പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
അ​​​മൃ​​​ത്സ​​​ര്‍: പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത്‌സ​​​റി​​​ല്‍നി​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍ഥി ഗു​​​ര്‍ജി​​​ത് സിം​​​ഗ് ഔ​​​ജ്‌​​​ല​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​ക്കു​​​ നേ​​​രേ​​​യു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ല്‍ ഒ​​​രാ​​​ള്‍ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​മൃ​​​ത‌്സ​​​റി​​​നു സ​​​മീ​​​പം അ​​​ജ്‌​​​നാ​​​ല​​​യി​​​ല്‍ ഇന്നലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് സം​​​ഭ​​​വം.

ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യി​​​ലെ പ​​​ങ്കാ​​​ളി​​​യാ​​​യ ആം ​​​ആ​​​ദ്മി​​​ക്കു​​​നേ​​​രേ​​​യാ​​​ണ് ഗു​​​ര്‍ജി​​​ത് സിം​​​ഗ് വി​​​ര​​​ല്‍ചൂ​​​ണ്ടു​​​ന്ന​​​ത്.

എ​​​എ​​​പി സ്ഥാ​​​നാ​​​ര്‍ഥി കു​​​ല്‍ദീ​​​പ് ധ​​​ല്‍വാ​​​ലി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് സ്ഥാ​​​നാ​​​ര്‍ഥി ആ​​​രോ​​​പി​​​ക്കു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ആ​​​രോ​​​പ​​​ണം എ​​​എ​​​പി നേ​​​താ​​​വ് തള്ളിക്കളഞ്ഞു.
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന്തു മരിച്ചു
നൂ​​​​ഹ്: ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ നൂ​​​​ഹി​​​​ൽ ബ​​​​സി​​​​ന് തീ​​​​പി​​​​ടി​​​​ച്ച് അ​​​​ഞ്ച് സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ന്പ​​​​തു​​​​പേ​​​​ർ വെ​​​​ന്തു​​​​മ​​​​രി​​​​ച്ചു. 17 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

നൂ​​​​ഹി​​​​ലെ ദു​​​​ലാ​​​​വ​​​​ത്തി​​​​ൽ കു​​​​ണ്ട​​​​ലി-​​​​മ​​​​നേ​​​​സ​​​​ർ-​​​​പ​​​​ൽ​​​​വാ​​​​ൾ (കെ​​​​എം​​​​പി) എ​​​​ക്സ്പ്ര​​​​സ് ഹൈ​​​​വേ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടു​​​​മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​ണു ദു​​​​ര​​​​ന്തം. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഥു​​​​ര, വൃ​​​​ന്ദാ​​​​വ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് തീ​​​​ർ​​​​ഥ​​​​യാ​​​​ത്ര ക​​​​ഴി​​​​ഞ്ഞു​​​​വ​​​​രിക​​​​യാ​​​​യി​​​​രു​​​​ന്ന സം​​​​ഘം സ​​​​ഞ്ച​​​​രി​​​​ച്ച ടൂ​​​​റി​​​​സ്റ്റ് ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

ബ​​​​സി​​​​ൽ അ​​​​റു​​​​പ​​​​തോ​​​​ളം യാ​​​​ത്ര​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. പ​​​​ഞ്ചാ​​​​ബി​​​​ലെ ഹോ​​​​ഷി​​​​യ​​​​ർ​​​​പു​​​​ർ, ലു​​​​ധി​​​​യാ​​​​ന എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് ഇ​​​​വ​​​​ർ. എ​​​​ല്ലാ​​​​വ​​​​രും ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ്. 10 ദി​​​​വ​​​​സ​​​​ത്തെ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​യാ​​​​ത്ര​​​​യ്ക്ക് പോ​​​​യ​​​​താ​​​​യി​​​​രു​​​​ന്നു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ.

പു​​​​ല​​​​ർ​​​​ച്ചെ 1.30ഓ​​​​ടെ ബ​​​​സി​​​​ൽ​​​​നി​​​​ന്ന് പു​​​​ക ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​യി അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. ബ​​​​സി​​​​ൽ​​​​നി​​​​ന്ന് തീ ​​​​ഉ​​​​യ​​​​രു​​​​ന്ന​​​​ത് ക​​​​ണ്ട മോ​​​​ട്ടോർ സൈ​​​​ക്കി​​​​ൾ യാ​​​​ത്രി​​​​ക​​​​ൻ ബ​​​​സി​​​​നെ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് ഡ്രൈ​​​​വ​​​​റെ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഡ്രൈ​​​​വ​​​​ർ ബ​​​​സ് നി​​​​ർ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും പെ​​​​ട്ടെ​​​​ന്ന് തീ ​​​​പ​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ബ​​​​സി​​​​ലെ എ​​​​സി​​​​യി​​​​ലു​​​​ണ്ടാ​​​​യ ഷോ​​​​ർ​​​​ട്ട്സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന് സം​​​​ശ​​​​യ​​​​മു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നും മു​​​ങ്ങി​​​യ ബ​​​​സ് ഡ്രൈ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തതാ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചി​​​​ട്ടും മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ത്തി​​​​യ​​​​തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണവുമു​​​​ണ്ട്.
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കു​​റ്റ​​ക്കാ​​ര​​നെ​​ങ്കി​​ൽ യാ​​തൊ​​രു എ​​തി​​ർ​​പ്പു​​മി​​ല്ല: ദേ​​വ​​ഗൗ​​ഡ
ബം​​ഗ​​ളു​​രു: ​​ജ​​​​ന​​​​താ​​​​ദ​​​​ൾ(​​​​എ​​​​സ്) നേ​​​​താ​​​​വും ഹാ​​​​സ​​​​ൻ എം​​​​പി​​​​യു​​​​മാ​​​​യ പ്ര​​​​ജ്വ​​​​ൽ രേ​​​​വ​​​​ണ്ണ​​​​യ്ക്കെ​​തി​​രേ​​യു​​ള്ള ലൈം​​ഗികാ​​രോ​​പ​​ണ​​ക്കേ​​സി​​ൽ മൗ​​നം​​വെ​​ടി​​ഞ്ഞ് മു​​ത്ത​​ച്ഛ​​നും മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ.

കു​​റ്റ​​ക്കാ​​ര​​നെ​​ങ്കി​​ൽ പ്ര​​ജ്വ​​ലി​​നെ​​തി​​രേ ന​​ട​​പ​​ടി​​ക്ക് യാ​​തൊ​​രു എ​​തി​​ർ​​പ്പു​​മി​​ല്ലെ​​ന്നു പ​​റ​​ഞ്ഞ ദേ​​വ​​ഗൗ​​ഡ മ​​ക​​നും എം​​എ​​ൽ​​എ​​യു​​മാ​​യ എ​​ച്ച്.​​ഡി. രേ​​വ​​ണ്ണ​​യ്ക്കെ​​തി​​രേ​​യു​​ള്ള കേ​​സു​​ക​​ൾ ബോ​​ധ​​പൂ​​ർ​​വം സൃ​​ഷ്ടി​​ച്ച​​താ​​ണെ​​ന്നും ആ​​രോ​​പി​​ച്ചു. കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള വി​​ഷ​​യ​​മാ​​യ​​തി​​നാ​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

അ​​തി​​നി​​ടെ ലൈം​​​​ഗിക​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ണ്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​യും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​റും മ​​​​റ്റു​​​​മ​​​​ന്ത്രി​​​​മാ​​​​രും നി​​​​ഷേ​​​​ധി​​​​ച്ചു.

ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ ശി​​​​വ​​​​കു​​​​മാ​​​​റും മ​​​​റ്റ് നാ​​​​ലു​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​ണെ​​​​ന്നു ബി​​​​ജെ​​​​പി നേ​​​​താ​​​​വും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നു​​​​മാ​​​​യ ജി. ​​​​ദേ​​​​വ​​​​രാ​​​​ജ​​​​ഗൗ​​​​ഡ​​യാ​​ണ് ആ​​രോ​​പി​​ച്ച​​ത്. മ​​​​റ്റൊ​​​​രു ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​ജ്വ​​​​ലി​​​​ന്‍റെ വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ലും കേ​​​​സ് എ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊടുക്കി
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്ക് ടി​​​​വി സീ​​​​രി​​​​യ​​​​ൽ താ​​​​രം ച​​​​ന്ദ്ര​​​​കാ​​​​ന്തി​​​​നെ (39) ഫ്ലാ​​​​റ്റി​​​​നു​​​​ള്ളി​​​​ൽ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. സീ​​​​രി​​​​യ​​​​ൽ സ​​​​ഹ​​​​താ​​​​രം പ​​​​വി​​​​ത്ര ജ​​​​യ​​​​റാം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​ത്.

ഫ്ലാ​​​​റ്റി​​​​ൽ മു​​​​റി പ​​​​ങ്കി​​​​ട്ടി​​​​രു​​​​ന്ന പ​​​​വി​​​​ത്ര​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ച​​​​ന്ദ്ര​​​​കാ​​​​ന്തി​​​​ന് വി​​​​ഷാ​​​​ദ​​​​രോ​​​​ഗം ബാ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ വി​​​​ളി​​​​ച്ചി​​​​ട്ടും മൊ​​​​ബൈ​​​​ൽ എ​​​​ടു​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഫ്ലാ​​​​റ്റി​​​​ൽ മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ച​​​​ന്ദ്ര​​​​കാ​​​​ന്തി​​​​നെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

പ​​​​വി​​​​ത്ര​​​​യോ​​​​ടൊ​​​​പ്പം ജീ​​​​വി​​​​ക്കാ​​​​ൻ ച​​​​ന്ദ്ര​​​​കാ​​​​ന്ത് ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ച​​​​ന്ദ്ര​​​​കാ​​​​ന്തി​​​​ന്‍റെ പി​​​​താ​​​​വ് വെ​​​​ങ്കി​​​​ടേ​​​​ഷ് പ​​​​റ​​​​ഞ്ഞു. ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു​​​​റി​​​​പ്പ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. സെ​​​​ക്ക​​​​ന്ത​​​​രാ​​​​ബാ​​​​ദി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് ച​​​​ന്ദ്ര​​​​കാ​​​​ന്ത് ഫ്ലാ​​​​റ്റി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​ത്.
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് കുമാർ അറസ്റ്റിൽ
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാം​ഗം സ്വാ​തി മ​ലി​വാ​ളി​നെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ വ​ച്ച് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പി​എ വൈ​ഭ​വ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി എ​ത്തി​യ സ്വാ​തി മ​ലി​വാ​ളി​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​യാ​യി​യാ​യ വൈ​ഭ​വ് കു​മാ​ർ അ​പ​മാ​നി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ സ്വാ​തി അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് വൈ​ഭ​വ് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഡ​ൽ​ഹി പോ​ലീ​സ് സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ​നി​ന്നാ​ണ് വൈ​ഭ​വ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്ന അ​ന്നു ഡ​ൽ​ഹി പോ​ലീ​സി​നെ സ്വാ​തി ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു പു​റ​ത്തു​വ​ച്ച് ജീ​വ​ന​ക്കാ​രോ​ട് ത​ട്ടി​ക്ക​യ​റു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ആം​ആ​ദ്മി പാ​ർ​ട്ടി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

വൈ​ഭ​വ് കു​മാ​റി​ന്‍റെ അ​റ​സ്റ്റി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

നെ​ഞ്ചി​ലും വ​യ​റി​ലും സ്വ​കാ​ര്യ ഭാ​ഗ​ത്തും വൈ​ഭ​വ് കു​മാ​ർ കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യാ​ണ് സ്വാ​തി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​ക​ച്ചു​പോ​യെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് താ​ൻ തി​രി​ച്ച് പ്ര​തി​ക​രി​ച്ച​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു. താ​ൻ തി​രി​ച്ച് ആ​ക്ര​മി​ച്ച​തോ​ടെ ത​ന്‍റെ ഷ​ർ​ട്ടി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച​താ​യും സ്വാ​തി ന​ൽ​കി​യ മൊ​ഴി​ലു​ണ്ട്.

എ​ന്നാ​ൽ, സ്വാ​തി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പൊ​ന്നു​മി​ല്ലെ​ന്നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്. കേ​ജ​രി​വാ​ൾ ജ​യി​ലി​ൽ പോ​യ സ​മ​യ​ത്ത് സ​ഹോ​ദ​രി​യു​ടെ ചി​കി​ത്സാ​ർ​ഥം സ്വാ​തി മ​ലി​വാ​ൾ അ​മേ​രി​ക്ക​യി​ൽ ആ​യി​രു​ന്നു. ആം ​ആ​ദ്മി പാ​ർ​ട്ടി പു​തി​യ നേ​തൃ​ത്വ​നി​ര​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന്‍റെ അ​സ്വാ​ര​സ്യ​മാ​ണ് സ്വാ​തി മ​ലി​വാ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി അ​തി​ഷി മ​ർ​ലേ​ന ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ഡ​ൽ​ഹി എ​യിം​സി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ സ്വാ​തി​യു​ടെ ഇ​ട​ത് തു​ട​യി​ലും വ​ല​ത് ക​വി​ളി​ലും മു​റി​വേ​റ്റ​താ​യും ക​ണ്ണി​നു താ​ഴെ​ പ​രി​ക്കു​ള്ള​താ​യും പ​റ​യു​ന്നു.

ത​ന്‍റെ വ​സ്ത്ര​ങ്ങ​ൾ കീ​റി​യെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ കാ​ലി​നു പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് സ്വാ​തി മ​ലി​വാ​ളി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ സ്വാ​തി​യെ പു​റ​ത്താ​ക്കു​ന്ന ദൃ​ശ്യം ആം ​ആ​ദ്മി പാ​ർ​ട്ടി ഇ​ന്ന​ലെ പു​റ​ത്തു വി​ട്ടു. ബി​ജെ​പി​ക്ക് ഒ​പ്പം ചേ​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇരയെ അപമാനിച്ചതായി ബിജെപി

ന്യൂ​ഡ​ൽ​ഹി: സ്വാ​തി മ​ലി​വാ​ൾ ആ​രോ​പ​ണ​ത്തി​ൽ ഇ​ര​യെ അ​പ​മാ​നി​ച്ച​താ​യി ബി​ജെ​പി. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും മ​റ്റു മ​ന്ത്രി​മാ​രും ഇ​ര​യെ അ​പ​മാ​നി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ബി​ജെ​പി പ​റ​ഞ്ഞു.

