ച​​​തും സ​​​ഭ​​​യ്ക്ക് ക​​​ള​​​ങ്കം വ​​​രു​​​ത്തി.

മെ​​​ത്രാ​​​ന്‍റെ​​​യും വൈ​​​ദി​​​ക​​​ന്‍റെ​​​യും അ​​​ധി​​​കാ​​​ര ചു​​​മ​​​ത​​​ല​​​ക​​​ളി​​​ല്‍നി​​​ന്ന് ഇ​​​നി​​​യൊ​​​രു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ മാ​​​റ്റി​​​നി​​​റു​​​ത്തു​​​ന്നു​​​വെ​​​ന്നും ക്‌​​​നാ​​​നാ​​​യ യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യ്ക്ക് അ​​​നു​​​യോ​​​ജ്യ​​​നാ​​​യ താ​​​ത്കാ​​​ലി​​​ക അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റെ വൈ​​​കാ​​​തെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്നും പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സി​​​ന്‍റെ കൽപ്പനയിൽ പ​​​റ​​​യു​​​ന്നു.
സ​ത്യ​ഭാ​മ മു​മ്പും അ​വ​ഹേ​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ര്‍.​എ​ല്‍.​വി.​ രാ​മ​കൃ​ഷ്ണ​ന്‍
കൊ​​​ച്ചി:​ പ​​​ട്ടി​​​കജാ​​​തി​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന​​​തി​​​നാ​​​ല്‍ ന​​​ര്‍​ത്ത​​​കി സ​​​ത്യ​​​ഭാ​​​മ മു​​​മ്പും ത​​​ന്നെ അ​​​വ​​​ഹേ​​​ളി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​ര്‍.​​​എ​​​ല്‍.​​​വി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

സ​​​ത്യ​​​ഭാ​​​മ​​​യ്ക്ക് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ന​​​ല്‍​കു​​​ന്ന​​​തി​​​നെ എ​​​തി​​​ര്‍​ത്ത് രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ സ​​​മ​​​ര്‍​പ്പി​​​ച്ച എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​ങ് മൂ​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​ത്.

2018ല്‍ ​​​ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ​​​രി​​​പാ​​​ടി​​​ക്ക് പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ പ​​​ട്ടി​​​ക​​​ജാ​​​തി ക​​​മ്മീ​​​ഷ​​​നു ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യു​​​ടെ പ​​​ക​​​ര്‍​പ്പ​​​ ും സ​​​ത്യ​​​വാ​​ങ്മൂ​​​ല​​​ത്തി​​​നൊ​​​പ്പം ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​നു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ രാ​​​മ​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്‍റോ​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ​കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി സ​​​ത്യ​​​ഭാ​​​മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​ങ് മൂ​​​ലം ന​​​ല്‍​കി​​​യ​​​ത്.
പ്രതികളെ അറസ്റ്റ് ചെയ്യാം; നാർ​കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് നാ​​​ർ​​​ക്കോ​​​ട്ടി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നും ചോ​​​ദ്യം ചെ​​​യ്യാ​​​നും ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നും പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റു​​​ചെ​​​യ്യാ​​​നും അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാപ​​​ന​​​മി​​​റ​​​ക്കി​​​യ​​​ത്.

ജി​​​ല്ലാ ആ​​​ന്‍റി നാർ​​​ക്കോ​​​ട്ടി​​​ക് സ്പെ​​​ഷ​​​ൽ ആ​​​ക്‌​​​ഷ​​​ൻ ഫോ​​​ഴ്സി(​​​ഡാ​​​ൻ​​​സാ​​​ഫ്)​​​ലെ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മു​​​ത​​​ൽ മു​​​ക​​​ളി​​​ലോ​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് കീ​​​ഴി​​​ലു​​​ള്ള ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച്, ന​​​ാർ​​​ക്കോ​​​ട്ടി​​​ക് സെ​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, ഡി​​​വൈ​​​എ​​​സ്പി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

നേ​​​രത്തേ ഇ​​​ത്ത​​​രം പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യാ​​​ലും അ​​​വ​​​രെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നും കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും ലോ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ട​​​ണ​​​മാ​​​യി​​​രു​​​ന്നു.
തെരഞ്ഞെടുപ്പ്: സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സം​ഘം ഡ​ൽ​ഹിക്ക്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽനി​​​​ന്ന് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ കെ.​​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 46 അം​​​​ഗ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘം ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, പോ​​​​ഷ​​​​കസം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​യ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ്, കെ​​​​എ​​​​സ്‌​​​​യു, മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് സം​​​​ഘം. ഇ​​​​ന്ന​​​​ലെ ഒ​​​​രു സം​​​​ഘം പു​​​​റ​​​​പ്പെ​​​​ട്ടു.

മ​​​​റ്റൊ​​​​രു സം​​​​ഘം ഇ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തും. ഏ​​​​ഴ് ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യു​​​​ള്ള സീ​​​​റ്റ് ധാ​​​​ര​​​​ണ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് മൂ​​​​ന്നി​​​​ട​​​​ത്ത് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മേ​​​​യ് 25ന് ​​​​ഒ​​​​റ്റ​​​​ഘ​​​​ട്ട​​​​മാ​​​​യി​​​​ട്ടാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റ് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ക​​​​ന​​​​യ്യ​​​​കു​​​​മാ​​​​ർ, നോ​​​​ർ​​​​ത്ത് വെ​​​​സ്റ്റ് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഉ​​​​ദി​​​​ത് രാ​​​​ജ്, ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ൽ ജ​​​​യ്പ്ര​​​​കാ​​​​ശ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ എ​​​​ന്നി​​​​വ​​​​രാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥിക​​​​ൾ.

പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ളോ​​​​ടൊ​​​​പ്പ​​​​മു​​​​ള്ള റോ​​​​ഡ് ഷോ ​​​​ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ലും കേ​​​​ര​​​​ള നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും. 23 വ​​​​രെ കേ​​​​ര​​​​ള സം​​​​ഘം പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ണ്ടാ​​​​കും.
‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ കേ​സി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു സ്റ്റേ
കൊ​​​ച്ചി: ‘മ​​​ഞ്ഞു​​​മ്മ​​​ല്‍ ബോ​​​യ്‌​​​സ്’ സി​​​നി​​​മ​​​യു​​​ടെ നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രാ​​​യ വ​​​ഞ്ച​​​നാ​​ക്കേ​​​സി​​​ലെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ. ​​​

നി​​​ര്‍​മാ​​​ണ​​​ക്ക​​​മ്പ​​​നി​​​യാ​​​യ പ​​​റ​​​വ ഫി​​​ലിം​​​സ് പാ​​​ര്‍​ട്ണ​​​റും കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി​​​യു​​​മാ​​​യ ബാ​​​ബു ഷാ​​​ഹി​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ബി​​​ജു ഏ​​​ബ്ര​​​ഹാം കേ​​​സി​​​ലെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​​രു​​​ മാ​​​സ​​​ത്തേ​​​ക്കു സ്റ്റേ ​​​ചെ​​​യ്ത് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഹ​​​ര്‍​ജി 30ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

സി​​​നി​​​മ​​യ്​​​ക്കാ​​​യി ഏ​​​ഴു​ കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ച ത​​​നി​​​ക്ക് ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ല്‍​കി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​രൂ​​​ര്‍ സ്വ​​​ദേ​​​ശി സി​​​റാ​​​ജ് വ​​​ലി​​​യ​​​തു​​​റ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു മ​​​ര​​​ട് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.

ബാ​​​ബു ഷാ​​​ഹി​​​ന്‍റെ മ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ സൗ​​​ബി​​​ന്‍ ഷാ​​​ഹി​​​ര്‍, നി​​​ര്‍​മാ​​​ണ പ​​​ങ്കാ​​​ളി ഷോ​​​ണ്‍ ആ​​​ന്‍റ​​​ണി​ എ​​ന്നി​​വ​​രും പ്ര​​​തി​​​ക​​​ളാ​​​ണ്. സി​​​റാ​​​ജ് ക​​​രാ​​​ര്‍ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നും സ​​​മ​​​യ​​​ത്തു തു​​​ക ന​​​ല്‍​കാ​​​തെ ഷൂ​​​ട്ടിം​​​ഗ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യെ​​​ന്നു​​​മാ​​​ണ് ബാ​​​ബു ഷാ​​​ഹി​​​റി​​​ന്‍റെ വാ​​​ദം.

അ​​​തി​​​നാ​​​ല്‍ ലാ​​​ഭ​​വി​​​ഹി​​​ത​​​ത്തി​​​ന് അ​​​ര്‍​ഹ​​​ന​​​ല്ല. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ര്‍​ക്കപ​​​രി​​​ഹാ​​​ര​​​ത്തി​​​ന് സി​​​വി​​​ല്‍ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്. പ്ര​​​ശ്‌​​​നം ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹം. ഇ​​​തി​​​നി​​​ടെ ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ന​​​ല്‍​കി​​​യ​​​ത് ത​​​ങ്ങ​​​ളെ സ​​​മ്മ​​​ര്‍​ദ​​ത്തി​​​ലാ​​​ക്കാ​​​നും പ​​​ബ്ലി​​​സി​​​റ്റി​​​ക്കും വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വം: കേ​​​സ് ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി
കൊ​​​ച്ചി: അ​​​മി​​​ത​​വേ​​​ഗ​​​ത്തില്‍ ഓ​​​ടി​​​ച്ച ബൈ​​​ക്കി​​​ടി​​​ച്ച് മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ര്‍​മ​​​ല കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​നി നമി​​​ത കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ കേ​​​സ് ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. പ്ര​​​തി ആ​​​ന്‍​സ​​​ണ്‍ റോ​​​യി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് സി.​​​പി. മു​​​ഹ​​​മ്മ​​​ദ് നി​​​യാ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

പ്ര​​​തി​​​യു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​ന്‍ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ടി​​​നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി 28ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. 2023 ജൂ​​​ലൈ 26നാ​​​ണ് ന​​​മി​​​ത​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. കോ​​​ള​​​ജി​​​നു മു​​​ന്നി​​​ലൂ​​​ടെ പാ​​​ഞ്ഞു​​​വ​​​ന്ന ബൈ​​​ക്ക് പെ​​​ണ്‍​കു​​​ട്ടി​​​യെ ഇ​​​ടി​​​ച്ചു​​ തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​നു​​മു​​​മ്പ് മാ​​​ത്ര​​​മ​​​ല്ല ഇ​​​പ്പോ​​​ഴും ആ​​​ന്‍​സ​​​ണ് മാ​​​ന​​​സി​​​ക പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന വാ​​​ദ​​​മാ​​​ണ് പ്ര​​​തി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ അ​​​പ​​​ക​​​ട​​ദി​​​വ​​​സം പ്ര​​​തി മ​​​ദ്യ​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.
വൈ​ദ്യു​തി ഉ​പ​യോ​ഗം വീ​ണ്ടും കു​റ​ഞ്ഞു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ൽമ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം വീ​​​ണ്ടും കു​​​റ​​​ഞ്ഞു.