ഇ​ന്ന​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ സ്വാ​തി​ക്ക് പ​രി​ക്കു​ക​ൾ ഉ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് ഡ​ൽ​ഹി മ​ന്ത്രി അ​തി​ഷി മ​ർ​ലേ​ന പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് ഒ​പ്പം ചേ​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​ണ് സ്വാ​തി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ദൃ​ശ്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്വാ​തി മ​ലി​വാ​ളി​ന് പ​രി​ക്കേ​റ്റി​ട്ടി​ല്ല. ബി​ജെ​പി​ക്ക് ഒ​പ്പം ചേ​ർ​ന്ന് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​വ​രെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, വൈ​ഭ​വ് കു​മാ​റി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ഓ​ഫീ​സി​ലേ​ക്ക് ഇ​ന്നു മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രും ബി​ജെ​പി​യും ഡ​ൽ​ഹി സ​ർ​ക്കാ​രി​നെ ആ​ക്ര​മി​ക്കു​ന്ന​താ​യും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
ഇം​​​​ഫാ​​​​ൽ: ക​​​ലാ​​​പം കെ​​​ട്ടട​​​ങ്ങാ​​​ത്ത മ​​​ണി​​​പ്പുരി​​​ൽ വീ​​​ണ്ടും വെ​​​ടി​​​യൊ​​​ച്ച. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഇം​​​​ഫാ​​​​ലി​​​​ലെ കും​​​​ബോം​​​​ഗി​​​​ൽ കു​​​​മാ​​​​ർ​​​​ജി​​​​ത് എ​​​​ന്ന യു​​​വാ​​​വി​​​നു വെ​​​ടി​​​യേ​​​റ്റ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​യാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. അ​​​ക്ര​​​മി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

അ​​​​തി​​​​നി​​​​ടെ തൗ​​​​ബാ​​​​ലി​​​​ൽ പി​​​​എ​​​​ച്ച്ഇ​​​​ഡി ഓ​​​​ഫീ​​​​സി​​​​ൽ തീ ​​​പി​​​ടി​​​ച്ചു. വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​ണ് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന് ആ​​​​രോ തീ​​​​വ​​​​ച്ച​​​​ത്.
ഇലുമിനാറ്റിയിൽ കേജരിവാൾ; ആവേശപ്പോരിൽ ഡൽഹി
സെ​​​ബി​​​ൻ ജോ​​​സ​​​ഫ്

സി​​​നി​​​മാക്കഥ​​​ക​​​ളെ വെ​​​ല്ലു​​​ന്ന ട്വിസ്റ്റുള്ള, ആ​​​ന്‍റി ക്ലൈ​​​മാ​​​ക്സു​​​ക​​​ൾ നിറഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​ണ് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്. തൊ​​​ണ്ണൂ​​​റു​​​ക​​​ളി​​​ലെ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യ്ക്കു സ​​​മാ​​​ന​​​മാ​​​യി കോ​​​ട​​​തി​​​യും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നും കേ​​​സും കൊ​​​ണ്ട് സ​​​ജീ​​​വ​​​മാ​​​ണ് ഡ​​​ൽ​​​ഹി രാ​​​ഷ്‌​​ട്രീ​​​യം.

ഒ​​​ന്പ​​​താം സ​​​മ​​​ൻ​​​സി​​​നും ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ഇ​​​ഡി കൊ​​​ണ്ടു​​​പോ​​​യ​​​പ്പോ​​​ൾ ആം​ ​​ആ​​​ദ്മി പാ​​​ർ​​​ട്ടി നാ​​​ഥ​​​നി​​​ല്ലാ​​​തെ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു എ​​​തി​​​രാ​​​ളി​​​ക​​​ൾ. പ​​​ഞ്ചാ​​​ബി​​​ൽ ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​മാ​​​യി സ​​​ഖ്യ​​​മി​​​ല്ലെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച ആ​​​പ്, പ​​​ക്ഷേ ഡ​​​ൽ​​​ഹി​​​യി​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന് ഏ​​​ഴി​​​ൽ മൂ​​​ന്ന് സീ​​​റ്റ് ന​​​ൽ​​​കി.

ബിജെപിക്കു പിഴച്ചു

ഡ​​​ൽ​​​ഹി​​​യി​​​ലെ ഏ​​​ഴു സി​​​റ്റിം​​​ഗ് സീ​​​റ്റും പി​​​ടി​​​ക്കാ​​​നു​​​ള്ള ബി​​​ജെ​​​പി ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ൾ തെ​​​റ്റി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ആ​​​പ്-​​​കോ​​​ണ്‍ഗ്ര​​​സ് സ​​​ഖ്യം. 2021-2022 വ​​​ർ​​​ഷ​​​ത്തെ മ​​​ദ്യ​​​ന​​​യ​​​ക്കേ​​​സി​​​ൽ ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം കേ​​​ജ​​​രി​​​വാ​​​ളി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​ക​​​റ്റു​​​ക​​​യെ​​​ന്ന ഒ​​​രു ല​​​ക്ഷ്യ​​​മേ കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നുശേ​​​ഷം മാ​​​ർ​​​ച്ച് 21ന് ​​​കേ​​​ജ​​​രി​​​വാ​​​ളി​​​നെ ഇ​​​ഡി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്നു.

വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ലും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട കേ​​​ജ​​​രി​​​വാ​​​ളി​​​ന്, സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല​​​ജാ​​​മ്യ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കു​​​ന്നു. മേ​​​യ് പ​​​ത്തി​​​ന് 20 ദി​​​വ​​​സ​​​ത്തെ ജാ​​​മ്യ​​​ത്തി​​ൽ കേ​​​ജ​​​രി​​​വാ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്നു. ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട​​​രു​​​തെ​​​ന്നും ജൂ​​​ണ്‍ ര​​​ണ്ടി​​​ന് ജ​​​യി​​​ലി​​​ൽ തി​​​രി​​​ച്ചു ക​​​യ​​​റ​​​ണ​​​മെ​​​ന്നു​​​മു​​​ള്ള കോ​​​ട​​​തി​​​യു​​​ടെ വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് കേ​​​ജ​​​രി​​​വാ​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.

കേജരിവാൾ റിട്ടേൺസ്

ഉ​​​രു​​​കു​​​ന്ന ചൂ​​​ടി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​വേ​​​ശം ഉ​​​യ​​​ർ​​​ത്തി കേ​​​ജ​​​രി​​​വാ​​​ൾ ക​​​ള​​​ത്തി​​​ലെ​​​ത്തി. സു​​​നി​​​താ കേ​​​ജ​​​രി​​​വാ​​​ളി​​​നെ​​​യും ആ​​​പ് മ​​​ന്ത്രി​​​മാ​​​രെ​​​യും ആ​​​ശ്ര​​​യി​​​ച്ച് മു​​​ന്നേ​​​റി​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ചു​​​ക്കാ​​​ൻ കേ​​​ജ​​​രി​​​വാ​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു.

സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ന്ദീ​​​പ് പ​​​ഥ​​​ക്കി​​​നൊ​​​പ്പം ജ​​​യി​​​ലി​​​ൽ​​​നി​​​ന്ന് വ​​​സ​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ കേ​​​ജരിവാൾ, ഏ​​​കാ​​​ധി​​​പ​​​ത്യം ന​​​ട​​​ക്കി​​​ല്ല എ​​​ന്ന ആ​​​ദ്യ ആ​​​ണി ബി​​​ജെ​​​പി​​​ക്കു മേ​​​ൽ അ​​​ടി​​​ച്ചു. പി​​​ന്നെ, ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും റോ​​​ഡ് ഷോ​​​യി​​​ലും ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ചു.

മോ​​​ദി​​​യു​​​ടെ വി​​​ര​​​മി​​​ക്ക​​​ലും യോ​​​ഗി​​​യെ പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​യും കേ​​​ട്ട് ബി​​​ജെ​​​പി​​​ക്ക് ഹാ​​​ലി​​​ള​​​കി. ഒ​​​ഡീ​​​ഷ​​​യി​​​ലും യു​​​പി​​​യി​​​ലും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന മോ​​​ദി​​​യും അ​​​മി​​​ത് ഷാ​​​യും കേ​​​ജ​​​രി​​​വാ​​​ളി​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ചു.

കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​ടി​​യെ​​​ന്ന​​​പോ​​​ലെ ബി​​​ജെ​​​പി പ​​​ട​​​ച്ചു​​​വി​​​ട്ട ആ​​​രോ​​​പ​​​ണ​​​മാ​​​ണ് സ്വാ​​​തി മ​​​ലി​​​വാ​​​ളി​​​നു നേ​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണം എ​​​ന്നാ​​​ണ് രാ​​​ഷ്‌​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

അ​​​തി​​​ഷി മ​​​ർ​​​ലേ​​​ന- സ്വാ​​​തി മ​​​ലി​​​വാ​​​ൾ അ​​​ധി​​​കാ​​​രത്തർ​​​ക്ക​​​വും കേ​​​ജ​​​രി​​​വാ​​​ളി​​​നു ശേ​​​ഷം ആ​​​ര് എ​​​ന്നു​​​ള്ള ക​​​ണ​​​ക്കു​​​കൂട്ട​​​ലു​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ൽ. ആ​​​രോ​​​പ​​​ണം ഏ​​​റ്റെ​​​ടു​​​ത്തു മു​​​ത​​​ലാ​​​ക്കാ​​​നാ​​​ണ് ബി​​​ജെ​​​പി ഇ​​​പ്പോ​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​ത്.

വൈ​​​ദ്യു​​​തി​​​യും വെ​​​ള്ള​​​വും സൗ​​​ജ​​​ന്യ​​​മാ​​​ക്കി​​​യ, വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ആ​​​യി​​​രം രൂ​​​പ അ​​​ക്കൗ​​​ണ്ടി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്ന ആ​​​പ്പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ മ​​​ലി​​​വാ​​​ൾ ആ​​​രോ​​​പ​​​ണ​​​ത്തി​​​നു സാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്ന് ക​​​ണ്ട​​​റി​​​യാം.

മോദിയും രാഹുലും നേർക്കുനേർ

നി​​​ല​​​വി​​​ൽ, ആ​​​റാം ഘ​​​ട്ട​​​മാ​​​യ മേ​​​യ് 25നാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ന്ന​​​തി​​​നാ​​​ൽ കോ​​​ണ്‍ഗ്ര​​​സ്, ബി​​​ജെ​​​പി ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളെ​​​ല്ലാം മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഇ​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ ​ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​കും.

പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളു​​​ടെ റോ​​​ഡ് ഷോ​​​ക​​​ൾ അ​​​ട​​​ക്കം വി​​​പു​​​ല​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ് അ​​​ണി​​​യ​​​റ​​​യി​​​ൽ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. ഏ​​​ഴ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ന്ത്യ​​​ാ മു​​​ന്ന​​​ണി സം​​​യു​​​ക്ത റാ​​​ലി​​​ക​​​ൾ ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കും. കേ​​​ജ​​​രി​​​വാ​​​ളും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും രാ​​​ഹു​​​ലും ഒ​​​രേ വേ​​​ദി​​​യി​​​ൽ എ​​​ത്തും.

മോദിയുടെ ഗാരന്‍റി

മോ​​​ദി​​​യു​​​ടെ ഗാ​​​ര​​​ന്‍റി മാ​​​ത്ര​​​മാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ ആ​​​യു​​​ധം. 2019ൽ ​​​ബി​​​ജെ​​​പി-​​​ആ​​​പ്- കോ​​​ണ്‍ഗ്ര​​​സ് ത്രി​​​കോ​​​ണ മ​​​ത്സ​​​ര​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കാ​​​യി​​​രു​​​ന്നു മു​​​ഴു​​​വ​​​ൻ സീ​​​റ്റും. എ​​​ന്നാ​​​ൽ, മാ​​​റി​​​യ രാ​​​ഷ്‌​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സും ആ​​​പ്പും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണ്.

കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ വ​​​രെ കേ​​​ജ​​​രി​​​വാ​​​ൾ റാ​​​ലി ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എം​​​പി​​​മാ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞുനോ​​​ക്കി​​​യി​​​ട്ടി​​​ല്ല എ​​​ന്ന ഉ​​​ൾ​​​പാ​​​ർ​​​ട്ടി സ​​​ർ​​​വേ​​​യി​​​ലെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം മ​​​നോ​​​ജ് തി​​​വാ​​​രി ഒ​​​ഴി​​​കെ​​​യു​​​ള്ള സി​​​റ്റിം​​​ഗ് എം​​​പി​​​മാ​​​രെ ബി​​​ജെ​​​പി മാ​​​റ്റി.

നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ തി​​​വാ​​​രി​​​ക്കെ​​​തി​​​രേ ക​​​ന​​​യ്യ കു​​​മാ​​​റി​​​നെ​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് രംഗത്തിറക്കിയത്. ഭോ​​​ജ്പുരി ന​​​ട​​​നാ​​​യ മ​​​നോ​​​ജ് തി​​​വാ​​​രി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ ക​​​ന​​​യ്യയുടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെത്തു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, പൂ​​​ർ​​​വാ​​​ഞ്ച​​​ൽ​​​കാ​​​ർ കൂ​​​ടു​​​ത​​​ൽ വ​​​സി​​​ക്കു​​​ന്ന നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ തി​​​വാ​​​രി​​​യെ തോ​​​ൽ​​​പ്പി​​​ക്കു​​​ക ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്.

താ​​​ഴെ​​​ത്ത​​​ട്ടി​​​ലുള്ള കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം ആ​​​പ്പു​​​മാ​​​യു​​​ള്ള സ​​​ഖ്യം ഇ​​​തു​​​വ​​​രെ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടില്ല. ക​​​ന​​​യ്യ കു​​​മാ​​​റി​​​ന് സീ​​​റ്റ് ന​​​ൽ​​​കി​​​യ​​​തിൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ര​​​വീ​​​ന്ദ​​​ർ സിം​​​ഗ് ലൗ​​​ലി പാ​​​ർ​​​ട്ടി വി​​​ട്ടു. ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തെ​​​ല്ലാം കോ​​​ണ്‍ഗ്ര​​​സി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്.

ബി​​​ജെ​​​പി​​​യി​​​ലും അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ളു​​​ണ്ട്. സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ഹ​​​ർ​​​ഷ​​​വ​​​ർ​​​ധ​​​നും ക്രി​​​ക്ക​​​റ്റ് താ​​​രം ഗൗ​​​തം ഗം​​​ഭീ​​​റും മ​​​ന്ത്രി മീ​​​നാ​​​ക്ഷി ലേ​​​ഖി​​​യും പി​​​ണ​​​ക്ക​​​ത്തി​​​ലാ​​​ണ്. കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ ജ​​​യി​​​ൽ മോ​​​ച​​​ന​​​വും ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​വും രാ​​​ജ്യ ത​​​ല​​​സ്ഥാ​​​നം എ​​​ങ്ങ​​​നെ വി​​​ല​​​യി​​​രു​​​ത്തു​​​മെ​​​ന്ന് ക​​​ണ്ട​​​റി​​​യാം.
ധർമേന്ദ്ര പ്രധാന് സാംബൽപുരിൽ മത്സരം കടുപ്പം
പതിനഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കെ​​​​​ത്തി​​​​​യ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​ൻ സാം​​​​​ബ​​​​​ൽ​​​​​പു​​​​​രി​​​​​ൽ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത് ക​​​​​ടു​​​​​ത്ത മ​​​​​ത്സ​​​​​രം.

ഉ​​​​​ന്ന​​​​​ത ബി​​​​​ജെ​​​​​ഡി നേ​​​​​താ​​​​​വ് പ്ര​​​​​ണ​​​​​ബ് പ്ര​​​​​കാ​​​​​ശ് ദാ​​​​​സ് ആ​​​​​ണ് പ്ര​​​​​ധാ​​​​​നു വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്. ക​​​​​ർ​​​​​ഷ​​​​​ക​​​​​രും നെ​​​​​യ്ത്തു​​​​​കാ​​​​​രു​​​​​മാ​​​​​ണ് സാം​​​​​ബ​​​​​ൽ​​​​​പു​​​​​രി​​​​​ലെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​കം. തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യും കാ​​​​​ർ​​​​​ഷി​​​​​ക​​​​​വി​​​​​ള​​​​​ക​​​​​ളു​​​​​ടെ വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച​​​​​യും പ്ര​​​​​ധാ​​​​​ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളാ​​​​​ണ്. സി​​​റ്റിം​​​ഗ് എം​​​പി നി​​​തേ​​​ഷ് ഗം​​​ഗ ദേ​​​ബി​​​നെ മാ​​​റ്റി​​​യാ​​​ണ് ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന് ബി​​​ജെ​​​പി സീ​​​റ്റ് ന​​​ല്കി​​​യ​​​ത്.

ബി​​​​​ഹാ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​ൻ ഇ​​​​​തി​​​​​നു മു​​​​​ന്പ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ച്ച​​​​​ത് 2009ലാ​​​​​ണ്. അ​​​​​ന്ന് പാ​​​​​ർ​​​​​ല​​​​​ഹാ​​​​​ര നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ബി​​​​​ജെ​​​​​ഡി സം​​​​​ഘ​​​​​ട​​​​​നാ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​ണ് പ്ര​​​​​ണ​​​​​ബ് പ്ര​​​​​കാ​​​​​ശ് ദാ​​​​​സ്. ജാ​​​​​ജ്പു​​​​​രി​​​​​ലെ സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ​​​​​യാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം.

ബി​​​​​ജെ​​​​​പി-​​​​​ബി​​​​​ജെ​​​​​ഡി സ​​​​​ഖ്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 1998, 1999, 2004 തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ബി​​​​​ജെ​​​​​ഡി​​​​​യി​​​​​ലെ പ്ര​​​​​സ​​​​​ന്ന ആ​​​​​ചാ​​​​​ര്യ​​​​​യാ​​​​​ണ് സാം​​​​​ബ​​​​​ൽ​​​​​പു​​​​​രി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. 2009, 2014, 2019 തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ യ​​​​​ഥാ​​​​​ക്ര​​​​​മം, കോ​​​​​ൺ​​​​​ഗ്ര​​​​​സ്, ബി​​​​​ജെ​​​​​ഡി, ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ വി​​​​​ജ​​​​​യി​​​​​ച്ചു. മൂ​​​​ന്നു ത​​​​വ​​​​ണ​​​​യും നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണു വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്.

താ​​​​​ൽ​​​​​ച​​​​​ർ ടൗ​​​​​ൺ നി​​​​​വാ​​​​​സി​​​​​യാ​​​​​യ ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​ൻ(54) 2014 മു​​​​​ത​​​​​ൽ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ണ്. മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ദേ​​​​​ബേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​ന്‍റെ മ​​​​​ക​​​​​നാ​​​​​ണ്. ര​​​​​ണ്ടാം വാ​​​​​ജ്പേ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലാ​​​​​ണ് ദേ​​​​​ബേ​​​​​ന്ദ്ര മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.1998, 1999 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ദേ​​​​വ്ഗ​​​​ഡ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ദേ​​​​ബേ​​​​ന്ദ്ര ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യി. 2004ൽ ​​​​ഇ​​​​വി​​​​ടെ ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ വി​​​​ജ​​​​യി​​​​ച്ചു. മ​​​​ണ്ഡ​​​​ല​​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദേ​​​​വ്‌​​​​ഗ​​​​ഡ് മ​​​​ണ്ഡ​​​​ലം ഇ​​​​ല്ലാ​​​​താ​​​​യി.

ജാ​​​​ജ്പു​​​​രി​​​​ൽ​​​​നി​​​​ന്നു മൂ​​​​ന്നു ത​​​​വ​​​​ണ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ പ്ര​​​​ണ​​​​ബ് പ്ര​​​​കാ​​​​ശ് ദാ​​​​സ് മു​​​​ൻ ജ​​​​ന​​​​താ ദ​​​​ൾ സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ശോ​​​​ക് ദാ​​​​സി​​​​ന്‍റെ മ​​​​ക​​​​നാ​​​​ണ്. ബി​​​​ജെ​​​​ഡി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യു​​​​ള്ള കാ​​​​ലി​​​​യ പ​​​​ദ്ധ​​​​തി ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഏ​​​​റെ ജ​​​​ന​​​​പ്രി​​​​യ​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ണ​​​​ബ് ദാ​​​​സ് പ​​​​റ​​​​യു​​​​ന്നു.

14 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ രം​​​ഗ​​​ത്തു​​​ണ്ടെ​​​​ങ്കി​​​​ലും മു​​​​ഖ്യ പോ​​​​രാ​​​​ട്ടം ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​നും പ്ര​​​​ണ​​​​ബ് ദാ​​​​സും ത​​​​മ്മി​​​​ലാ​​​​ണ്. മു​​​​ൻ ബി​​​​ജെ​​​​ഡി എം​​​​പി​​​​യും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ നാ​​​​ഗേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് ടി​​​​ക്ക​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഏ​​​​താ​​​​നും ദി​​​​വ​​​​സം അ​​​​വ​​​​ശേ​​​​ഷി​​​​ക്കേ​​​​യാ​​​​ണ് നാ​​​​ഗേ​​​​ന്ദ്ര കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്.

ദു​​​​ലാ​​​​ൽ ച​​​​ന്ദ്ര പ്ര​​​​ധാ​​​​നെ​​​​യാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​ദ്യം സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. നാ​​​​ഗേ​​​​ന്ദ്ര എ​​​​ത്തി​​​​യ​​​​തോ​​​​ടെ ദു​​​​ലാ​​​​ലി​​​​നു സീ​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​യി. ദു​​​​ലാ​​​​ൽ നേരേ പോ​​​​യി ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു. അ​​​​ത്താ​​​​മ​​​​ല്ലി​​​​ക് നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നു മൂ​​​​ന്നു ത​​​​വ​​​​ണ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ ആ​​​​ളാ​​​​ണ് നാ​​​​ഗേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ. ന​​​​വീ​​​​ൻ പ​​​​ട്നാ​​​​യി​​​​ക് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു.
മമത ഇന്ത്യാ മുന്നണിക്കൊപ്പം: ഖാര്‍ഗെ
മും​​​ബൈ: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ര്‍ജി​​​ക്കെ​​​തി​​​രേ മു​​​തി​​​ര്‍ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് അ​​​ധീര്‍ ര​​​ഞ്ജ​​​ന്‍ ചൗ​​​ധ​​​രി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ള്‍ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ.

മ​​​മ​​​ത ബാ​​​ന​​​ര്‍ജി ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ ഖാ​​​ര്‍ഗെ മു​​​ന്ന​​​ണിബ​​​ന്ധം സം​​​ബ​​​ന്ധി​​​ച്ച് അധീ​​​ര്‍ ര​​​ഞ്ജ​​​ന്‍ ചൗ​​​ധ​​​രി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ടെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ""ഞാ​​​നും പാ​​​ര്‍ട്ടി ഹൈ​​​ക്ക​​​മാ​​​ന്‍ഡും ചേ​​​ര്‍ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

വി​​​യോ​​​ജി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കു പു​​​റ​​​ത്തു​​​പോ​​​കാം’’- ശി​​​വ​​​സേ​​​ന (യു​​​ബി​​​ടി) അ​​​ധ്യ​​​ക്ഷ​​​ന്‍ ഉ​​​ദ്ധവ് താ​​​ക്ക​​​റെ, എ​​​ന്‍സി​​​പി (എ​​​സ്പി) അ​​​ധ്യ​​​ക്ഷ​​​ന്‍ ശ​​​ര​​​ദ് പ​​​വാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ക്കൊ​​​പ്പം ന​​​ട​​​ത്തിയ വാ​​​ര്‍ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ഖാ​​​ര്‍ഗെ പ​​റ​​ഞ്ഞു. ഇ​​​ന്ത്യാ സ​​​ഖ്യം അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ മ​​​മ​​​ത​​​യു​​​ടെ പി​​​ന്തു​​​ണ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ.

ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​വും അ​​​ധി​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സും രൂ​​​ക്ഷ​​​മാ​​​യ വാ​​​ക്പോ​​​ര് തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു പ്ര​​തി​​ക​​ര​​ണം. ഇ​​​ന്ത്യ സ​​​ഖ്യം അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ തൃ​​​ണ​​​മൂ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ലു​​​ണ്ടാ​​​കും.

ഒ​​​ന്നാം യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ൽ ഇ​​​ട​​​ത് പാ​​​ർ​​​ട്ടി​​​ക​​​ൾ കോ​​​ണ്‍ഗ്ര​​​സി​​​നെ പു​​​റ​​​ത്തുനി​​​ന്ന് പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന കാ​​​ര്യ​​​വും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. നേ​​​രത്തേ മ​​​മ​​​ത​​​യ്ക്കും തൃ​​​ണ​​​മൂ​​​ലി​​​നു​​​മെ​​​തി​​​രേ അ​​​ധീർ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗം വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.

തൃ​​​ണ​​​മൂ​​​ലി​​​ന് വോ​​​ട്ടു​​​ചെ​​​യ്യു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ന​​​ല്ല​​​ത് ബി​​​ജെ​​​പി​​​ക്ക് വോ​​​ട്ടു​​​ചെ​​​യ്യു​​​ന്ന​​​താ​​​ണെ​​​ന്നു​​​ള്ള അ​​​ധീ​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണ് വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ​​​ത്. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് ത​​​ങ്ങ​​​ളു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക എ​​​ക്സ് പേ​​​ജി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട​​​തോ​​​ടെ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്തി​​​പ​​​ര​​​മ​​​ല്ലെ​​​ന്നു അ​​​ധീ​​​ർ ചൗ​​​ധ​​​രി പ്ര​​​തി​​​ക​​​രി​​​ച്ചു. പാ​​​ർ​​​ട്ടി​​​യെ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ഒ​​​രാ​​​ളു​​​മാ​​​യി ചേ​​​രാ​​​ൻ ത​​​നി​​​ക്ക് ക​​​ഴി​​​യി​​​ല്ല. മ​​​മ​​​ത​​​യ്ക്കെ​​​തി​​​രാ​​​യ എതിർപ്പ് വ്യ​​​ക്തി​​​പ​​​ര​​​മ​​​ല്ല മറിച്ച് ധാ​​​ർ​​​മി​​​ക​​​മാ​​​ണെ​​​ന്നും അ​​​ധീ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
ഉത്തർപ്രദേശിനെ അവഹേളിച്ചെന്ന മോദിയുടെ ആരോപണം വിലകുറഞ്ഞ തന്ത്രം: സ്റ്റാലിൻ
ചെ​​​​​ന്നൈ: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലു​​​​​ള്ള​​​​​വ​​​​​രെ തെ​​​​​ക്ക​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ചു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ ആ​​​​​രോ​​​​​പ​​​​​ണം സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ വ​​​​​ർ​​​​​ഗീ​​​​​യ​​​​​മാ​​​​​യി തി​​​​​രി​​​​​ച്ച് ത​​​​​മ്മി​​​​​ല​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള വി​​​​​ല​​​​​കു​​​​​റ​​​​​ഞ്ഞ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ ത​​​​​ന്ത്രം മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് ത​​​​​മി​​​​​ഴ്നാ​​​​​ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ൻ. മോ​​​​​ദി​​​​​യു​​​​​ടേ​​​​​ത് സാ​​​​​ങ്ക​​​​​ല്പി​​​​​ക ക​​​​​ഥ​​​​​ക​​​​​ളും ബാ​​​​​ഗ് നി​​​​​റ​​​​​ച്ച് നു​​​​​ണ​​​​​ക​​​​​ളു​​​​​മാ​​​​​ണ്.

സ​​​​​മാ​​​​​ജ്‌​​​​​വാ​​​​​ദി പാ​​​​​ർ​​​​​ട്ടി​​​​​യും കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ തെ​​​​​ക്ക​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ സ​​​​​ഖ്യ​​​​​പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​നെ​​​​​യും സ​​​​​നാ​​​​​ത​​​​​ന ധ​​​​​ർ​​​​​മ​​​​​ത്തെ​​​​​യും നി​​​​​ര​​​​​ന്ത​​​​​രം അ​​​​​വ​​​​​ഹേ​​​​​ളി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കാ​​​​​തെ പ്ര​​​​​ധാ​​​​​ന ക​​​​​ക്ഷി​​​​​ക​​​​​ൾ മൗ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്നു​​​​​മാ​​​​​ണ് മോ​​​​​ദി ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം യു​​​​​പി​​​​​യി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു റാ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​സം​​​​​ഗി​​​​​ച്ച​​​​​ത്.