90.72 മി​​​ല്യ​​​ണ്‍ യൂ​​​ണി​​​റ്റാ​​​യി​​​രു​​​ന്നു വെ​​​ള്ളി​​​യാ​​​ഴ്ച​​​ത്തെ പ്ര​​​തി​​​ദി​​​ന ഉ​​​പ​​​യോ​​​ഗം. ഈ ​​​മാ​​​സം അ​​​ഞ്ചാം തീ​​​യ​​​തി​​​യ​​​ലെ 115.94 മി​​​ല്യ​​​ണ്‍ യൂ​​​ണി​​​റ്റാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​ദി​​​ന ഉ​​​പ​​​യോ​​​ഗം. ഇ​​​താ​​​ണ് മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​തോ​​​ടെ 100 മി​​​ല്യ​​​ണ്‍ യൂ​​​ണി​​​റ്റി​​​ന് താ​​​ഴെ​​​യെ​​​ത്തി​​​യ​​​ത്.

പീ​​​ക്ക് ടൈ​​​മി​​​ലെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത​​​യി​​​ലും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി. രാ​​​വി​​​ല​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത​​​യി​​​ലെ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഈ ​​​മാ​​​സം മൂ​​​ന്നി​​​നാ​​​ണ്. 4515 മെ​​​ഗാ​​​വാ​​​ട്ടാ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ രാ​​​വി​​​ല​​​ത്തെ വൈ​​​ദ്യു​​​തി ഉപയോഗം.
കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ര​ജ​തജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി ര​​​ജ​​​ത​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന​​​വും വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​വും ഇ​​​ന്നു ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​ത്തി​​ന് ​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം. പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ഉ​​​ണ്ടാ​​​കും.
പ​രാ​മ​ര്‍​ശം രാ​ഷ്‌ട്രീമാ​യി തെ​റ്റ്; നി​യ​മ​പ​ര​മാ​യി തെ​റ്റ​ല്ല: ഹ​രി​ഹ​ര​ന്‍
കോ​​​​ഴി​​​​ക്കോ​​​​ട്: പ്ര​​​​സം​​​​ഗ​​​​ത്തി​​​​നി​​​​ടെ സ്ത്രീ​​​​വി​​​​രു​​​​ദ്ധ പ​​​​രാ​​​​മ​​​​ര്‍​ശം ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ആ​​​​ര്‍​എം​​​​പി​​​​ഐ നേ​​​​താ​​​​വ് കെ.​​​​എ​​​​സ്.​ ഹ​​​​രി​​​​ഹ​​​​ര​​​​നെ വ​​​​ട​​​​ക​​​​ര പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട്ട​​​​യ​​​​ച്ചു.

യു​​​​ഡി​​​​എ​​​​ഫും ആ​​​​ര്‍​എം​​​​പി​​​​ഐ​​​​യും വ​​​​ട​​​​ക​​​​ര​​​​യി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ കെ.​​​​കെ. ​ശൈ​​​​ല​​​​ജ​​​യെ​​​​യും ന​​​ടി മ​​​​ഞ്ജു​​​​വാ​​​​ര്യരേ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി ന​​​​ട​​​​ത്തി​​​​യ വി​​​​വാ​​​​ദ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.​ ഈ ​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഹ​​​​രി​​​​ഹ​​​​ര​​​​ന്‍റെ തേ​​​​ഞ്ഞി​​​​പ്പ​​​​ല​​​​ത്തെ വീ​​​​ടി​​​​നു​​​​ നേ​​​​രേ ബോം​​​​ബേ​​​​റിഞ്ഞിരുന്നു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണ് ആ​​​​ര്‍​എം​​​​പി​​​​ഐ പ്ര​​​​വ​​​​ര്‍​ത്ത​​​​ര്‍​ക്കൊ​​​​പ്പം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി ഹ​​​​രി​​​​ഹ​​​​ര​​​​ന്‍ ജാ​​​​മ്യ​​​​ത്തി​​​​ല്‍ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. താ​​​​ന്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ര്‍​ശം രാ​​​​ഷ്‌ട്രീയ​​​​മാ​​​​യി തെ​​​​റ്റാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ല്‍ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി തെ​​​​റ്റ​​​​ല്ലെ​​​​ന്നും പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​നി​​​​ല്‍നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ കെ.​​​​എ​​​​സ്.​ ഹ​​​​രി​​​​ഹ​​​​ര​​​​ന്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു.​

ത​​​​ന്‍റെ വീ​​​​ടി​​​​നു​​​​നേ​​​​ര്‍​ക്ക് ബോം​​​​ബെ​​​​റി​​​​ഞ്ഞ​​​​വ​​​​രെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് താ​​​​ന്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വിടം സെ​​​​ന്‍​സി​​​​റ്റീ​​​​വാ​​​​യ സ്ഥ​​​​ല​​​​മാ​​​​ണ്. ഇ​​​​ത്ത​​​​രം പ്ര​​​​ദേ​​​​ശ​​​​ത്ത് ബോം​​​​ബ് സ​​​​ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യാ​​​​ല്‍ ഉ​​​​ദാ​​​​സീ​​​​ന​​​​മാ​​​​യി കാ​​​​ണു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
നവജാത ശിശുവിന്‍റെ കൊലപാതകം: യു​​വ​​തി​​യു​​ടെ ആ​​ണ്‍സു​​ഹൃ​​ത്തി​​നാ​​യി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു
കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം പ​​ന​​മ്പി​​ള്ളി​​ന​​ഗ​​റി​​ല്‍ ന​​വ​​ജാ​​ത ശി​​ശു​​വി​​നെ ശ്വാ​​സം മു​​ട്ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ഫ്ലാ​​റ്റി​​ല്‍നി​​ന്ന് റോ​​ഡി​​ലേ​​ക്കു വ​​ലി​​ച്ചെ​​റി​​ഞ്ഞ സം​​ഭ​​വ​​ത്തി​​ല്‍ പ്ര​​തി​​ചേർക്കപ്പെട്ട യു​​വ​​തി​​യു​​ടെ ആ​​ണ്‍സു​​ഹൃ​​ത്തി​​നാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ഇ​​യാ​​ള്‍ സം​​ഭ​​വ​​ത്തി​​നു പി​​ന്നാ​​ലെ ഒ​​ളി​​വി​​ല്‍ പോ​​യി​​രു​​ന്നു. യു​​വ​​തി ന​​ല്‍കി​​യ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ എ​​റ​​ണാ​​കു​​ളം സൗ​​ത്ത് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് തു​​ട​​ര്‍ന​​ട​​പ​​ടി​​ക​​ള്‍ക്കാ​​യി തൃ​​പ്പൂ​​ണി​​ത്തു​​റ ഹി​​ല്‍ പാ​​ല​​സ് പോ​​ലീ​​സി​​നു കൈ​​മാ​​റി​​യി​​രു​​ന്നു.

വി​​വാ​​ഹ​​വാ​​ഗ്ദാ​​നം ന​​ല്‍കി ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണു യു​​വ​​തി പോ​​ലീ​​സി​​നു ന​​ല്‍കി​​യി​​ട്ടു​​ള്ള മൊ​​ഴി. ഇ​​ന്‍സ്റ്റ​​ഗ്രാം വ​​ഴി​​യാ​​ണ് പ​​രി​​ച​​യ​​പ്പെ​​ട്ട​​ത്.

താ​​ന്‍ ഗ​​ര്‍ഭി​​ണി​​യാ​​യി​​രു​​ന്നെ​​ന്ന വി​​വ​​രം യു​​വാ​​വി​​ന് അ​​റി​​യാ​​മാ​​യി​​രു​​ന്നു. ഇ​​തോ​​ടെ യു​​വാ​​വ് പി​​ന്മാ​​റി. ഗ​​ര്‍ഭി​​ണി​​യാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​യാ​​ന്‍ വൈ​​കി​​യെ​​ന്നും അ​​തി​​നാ​​ല്‍ ഗ​​ര്‍ഭഛി​​ദ്രം ന​​ട​​ത്താ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ന്നു​​മാ​​ണ് യു​​വ​​തി പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞ​​ത്.
കൂ​​​റ്റ​​​ൻ ബൈ​​​ബി​​​ൾ ആ​​​വി​​​ഷ്കാ​​​രം വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ന്പാ​​​യ​​​ത്ത് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന മ്യൂ​​​സി​​​യം ഓ​​​ഫ് ദ ​​​വേ​​​​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്കി​​​ലെ കൂ​​​റ്റ​​​ൻ ബൈ​​​ബി​​​ൾ ആ​​​വി​​​ഷ്കാ​​​രം വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ചു.

മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യാ​​​ണ് ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്കി​​​ലെ കൂ​​​റ്റ​​​ൻ ബൈ​​​ബി​​​ൾ ആ​​​വി​​​ഷ്കാ​​​രം വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്കി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ചാ​​​പ്പ​​​ലി​​​ൽ ന​​​ട​​​ന്ന പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​ക​​​ളോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. പ്രാ​​​ർ​​​ഥ​​​നാ​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ മു​​​ഖ്യ​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

ഇ​​​തോ​​​ടൊ​​​പ്പം വി​​​ശ്വ​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ഹി​​​ൽ ഓ​​​ഫ് ക്രോ​​​സി​​​ന്‍റെ ത​​​നി ആ​​​വി​​​ഷ്കാ​​​ര​​​വും പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ഗ്വാ​​​ഡാ​​ലൂ​​​പ്പ​​​യി​​​ലെ പ്ര​​​ത്യ​​​ക്ഷ​​​ത​​​യു​​​ടെ പു​​​ണ്യ​​​സ​​​ങ്കേ​​​ത​​​വും സ​​​മ​​​ർ​​​പ്പി​​​ച്ചു. ദൈ​​​വ​​​ത്തെ അ​​​റി​​​യു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​മ​​​മാ​​​യ ഒ​​​രു സ​​​ങ്കേ​​​ത​​മാ​​​ണു വെ​​​ന്പാ​​​യം പെ​​​രും​​​കൂ​​​റി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന മ്യൂ​​​സി​​​യം ഓ​​​ഫ് ദ ​​​വേ​​​​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്ക് എ​​​ന്ന് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പ​​​റ​​​ഞ്ഞു.

ദൈ​​​വ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വ​​​വും മാ​​​ഹാ​​​ത്മ്യ​​​വും വി​​​ളം​​​ബ​​​രം ചെ​​​യ്യാ​​​നാ​​​യി വി​​​ശു​​​ദ്ധ ബൈ​​​ബി​​​ളി​​​ന്‍റെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​വി​​​ഷ്കാ​​​ര​​​മാ​​​ണ് മ്യൂ​​​സി​​​യം ഓ​​​ഫ് ദ ​​​വേ​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്കി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​തെ​​​ന്ന് ഇ​​​തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ ബ്ര​​​ദ​​​ർ ഡോ.​​​ മാ​​​ത്യൂ​​​സ് വ​​​ർ​​​ഗീ​​​സ് പ​​​റ​​​ഞ്ഞു.

ബൈ​​​ബി​​​ളി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ധി​​​കം അ​​​റി​​​യാ​​​ത്ത​​​വ​​​ർ​​​ക്കു​​പോ​​​ലും ബൈ​​​ബി​​​ളി​​​ലെ സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ആ​​​ത്മീ​​​യ ഉ​​​ൾ​​​ക്കാ​​​ഴ്ച പ​​​ക​​​രു​​​ന്ന ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്ക് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക്രൈ​​​സ്ത​​​വ ലോ​​​ക​​​ച​​​രി​​​ത്ര​​​ത്തി​​​ലെ അ​​​തി​​​പ്ര​​​ധാ​​​ന​​​മാ​​​യ മൂ​​​ന്ന് ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ പു​​​തു​​​താ​​​യി മ്യൂ​​​സി​​​യം ഓ​​​ഫ് ദ ​​​വേ​​​​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്കി​​​ൽ ഒ​​​രു​​​ക്കാ​​​ൻ ദൈ​​​വം അ​​​നു​​​ഗ്ര​​​ഹം ത​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​ച്ച​​​ടി​​​യ​​​ന്ത്രം ക​​​ണ്ടു​​​പി​​​ടി​​​ച്ച​​ശേ​​​ഷം അ​​​ച്ച​​​ടി​​​ച്ച ആ​​​ദ്യ​​​കാ​​​ല ബൈ​​​ബി​​​ളു​​​ക​​​ൾ, 400 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ഗ്രീ​​​ക്ക് ബൈ​​​ബി​​​ൾ, അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബൈ​​​ബി​​​ൾ ഷോ​​​ക്കേ​​​സ്, അ​​​ഞ്ച് ത്രോ​​​ണോ​​​സു​​​ക​​​ളും ഒ​​​ൻ​​​പ​​​ത് വി​​​ശു​​​ദ്ധ​​ന്മാ​​​രു​​​ടെ​​​യും മൂ​​​ന്നു വി​​​ശു​​​ദ്ധ​​​ക​​​ളു​​​ടെ​​​യും തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന പാ​​​ര​​​ഡൈ​​​സ് ഓ​​​ഫ് ഹോ​​​ളി​​​ന​​​സ് ദേ​​​വാ​​​ല​​​യം, ഭൂ​​​മി​​​യി​​​ൽ യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ന്‍റെ പ്ര​​​ത്യ​​​ക്ഷ​​​ത വി​​​ളം​​​ബ​​​രം ചെ​​​യ്യു​​​ന്ന വി​​​ശ്വ​​പ്ര​​​ശ​​​സ്ത ചി​​​ത്ര​​​കാ​​​ര​​ന്മാ​​​രു​​​ടെ ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ, പ്ര​​​വാ​​​ച​​​ക​​വീ​​​ഥി, സ​​​മാ​​​ഗ​​​മ​​​ കൂ​​​ടാ​​​രം, യേ​​​ശു​​​ക്രി​​​സ്തു ജ​​​നി​​​ച്ച സ്ഥ​​​ലം, നി​​​യ​​​മ പെ​​​ട്ട​​​കം, കാ​​​ൽ​​​വ​​​രി മൗ​​​ണ്ട്, യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ന്‍റെ ക​​​ബ​​​റി​​​ടം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ​​​യെ​​​ല്ലാം പു​​​ന​​​രാ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ളാ​​​ണ് മ്യൂ​​​സി​​​യം ഓ​​​ഫ് ദ ​​​വേ​​​ഡ് ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്കി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ മ്യൂ​​​സി​​​യം ഓ​​​ഫ് ദ ​​​വേ​​​​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബൈ​​​ബി​​​ൾ തീം ​​​പാ​​​ർ​​​ക്ക് സ്ഥാ​​​പ​​​ക​​​ൻ ബ്ര​​​ദ​​​ർ ഡോ.​​​ മാ​​​ത്യൂ​​​സ് വ​​​ർ​​​ഗീ​​​സ്, ഭാ​​​ര്യ രാ​​​ജി വ​​​ർ​​​ഗീ​​​സ്, മ​​​ക​​​ൻ മാ​​​ത്യൂ​​​സ് വ​​​ർ​​​ഗീ​​​സ് ജൂ​​​ണി​​​യ​​​ർ, റെ​​​ജി മേ​​​രി ജെ​​​ബു, സി​​​ൻ​​​ജു തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവ്; കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
കോ​​ഴി​​ക്കോ​​ട്: കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ നാ​​ലു വ​​യ​​സു​​കാ​​രി​​യു​​ടെ കൈ​​യി​​ലെ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു പ​​ക​​രം നാ​​വി​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് ടൗ​​ണ്‍ അ​​സി. പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ കെ.​​ജി. സു​​രേ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി വ്യാ​​ഴാ​​ഴ്ച രാ​​ത്രി ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും കൂ​​ട്ടി​​രി​​പ്പു​​കാ​​രി​​യു​​ടെ​​യും മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ അ​​ന്വേ​​ഷ​​ണ സം​​ഘം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കു​​ട്ടി​​യു​​ടെ അ​​മ്മ​​യെ​​യും അ​​മ്മൂ​​മ്മ​​യെ​​യും സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ച് മൊ​​ഴി​​യെ​​ടു​​ത്തു. ശ​​സ്ത്ര​​ക്രി​​യ ന​​ട​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഇ​​വ​​ർ ര​​ണ്ടു പേ​​രു​​മാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രു​​ടെ മൊ​​ഴി​​യും ശേ​​ഖ​​രി​​ച്ചു. ന​​ട​​പ​​ടി​​ക​​ൾ ഉ​​ട​​ൻ പൂ​​ർ​​ത്തീ​​ക​​രി​​ച്ച് റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കു​​മെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​നും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ​​ക്കു​​മെ​​തി​​രേ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. അ​​തേ​​സ​​മ​​യം നി​​യ​​മ​​പ​​ര​​മാ​​യി മു​​ന്നോ​​ട്ടു പോ​​കാ​​ൻ ത​​ന്നെ​​യാ​​ണ് തീ​​രു​​മാ​​ന​​മെ​​ന്നും മ​​റ്റൊ​​രു കു​​ട്ടി​​ക്കും ഈ ​​ഗ​​തി​​കേ​​ട് ഉ​​ണ്ടാ​​ക​​രു​​തെ​​ന്നും കു​​ട്ടി​​യു​​ടെ അ​​മ്മ പ​​റ​​ഞ്ഞു. ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രു​​ടെ അ​​ശ്ര​​ദ്ധ കാ​​ര​​ണ​​മാ​​ണു കു​​ട്ടി​​ക്ക് ര​​ണ്ടു ശ​​സ്ത്ര​​ക്രി​​യ ചെ​​യ്യേ​​ണ്ടിവ​​ന്ന​​ത്.

നാ​​വി​​നു പ്ര​​ശ്ന​​മു​​ള്ള​​താ​​യും ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തു​​ന്ന​​താ​​യും അ​​റി​​യി​​ച്ചി​​ല്ല. ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞ് പു​​റ​​ത്തെ​​ത്തി​​യ​​പ്പോ​​ൾ വാ​​യി​​ൽ പ​​ഞ്ഞി​​വ​​ച്ച​​ത് ക​​ണ്ട് ചോ​​ദി​​ച്ച​​പ്പോ​​ഴാ​​ണു വി​​വ​​രം അ​​റി​​ഞ്ഞ​​ത്. ഇ​​പ്പോ​​ൾ നാ​​വി​​നു ചെ​​റി​​യ വേ​​ദ​​ന​​യു​​ണ്ട്. ഇ​​നി ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ഡോ​​ക‌്ട​​റെ കാ​​ണേ​​ണ്ട​​ത്. കു​​ട്ടി​​ക്ക് ഇ​​പ്പോ​​ൾ കു​​ഴ​​പ്പ​​മൊ​​ന്നു​​മി​​ല്ലെ​​ന്നും അ​​മ്മ പ​​റ​​ഞ്ഞു.