വ്യാ​​​​​ജ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്ന​​​​​തും പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തും ബി​​​​​ജെ​​​​​പി​​​​​യാ​​​​​ണ്. യു​​​​​ട്യൂ​​​​​ബ​​​​​റാ​​​​​യ മ​​​​​നീ​​​​​ഷ് കാ​​​​​ശ്യ​​​​​പി​​​​​നെ​​​​​പ്പോ​​​​​ലു​​​​​ള്ള​​​​​വ​​​​​ർ സ​​​​​മൂ​​​​​ഹ​​​​​ത്തെ പി​​​​​രി​​​​​ച്ച് ത​​​​​മ്മി​​​​​ല​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ബി​​​​​ഹാ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള അ​​​​​തി​​​​​ഥി​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന വ്യാ​​​​​ജ വാ​​​​​ർ​​​​​ത്ത ന​​​​​ല്കി​​​​​യ​​​​​തി​​​​​ന് ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം കാ​​​​​ശ്യ​​​​​പി​​​​​നെ ത​​​​​മി​​​​​ഴ്നാ​​​​​ട് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം ജ​​​​​യി​​​​​ലി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ ഇ​​​​​യാ​​​​​ൾ ഇ​​​​​പ്പോ​​​​​ൾ ബി​​​​​ജെ​​​​​പി​​​​​യി​​​​​ലാ​​​​​ണെ​​​​​ന്നും സ്റ്റാ​​​​​ലി​​​​ൻ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
അഞ്ചാംഘട്ടം നാളെ
ന്യൂ​​​​​ഡ​​​​​ല്‍ഹി: ലോ​​​​​ക്‌​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ അ​​​​​ഞ്ചാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പോ​​​​​ളിം​​​​​ഗ് ബൂ​​​​​ത്തി​​​​​ലേ​​​​​ക്കു നീ​​​​​ങ്ങു​​​​​ന്ന 49 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ര​​​​​സ്യ​​​​​പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് തി​​​​​ര​​​​​ശീ​​​​​ല. എ​​​​​ട്ടു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​മാ​​യി ചി​​ത​​റി​​ക്കി​​ട​​ക്കു​​ന്ന മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​നു​​​​​ള്ള ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​ഷ​​ൻ അ​​റി​​യി​​ച്ചു.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പ​തി​മൂ​ന്ന് സീ​റ്റു​ക​ള്‍​ക്കു​പു​റ​മേ കോ​ൺ​ഗ്ര​സ് വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന റാ​യ്ബ​റേ​ലി​യും അ​മേ​ഠി​യും ഉ​ൾ​പ്പെ​ടു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ശ്ചി​മ​ബം​ഗാ​ള്‍ (7), ബി​ഹാ​ര്‍ (5), ജാ​ര്‍​ഖ​ണ്ഡ് (20), ഒ​ഡി​ഷ (5) എ​ന്നിവിടങ്ങളിലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളാ​യ ജ​മ്മു കാ​ഷ്മീ​ര്‍, ല​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ സീ​റ്റി​ലും ചൂ​ടേ​റി​യ പ്ര​ചാ​ര​ണ​ത്തി​നാ​ണ് വോ​ട്ട​ർ​മാ​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ വ്യ​​​​​വ​​​​​സാ​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​ഴ് മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​ത്ത​​വ​​ണ ക​​ടു​​ത്ത പോ​​രാ​​ട്ട​​മാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഏ​​​​​ഴ് സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സും ബി​​​​​ജെ​​​​​പി​​​​​യും നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ്. ആ​​​​​റ് സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ സി​​​​​പി​​​​​എം ജ​​ന​​വി​​ധി തേ​​ടു​​ന്നു. ഒ​​​​​രു സീ​​​​​റ്റി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സും.

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി ഉ​​ൾ​​പ്പെ​​ടെ പ്ര​​മു​​ഖ​​രു​​ടെ സാ​​ന്നി​​ധ്യം ബി​​ഹാ​​റി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പ് വേ​​ദി​​ക​​ളെ ശ​​ബ്ദാ​​യ​​മാ​​ന​​മാ​​ക്കി. സ​​​​ര​​​​ൺ, മു​​​​സാ​​​​ഫ​​​​ർ​​​​പു​​​​ർ, ഹാ​​​​ജി​​​​പു​​​​ർ, സീ​​​​താ​​​​മ​​​​ർ​​​​ഹി, മ​​​​ധു​​​​ബ​​​​നി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 80 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ജ​​​​ന​​​​വി​​​​ധിയാണ്​​ ഈ ​​ഘ​​ട്ട​​ത്തി​​ൽ കു​​റി​​ക്കു​​ന്ന​​ത്.

രാ​​ജ്യ​​ത്തി​​ന്‍റെ വാ​​ണി​​ജ്യ​​ത​​ല​​സ്ഥാ​​ന​​മാ​​യ മും​​ബൈ ഉ​​ൾ​​പ്പെ​​ടെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ 13 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ അ​​ഞ്ചാം​​ഘ​​ട്ട​​ത്തി​​ൽ 264 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​ളാ​​ണുള്ള​​ത്. മും​​ബൈ​​ക്കു പു​​റ​​മേ വ​​​ട​​​ക്ക​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​ന് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ പ​​​രി​​​സ​​​മാ​​​പ്തി​​​യാ​​​യി.

കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ പി​​​യു​​​ഷ് ഗോ​​​യ​​​ൽ ( മും​​​ബൈ നോ​​​ർ​​​ത്ത്) ഭാ​​​ര​​​തി പ​​​വാ​​​ർ (ദി​​​ൻ​​​ഡോ​​​രി) ക​​​പി​​​ൽ പാ​​​ട്ടി​​​ൽ (ഭി​​​വ​​​ണ്ടി) എ​​​ന്നി​​​വ​​​രും ശി​​​വ​​​സേ​​​ന​​​യു​​​ടെ ശ്രീ​​​കാ​​​ന്ത് ഷി​​​ൻ​​​ഡെ​​​യും (ക​​​ല്യാ​​​ൺ) ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖർ മത്സരിക്കുന്നു.
മത്സരരംഗത്ത് ഉറച്ച് പവൻ സിംഗ്, പത്രിക പിൻവലിച്ച് അമ്മ
പാ​​​റ്റ്ന: ഭോ​​​ജ്പു​​​രി സൂ​​​പ്പ​​​ർ സ്റ്റാ​​​ർ പ​​​വ​​​ൻ സിം​​​ഗി​​​ന്‍റെ അ​​​മ്മ പ്ര​​​തി​​​മാ ദേ​​​വി പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ചു.
ബി​​​ഹാ​​​റി​​​ലെ കാ​​​ര​​​ക്ക​​​ട്ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് ഇ​​​വ​​​ർ പ​​​ത്രി​​​ക ന​​​ല്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​യി​​​ട്ടും പ​​​വ​​​ൻ സിം​​​ഗ് സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ച്ചി​​​ട്ടി​​​ല്ല.

രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് മോ​​​ർ​​​ച്ച അ​​​ധ്യ​​​ക്ഷ​​​നും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഉ​​​പേ​​​ന്ദ്ര കു​​​ഷ്വാ​​​ഹ​​​യാ​​​ണ് കാ​​​ര​​​ക്ക​​​ട്ടി​​​ലെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി. ബം​​​ഗാ​​​ളി​​​ലെ അ​​​സ​​​ൻ​​​സോ​​​ൾ സീ​​​റ്റ് ന​​​ല്കാ​​​മെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ വാ​​​ഗ്ദാ​​​നം പ​​​വ​​​ൻ സിം​​​ഗ് നി​​​ര​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ർ​​​ജെ​​​ഡി​​​യു​​​മാ​​​യി പ​​​വ​​​ൻ സിം​​​ഗ് ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും സീ​​​റ്റ് ല​​​ഭി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

പ​​​വ​​​ൻ സിം​​​ഗി​​​ന്‍റെ ഡ​​​മ്മി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് അ​​​മ്മ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​ദി​​​നം.

എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കെ​​​തി​​​രേ പ​​​വ​​​ൻ സിം​​​ഗ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​മ​​​ന്ത്രി ആ​​​ർ.​​​കെ. സിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

കാ​​​ര​​​ക്ക​​​ട്ടി​​​ന്‍റെ സ​​​മീ​​​പ​​​മ​​​ണ്ഡ​​​ല​​​മാ​​​യ ആ​​​ര​​​യി​​​ലാ​​​ണ് ആ​​​ർ.​​​കെ. സിം​​​ഗ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. ബി​​​ജെ​​​പി അം​​​ഗ​​​മെ​​​ന്ന് ഇ​​​പ്പോ​​​ഴും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന പ​​​വ​​​ൻ സിം​​​ഗി​​​നെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ആം​ ആ​ദ്മി പാ​ർ​ട്ടി​യെ​യും മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ളി​നെ​യും പ്ര​തി​ചേ​ർ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്(​ഇ​ഡി) ഡ​ൽ​ഹി കോ​ട​തി​യി​ൽ വീ​ണ്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഇ​ഡി സ​മ​ർ​പ്പി​ച്ച ഏ​ഴാ​മ​ത്തെ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ആം​ആ​ദ്മി പാ​ർ​ട്ടി​യെ​യും മ​ദ്യ​ന​യ​ക്കേ​സി​ൽ പ്ര​തി​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ആം​ആ​ദ്മി പാ​ർ​ട്ടി​യും മ​ദ്യ​ന​യ​ക്കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് കേ​ജ​രി​വാ​ളി​നെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം ന​ട​ക്ക​വേ ഇ​ഡി അ​ഭി​ഭാ​ഷ​ക​ൻ ചൂണ്ടിക്കാട്ടി​യി​രു​ന്നു.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണെ​ന്നും 100 കോ​ടി രൂ​പ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യെന്നും ഇ​ഡി ആ​രോ​പി​ക്കു​ന്നു. 12 ശ​ത​മാ​നം ലാ​ഭ​ത്തി​ന് മ​ദ്യ​ത്തി​ന്‍റെ മൊ​ത്ത​വി​ത​ര​ണം സ്വ​കാ​ര്യ ക​ന്പ​നി​യെ ഏ​ൽ​പ്പി​ക്കു​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് 2021-22 വ​ർ​ഷ​ത്തെ മ​ദ്യ​ന​യം ന​ട​പ്പി​ലാ​ക്കി​യ​ത്.

കാ​ബി​ന​റ്റ് മീ​റ്റിം​ഗി​ന്‍റെ മി​നു​ട്സി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. വി​ജ​യ് നാ​യ​രും സൗ​ത്ത് ഗ്രൂ​പ്പു​മാ​ണ് ഇ​തി​ലെ ഇ​ട​നി​ല​ക്കാ​രെന്ന് ഇ​ഡി പ​റ​യു​ന്നു. സൗ​ത്ത് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത ഇ​ഡി​യു​ടെ അ​റ​സ്റ്റി​ലാ​യി തി​ഹാ​ർ ജ​യി​ലി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ക​വി​ത​യ്ക്കെ​തി​രേ സി​ബി​ഐ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
അധിക വേനൽമഴ ലഭിക്കും; മ​ണ്‍സൂ​ണ്‍ നീ​ണ്ടു​നി​ൽ​ക്കും
സ​നു സി​റി​യ​ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മ​ണ്‍സൂ​ണ്‍ സീ​സ​ണി​ന് ഈ​ മാ​സം 31 ഓ​ടെ തു​ട​ക്ക​മാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ഗ​മ​ന​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ്. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ വേ​ന​ൽമ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.

പ​ല ജി​ല്ല​ക​ളി​ലും സം​സ്ഥാ​ന കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വേ​ന​ൽ​മ​ഴ​യ്ക്കു പി​ന്നാ​ലെ മ​ണ്‍സൂ​ണ്‍കൂ​ടി എ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലും ഉ​ത്ത​രേ​ന്ത്യ​യി​ലെ ഗു​ജ​റാ​ത്ത് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ഴ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും ഇ​പ്പോ​ൾ സാ​ധാ​ര​ണ​യി​ലും ഉ​യ​ർ​ന്ന തോ​തി​ൽ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ധി​ക വേ​ന​ൽമ​ഴ ല​ഭി​ച്ചു.

20 മു​ത​ൽ 50 ശ​ത​മാ​നം വ​രെ അ​ധി​ക വേ​ന​ൽ​മ​ഴ​യാ​ണ് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ല​ഭി​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ല​യി​ട​ത്താ​യി ഇ​ടി​മി​ന്ന​ലോ​ടും ശ​ക്ത​മാ​യ കാ​റ്റോ​ടുംകൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

മ​ണ്‍സൂ​ണ്‍ സീ​സ​ണ്‍ 31 മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ രാ​ജ്യ​ത്ത് നീ​ണ്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​ർ​ഷി​കോത്പാ​ദ​ന​ത്തി​ൽ ആ​റു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ധ​ന​വു​ണ്ടാ​യേ​ക്കും.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വേ​ന​ൽമ​ഴ ക​ന​ത്ത​പ്പോ​ൾ ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്.
കേജരിവാളിന്‍റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി
ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പി​എ ബൈ​ഭ​വ് കു​മാ​റി​നെ​തി​രേ ആ​രോ​പ​ണം ക​ടു​പ്പി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ രാ​ജ്യ​സ​ഭ എം​പി​യും മു​ൻ വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​നു​മാ​യ സ്വാ​തി മ​ലി​വാ​ൾ. പ​ല പ്രാ​വ​ശ്യം ബൈ​ഭ​വ് ത​ന്നെ ത​ല്ലു​ക​യും ച​വി​ട്ടു​ക​യും ചെ​യ്ത​താ​യി ഡ​ൽ​ഹി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

മ​ർ​ദ​ന​ത്തി​നി​ടെ വീ​ണ് മു​റി​യി​ലെ മേ​ശ​യി​ൽ ത​ല ഇ​ടി​ച്ചു. ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ക​ര​ഞ്ഞു പ​റ​ഞ്ഞെ​ങ്കി​ലും അ​യാ​ൾ കൂ​ട്ടാ​ക്കാ​ൻ ത​യാ​റാ​യി​ല്ല. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് ബൈ​ഭ​വ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന് സ്വാ​തി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ബൈ​ഭ​വി​നെ കേ​സി​ൽ പ്ര​തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും ഇ​ന്ന​ലെ കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ബൈ​ഭ​വി​നോ​ട് ഇ​ന്നു നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ സ്വാ​തി മ​ലി​വാ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​യ​ർ​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു. സു​ര​ക്ഷാ​വി​ഭാ​ഗം മൊ​ബൈ​ൽ ഫോ​ണി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത വീ​ഡി​യോ​യാ​ണു പ്ര​ച​രി​ക്കു​ന്ന​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മി​ലും സ്വാ​തി​യു​ടെ ഭാ​ഗ​ത്താ​ണു തെ​റ്റെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്നാ​ണ് ആം ​ആ​ദ്മി​യു​ടെ ആ​രോ​പ​ണം.

അ​തേ​സ​മ​യം, ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ആ​ദ്യ​കാ​ലം മു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന ത​ന്നെ ഒ​തു​ക്കി അ​തി​ഷി മ​ർ​ലേ​ന​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തും സ്വാ​തി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നി​ലു​ണ്ട​ത്രെ. ഡ​ൽ​ഹി​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രിക്കേ സ്വാ​തി​യെ ബി​ജെ​പി വ​ല​യി​ലാ​ക്കി​യ​താ​യും അ​വ​ർ ഉ​ട​ൻ​ത​ന്നെ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സ്വാ​തി​യെ കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ലേ​ക്ക് അ​യ​ച്ച​ത് ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മെ​ന്ന് എ​എ​പി

സ്വാ​തി മ​ലി​വാ​ളി​നെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ലേ​ക്ക് അ​യ​ച്ച​തു ബി​ജെ​പി​യു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി. കേ​ജ​രി​വാ​ളി​ന്‍റെ പേ​രി​ൽ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു സ്വാ​തി​യു​ടെ ചു​മ​ത​ല​യെ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​മാ​യ അ​തി​ഷി മ​ർ​ലേ​ന ആ​രോ​പി​ച്ചു.

സ്വാ​തി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​സ​ത്യ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണ്. ഇ​ത് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. അ​വ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടി​ല്ല. ക​ഴി​ഞ്ഞ 13ന് ​മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ​യും അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ക്കാ​തെ​യു​മാ​ണ് അ​വ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ, ആ​ സ​മ​യം മു​ഖ്യ​മ​ന്ത്രി അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ടു. അ​തോ​ടെ, കേ​ജ​രി​വാ​ളി​ന്‍റെ പി​എ ബൈ​ഭ​വ് കു​മാ​റി​നെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു.-​ അ​തി​ഷി ചൂ​ണ്ടി​ക്കാ​ട്ടി.

“മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലെ ഡ്രോ​യിം​ഗ് റൂ​മി​ലെ വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സ്വാ​തി മ​ലി​വാ​ളി​ന്‍റെ നു​ണ​ക​ളെ​ല്ലാം ഈ ​വീ​ഡി​യോ​യി​ൽ പൊ​ളി​യു​ന്നു​ണ്ട്. ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നും ത​ല​യി​ൽ മു​റി​വു​ണ്ടാ​യെ​ന്നു​മാ​ണ് അ​വ​ർ ഡ​ൽ​ഹി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, പു​റ​ത്തു​വ​ന്ന വീ​ഡി​യോ​ക​ളി​ൽ​നി​ന്ന് അ​വ​ർ പ​റ​യു​ന്ന​തി​നു ക​ട​ക​വി​രു​ദ്ധ​മാ​ണു കാ​ര്യ​ങ്ങ​ളെ​ന്ന് വ്യ​ക്ത​മാ​ണ്. ഡ്രോ​യിം​ഗ് റൂ​മി​ലി​രു​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് കാ​ണാ​നാ​കു​ന്ന​ത്. അ​വ​ർ​ക്കു പ​രിക്കേല്‍ക്കുകയോ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റു​ക​യോ ചെ​യ്തി​ട്ടി​ല്ല.

പ​ക​രം അ​വ​ർ പോ​ലീ​സു​കാ​രെ​യും ബൈ​ഭ​വ് കു​മാ​റി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു’’-​ അ​തി​ഷി പ​റ​ഞ്ഞു.
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്‍റെയും വാ​ക്കു​ക​ൾ​ക്ക് വി​ല​ക്ക്
ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ​യും ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ന്‍റെ​യും പ്ര​സം​ഗ​ങ്ങ​ളി​ൽ ക​ത്തി​വ​ച്ച് ദൂ​ർ​ദ​ർ​ശ​നും ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യും.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക​ൾ​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ അ​നു​വ​ദി​ച്ചു​ള്ള പ്ര​സം​ഗ​ത്തി​ൽ​നി​ന്നാ​ണ് “മു​സ്‌​ലിം​ക​ൾ, വ​ർ​ഗീ​യ സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണം, ഭ​ര​ണ പാ​പ്പ​ര​ത്തം’’ എ​ന്നീ വാ​ക്കു​ക​ൾ​ക്ക് ദൂ​ർ​ദ​ർ​ശ​നും ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

യെ​ച്ചൂ​രി​യു​ടെ പ്ര​സം​ഗം ഡ​ൽ​ഹി​യി​ലും ദേ​വ​രാ​ജ​ന്‍റേ​ത് കോ​ൽ​ക്ക​ത്ത​യി​ലു​മാ​യി​രു​ന്നു റെ​ക്കോ​ർ​ഡ് ചെ​യ്ത​ത്. പ്ര​സം​ഗം റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തി​നു​മു​ന്പാ​ണ് ചി​ല വാ​ക്കു​ക​ൾ പാ​ടി​ല്ലെ​ന്ന് ഇ​രു​വ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ട​ത്.

നീ​ക്കം ചെ​യ്ത​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ദൂ​ര​ദ​ർ​ശ​നോ​ട് യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​ല്ല. പ്ര​സം​ഗം സെ​ൻ​സ​ർ ചെ​യ്ത​തി​നു​ശേ​ഷം ഏ​പ്രി​ൽ 16ന് ​ദൂ​ര​ദ​ർ​ശ​നി​ൽ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​അ​നു​മ​തി ​പ്ര​കാ​രം ആ​റു ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്കും 59 സം​സ്ഥാ​ന പാ​ർ​ട്ടി​ക​ൾ​ക്കും ദൂ​ര​ദ​ർ​ശ​ൻ വ​ഴി പ്ര​ചാ​ര​ണ​ത്തി​ന് അ​നു​മ​തി​യു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളെ​യും സ​മു​ദാ​യ​ങ്ങ​ളെ​യും വി​ഭാ​ഗ​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല, ക​ലാ​പാ​ഹ്വാ​നം ന​ട​ത്ത​രു​ത്, കോ​ട​തി​യ​ല​ക്ഷ്യ പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണം, രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും ഉ​ദ്ഗ്ര​ഥ​ന​ത്തെ​യും ചോ​ദ്യം​ചെ​യ്യു​ന്ന പ്ര​സ്താ​വ​ന​ക​ൾ പാ​ടി​ല്ല, അ​ശ്ലീ​ല​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം എ​ന്നീ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ് പാ​ർ​ട്ടി​ക​ൾ​ക്ക് ദൂ​ര​ദ​ർ​ശ​ൻ​വ​ഴി​യും എ​ഐ​ആ​ർ വ​ഴി​യും പ്ര​ചാ​ര​ണം ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.

അ​തേ​സ​മ​യം, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഇ​ഷ്‌​ട​മ​ല്ലാ​ത്ത വാ​ക്കു​ക​ൾ ദൂ​ര​ദ​ർ​ശ​നും ആ​കാ​ശ​വാ​ണി​യും ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം.
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യ​​​ർ​​​ക​​​ണ്ടി​​​ഷ​​​നിം​​​ഗ് യൂ​​​ണി​​​റ്റി​​​ൽ തീ ​​​പ​​​ട​​​ർ​​​ന്നു​​​വെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 175 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചി​​​റ​​​ക്കി.

ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​രം 6:40 നാ​​​ണ് എ​​​ഐ 897 വി​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​റ​​​ക്കി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി ബ​​​ദ​​​ൽ​​​സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു വിലക്ക്
നീ​​​​​​ല​​​​​​ഗി​​​​​​രി: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ നീ​​​​​ല​​​​​ഗി​​​​​രി മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യ്ക്കു​​ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ അ​​​​ടു​​​​ത്ത​​ തി​​​​ങ്ക​​​​ളാ​​​​ഴ്ച വ​​​​രെ ഊ​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ മേ​​​ഖ​​​ല​​​യി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​​​ത്ര ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം. ഇ​​​ന്നു മു​​​ത​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ചവ​​​രെ ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഓ​​​​​​റ​​​​​​ഞ്ച് അ​​​​​​ല​​​​​​ർ​​​​​​ട്ട് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും ജി​​​​​​ല്ലാ കളക്ട​​​​​​ർ എം. ​​​​​​അ​​​​​​രു​​​​​​ണ അ​​​​​​റി​​​​​​യി​​​​​​ച്ചു.

ക​​​​​​ന​​​​​​ത്ത മ​​​​​​ഴ​​​​​​യു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ 3,500 ഓ​​​​​​ളം ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​രെ​​​യും മ​​​​​​ണ്ണു​​​​​​മാ​​​​​​ന്തി യ​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ളു​​​​​​ൾ‌​​​​​​പ്പെ​​​​​​ടെ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളും സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. അ​​​​​തി​​​​​നി​​​​​ടെ, തെ​​​​​ങ്കാ​​​​​ശി കുറ്റാ​​​​​ലം വെ​​​​​ള്ള​​​​​ച്ചാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യു​​​​​ണ്ടാ​​​​​യ മ​​​​​ല​​​​​വെ​​​​​ള്ള​​​​​പ്പാ​​​​​ച്ചി​​​​​ലി​​​​​ൽ 16 കാ​​​​ര​​​​നെ കാ​​​​ണാ​​​​താ​​​​യി.

തി​​​​​രു​​​​​നെ​​​​​ൽ​​​​​വേ​​​​​ലി സ്വ​​​​​ദേ​​​​​ശി അ​​​​​ശ്വി​​​​​നാ​​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. വെ​​​​​ള്ളം കു​​​​​തി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ സ്ഥ​​​​​ല​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ൾ ചി​​​​​ത​​​​​റി​​​​​യോ​​​​​ടു​​​​​ന്ന ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല; അവധിക്കാല ബെഞ്ച് പരിഗണിക്കും
ന്യൂ​ഡ​ൽ​ഹി: ഭൂ​മി ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന് ഇ​ട​ക്കാ​ല ജാ​മ്യ​മി​ല്ല. ഹ​ർ​ജി സു​പ്രീം​കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ച് അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് വി​ധി​ച്ചു.

ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ഡി​യു​ടെ നി​ല​പാ​ട് തി​ങ്ക​ളാ​ഴ്ച അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​ർ​ജി​ക്ക് മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ന​ൽ​ക​ണ​മെ​ന്ന് ഇ​ഡി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.
സോ​റ​നെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ നി​ല​പാ​ട്.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സോ​റ​ന് ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​റ​നും ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് സി​ബ​ൽ വാ​ദി​ച്ചു.
കാലെയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗാ​​​​സ​​​​യി​​​​ലെ റാ​​​​ഫ​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സം​​​​ഘാം​​​​ഗം കേ​​​​​​​ണ​​​​​​​ൽ വൈ​​​​​​​ഭ​​​​​​​വ് അ​​​​​​​നി​​​​​​​ൽ കാ​​​​​​​ലെ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​ മ​​​​ന്ത്രാ​​​​ല​​​​യം.

ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച റാ​​​​ഫ​​​​യി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ണ​​​​ൽ വൈ​​​​ഭ​​​​വ് കാ​​​​ലെ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​യാ​​​​ൾ​​​​ക്കു ഗു​​​​ര​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ടെ​​​​ൽ അ​​​​വീ​​​​വി​​​​ലെ ഇ​​​​ന്ത്യ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി കാ​​​​ര്യാ​​​​ല​​​​യ​​​​വും യു​​​​എ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​രും ചേ​​​​ർ​​​​ന്നാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.
ബിജോയി മഹാപാത്രയെ ബിജെപി പുറത്താക്കി
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് ബി​​ജോ​​യി മ​​ഹാ​​പാ​​ത്ര​​യെ പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി.

പാ​​ർ​​ട്ടി​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ചാ​​ണ് ന​​ട​​പ​​ടി. മ​​ഹാ​​പാ​​ത്ര​​യു​​ടെ മ​​ക​​ൻ അ​​ര​​വി​​ന്ദ് ഇ​​ത്ത​​വ​​ണ പ​​ത്കു​​ര മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​ഡി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കു​​ന്നു. ബി​​ജെ​​പി മു​​ൻ സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​മാ​​യ മ​​ഹാ​​പാ​​ത്ര മ​​ക​​നു​​വേ​​ണ്ടി വോ​​ട്ട് തേ​​ടി​​യി​​രു​​ന്നു.

ബി​​ജെ​​പി സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ശാ​​ര​​ദ പ്ര​​ധാ​​ൻ, ബി​​ജെ​​പി എ​​സ്‌​​സി മോ​​ർ​​ച്ച സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​കേ​​ഷ് മ​​ല്ലി​​ക്ക് എ​​ന്നി​​വ​​രെ​​യും പു​​റ​​ത്താ​​ക്കി. ഇ​​രു നേ​​താ​​ക്ക​​ളും ബി​​ജോ​​യി മ​​ഹാ​​പാ​​ത്ര​​യു​​ടെ ഉ​​റ്റ അ​​നു​​യ​​യി​​ക​​ളാ​​ണ്.
വീ​ണ്ടും വി​ദ്വേ​ഷ പ്ര​സം​ഗ​വു​മാ​യി മോ​ദി; കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​മ​ക്ഷേ​ത്രം ത​ക​ർ​ക്കും
ബാ​​​​രാ​​​​ബാ​​​​ങ്കി: വി​​​​ദ്വേ​​​​ഷ പ്ര​​​​സം​​​​ഗ​​​​വു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വീ​​​​ണ്ടും. കോ​​​​ൺ​​​​ഗ്ര​​​​സും സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ രാ​​​​മേ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലൂ​​​​ടെ ബു​​​​ൾ​​​​ഡോ​​​​സ​​​​ർ പാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് മോ​​​​ദി ആ​​​​രോ​​​​പി​​​​ച്ചു.

എ​​​​വി​​​​ടെ​​​​യാ​​​​ണ് ബു​​​​ൾ​​​​ഡോ​​​​സ​​​​ർ പ്ര​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ‌​​​​നാ​​​​ഥി​​​​ൽ​​​​നി​​​​ന്നു ട്യൂ​​​​ഷ​​​​ൻ നേ‌‌​​​​ടാ​​​​നും മോ​​​​ദി ഉ​​​​പ​​​​ദേ​​​​ശി​​​​ച്ചു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബാ​​​​രാ​​​​ബാ​​​​ങ്കി​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മോ​​​​ദി​​​​യു​​​​ടെ വി​​​​ദ്വേ​​​​ഷ പ​​​​രാ​​​​മ​​​​ർ​​​​ശം.