സൂ​​പ്ര​​ണ്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഡോ​​ക‌്ട​​ർ പ്ര​​ഫ. ബി​​ജോ​​ണ്‍ ജോ​​ണ്‍സ​​ണെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​തെ​​ന്നും മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്‍റെ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും മാ​​തൃ​​ശി​​ശു സം​​ര​​ക്ഷ​​ണ​​കേ​​ന്ദ്രം സൂ​​പ്ര​​ണ്ട് ഡോ. ​​അ​​രു​​ണ്‍ പ്രീ​​ത് പ​​റ​​ഞ്ഞു. ഇ​​ട​​ത് കൈ​​യി​​ലെ ആ​​റാം​​വി​​ര​​ൽ മു​​റി​​ച്ചു​​മാ​​റ്റാ​​നെ​​ത്തി​​യ ചെ​​റു​​വ​​ണ്ണൂ​​ർ മ​​ധു​​ര ബ​​സാ​​ർ സ്വ​​ദേ​​ശി​​യാ​​യ കു​​ട്ടി​​യു​​ടെ നാ​​വി​​ലാ​​ണ് ഡോ​​ക‌്ട​​ർ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്.

കു​​ഞ്ഞി​​ന് കൈ​​യി​​ലാ​​യി​​രു​​ന്നു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തേ​​ണ്ടി​​യി​​രു​​ന്ന​​തെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞ​​പ്പോ​​ഴാ​​ണ് അ​​ബ​​ദ്ധം പ​​റ്റി​​യെ​​ന്ന് ഡോ​​ക‌്ട​​ർ​​ക്കു​​ൾ​​പ്പെ​​ടെ മ​​ന​​സി​​ലാ​​യ​​ത്.

അ​​ബ​​ദ്ധം പ​​റ്റി​​പ്പോ​​യെ​​ന്നും മാ​​പ്പു​​ന​​ൽ​​ക​​ണ​​മെ​​ന്നും ബ​​ന്ധു​​ക്ക​​ളോ​​ട് പ​​റ​​ഞ്ഞ ഡോ​​ക‌്ട​​ർ ഉ​​ട​​ൻ​​ത​​ന്നെ മ​​റ്റൊ​​രു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി ആ​​റാം വി​​ര​​ൽ നീ​​ക്കംചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.
സിപിഎം മാപ്പുപറയണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
കോ​ട്ട​യം: സോ​ളാ​റി​ല്‍ സ​ത്യ​ത്തി​ന്‍റെ അം​ശം​പോ​ലു​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും കു​ടും​ബ​ത്തെ​യും സി​പി​എം ക്രൂ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ.

സി​പി​എം നേ​താ​ക്ക​ള്‍ അ​വ​രു​ടെ അ​ണി​ക​ളെ​യും കേ​ര​ള​ത്തിലെ ജ​ന​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് സോ​ളാ​ര്‍ സ​മ​രം ആ​ഘോ​ഷി​ച്ച​ത്. ഒ​ന്‍പ​തു വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ അ​തി​ലെ ഗൂ​ഢാ​ലോ​ച​ന​ക​ളും പൊ​ള്ള​ത്ത​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ബൂ​മ​റാം​ഗ് പോ​ലെ ആ​രോ​പ​ണ​ശ​ര​ങ്ങ​ള്‍ സി​പി​എം നേ​താ​ക്ക​ളി​ല്‍ തി​രി​ച്ചു​കൊ​ള്ളു​ക​യും ചെ​യ്യു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്ന നേ​താ​വി​നെ അ​വ​ഹേ​ളി​ക്കാ​നും അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​നും സി​പി​എം കാ​ണി​ച്ച നി​ല​വാ​രം കെ​ട്ട നാ​ട​ക​മാ​യി​രു​ന്നു സോ​ളാ​ര്‍ സ​മ​രം.

ജ​ന​ങ്ങ​ളോ​ടും നാ​ടി​നോ​ടും പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ങ്കി​ല്‍ സോ​ളാ​ര്‍ നാ​ട​ക​ത്തി​ന്‍റെ പേ​രി​ല്‍ സി​പി​എം നേ​താ​ക്ക​ള്‍ പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ക്ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ പ​ഞ്ഞു.
കോഴിക്കോട്ട് സംശയാസ്പദ വെസ്റ്റ് നൈൽ മരണം; മരിച്ചത് പതിമൂന്നുകാരി
കോ​​ഴി​​ക്കോ​​ട്: ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ മ​​ര​​ിച്ച കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​നി​​ക്ക് വെ​​സ്റ്റ് നൈ​​ൽ രോ​​ഗം ബാ​​ധി​​ച്ച​​താ​​യി സം​​ശ​​യം.

തി​​ങ്ക​​ളാ​​ഴ്ച മ​​ര​​ണ​​മ​​ട​​ഞ്ഞ ബേ​​പ്പൂ​​ർ സ്വ​​ദേ​​ശി​​യാ​​യ പ​​തി​​മൂ​​ന്നു​​കാ​​രി​​ക്കാ​​ണ് വെ​​സ്റ്റ് നൈ​​ൽ സം​​ശ​​യി​​ക്കു​​ന്ന​​ത്. ഇ​​വ​​രു​​ടെ സാ​​ന്പി​​ൾ പൂ​​ന ലാ​​ബി​​ലേ​​ക്ക് അ​​യ​​ച്ച​​തി​​ന്‍റെ ഫ​​ലം ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ല. പൂ​​ന​​യി​​ൽ​​നി​​ന്ന് ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.

ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം വ​​ന്നി​​ട്ടി​​ല്ലെ​​ങ്കി​​ലും പെ​​ണ്‍കു​​ട്ടി​​ക്കു വെ​​സ്റ്റ്നൈ​​ൽ രോ​​ഗ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു​​വെ​​ന്നാ​​ണു സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലെ പ്ര​​ചാ​​ര​​ണം.

കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു പെ​​ണ്‍കു​​ട്ടി. വെ​​സ്റ്റ് നൈ​​ൽ മ​​ര​​ണ​​മാ​​ണോ എ​​ന്ന് ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് കോ​​ഴി​​ക്കോ​​ട് ഡി​​എം​​ഒ​​യും അ​​റി​​യി​​ച്ചു.
മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ൽ വെ​​സ്റ്റ് നൈ​​ൽ പ​​നി കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്.

വൈ​​റ​​സ് മൂ​​ല​​മു​​ണ്ടാ​​കു​​ന്ന പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യാ​​ണു വെ​​സ്റ്റ് നൈ​​ൽ പ​​നി. വെ​​സ്റ്റ് നൈ​​ൽ വൈ​​റ​​സാ​​ണു രോ​​ഗ​​കാ​​രി. ക്യൂ​​ല​​ക്സ് കൊ​​തു​​കു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ഇ​​വ മ​​നു​​ഷ്യ ശ​​രീ​​ര​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്.
പ​​ക്ഷി​​ക​​ളി​​ൽനി​​ന്നു കൊ​​തു​​കു​​ക​​ൾവ​​ഴി​​യാ​​ണ് വൈ​​റ​​സ് മ​​നു​​ഷ്യ​​രി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്.

മ​​നു​​ഷ്യ​​രി​​ൽ​​നി​​ന്നു മ​​നു​​ഷ്യ​​രി​​ലേ​​ക്കു നേ​​രി​​ട്ട് ഈ ​​രോ​​ഗം പ​​ക​​രി​​ല്ല. ത​​ല​​വേ​​ദ​​ന, പ​​നി, പേ​​ശി​​വേ​​ദ​​ന, ത​​ടി​​പ്പ്, ത​​ല​​ചു​​റ്റ​​ൽ, ഓ​​ർ​​മ ന​​ഷ്ട​​പ്പെ​​ട​​ൽ എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന ല​​ക്ഷ​​ണ​​ങ്ങ​​ൾ.
പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​ക്കു​മെ​ന്ന് ഭീഷണി; പ്ര​തി​ക​ളി​ലൊ​രാ​ൾ അ​റ​സ്റ്റി​ൽ
തൃ​​​ശൂ​​​ര്‍: ര​​​ണ്ട​​​ര​​​ക്കോ​​​ടി രൂ​​​പ കൊ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ പ​​​റ​​​വൂ​​​ർ സ്ത്രീ​​​പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​ക്കു​​​മെ​​​ന്നും പീ​​​ഡ​​​ന​​​കാ​​​ര്യം യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ലൂ​​​ടെ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം​​​ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി അ​​​റ​​​സ്റ്റി​​​ൽ.

തൃ​​​ശൂ​​​ർ പാ​​​പ്പി​​​നി​​​വ​​​ട്ടം സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്നു പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കേ​​​സി​​​ൽ എ​​​റ​​​ണാ​​​കു​​​ളം തൃ​​​ക്കാ​​​ക്ക​​​ര തൈ​​​ക്കാ​​​ട്ടു​​​ക​​​ര സ്വ​​​ദേ​​​ശി ക​​​രു​​​ണ​​​നി​​​വാ​​​സി​​​ൽ ബോ​​​സ്കോ (39) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ കൂ​​​ട്ടു​​​കാ​​​ര​​​നും ബി​​​സി​​​ന​​​സ് പാ​​​ർ​​​ട്ണ​​​റു​​​മാ​​​യ വ്യ​​​ക്തി​​​യെ വി​​​ളി​​​ച്ചാ​​​ണു പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ര​​​തി​​​ക​​​ൾ പി​​​ന്നീ​​​ടു യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് ഇ​​​ൻ​​​സ്പെ​​ക്ട​​​ർ എം. ​​​സു​​​ജി​​​ത്ത്, എ​​​സ്ഐ പ്ര​​​മോ​​​ദ്, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​സ്ഐ ദു​​​ർ​​​ഗാ​​​ല​​​ക്ഷ്മി, സി​​​പി​​​ഒ​​​മാ​​​രാ​​​യ വൈ​​​ശാ​​​ഖ്, ഷാ​​​ൻ, അ​​​രു​​​ൺ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.
മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
ചെ​റു​വ​ള്ളി: മൂ​ലേ​പ്ലാ​വി​ന് സ​മീ​പം ഞ​ള്ളി​പ്പ​ടി ഭാ​ഗ​ത്ത് മ​ണി​മ​ല​യാ​റ്റി​ലെ ക​യ​ത്തി​ൽ വീ​ണ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ത്ത​ല​പ്പ​ടി മ​ല​മ്പാ​റ സ്വ​ദേ​ശി ത​ട​ത്തേ​ൽ ബി​ജി ബി​ജു (​കി​ച്ചു, 24) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30ാ ഓടെ​യാ​യി​രു​ന്നു ബി​ജി​യെ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. മീ​ൻ പി​ടി​ച്ച ശേ​ഷം തി​രി​കെ പോ​കു​ന്ന​തി​ന് മു​ന്പ് ആ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലേ​ക്കും നീ​ന്തു​ന്ന​തി​നി​ടെ യു​വാ​വ് ക​യ​ത്തി​ൽ മു​ങ്ങിത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സും ഈ​രാ​റ്റു​പേ​ട്ട​യി​ൽനി​ന്നു ടീം ​എ​മ​ർ​ജ​ൻ​സി കേ​ര​ള​യു​ടെ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ടീം ​എ​മ​ർ​ജ​ൻ​സി​യും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചു.