എ​​​​സ്പി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സും ഉ​​​​ൾ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യാ​​​​സ​​​​ഖ്യം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ രാം​​​​ല​​​​ല്ല വീ​​​​ണ്ടും കൂ​​​​ടാ​​​​ര​​​​ത്തി​​​​ലാ​​​​കും. അ​​​​വ​​​​ർ രാ​​​​മ​​​​ക്ഷേ​​​​ത്രം ബു​​​​ൾ​​​​ഡോ​​​​സ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ത​​​​ക​​​​ർ​​​​ക്കും. അ​​​​വ​​​​ർ യോ​​​​ഗി​​​​യെ ക​​​​ണ്ടു പ​​​​ഠി​​​​ക്ക​​​​ണം. എ​​​​വി​​​​ടെ​​​​യാ​​​​ണ് ബു​​​​ൾ​​​​ഡോ​​​​സ​​​​ർ ഓ​​​​ടി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നും ‌ട്യൂ​​​​ഷ​​​​ൻ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി ഹാ​​​​ട്രി​​​​ക് വി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

രാ​​​​മ​​​​ന​​​​വ​​​​മി ദി​​​​വ​​​​സം മു​​​​തി​​​​ർ​​​​ന്ന എ​​​​സ്പി നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞ​​​​ത് രാ​​​​മ​​​​ക്ഷേ​​​​ത്രം പ്ര​​​​യോ​​​​ജ​​​​ന​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണെ​​​​ന്നാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം കോ​​​​ൺ​​​​ഗ്ര​​​​സ് രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സു​​​​പ്രീംകോ​​​​ട​​​​തി വി​​​​ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​വ​​​​ർ​​​​ക്ക് കു​​​​ടും​​​​ബ​​​​വും അ​​​​ധി​​​​കാ​​​​ര​​​​വും മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​ധാ​​​​നം. രാ​​​​ജ്യ​​​​ത്തോ‌​​​​ട് സ​​​​ത്യം പ​​​​റ​​​​യു​​​​മ്പോ​​​​ഴെ​​​​ല്ലാം മോ​​​​ദി ഹി​​​​ന്ദു-​​​​മു​​​​സ്‌​​​​ലിം വി​​​​ഭ​​​​ജ​​​​നം സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു. എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വി​​​​നെ​​​​യും മോ​​​​ദി പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ പു​​​​തി​​​​യ അ​​​​മ്മാ​​​​യി​​​​യി​​​​ൽ അ​​​​ഭ​​​​യം പ്രാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ അ​​​​മ്മാ​​​​യി ബം​​​​ഗാ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ്. ഈ ​​​​അ​​​​മ്മാ​​​​യി ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തെ പു​​​​റ​​​​ത്തു​​​​നി​​​​ന്നു പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്- മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യെ ലാ​​​​ക്കാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി​​​​യു​​​​ടെ പ​​​​രി​​​​ഹാ​​​​സ പ​​​​രാ​​​​മ​​​​ർ​​​​ശം.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​പ്പോ​​​​ൾ മ​​​​ത​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​വ​​​​ര​​​​ണം ന​​​​ൽ​​​​ക​​​​രു​​​​തെ​​​​ന്ന് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ അ​​​​സം​​​​ബ്ലി തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ 10 വ​​​​ർ​​​​ഷം മു​​​​മ്പ് കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ത​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​വ​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ചു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ പോ​​​​ലും അ​​​​വ​​​​ർ ഇ​​​​ത് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. അ​​​​വ​​​​ർ ഒ​​​​റ്റ​​​​രാ​​​​ത്രി​​​​കൊ​​​​ണ്ട് എ​​​​ല്ലാ മു​​​​സ്‌​​​​ലിം​​​​ക​​​​ളെ​​​​യും ഒ​​​​ബി​​​​സി​​​​യാ​​​​ക്കി. ഒ​​​​ബി​​​​സി​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കി​​​​യ സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യൊ​​​​രു ഭാ​​​​ഗം അ​​​​വ​​​​ർ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു- മോ​​​​ദി ആ​​​​രോ​​​​പി​​​​ച്ചു.

"വോട്ട് ജിഹാദികൾ'ക്ക് കോൺഗ്രസും എസ്പിയും സ്വത്ത് വിൽക്കും: മോദി

ഹ​​​​മി​​​​ർ​​​​പു​​​​ർ: ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വോ​​​​ട്ടു​​​​കി​​​​ട്ടി ഭ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​റി​​​​യാ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സും സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യും വോ​​​​ട്ട് ജി​​​​ഹാ​​​​ദ് ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കു ജനങ്ങളുടെ സ്വത്ത് വീ​​​​തം വ​​​​യ്ക്കു​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. യു​​​​പി​​​​യി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എ​​​​സ്പി സ​​​​ഖ്യ​​​​ത്തെ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി​​​​യു​​​​ടെ വി​​​​വാ​​​​ദ പ്ര​​​​സ്താ​​​​വ​​​​ന.

“ഞാ​​​​ൻ ഇ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സി​​​​നും സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​ക്കു​​​​മെ​​​​തി​​​​രേ നി​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു. അ​​​​വ​​​​ർ നി​​​​ങ്ങ​​​​ളു​​​​ടെ വോ​​​​ട്ട് കൈ​​​​ക്ക​​​​ലാ​​​​ക്കും. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ സ​​​​മ്മാ​​​​നം വോ​​​​ട്ട് ജി​​​​ഹാ​​​​ദ് ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റും. കോ​​​​ൺ​​​​ഗ്ര​​​​സും എ​​​​സ്പി​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​മു​​​​ന്പേ ഇ​​​​തു തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​ണ്-” മോ​​​​ദി പ​​​​റ​​​​ഞ്ഞു.

എ​​​​സ്പി നേ​​​​താ​​​​വും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വുമായ സ​​​​ൽ​​​​മാ​​​​ൻ ഖു​​​​ർ​​​​ഷി​​​​ദി​​ന്‍റെ സ​​​​ഹോ​​​​ദ​​​​രീ​​​​പു​​​​ത്രിയുമായ മ​​​​റി​​​​യ ആ​​​​ലം ഏ​​​​പ്രി​​​​ൽ 29ന് ​​​​ഫ​​​​റൂ​​​​ഖാ​​​​ബാ​​​​ദ് മ​​ണ്ഡ​​ല​​ത്തി​​ലെ ഇ​​​​ന്ത്യാ​​​​സ​​​​ഖ്യം സ്ഥാ​​​​നാ​​​​ർ​​​​ഥി ന​​​​വ​​​​ൽ​​​​കി​​​​ഷോ​​​​റി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ട് വോ​​​​ട്ട് ജി​​​​ഹാ​​​​ദി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​ന്നു​​​​മു​​​​ത​​​​ൽ വോ​​​​ട്ട് ജി​​​​ഹാ​​​​ദി​​​​നെ​​​​തി​​​​രേ യു​​​​പി​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​ക​​​​ളി​​​​ൽ മോ​​​​ദി പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്നു​​​​ണ്ട്.
റാ​യ്ബ​റേ​ലി​ക്ക് മ​ക​നെ ന​ൽ​കു​ന്നു, നി​രാ​ശ​നാ​ക്കി​ല്ല: സോ​ണി​യ
റാ​​​​യ്ബ​​​​റേ​​​​ലി: റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ത​​​​ന്‍റെ മ​​​​ക​​​​നെ ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ നി​​​​രാ​​​​ശ​​​​നാ​​​​ക്കി​​​​ല്ലെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ൻ അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ ഗാ​​​​ന്ധി. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്ക് വോ​​​​ട്ട് തേ​​​​ടി റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു സോ​​​​ണി​​​​യ.

ത​​​​ന്‍റെ മ​​​​ക​​​​നെ നി​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണെന്നും അ​​​​വ​​​​നെ നി​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സോ​​​​ണി​​​​യ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 20 വ​​​​ർ​​​​ഷം മ​​​​ണ്ഡ​​​​ല​​​​ത്തെ സേ​​​​വി​​​​ക്കാ​​​​ൻ ത​​​​നി​​​​ക്ക് അ​​​​വ​​​​സ​​​​രം ത​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സോ​​​​ണി​​​​യ ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യും റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളും ത​​​​ന്നെ പ​​​​ഠി​​​​പ്പി​​​​ച്ച അ​​​​തേ പാ​​​​ഠ​​​​ങ്ങ​​​​ളാ​​​​ണ് രാ​​​​ഹു​​​​ലി​​​​നും പ്രി​​​​യ​​​​ങ്ക​​​​യ്ക്കും ന​​​​ൽ​​​​കി​​​​യ​​​​ത്.

എ​​​​ല്ലാ​​​​വ​​​​രെ​​​​യും ബ​​​​ഹു​​​​മാ​​​​നി​​​​ക്കു​​​​ക, ദു​​​​ർ​​​​ബ​​​​ല​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി അ​​​​നീ​​​​തി​​​​ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ക. ഭ​​​​യ​​​​പ്പെ​​​​ട​​​​രു​​​​ത്, കാ​​​​ര​​​​ണം നി​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വേ​​​​രു​​​​ക​​​​ളും പാ​​​​ര​​​​മ്പ​​​​ര്യ​​​​വും വ​​​​ള​​​​രെ ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള​​​​താ​​​​ണ്-​​​​അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.‌‌
അമേഠിയെയും റായ്ബറേലിയെയും ഒരേപോലെ പരിഗണിക്കും: രാഹുൽ
അ​​മേ​​ഠി: കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ അ​​മേ​​ഠി, റാ​​യ്ബ​​റേ​​ലി മ​​ണ്ഡ​​ല​​ങ്ങ​​ളെ ഒ​​രേ പോ​​ലെ പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി. അ​​മേ​​ഠി​​യി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി കെ.​​പി. ശ​​ർ​​മ​​യു​​ടെ റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു രാ​​ഹു​​ൽ.

റാ​​യ്ബ​​റേ​​ലി​​യി​​ൽ പ​​ത്തു രൂ​​പ​​യു​​ടെ വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യാ​​ൽ അ​​തേ​​പോ​​ലെ അ​​മേ​​ഠി​​യി​​ലും ന​​ട​​ത്തും. ഇ​​ത് എ​​ന്‍റെ വാ​​ഗ്ദാ​​ന​​മാ​​ണ്-​​രാ​​ഹു​​ൽ പ​​റ​​ഞ്ഞു.

മൂ​​ന്നു ത​​വ​​ണ അ​​മേ​​ഠി​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി​​ട്ടു​​ള്ള രാ​​ഹു​​ൽ 2019ൽ ​​സ്മൃ​​തി ഇ​​റാ​​നി​​യോ​​ടു തോ​​റ്റു. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ അ​​ഗ്നി​​വീ​​ർ പ​​ദ്ധ​​തി റ​​ദ്ദാ​​ക്കി സ്ഥി​​ര​​മാ​​യ നി​​യ​​മ​​നം കൊ​​ണ്ടു​​വ​​രു​​മെ​​ന്ന് രാ​​ഹു​​ൽ കൂ‌​​ട്ടി​​ച്ചേ​​ർ​​ത്തു.
റായ്ബറേലിയിലെ വിമത എസ്പി എംഎൽഎ ബിജെപിയിൽ
റാ​​യ്ബ​​റേ​​ലി: റാ​​യ്ബ​​റേ​​ലി ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​നു കീ​​ഴി​​ലെ ഉ​​ൻ​​ചാ​​ഹ​​റി​​ലെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി എം​​എ​​ൽ​​എ മ​​നോ​​ജ് പാ​​ണ്ഡെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു.

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് പാ​​ണ്ഡെ ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. മു​​ൻ എ​​സ്പി സ​​ർ​​ക്കാ​​രി​​ൽ മ​​ന്ത്രി​​യാ​​യി​​രു​​ന്ന മ​​നോ​​ജ് പാ​​ണ്ഡെ റാ​​യ്ബ​​റേ​​ലി​​യി​​ലെ പ്ര​​മു​​ഖ ബ്രാ​​ഹ്മ​​ണ നേ​​താ​​വാ​​ണ്. ഇ​​ദ്ദേ​​ഹം മൂ​​ന്നു ത​​വ​​ണ എം​​എ​​ൽ​​എ​​യാ​​യി.
പട്നായിക്കിന്‍റെ മണ്ഡലങ്ങളിലെ പ്രധാന വിഷയം തൊഴിലാളി കുടിയേറ്റം
ഹി​​​ൻ​​​ജി​​​ലി/​​​കാ​​​ന്താ​​​ബ​​​ഞ്ചി: ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ കു​​​ടി​​​യേ​​​റ്റം ഒ​​​ഡീ​​​ഷ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​വീ​​​ൻ പ​​​ട്നാ​​​യി​​​ക് മ​​​ത്സ​​​രി​​​ക്കു​​​ന്ന ഹി​​​ൻ​​​ജി​​​ലി, കാ​​​ന്താ​​​ബ​​​ഞ്ചി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ഷ​​​യം. ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നത്തി​​​ന്‍റെ അ​​​ഭാ​​​വ​​​മു​​​ണ്ട്.

ഹി​​​ൻ​​​ജി​​​ലി, കാ​​​ന്താ​​​ബ​​​ഞ്ചി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണം സം​​​ബ​​​ന്ധി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​ക​​ളി​​​ല്ല. ഗു​​​ജ​​​റാ​​​ത്ത്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​യി ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ പോ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് അ​​​നൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്.

അ​​​തേ​​​സ​​​മ​​​യം, കു​​​ടി​​​യേ​​​റ്റം കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്നു​​​വെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.​ ഒ​​​ഡീ​​​ഷ​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​ണു കാ​​​ന്താ​​​ബ​​​ഞ്ചി; ഹി​​​ൻ​​​ജി​​​ലി തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലും.

വോ​​​ട്ടെ​​​ടു​​​പ്പ് ആ‍യ​​​തോ​​​ടെ കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു വ​​​ൻ ഡി​​​മാ​​​ൻ​​​ഡാ​​​ണ്. ഇ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ബി​​​ജെ​​​ഡി, ബി​​​ജെ​​​പി, കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക​​​ൾ ഉ​​​ത്സാ​​​ഹി​​​ക്കു​​​ന്നു.

വോ​​​ട്ട് ചെ​​​യ്യാ​​​നെ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ല്കു​​​ന്ന സൗ​​​ജ​​​ന്യ അ​​​രി​​​യും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​പ​​​ഞ്ച് നി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നു ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന സ​​​ന്തോ​​​ഷ് ഗൗ​​​ഡ പ​​​റ​​​യു​​​ന്നു. ഹി​​​ൻ​​​ജി​​​ലി​​​യി​​​ലെ വോ​​​ട്ട​​​റാ​​​ണ് ഇ​​​യാ​​​ൾ. ഓ​​​രോ കു​​​ടി​​​യേ​​​റ്റ വോ​​​ട്ട​​​ർ​​​ക്കും 500 രൂ​​​പ യാ​​​ത്ര​​​ച്ചെ​​​ല​​​വ് ഇ​​​ന​​​ത്തി​​​ൽ ന​​​ല്കു​​​ന്ന​​​താ​​​യി മ​​​റ്റൊ​​​രു വോ​​​ട്ട​​​ർ പ​​​റ​​​ഞ്ഞു.

2000 മു​​​ത​​​ൽ പ​​​ട്നാ​​​യി​​​ക് വി​​​ജ​​​യി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​മാ​​​ണു ഹി​​​ൻ​​​ജി​​​ലി. 24 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ര​​​വ​​​ധി വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​ന്നെ​​​ന്നും എ​​​ന്നാ​​​ൽ, അ​​​ടി​​​സ്ഥാ​​​ന പ്ര​​​ശ്ന​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും വീ​​​ട്ട​​​മ്മ​​​യാ​​​യ ബി​​​ലാ​​​സി​​​നി ബെ​​​ഹ​​​റ പ​​​റ​​​ഞ്ഞു.

ഹി​​​ൻ​​​ജി​​​ലി​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​റാം വി​​​ജ​​​യ​​​മാ​​​ണ് ന​​​വീ​​​ൻ പ​​​ട്നാ​​​യി​​​ക് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ബി​​​ജെ​​​പി​​​യാ​​​ണ് പ്ര​​​ധാ​​​ന എ​​​തി​​​രാ​​​ളി.

ഹി​​ൻ​​ജി​​ലി​​യി​​ലെ 2.31 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രി​​ൽ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷ​​വും ക​​ർ​​ഷ​​ക​​രാ​​ണ്. ബോ​​​ലം​​​ഗീ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് കാ​​​ന്താ​​​ബ​​​ഞ്ചി മ​​​ണ്ഡ​​​ലം. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സി​​​റ്റിം​​​ഗ് മ​​​ണ്ഡ​​​ല​​​മാ​​​ണി​​​ത്.
ബിജെപി വിജയിച്ചാൽ പവാറിനെയും താക്കറെയെയും ജയിലിലടയ്ക്കും: കേജരിവാൾ
ഭീ​​വ​​ണ്ടി: ബി​​ജെ​​പി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ എ​​ൻ​​സി​​പി അ​​ധ്യ​​ക്ഷ​​ൻ ശ​​ര​​ദ് പ​​വാ​​റി​​നെ​​യും ശി​​വ​​സേ​​ന അ​​ധ്യ​​ക്ഷ​​ൻ ഉ​​ദ്ധ​​വ് താ​​ക്ക​​റെ​​യെ​​യും ജ​​യി​​ലി​​ല​​ട​​യ്ക്കു​​മെ​​ന്ന് ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ൾ.

മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഭീ​​വ​​ണ്ടി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ദേ​​ശീ​​യ ത​​ല​​സ്ഥാ​​ന​​ത്ത് പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്ക് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​വും മി​​ക​​ച്ച ആ​​രോ​​ഗ്യ​​സം​​വി​​ധാ​​ന​​വും ഒ​​രു​​ക്കി​​യ​​തി​​നാ​​ണ് ത​​ന്നെ പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി അ​​റ​​സ്റ്റ് ചെ​​യ്ത​​തെ​​ന്ന് കേ​​ജ​​രി​​വാ​​ൾ പ​​റ​​ഞ്ഞു. “ഞാ​​ൻ എ​​നി​​ക്കു​​വേ​​ണ്ടി​​യ​​ല്ല വോ​​ട്ട് ചോ​​ദി​​ക്കു​​ന്ന​​ത്.

രാ​​ജ്യ​​ത്തെ ര​​ക്ഷി​​ക്കാ​​ൻ യാ​​ചി​​ക്കു​​ക​​യാ​​ണ്. ബി​​ജെ​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ക്കി​​ല്ല. എ​​ന്നാ​​ൽ, അ​​വ​​ർ വി​​ജ​​യി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ സു​​പ്രി​​യ സു​​ലെ, ശ​​ര​​ദ് പ​​വാ​​ർ, ഉ​​ദ്ധ​​വ് താ​​ക്ക​​റെ, ആ​​ദി​​ത്യ താ​​ക്ക​​റെ എ​​ന്നി​​വ​​രെ ജ​​യി​​ലി​​ലാ​​ക്കും”-​​കേ​​ജ​​രി​​വാ​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
ഹിമാചലിൽ രണ്ടു വിമത നേതാക്കളെ ബിജെപി പുറത്താക്കി
സിം​​ല: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ ര​​ണ്ടു വി​​മ​​ത​​നേ​​താ​​ക്ക​​ളെ ബി​​ജെ​​പി പു​​റ​​ത്താ​​ക്കി. രാ​​കേ​​ഷ് ചൗ​​ധ​​രി, മു​​ൻ മ​​ന്ത്രി രാം ​​ലാ​​ൽ മാ​​ർ​​ക്ക​​ണ്ഡ എ​​ന്നി​​വ​​രെ​​യാ​​ണു പു​​റ​​ത്താ​​ക്കി​​യ​​ത്.

ഇ​​രു​​വ​​രും നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി പ​​ത്രി​​ക ന​​ല്കി​​യി​​രു​​ന്നു. പ​​ത്രി​​ക പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന ദി​​നം ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു.
തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന് സു​​പ്രീം​​കോ​​ട​​തി നോ​​ട്ടീ​​സ്
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ഓ​​രോ പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലേ​​യും വോ​​ട്ടിം​​ഗ് ശ​​ത​​മാ​​നം വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ഹ​​ർ​​ജി​​യി​​ൽ ഒ​​രാ​​ഴ്ച​​യ്ക്ക​​കം മ​​റു​​പ​​ടി ന​​ൽ​​കാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന് സു​​പ്രീം​​കോ​​ട​​തി നി​​ർ​​ദേ​​ശം.

പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ വോ​​ട്ടിം​​ഗ് നി​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീഷ​​ൻ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​യി​​രു​​ന്നു അ​​സോ​​സി​​യേ​​ഷ​​ൻ ഫോ​​ർ ഡെ​​മോ​​ക്രാ​​റ്റി​​ക് റി​​ഫോം​​സ് ന​​ല്കി​​യ ഹ​​ർ​​ജി​​യി​​ലെ ആ​​വ​​ശ്യം.

പ്ര​​ശ്ന​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​വാ​​ദം കേ​​ൾ​​ക്ക​​ണ​​മെ​​ന്ന് ഹ​​ർ​​ജി​​ക്കാ​​രു​​ടെ അ​​ഭി​​ഭാ​​ഷ​​ക​​ൻ പ്ര​​ശാ​​ന്ത് ഭൂ​​ഷ​​ന്‍റെ അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കോ​​ട​​തി ചേ​​രു​​ക​​യാ​​യി​​രു​​ന്നു. ജ​​സ്റ്റീസ് എ.​​എ​​സ്. ബൊ​​പ്പ​​ണ്ണ​​യ്ക്കു സു​​പ്രീം​​കോ​​ട​​തി ബാ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ച്ച യാ​​ത്ര​​യ​​യ​​പ്പി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ത്.

മ​​റു​​പ​​ടി പ​​റ​​യാ​​ൻ സ​​മ​​യം ചോ​​ദി​​ച്ച തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ന​​ട​​പ​​ടി അം​​ഗീ​​ക​​രി​​ക്കേ​​ണ്ട​​താ​​ണെ​​ന്ന് ചീ​​ഫ് ജ​​സ്റ്റീ​​സ് ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ് പ​​റ​​ഞ്ഞു.
25,000 കാഷ്മീരി പണ്ഡിറ്റുകൾക്ക് ബാരാമുള്ളയിൽ വോട്ട്
ജ​​​മ്മു: ബാ​​രാ​​മു​​ള്ള ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ വോ​​ട്ട​​ർ​​മാ​​രാ​​യി കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ​​നി​​ന്നു പ​​ലാ​​യ​​നം ചെ​​യ്ത 25,000 കാ​​ഷ്മീ​​രി പ​​ണ്ഡി​​റ്റു​​ക​​ൾ. കാ​​ഷ്മീ​​രി പ​​ണ്ഡി​​റ്റു​​ക​​ൾ​​ക്കാ​​യി 26 പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ജ​​മ്മു-21, ഡ​​ൽ​​ഹി-4, ഉ​​ധം​​പു​​ർ-1 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ. 17.32 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രാ​​ണ് ബാ​​രാ​​മു​​ള്ള​​യി​​ലു​​ള്ള​​ത്. നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സി​​ലെ ഒ​​മ​​ർ അ​​ബ്ദു​​ള്ള​​യും പീ​​പ്പി​​ൾ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സി​​ലെ സ​​ജാ​​ദ് ലോ​​ണും ത​​മ്മി​​ലാ​​ണു പ്ര​​ധാ​​ന പോ​​രാ​​ട്ടം.
പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി
ബം​​​​ഗ​​​​ളു​​​​രു: ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​ത്തു​​ട​​​​ർ​​​​ന്ന് രാ​​​​ജ്യം​​​​വി​​​​ട്ട ഹാ​​​​സ​​​​ൻ എം​​​​പി പ്ര​​​​ജ്വ​​​​ൽ രേ​​​​വ​​​​ണ്ണ​​​​യെ തി​​​​രി​​​​ച്ചെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശ്ര​​മം തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ഡോ.​​​​ജി. പ​​​​ര​​​​മേ​​​​ശ്വ​​​​ര.

അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​തി​​​നി​​​ടെ പ്ര​​​ജ്വ​​​ലി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​പ്പെ​​​ട്ട സ്ത്രീ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ച്ഛ​​​ൻ എ​​​ച്ച്.​​​ഡി. രേ​​​വ​​​ണ്ണ​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം ബം​​​ഗ​​​ളു​​​രു കോ​​​ട​​​തി 20 വ​​​രെ നീ​​​ട്ടി. 66 കാ​​​ര​​​നാ​​​യ രേ​​​വ​​​ണ്ണ​​​യ്ക്ക് ഇ​​​ന്ന​​​ലെ വ​​​രെ അ​​​നു​​​വ​​​ദി​​​ച്ച ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യ​​​മാ​​​ണ് 20 വ​​രെ നീ​​ട്ടി​​യ​​ത്.
കപിൽ സിബലിന്‍റെ വിജയം: അഭിനന്ദിച്ച് ചീഫ് ജസ്റ്റീസ്
ന്യൂ​​​ഡ​​​ൽ​​​ഹി: സു​​​പ്രീം​​​കോ​​​ട​​​തി ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക​​​പി​​​ൽ സി​​​ബ​​​ലി​​​നെ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡ് അ​​​ഭി​​​ന​​​ന്ദി​​​ച്ചു. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും മു​​​ന്നോ​​​ട്ടു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം കൂ​​​ടു​​​ത​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പ​​​റ​​​ഞ്ഞു.

22 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് താ​​​ൻ ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ത​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​ൽ ക​​​പി​​​ൽ സി​​​ബ​​​ൽ ഉ​​​റ​​​പ്പ് ന​​​ൽ​​​കി. ജ​​​സ്റ്റീ​​​സ് എ.​​​എ​​​സ്. ബൊ​​​പ്പ​​​ണ്ണ​​​യു​​​ടെ യാ​​​ത്ര​​​യ​​​യ​​​പ്പ് യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും പ്ര​​​തി​​​ക​​​ര​​​ണം.

വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 1066 വോ​​​ട്ടു​​​ക​​​ൾ​​​ക്ക് ക​​​പി​​​ൽ സി​​​ബ​​​ൽ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തു നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് സി​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന​​​ത്. 2001 ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.
തട്ടിപ്പുകേസിൽ സുപ്രധാന വിധി
ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക കോ​ട​തി​യു​ടെ സ​മ​ൻ​സ് പ്ര​കാ​രം ഹാ​ജ​രാ​കു​ന്ന പ്ര​തി​യെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് നി​യ​മ​ത്തി​ലെ 19-ാം വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യാ​ൻ ഇ​ഡി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ത്ത​രം കേ​സു​ക​ളി​ൽ കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കൂ.

ഒ​രു വ്യ​ക്തി​യു​ടെ കൈ​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം ക​ണ്ടെ​ത്തി​യ​തി​ന് പ്ര​ത്യേ​ക കോ​ട​തി​യു​ടെ സ​മ​ൻ​സ് പ്ര​കാ​രം ഹാ​ജ​രാ​യെ​ങ്കി​ൽ അ​ദ്ദേ​ഹം ന​ൽ​കു​ന്ന ഉ​ത്ത​രം സാ​ധു​വ​ല്ലെ​ങ്കി​ൽ മാ​ത്ര​മേ അ​റ​സ്റ്റ് ചെ​യ്യാ​ൻ പാ​ടു​ള്ളൂ.

കു​റ്റാ​രോ​പി​ത​നാ​യ വ്യ​ക്തി ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി ക്ര​മ​ത്തി​ലെ 70-ാം വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു.
കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ്
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി രാ​ജ്യ​സ​ഭാ എം​പി​യും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ ക​പി​ൽ സി​ബ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 1066 വോ​ട്ട് നേ​ടി​യാ​ണ് ക​പി​ൽ സി​ബ​ലി​ന്‍റെ വി​ജ​യം. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ.​അ​തീ​ഷ്.​സി.​അ​ഗ​ർ​വാ​ൾ നാ​ലാം​സ്ഥാ​ന​ത്താ​യി. അ​ദ്ദേ​ഹ​ത്തി​ന് 296 വോ​ട്ടാ​ണു ല​ഭി​ച്ച​ത്.