പ​ത്തോ​ടെ കാ​ണാ​താ​യ പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തുനി​ന്നുത​ന്നെ ടീം ​എ​മ​ർ​ജ​ൻ​സി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ദി​വ്യ. മ​ക​ൾ അ​ഭി​ന​യ (ര​ണ്ടു മാ​സം).
പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ഷ്ണ ത​​​രം​​​ഗ​​​വും തു​​​ട​​​ർ​​​ന്നു​​​ള്ള വേ​​​ന​​​ൽ മ​​​ഴ​​​യും കാ​​​ര​​​ണം വി​​​വി​​​ധ​​​ത​​​രം പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​ക​​​ൾ ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്ത​​​ണം. പൊ​​​തു​​​താ​​​മ​​​സ ഇ​​​ട​​​ങ്ങ​​​ൾ, ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് ശു​​​ചീ​​​ക​​​ര​​​ണ​​​മു​​​റ​​​പ്പാ​​​ക്ക​​​ണം.

കി​​​ണ​​​റു​​​ക​​​ൾ, കു​​​ടി​​​വെ​​​ള്ള സ്രോത​​​സു​​​ക​​​ൾ എ​​​ന്നി​​​വ ശു​​​ചീ​​​ക​​​രി​​​ക്ക​​​ണം. ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കും. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ വെ​​​ള്ളം ശു​​​ദ്ധ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കും. ചി​​​കി​​​ത്സാ പ്രോ​​​ട്ടോ​​​കോ​​​ൾ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം.

ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക ഫീ​​​വ​​​ർ ക്ലി​​​നി​​​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ഐ​​​സൊ​​​ലേ​​​ഷ​​​ൻ കി​​​ട​​​ക്ക​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്കും. മ​​​രു​​​ന്ന് സ്റ്റോ​​​ക്ക് 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ന് താ​​​ഴെ​​​യാ​​​കു​​​ന്ന​​​തി​​​ന് മു​​​മ്പ് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ജി​​​ല്ല​​​ക​​​ളു​​​ടെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.
പി.​കെ.​ ന​വാ​സി​നെ​തി​രാ​യ കേ​സി​ലെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സ്റ്റേ നീ​ട്ടി
കൊ​​​ച്ചി: എം​​​എ​​​സ്എ​​​ഫ് വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​മാ​​​യ ഹ​​​രി​​​ത നേ​​താ​​വി​​ന്‍റെ ​ലൈം​​​ഗി​​​ക അ​​​ധി​​​ക്ഷേ​​​പ പ​​​രാ​​​തി​​​യി​​​ല്‍ എം​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ പി.​​​കെ. ന​​​വാ​​​സി​​​നെ​​​തി​​​രാ​​​യ കേ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു​​​ള്ള സ്റ്റേ ​​ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി.

2021 ജൂ​​​ണ്‍ 22ന് ​​​ന​​​ട​​​ന്ന എം​​എ​​​സ്എ​​​ഫ് നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ല്‍ പി.​​​കെ.​​​ന​​​വാ​​​സ് വ​​​നി​​​താ നേ​​​താ​​​വി​​നു​​നേ​​രേ ​ലൈം​​​ഗി​​​കാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ വെ​​​ള്ള​​​യി​​​ല്‍ പോ​​​ലീ​​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​​സി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ നേ​​​ര​​​ത്തെ കോ​​​ട​​​തി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു സ്റ്റേ ​​ചെ​​​യ്തി​​​രു​​​ന്നു.

ഈ ​​​സ്റ്റേ​​​യാ​​​ണ് ഒ​​​രു മാ​​​സ​​​ത്തേ​​​ക്കു​​കൂ​​​ടി ജ​​​സ്റ്റീ​​​സ് വി​​​ജു ഏ​​​ബ്ര​​​ഹാം നീ​​​ട്ടി​​​യ​​​ത്. കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ ന​​​വാ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.
കേ​ര​ള ശാ​സ്ത്ര പു​ര​സ്കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​കരം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​ഗ​​​ൽ​​​ഭ​​​രാ​​​യ ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്നി​​​നു ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പും കേ​​​ര​​​ള സം​​​സ്ഥാ​​​ന ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ലും ന​​​ൽ​​​കു​​​ന്ന കേ​​​ര​​​ള ശാ​​​സ്ത്ര പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​നി​​​ച്ചു, ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​ത്. ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ ആ​​​ജീ​​​വ​​​നാ​​​ന്ത നേ​​​ട്ട​​​ങ്ങ​​​ളും സം​​​ഭാ​​​വ​​​ന​​​ക​​​ളു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ കാ​​​ഷ് പ്രൈ​​​സും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങി​​​യ​​​താ​​​ണു പു​​​ര​​​സ്കാ​​​രം. നാ​​​മ​​​നി​​​ർ​​​ദേ​​​ശം ജൂ​​​ൺ 30ന​​​കം ന​​​ൽ​​​ക​​​ണം.

2023ലെ ​​​കേ​​​ര​​​ള ശാ​​​സ്ത്ര പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള ഫോം, ​​​നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ എ​​​ന്നി​​​വ www.kscste.kerala.gov.inൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. നി​​​ർ​​​ദി​​​ഷ്ട ഫോ​​​മി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ക്സി​​​ക്യുട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ൽ, ശാ​​​സ്ത്ര​​​ഭ​​​വ​​​ൻ, പ​​​ട്ടം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ന​​​ൽ​​​ക​​​ണം.

ഇ​​​-മെ​​​യി​​​ൽ: keralasasthra [email protected].
മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് ഡോ. മനു ഹരിലാലിന്
കാ​ഞ്ഞി​ര​പ്പ​ള്ളി: ഹോ​മി ​ഭാ​ഭ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ൽ​കു​ന്ന മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​നു കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മെ​റ്റ​ല​ർ​ജി​ക്ക​ൽ ആ​ൻ​ഡ് മെ​റ്റീ​രി​യ​ൽ​സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​നു ഹ​രി​ലാ​ൽ അ​ർ​ഹ​നാ​യി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്ഥാ​പ​കദി​ന​മാ​യ ജൂ​ൺ മൂ​ന്നി​ന് അ​വാ​ർ​ഡ് ന​ൽ​കും.

കൊ​ല്ലം അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ൽനി​ന്നു മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി ​ടെ​ക് ബി​രു​ദ​വും ട്രി​ച്ചി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽനി​ന്നു മെ​റ്റീ​രി​യ​ൽ സ​യ​ൻ​സി​ൽനി​ന്ന് എംടെ​ക്കും ക​ര​സ്ഥ​മാ​ക്കി​യ മ​നു ഹ​രി​ലാ​ൽ ഇ​ന്ദി​രാ​ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ അ​റ്റോ​മി​ക് റി​സ​ർ​ച്ചി​ൽനി​ന്നാ​ണ് ഡോ​ക്‌ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഭാ​ര്യ ജ​യ​ല​ക്ഷ്മി (ത​ദ്ദേ​ശ സ്വ​യംഭ​ര​ണവ​കു​പ്പി​ൽ ഓ​വ​ർ​സി​യ​ർ). മ​ക​ൻ അ​തി​ര​ഥ് മ​നു.
എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഇ​ന്‍റേ​ണ​ൽ ക​മ്മിറ്റി രൂ​പീ​ക​രി​ക്ക​ണം: വ​നി​താ ക​മ്മീ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​മാ​​​യ ഇ​​​ന്‍റേ​​​ണ​​​ൽ ക​​​മ്മ​ിറ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി.

അ​​​ധ്യാ​​​പ​​​ക ര​​​ക്ഷാക​​​ർ​​​ത്തൃ സം​​​ഘ​​​ട​​​ന (പി​​​ടി​​​എ) രൂ​​​പീ​​​ക​​​ര​​​ണ​​​വും പി​​​ടി​​​എ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ക​​​മ്മിറ്റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും സ​​​ർ​​​ക്കാ​​​ർ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ച കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീഷ​​​ൻ അ​​​ധ്യ​​​ക്ഷ അ​​​ഡ്വ.​​​പി. സ​​​തീ​​​ദേ​​​വി​​​യും വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം അ​​​ഡ്വ. ഇ​​​ന്ദി​​​രാ ര​​​വീ​​​ന്ദ്ര​​​നും ശി​​പാ​​​ർ​​​ശ കൈ​​​മാ​​​റി.

ഇ​​​ന്‍റേ​​​ണ​​​ൽ ക​​​മ്മിറ്റി കൃ​​​ത്യ​​​മാ​​​യി യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്ത​​​ണം. അ​​​ധ്യാ​​​പി​​​ക​​​മാ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പ​​​ല വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പോ​​​ഷ് ആ​​​ക്ട് അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന ഇ​​​ന്‍റേ​​​ണ​​​ൽ ക​​​മ്മി​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന് മ​​​ന​​​സി​​​ലാ​​​കു​​​ന്ന​​​ത്. ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ളി​​​ട​​​ത്തുത​​​ന്നെ കൃ​​​ത്യ​​​മാ​​​യി യോ​​​ഗം ചേ​​​രു​​​ക​​​യോ പ​​​രാ​​​തി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ചെ​​​യ്തിട്ടി​​​ല്ല.

സ്കൂ​​​ൾ പി​​​ടി​​​എ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ഈ ​​​സ​​​ർ​​​ക്കു​​​ല​​​റി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യ​​​ല്ല പ​​​ല സ്കൂ​​​ളു​​​ക​​​ളി​​​ലും പി​​​ടി​​​എ ക​​​മ്മ​​​ിറ്റി​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
മെ​ഡിക്കൽ കോ​ള​ജുകളില്‌ ചികിത്സാപി​ഴ​വ്; വി​ര​ലി​നു പ​ക​രം നാ​വിന് ശസ്ത്രക്രിയ
കോ​​​ഴി​​​ക്കോ​​​ട്: ന​​​മ്പ​​​ര്‍ വ​​​ണ്‍ ആ​​​രോ​​​ഗ്യ​​​കേ​​​ര​​​ള​​​ത്തി​​​നു ക​​​റു​​​ത്ത ഏ​​​ടാ​​​യി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ ശ​​​സ്ത്ര​​​ക്രി​​​യ.

കൈ​​​യി​​​ലെ ആ​​​റാം വി​​​ര​​​ല്‍ നീ​​​ക്കം ചെ​​​യ്യാ​​​നെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് ചെ​​​റു​​​വ​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ നാ​​​ക്കി​​​നു ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ വീ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ ആ​​​കെ നാ​​​ണ​​​ക്കേ​​​ടി​​​ലാ​​​ക്കി.

സം​​​ഭ​​​വം മൂ​​​ടി​​​വ​​​യ്ക്കാ​​​നു​​​ള്ള അ​​​ധി​​​കൃ​​​ത​​​രു​​​ടെ ശ്ര​​​മം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് പൊ​​​ളി​​​ഞ്ഞു.

സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ അ​​സോ​​സി​​യറ്റ് പ്ര​​ഫ​​സ​​ർ ഡോ. ​​ബി​​ജോ​​ണ്‍ ജോ​​ണ്‍സ​​ണെ​​തി​രേ​​യാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. കു​​ട്ടി​​യു​​ടെ കു​​ടും​​ബം ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലാ​​ണു ന​​ട​​പ​​ടി.

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ കൈ​​​​വി​​​​ര​​​​ലി​​​​നു ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്താ​​​​നെ​​​​ത്തി​​​​യ നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ നാ​​​​വി​​​​ലാ​​​ണു ശ​​​​സ്ത്ര​​​​ക്രി​​​​യ ചെ​​​​യ്ത​​​ത്. കൈ​​​​യി​​​​ലെ ആ​​​​റാം വി​​​​ര​​​​ൽ‌ നീ​​​​ക്കം ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു കു​​​​ട്ടി.

മെ​​​​ഡി​​​​ക്ക​​​​ല്‍ ​കോ​​​​ള​​​​ജ് ഐ​​​​എം​​​​സി​​​​എ​​​​ച്ചി​​​​ലാ​​​​യി​​​​രു​​​​ന്നു ചെ​​​​റു​​​​വ​​​​ണ്ണൂ​​​ര്‍ മ​​​​ധു​​​​ര​​​​ബ​​​​സാ​​​​റി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക്കു ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ന്ന​​​​ത്. സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​അ​​​​രു​​​​ൺ പ്രീ​​​​ത് കു​​​​ട്ടി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

കു​​​​ട്ടി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളോ​​​​ടു ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ പ്ര​​​ഫ​​​സ​​​ര്‍ മാ​​​​പ്പു പ​​​​റ​​​​ഞ്ഞു. ഒ​​​​രേ പേ​​​​രി​​​​ലു​​​​ള്ള ര​​​​ണ്ടു ​പേ​​​രു​​​​ടെ ശ​​​​സ്ത്ര​​​​ക്രി​​​​യ ഒ​​​​രേ ദി​​​​വ​​​​സം വ​​​​ന്ന​​​​താ​​​​ണു തെ​​​​റ്റു​​​​പ​​​​റ്റാ​​​​ന്‍ കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. സൂ​​​പ്ര​​​ണ്ടി​​​ന്‍റെ മു​​​റി​​​യി​​​ല്‍ വ​​​ച്ചാ​​​യി​​​രു​​​ന്നു മാ​​​പ്പു​​​പ​​​റ​​​ച്ചി​​​ല്‍.

മ​​​​റ്റൊ​​​​രു ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലു​​​​ടെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​​റാം വി​​​​ര​​​​ല്‍ നീ​​​​ക്കം ചെ​​​യ്തു ‘പ്ര​​​ശ്‌​​​നം’ പ​​​രി​​​ഹ​​​രി​​​ച്ചു. കു​​​​ട്ടി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. കു​​​​ട്ടി​​​​ക്കു നി​​​​ല​​​​വി​​​​ല്‍ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ഭാ​​​​വി​​​​യി​​​​ല്‍ ആ​​​​രോ​​​​ഗ്യ​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളെ​​​​ന്തെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​യാ​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു കു​​​​ടും​​​​ബം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​റ്റൊ​​​രു കു​​​ടും​​​ബ​​​ത്തി​​​നും ഇ​​​ത്ത​​​ര​​​മൊ​​​രു ദു​​​രി​​​തം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണു ത​​​ങ്ങ​​​ള്‍ ശ്ര​​​മി​​​ച്ച​​​തെ​​​ന്നും മ​​​റ്റ് ഉ​​​ദ്ദേ​​​ശ്യ​​​മൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും കു​​​ടും​​​ബം അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്കു പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ര്‍ച്ച് ന​​​ട​​​ത്തി.

നേ​​​​ര​​​​ത്തേ​​​​യും കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ ചി​​​​കി​​​​ത്സ​​​​പ്പി​​​​ഴ​​​​വി​​​​നെ​​​​പ്പ​​​​റ്റി പ​​​​രാ​​​​തി​​​​ക​​​​ള്‍ ഉ​​​​യ​​​​ര്‍​ന്നി​​​​രു​​​​ന്നു. ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കി​​​​ടെ ഉ​​​​പ​​​​ക​​​​ര​​​​ണം വ​​​​യ​​​​റ്റി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഹ​​​​ര്‍​ഷി​​​​ന എ​​​ന്ന യു​​​വ​​​തി ഇ​​​​പ്പോ​​​​ഴും പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു വീ​​​​ണ്ടും ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ൽ പി​​​​ഴ​​​​വ് സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

അ​സോ. പ്ര​ഫ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മാ​​​​തൃ ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നാ​​​​ലു വ​​​​യ​​​​സു​​​​കാ​​​​രി​​​​ക്കു ശ​​​​സ്ത്ര​​​​ക്രി​​​​യാ പി​​​​ഴ​​​​വു സം​​​​ഭ​​​​വി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ അ​​​​സോ​​​​സി​​​​യ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​ബി​​​​ജോ​​​​ണ്‍ ജോ​​​​ണ്‍​സ​​​​ണെ അ​​​​ന്വേ​​​​ഷ​​​​ണവി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു.

സം​​​​ഭ​​​​വ​​​​ത്തെ​​​​പ്പ​​​​റ്റി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്‌ടർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ആ​ല​പ്പു​ഴ​യിൽ മരണം, പരാതി: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ വ​യോ​ധി​ക ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡോ​ക്ട​ർമാർ അ​ട​ങ്ങു​ന്ന സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​ന​യ​കു​മാ​ർ ചെ​യ​ർ​മാ​നാ​യ സം​ഘ​മാ​ണ് ആ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് ഇ​ന്ന് പ്രി​ൻ​സി​പ്പാ​ളി​ന് സ​മ​ർ​പ്പി​ക്കും. സം​ഭ​വ​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​നി​ബാ​ധി​ച്ച് ചി​കി​ത്സയ്ക്ക് എ​ത്തി​യ എ​ഴു​പ​തു​കാ​രി പു​ന്ന​പ്ര അ​ഞ്ചി​ല്‍ ഉ​മൈ​ബ​യാ​ണ് ബുധനാഴ്ച മ​രി​ച്ച​ത്. 25 ദി​വ​സം മു​ന്‍​പാ​ണ് ഉ​മൈ​ബ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയ്​ക്ക് എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് വി​ട്ട​യ​ച്ചെ​ങ്കി​ലും ത​ല​ച്ചോ​റി​ലെ അ​ണു​ബാ​ധ ഭേ​ദ​മാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ണ്ടും അ​ഡ്മി​റ്റ് ചെ​യ്തു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും രാ​ത്രി എ​ട്ടോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.
കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ശ​​​സ്ത്ര​​​ക്രി​​​യ പിഴവ് മാതാപിതാക്കൾ അ​​​റി​​​ഞ്ഞ​​​ത് വാ​​​യി​​​ലെ‍ പ​​​ഞ്ഞി ക​​​ണ്ട്
കോ​​​ഴി​​​ക്കോ​​​ട്: നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ വാ​​​യി​​​ല്‍ പ​​​ഞ്ഞി ക​​​ണ്ട​​​പ്പോ​​​ഴാണ് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ശ​​​സ്ത്ര​​​ക്രി​​​യ പിഴവ് മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ അ​​​റി​​​ഞ്ഞ​​​ത്. ശ​​​​സ്ത്ര​​​​ക്രി​​​​യ പൂ​​​​ര്‍​ത്തി​​​​യാ​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞ് കു​​​​ട്ടി​​​​യെ ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ന​​​​ഴ്സ് വാ​​​​ര്‍​ഡി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രിക​​​​യാ​​​​യി​​​​രു​​​​ന്നു.

വാ​​​​യി​​​​ല്‍ പ​​​​ഞ്ഞി തി​​​​രു​​​​കി​​​​യ​​​​ത് ക​​​​ണ്ട​​​​പ്പോ​​​​ഴാ​​​​ണ് വീ​​​​ട്ടു​​​​കാ​​​​ര്‍ കാ​​​​ര്യം അ​​​​ന്വേ​​​​ഷി​​​​ച്ച​​​​ത്. കൈ​​​യി​​​​ലെ തു​​​​ണി മാ​​​​റ്റി നോ​​​​ക്കി​​​​യ​​​​പ്പോള്‍ ആ​​​​റാം വി​​​​ര​​​​ല്‍ അ​​​​തു​​​​പോ​​​​ലെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

തു​​​ട​​​ര്‍ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ളും ബ​​​ന്ധു​​​ക്ക​​​ളും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രംഗത്ത് എത്തി. തു​​​ട​​​ര്‍ന്നാ​​​യി​​​രി​​​ന്നു ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യ​​​ത്. സം​​​ഭ​​​വം മൂ​​​ടി​​​വ​​​യ്ക്കാ​​​ന്‍ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ ശ്ര​​​മി​​​ച്ചു. ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​ത്.

എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നു വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​തി​​​​നു ശേ​​​​ഷം തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നും മാ​​​​തൃ​​​​ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​അ​​​​രു​​​​ൺ പ്രീ​​​​ത് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​വ​യ​വം മാ​റി ശ​സ്ത്ര​ക്രി​യ ചെ​യ്തെ​ന്ന വാ​ർ​ത്ത തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​കമെന്ന്‌ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ അ​​​വ​​​യ​​​വം മാ​​​റി ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്തെ​​​ന്ന വാ​​​ർ​​​ത്ത തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മെ​​​ന്ന് കേ​​​ര​​​ള ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ആ​​​റാം വി​​​ര​​​ൽ നീ​​​ക്കം ചെ​​​യ്യേ​​​ണ്ട ശ​​​സ്ത്ര​​​ക്രി​​​യ​​​ക്ക് എ​​​ത്തി​​​യ കു​​​ട്ടി​​​ക്ക് നാ​​​ക്കി​​​ന​​​ടി​​​യി​​​ലെ ചെ​​​റി​​​യ വൈ​​​ക​​​ല്യം ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

നാ​​​ക്കി​​​ന​​​ടി​​​യി​​​ലെ ചെ​​​റി​​​യ വൈ​​​ക​​​ല്യം ആ​​​യ​​​തി​​​നാ​​​ൽ ഇ​​​ത് ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടാ​​​റി​​​ല്ല. നാ​​​വി​​​ലെ കെ​​​ട്ട് അ​​​ഴി​​​ച്ചു കൊ​​​ടു​​​ക്കാ​​​തെ ഇ​​​രു​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ പ്ര​​​തൃ​​​ക്ഷ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ല്ലെ​​​ങ്കി​​​ലും ഭാ​​​വി​​​യി​​​ൽ അ​​​ത് സം​​​സാ​​​ര വൈ​​​ക​​​ല്യ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കാം എ​​​ന്നു​​​ള്ള​​​തി​​​നാ​​​ലും പൂ​​​ർ​​​ണ​​​മാ​​​യി വി​​​ക​​​സി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ സം​​​സാ​​​ര വൈ​​​ക​​​ല്യം ചി​​​കി​​​ത്സി​​​ച്ചു ഭേ​​​ദ​​​മാ​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​യ​​​തി​​​നാ​​​ലും ഇ​​​തി​​​ന് പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി കു​​​ട്ടി​​​യെ ആ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ക്ക് വി​​ധേ​​യ​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് കെ​​​ജി​​​എം​​​സി​​​ടി​​​എ വാ​​​ര്‍​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ശ​​​സ്ത്ര​​​ക്രി​​​യ​​യ്​​​ക്ക് ശേ​​​ഷം ആ​​​റാം വി​​​ര​​​ലി​​​ന്‍റെ ശ​​​സ്ത്ര​​​ക്രി​​​യ ഇ​​​പ്പോ​​​ൾ ത​​​ന്നെ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ അ​​​തും അ​​​പ്പോ​​​ൾ ത​​​ന്നെ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ശേ​​​ഷം കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ പ​​​റ​​​ഞ്ഞു മ​​​ന​​​സി​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ത​​​ല്ലാ​​​തെ നാ​​​ക്കി​​​ന്‍റെ അ​​​റ്റം മു​​​റി​​​ച്ചു എ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണ്. വ​​​സ്തു​​​ത​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​തെ​​​യും കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ​​​യും ധൃ​​​തി പി​​​ടി​​​ച്ചു ന​​​ട​​​ത്തി​​​യ സ​​​സ്പെ​​​ൻ​​​ഷ​​​ൻ നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും നേ​​​താ​​​ക്ക​​​ള്‍ പ്ര​​​തി​​​ക​​​രി​​​ച്ചു.​​​

അ​​​തേ​​​സ​​​മ​​​യം, ആ​​​റാം വി​​​ര​​​ല്‍ നീ​​​ക്കം ചെ​​​യ്യേ​​​ണ്ട​​​തി​​​ന് പ​​​ക​​​രം നാ​​​വി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ നേരത്തേ ഡോ​​​ക്ട‍​ര്‍ വീ​​​ഴ്ച സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ശ​​​സ്ത്ര​​​ക്രി​​​യ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യ​​​ല്ല എ​​​ന്ന് ഡോ​​​ക്ട​​​ർ എ​​​ഴു​​​തി​​​യ രേ​​​ഖ​​​യും പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.
കമ്പത്ത് മൂന്നംഗ മലയാളി കുടുംബം കാറിനുള്ളില്‍ മരിച്ച നിലയില്‍
കോ​​​ട്ട​​​യം/ ക​​​മ്പം: പു​​​തു​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ​​​യും മ​​​ക​​​ന്‍റെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ തമിഴ്‌നാട്ടിലെ ക​​​മ്പ​​​ത്ത് കാ​​​റി​​​നു​​​ള്ളി​​​ല്‍ ക​​​ണ്ടെ​​​ത്തി. വാ​​​ക​​​ത്താ​​​ന​​​ത്തി​​​നു സ​​​മീ​​​പം വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന പു​​​തു​​​പ്പ​​​റ​​​മ്പി​​​ല്‍ ജോ​​​ര്‍ജ് പി. ​​​സ്‌​​​ക​​​റി​​​യ (60), ഭാ​​​ര്യ മേ​​​ഴ്‌​​​സി (58), മ​​​ക​​​ന്‍ അ​​​ഖി​​​ല്‍ എ​​​സ്. ജോ​​​ര്‍ജ് (29) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

വ​​​സ്ത്ര​​​വ്യാ​​​പാ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ ക​​​ട​​​ബാ​​​ധ്യ​​​ത​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ഇ​​​വ​​​ര്‍ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​താ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്നു. ക​​​മ്പം-​​​ക​​​മ്പം​​​മെ​​​ട്ട് റോ​​​ഡി​​​ല്‍ അ​​​ടി​​​വാ​​​ര​​​ത്തി​​​നു സ​​​മീ​​​പം പു​​​ളി​​​മ​​​ര​​​ത്തോ​​​ട്ട​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഹ്യൂ​​​ന്‍ഡാ​​​യി ഐ 10 ​​​കാ​​​ര്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മൂ​​​ന്നു പേ​​​രും വി​​​ഷം ഉ​​​ള്ളി​​​ല്‍ച്ചെ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

ഡ്രൈ​​​വിം​​​ഗ് സീ​​​റ്റി​​​ലും മു​​​ന്‍ സീ​​​റ്റി​​​ലു​​​മാ​​​യി​​​രു​​​ന്നു ജോ​​​ര്‍ജി​​​ന്‍റെ​​​യും അ​​​ഖി​​​ലി​​​ന്‍റെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍. മേ​​​ഴ്‌​​​സി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പി​​​ന്‍സീ​​​റ്റി​​​ല്‍ വി​​​ന്‍ഡോ ഗ്ലാ​​​സി​​​ല്‍ മു​​​ഖം ചേ​​​ര്‍ത്തു​​​വ​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

കോ​​​ട്ട​​​യം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ (കെ​​​എ​​​ല്‍ 05 എ​​​യു 9199) വാ​​​ഹ​​​നം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​രി​​​ച്ച​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. ത​​​മി​​​ഴ്നാ​​​ട് പോ​ലീ​​​സ് ഫൊ​​​റ​​​ന്‍സി​​​ക് സം​​​ഘം കാ​​​ര്‍ തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ചു. അ​​​ക​​​ത്തു​​​നി​​​ന്ന് കീ​​​ട​​​നാ​​​ശി​​​നി​​​യു​​​ടെ കു​​​പ്പി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​റി​​​നു സ​​​മീ​​​പം ഭ​​​ക്ഷ​​​ണ ​​​അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി. ക​​​മ്പം പോലീ​​​സ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ തേ​​​നി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് മോ​​​ര്‍ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

ജോ​​​ര്‍ജും കു​​​ടും​​​ബ​​​വും തോ​​​ട്ട​​​യ്ക്കാ​​​ട് കാ​​​ഞ്ഞി​​​ര​​​ത്തും​​​മൂ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം. വ്യാ​​​പാ​​​രം ത​​​ക​​​ര്‍ന്ന് സാ​​​മ്പ​​​ത്തി​​​ക പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെത്തു​​​ട​​​ര്‍ന്ന് വാ​​​ട​​​ക​​​വീ​​​ട്ടി​​​ലേ​​​ക്ക് മാ​​​റി​​​യി​​​രു​​​ന്നു. ഈ ​​​വീ​​​ട് മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​യ​​​ല്‍വാ​​​സി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. ഇ​​​തേത്തു​​​ട​​​ര്‍ന്ന് ബ​​​ന്ധു​​​ക്ക​​​ള്‍ വാ​​​ക​​​ത്താ​​​നം പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു.
പീ​ഡ​നം: ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും
നാ​​ദാ​​പു​​രം: പ്ര​​ണ​​യം ന​​ടി​​ച്ച് 11 വ​​യ​​സു​കാ​രി​യെ ​പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​​തി​​ക്ക് ക​​ഠി​​ന​​ത​​ട​​വും പി​​ഴ​​യും. ക​​ന്യാ​​കു​​മാ​​രി സ്വ​​ദേ​​ശി​ വ​​ള​​വി​​ലാ​​യി ര​​ജീ​​ഷി (25)നെ​​യാ​​ണ് 58 വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വി​​നും ഒ​​രു​​ല​​ക്ഷം രൂ​​പ പി​​ഴ​​യ​​ട​​യ്ക്കാ​​നും നാ​​ദാ​​പു​​രം ഫാ​​സ്റ്റ് ട്രാ​​ക്ക് സ്പെ​​ഷ​​ൽ കോ​​ട​​തി ജ​​ഡ്ജി എം.​​സു​​ഹൈ​​ബ് ശി​​ക്ഷി​​ച്ച​​ത്. 2020 ഒ​​ക്‌​ടോ​​ബ​​ർ മു​​ത​​ൽ 2021 ഫെ​​ബ്രു​​വ​​രി വ​​രെ പ​​ല​​ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി​​ട്ടാ​​യി​​രു​​ന്നു പീ​​ഡ​​നം.

സം​​ഭ​​വം അ​​റി​​ഞ്ഞ സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രും നാ​​ട്ടു​​കാ​​രും കു​​ട്ടി​​യെ ര​​ക്ഷ​​പ്പെ​​ടു​​ത്തി ബാ​​ലി​​കാ​​സ​​ദ​​ന​​ത്തി​​ലേ​​ക്കും തു​​ട​​ർ​​ന്ന് കോ​​ഴി​​ക്കോ​​ട് ചി​​ൽ​​ഡ്ര​​ൻ​​സ് ഫോ​​മി​​ലേ​​ക്കും എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വി​​ടെ​​വ​​ച്ചാ​​ണ് പീ​​ഡ​​ന​വി​​വ​​രം പു​​റ​​ത്ത​​റി​​യു​​ന്ന​​ത്.

ചൈ​​ൽ​​ഡ് ലൈ​​ൻ ന​​ൽ​​കി​​യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കു​​റ്റ്യാ​​ടി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ഒ​​ളി​​വി​​ൽ പോ​​യ പ്ര​​തി​​യെ ക​​ന്യാ​​കു​​മാ​​രി​​യി​​ൽ​നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. കു​​റ്റ്യാ​​ടി പോ​​ലീ​​സ് ഇ​​ൻ​​സ്പെ​ക്‌​ട​​ർ​​മാ​​രാ​​യ കെ. ​​രാ​​ജീ​​വ് കു​​മാ​​ർ, ടി.​​പി.​​ഹ​​ർ​​ഷാ​​ദ് എ​​ന്നി​​വ​​രാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ച്ചു കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​ത്.
ഏലക്കൃഷി നാശം: അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി
ക​ട്ട​പ്പ​ന: കൊ​ടും​ചൂ​ടി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ ഇ​ടു​ക്കി​യി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് സ​ന്ദ​ർ​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​റ്റ​വും അ​ധി​കം വ​ര​ൾ​ച്ച ബാ​ധി​ച്ച മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്.​

കു​മ​ളി വെ​ള്ളാ​രം​കു​ന്ന്,ക​ട്ട​പ്പ​ന​യി​ൽ വ​ള്ള​ക്ക​ട​വ്, സു​വ​ർ​ണ​ഗി​രി എ​ന്നീ മേ​ഖ​ല​ക​ളും കാ​ഞ്ചി​യാ​റി​ൽ പാ​ല​ക്ക​ട, ന​രി​യം​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​രി​ഞ്ഞു​ണ​ങ്ങി​യ ഏ​ല​ത്തോ​ട്ട​ങ്ങ​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.​ ഇ​തി​നു​ശേ​ഷം ക​ട്ട​പ്പ​ന ഹി​ൽ ടൗ​ൺ ഹോ​ട്ട​ലി​ൽ ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി കൂ​ടി​ക്കാഴ്‌ച ന​ട​ത്തി.

കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ക​മാ​ന​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ൽ കൂ​ടു​ത​ലും ഇ​ടു​ക്കി​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ 175 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഇ​ടു​ക്കി​യി​ൽ മാ​ത്ര​മു​ണ്ട്.

​കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 16200 ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഏ​ലം കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.​ കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​രെ സ്‌​പൈ​സ​സ് ബോ​ർ​ഡ്‌ അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക ബോ​ർ​ഡു​ക​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും. മു​ഖ്യ​മ​ന്ത്രി,വി​വി​ധ ബോ​ർ​ഡു​ക​ൾ,ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ആ​ക്ഷ​ൻ പ്ലാ​ൻ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​കേ​ര​ള​ത്തി​ൽ ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ഉ​ണ്ടെ​ങ്കി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള വാ​യ്പ​ക​ളി​ൽ പ​ലി​ശ ഇ​ള​വ് ന​ൽ​ക​ണം,നാ​ശ​ന​ഷ്ടം നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും പി.​പ്ര​സാ​ദ് പ​റ​ഞ്ഞു.​ യോ​ഗ​ത്തി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

എം​എ​ൽ​എ​മാ​രാ​യ എം.​എം. മ​ണി, എ. ​രാ​ജ,വാ​ഴൂ​ർ സോ​മ​ൻ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​വി. വ​ർ​ഗീ​സ്, കെ. ​സ​ലിം​കു​മാ​ർ, ജോ​സ് പാ​ല​ത്തി​നാ​ൽ, കെ. ​കെ. ശി​വ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ഇ​ടു​ക്കി​യെ വ​ര​ൾ​ച്ച ബാ​ധി​ത ജി​ല്ല​യാ​ക്ക​ണ​മെ​ന്നാ​ണ് യോ​ഗ​ത്തി​ൽ പൊ​തു​വെ ഉ​യ​ർ​ന്ന ആ​വ​ശ്യം.
ഡിഎഫ്സി സംസ്ഥാന കൺവൻഷൻ മൂവാറ്റുപുഴയിൽ
കോ​ട്ട​യം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് (ഡി​എ​ഫ്സി) സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ നാ​ളെ​യും ഞാ​യ​റാ​ഴ്ച​യു​മാ​യി മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം പ​താ​ക ഉ​യ​ർ​ത്ത​ലോ​ടെ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ലാ​യി പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മു​വാ​റ്റു​പു​ഴ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്, കാ​ഞ്ഞി​ര​പ്പ​ള​ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സീ​സ് ക്ലീ​റ്റ​സ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​മാ​ണി പു​തി​യി​ടം, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ക്കി ആ​റ്റു​പു​റം കോ​ർ​എ​പ്പി​സ്കോ​പ്പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ക​ൺ​വ​ൻ​ഷ​നി​ൽ ന​ട​ക്കു​ന്ന പാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ റ​വ. ഡോ. ​ജോ​ർ​ജ് കു​ടി​ലി​ൽ, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റവ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ, സീ​റോ​മ​ല​ബാ​ർ സ​ഭ മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റവ. ഡോ. ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ, ജോ​യ​ിന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, രൂ​പ​ത ഡ​യ​റ​ക്ട​ർ​മാ​ർ, സം​സ്ഥാ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.
ജ​​ന​​വാ​​സ​മേ​​ഖ​​ല​​യി​​ൽ വ​​നം​​വ​​കു​​പ്പി​​ന്‍റെ വേ​​ഗ​​ത നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡു​​ക​​ൾ: പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് എ​​ടു​​ത്തു​​മാ​​റ്റി
മാ​​ന​​ന്ത​​വാ​​ടി: ജ​​ന​​വാ​​സ​മേ​​ഖ​​ല​​യി​​ൽ വ​​നം​​വ​​കു​​പ്പ് സ്ഥാ​​പി​​ച്ച വേ​​ഗ​​താ​നി​​യ​​ന്ത്ര​​ണ​​ബോ​​ർ​​ഡ് പ്ര​​തി​​ഷേ​​ധ​​ത്തെ​ത്തു​ട​​ർ​​ന്ന് നീ​​ക്കം ചെ​​യ്തു. പ​​ന​​വ​​ല്ലി റ​​സ​​ൽ​​കു​​ന്ന് റോ​​ഡ്, കാ​​ളി​​ന്ദി കോ​​ള​​നി ജം​​ഗ്ഷ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ബോ​​ർ​​ഡ് സ്ഥാ​​പി​​ച്ച​​ത്.

ആ​​ന​​യും കാ​​ട്ടു​​പോ​​ത്തും പ​​ന്നി​​യും ക​​ടു​​വ​​യും സ​​ഞ്ച​​രി​​ക്കു​​ന്ന വ​​ഴി​​യാ​​ണെ​​ന്നും വേ​​ഗ​​ത കു​​റ​​ച്ച് ശ്ര​​ദ്ധി​​ച്ചു​പോ​​ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​മ​​ട​​ങ്ങി​​യ നോ​​ർ​​ത്ത് വ​​യ​​നാ​​ട് ഫോ​​റ​​സ്റ്റ് ഡി​​വി​​ഷ​​ന്‍റെ ബോ​​ർ​​ഡാ​​ണ് സ്ഥാ​​പി​​ച്ചി​​രു​​ന്ന​​ത്. ജ​​ന​​വാ​​സ​മേ​​ഖ​​ല​​യി​​ൽ സ്ഥാ​​പി​​ച്ച ബോ​​ർ​​ഡി​​നെ​​തി​​രേ പ്ര​​ദേ​​ശ​വാ​​സി​​ക​​ളു​​ടെ​​യും വി​​വി​​ധ രാ​ഷ്‌​ട്രീ​​യ​പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്നി​​രു​​ന്നു.

ജ​​ന​​ങ്ങ​​ളെ കു​​ടി​​യി​​റ​​ക്കാ​​നു​​ള്ള ആ​​ദ്യ​​പ​​ടി​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ൾ അ​​നു​​വ​​ദി​​ക്കി​ല്ലെ​ന്നും ​ഇ​​നി​​യും ഇ​​ത്ത​​രം​ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി വ​​ന്നാ​​ൽ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധം നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നും പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.