689 വോ​ട്ട് നേ​ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ദീ​പ് കു​മാ​ർ റാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മ​റ്റു മൂ​ന്ന് അ​ഭി​ഭാ​ഷ​ക​ർ​കൂ​ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. ആ​കെ​യു​ള്ള 2850 വോ​ട്ട​ർ​മാ​രി​ൽ 2330 പേ​ർ വോ​ട്ട് ചെ​യ്തു. ഇ​തു നാ​ലാം​ത​വ​ണ​യാ​ണ് ക​പി​ൽ സി​ബ​ൽ ഈ ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

1997-98, 1995-96, 2001-02 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​തി​നു​മു​ന്പ് സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ സു​ബ്ര​ഹ്മ​ണ്യ​പു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി‌​നി​യെ വീ​ട്ടി​ൽ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി.

സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യാ​യ സൗ​മ്യ​യു​ടെ മ​ക​ൾ പ്ര​ബു​ധ്യ​യെ (20)​ യാ​ണു വീ​ട്ടി​ലെ ബാ​ത്ത് റൂ​മി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
കേജരിവാളിന്‍റെ പരാമർശം; ഇഡിയുടെ എതിർപ്പിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യു​ള്ള ഇ​ഡി​യു​ടെ എ​തി​ർ​പ്പി​ൽ ഇ​ട​പെ​ടാ​തെ സു​പ്രീം​കോ​ട​തി. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് വോ​ട്ട് ന​ൽ​കി​യാ​ൽ താ​ൻ ജ​യി​ലി​ലേ​ക്ക് തി​രി​കെ പോ​കി​ല്ലെ​ന്നു കേ​ജ​രി​വാ​ൾ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് ഇ​ഡി സു​പ്രീം​കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

ഇ​ഡി​യു​ടെ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്ത് കേ​ജ​രി​വാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേയാ​ണ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ൽ ഇ​ഡി​ക്കു​വേ​ണ്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കേ​ജ​രി​വാ​ളി​ന്‍റെ പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. “ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ചി​ഹ്‌​ന​മാ​യ ചൂ​ലി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ താ​ൻ ജൂ​ണ്‍ ര​ണ്ടി​ന് ജ​യി​ലി​ൽ പോ​കി​ല്ലെ​ന്ന് കേ​ജ​രി​വാ​ൾ പ്ര​സം​ഗി​ച്ചു. സം​വി​ധാ​ന​ത്തി​ന്‍റെ ക​ര​ണ​ത്തി​നേ​റ്റ അ​ടി​യാ​ണി​ത്’’- തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

“പ​രാ​തി​ക്കാ​ര​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ക​ര​ണ​ത്ത് അ​ടി​ച്ച​തു​ത​ന്നെ​യാ​ണ്. പ​രാ​തി​ക്കാ​ര​ൻ അ​ദ്ദേ​ഹ​ത്തെ പ്ര​ത്യേ​ക വ്യ​ക്തി​യാ​യി ക​രു​തു​ന്നു. എ​ന്നാ​ൽ, ഏ​തൊ​രു പ​രാ​തി​ക്കാ​രെ​യും പോ​ലെ​യാ​ണ് ഞ​ങ്ങ​ൾ കാ​ണു​ന്ന​ത്. അ​ദ്ദേ​ഹം ആ​ദ്യ​ദി​വ​സം പ​റ​ഞ്ഞ​തു കേ​ൾ​ക്കു​ക. അ​ദ്ദേ​ഹം കേ​സി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യി​ല്ലെ​ന്ന് ജ​ഡ്ജി​മാ​ർ പ​റ​ഞ്ഞി​രു​ന്നു”- എ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, ഈ ​വാ​ദം ‌ജ​സ്റ്റീ​സ് ഖ​ന്ന നി​ഷേ​ധി​ച്ചു. “ഇ​ല്ല, കേ​ജ​രി​വാ​ൾ കേ​സി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ല്ല. ജ​യി​ലേ​ക്ക് മ​ട​ങ്ങി​ല്ല എ​ന്ന പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ത്രം അ​നു​മാ​ന​മാ​ണ്. അ​തേ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല. ഞ​ങ്ങ​ൾ​ക്കു തോ​ന്നി​യ ന്യാ​യം ഞ​ങ്ങ​ൾ പ​റ​ഞ്ഞു. ഉ​ത്ത​ര​വി​ൽ വ​ള​രെ വ്യ​ക്ത​മാ​ണ്. ആ​ർ​ക്കും ഒ​ഴി​വ് ന​ൽ​കി​യി​ല്ലെ​ന്ന് കോ​ട​തി പ്ര​ത്യേ​കം പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നാ​ൽ, ഈ ​വി​ഷ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ല’’-​ജ​സ്റ്റീ​സ് ഖ​ന്ന പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി​യ​തി​ൽ രാ​ജ്യ​ത്തെ ഉ​ന്ന​ത​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ളി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്വി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ​തി​വു​ള്ള​ത​ല്ലെ​ന്നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന കേ​ജ​രി​വാ​ളി​ന് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ട​ക്കാ​ല ജാ​മ്യ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്ക​വേ മാ​ധ്യ​മ അ​ഭി​മു​ഖ​ത്തി​ൽ അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​മാ​ണു സിം​ഗ‌്‌വി കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വി​ലെ വി​മ​ർ​ശ​ന​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ജ​സ്റ്റീ​സ് ഖ​ന്ന വ്യ​ക്ത​മാ​ക്കി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പൊ​തു​വാ​യി പ​റ​യ​രു​തെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണു കേ​ജ​രി​വാ​ളി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
കവിതയുടെ ജാമ്യം: സിബിഐയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി​യി​ൽ സി​ബി​ഐ​യോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി.

അ​റ​സ്റ്റ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ സി​ബി​ഐ​യു​ടെ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജാ​മ്യം നി​ഷേ​ധി​ച്ച വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. 24ന് ​കേ​സ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തും. ജാ​മ്യം നി​ഷേ​ധി​ച്ച ഉ​ത്ത​ര​വ് മൗ​ലി​ക അ​വ​കാ​ശ ലം​ഘ​ന​മാണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.
പ​ര​സ്യ​ബോ​ർ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം: മ​ര​ണം 16 ആ​യി, തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു
മും​​​​ബൈ: മും​​​​ബൈ​​​​യി​​​​ലെ ഘാ​​​​ട്കോ​​​​പ്പ​​​​റി​​​​ൽ പ​​​​ടുകൂ​​​​റ്റ​​​​ൻ പ​​​​ര​​​​സ്യ​​​​ബോ​​​​ർ​​​​ഡ് ത​​​​ക​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​തോ​​​​ടെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 16 ആ​​​​യി.

മൂ​​​​ന്നു​​​​ ദി​​​​വ​​​​സം​​​ നീ​​​ണ്ടു​​​നി​​​ന്ന ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ തെ​​​​ര​​​​ച്ചി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​താ​​​​യി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ച്ച എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

മും​​​​ബൈ എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ റി​​​​ട്ട. ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ മ​​​​നോ​​​​ജ് ച​​​​ൻ​​​​സോ​​​​രി​​​​യ (60), ഭാ​​​​ര്യ അ​​​​നി​​​​ത (59) എ​​​​ന്നി​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ ബോ​​​​ർ​​​​ഡി​​​​ന​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട കാ​​​​റി​​​​ൽ​​​​നി​​​​ന്നും ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. അ​​​​ഴു​​​​കി​​​​ത്തു​​​​ട​​​​ങ്ങി​​യ ​​മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ സ​​​​മീ​​​​പ​​​​ത്തു​​​​ള്ള രാ​​​​ജ​​​​വാ​​​​ഡി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

120 അ​​​​ടി വീ​​​​തി​​​​യും അ​​​​ത്ര​​​​യും​​​​ത​​​​ന്നെ ഉ​​​​യ​​​​ര​​​​വു​​​​മു​​​​ള്ള പ​​​​ടു​​​​കൂ​​​​റ്റ​​​​ൻ പ​​​​ര​​​​സ്യ​​​​ബോ​​​​ർ​​​​ഡ് ക​​​​ന​​​​ത്ത മ​​​​ഴ​​​​യും പൊ​​​​ടി​​​​ക്കാ​​​​റ്റും മൂ​​​​ലം ത​​​​ക​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പെ​​​​ട്രോ​​​​ൾ പ​​​​ന്പി​​​​ലേ​​​​ക്കു വീ​​​​ണ​​​​തി​​​​നാ​​​​ൽ ഗ്യാ​​​​സ് ക​​​​ട്ട​​​​റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​ര​​​​സ്യ​​​​ബോ​​​​ർ​​​​ഡി​​​​ന്‍റെ ച​​​​ട്ട​​​​ക്കൂ​​​​ടു​​​​ക​​​​ൾ അ​​​​റു​​​​ത്തു​​​​മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന​​​​തും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു.

12 അ​​​​ഗ്നി​​​​ശ​​​​മ​​​​ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ര​​​​ണ്ട് കൂ​​​​റ്റ​​​​ൻ ക്ര​​​​യി​​​​നു​​​​ക​​​​ളും നൂ​​​​റോ​​​​ളം ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ണ് ബോ​​​​ർ​​​​ഡി​​​​ന് അ​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രെ ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യി പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​ത്.
ലാവ്‌ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്തു സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ലി​ൽ ഇ​ന്ന​ലെ​യും അ​ന്തി​മ വാ​ദം ന​ട​ന്നി​ല്ല. 42-ാം ത​വ​ണ​യാ​ണ് കേ​സ് കോ​ട​തി ലി​സ്റ്റ് ചെ​യ്യു​ന്ന​ത്.

അ​ന്തി​മ​വാ​ദ​ത്തി​നാ​യി ഇ​ന്ന​ലെ 112-ാമ​ത്തെ കേ​സാ​യി പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മ​റ്റു കേ​സു​ക​ളു​ടെ വാ​ദം നീ​ണ്ടു​പോ​യ​തി​നാ​ൽ കേ​സ് പ​രി​ഗ​ണി​ച്ചി​ല്ല. അ​ന്തി​മ​വാ​ദം കേ​ൾ​ക്ക​ൽ മേ​യ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് നേ​ര​ത്തെ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും കേ​സ് മാ​റി​പ്പോ​കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​യി അ​ട​യ്ക്കു​ന്ന സു​പ്രീം​കോ​ട​തി ജൂ​ലൈ എ​ട്ടി​നാ​ണ് വീ​ണ്ടും തു​റ​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​ന്തി​മ​തീ​ർ​പ്പ് ഇ​നി​യും വൈ​കും.
ബംഗാളിൽ മിന്നലേറ്റ് 13 പേർ മരിച്ചു
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ മാ​ൾ​ഡ ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി മൂന്നു കുട്ടികൾ ഉൾപ്പെടെ ഇ​ന്ന​ലെ 13 പേ​ർ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു.

നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നും ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മാ​ൾ​ഡ ജി​ല്ല​യി​ലെ സ​ഹാ​പു​രി​ൽ മൂ​ന്നു​പേ​രും ഹ​രി​ഷ്ച​ന്ദ്ര​പു​രി​ൽ ദ​ന്പ​തി​ക​ളും ഹ​ദാ​ടൊ​ള​യി​ൽ ര​ണ്ടു​പേ​രും ഗാ​ജോ​ൾ, മ​ണി​ക്ചാ​ക്, മി​ർ​ദാ​പു​ർ, മി​ൽ​ക്കി​യ്ക്ക​ടു​ത്ത ഇം​ഗ്ലീ​ഷ് ബ​സാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് മ​രി​ച്ച​ത്.
ഡൽഹി ബിജെപി ഓഫീസിൽ തീപിടിത്തം
ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ പ​ണ്ഡി​റ്റ് പ​ന്ത് മാ​ർ​ഗി​ലു​ള്ള ബി​ജെ​പി ഓ​ഫീ​സി​ൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് മൂ​ന്ന് അ​ഗ്‌​നി​ര​ക്ഷാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.
മദ്രസയിൽ സ്ഫോടനം; മൗലാന കൊല്ലപ്പെട്ടു
ഛപ്ര: ​​​ബി​​​ഹാ​​​റി​​​ൽ സ​​​ര​​​ൺ ജി​​​ല്ല​​​യി​​​ലെ മോ​​​ട്ടി രാ​​​ജ്പു​​​രി​​​ൽ മ​​​ദ്ര​​​സ​​​യി​​​ലു​​​ണ്ടാ​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൗ​​​ലാ​​​ന കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​മാ​​​മു​​​ദീ​​​ൻ (50) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മു​​​സാ​​​ഫു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​ദ്ര​​​സ വി​​​ദ്യാ​​​ർ​​​ഥി നൂ​​​ർ ആ​​​ല​​​ത്തി​​​ന്(15) പ​​​രി​​​ക്കേ​​​റ്റു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.
സി​പി​എ​എ​സി​ലെ ജീ​വ​ന​ക്കാരെ പി​രി​ച്ചുവിട്ട കേസിൽ എംജി സർവകലാശാലയ്ക്കു തിരിച്ചടി
ന്യൂ​ഡ​ൽ​ഹി: കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി സു​പ്രീം​കോ​ട​തി. സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സൊ​സൈ​റ്റി​യാ​യ സി​പി​എ​എ​സി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ട​തി​യു​ടെ നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണു താ​ക്കീ​ത്.

ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റ് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. വൈ​സ് ചാ​ൻ​സ​ല​റ​ട​ക്ക​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജൂ​ലൈ 30 ന് ​നേ​രി​ട്ടു ഹാ​ജ​രാ​കാ​നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എ​എ​സി​നു​വേ​ണ്ടി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള​വും ആ​നുകൂ​ല്യ​ങ്ങ​ളും നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ര​വി​ന്ദ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ഇ​വ​ർ കോ​ട​തി​യ​ല​ക്ഷ്യം ന​ട​ത്തി​യെ​ന്നു ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ച സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സൊ​സൈ​റ്റി​യാ​ണ് സി​പി​എ​എ​സ് (സി​പാ​സ്). യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലു​ള്ള സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ളെ ഈ ​സൊ​സൈ​റ്റി​ക്കു കൈ​മാ​റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ഥി​രം ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​രെ സ​ർ​വ​ക​ലാ​ശാ​ല പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യും പി​ന്നീ​ട് സു​പ്രീം​കോ​ട​തി​യും ഈ ​പി​രി​ച്ചു​വി​ട​ൽ റ​ദ്ദാ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കാൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ൽവ​ന്ന 2019 വ​രെ​യു​ള്ള ശ​ന്പ​ള​കു​ടി​ശി​ക ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കി​യെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യും സി​പാ​സും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പി​രി​ച്ചു​വി​ട​ൽ 2022 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നെ​ന്നും അ​തു​വ​രെ​യു​ള്ള ശ​ന്പ​ള​വും ആ​നു​കൂ​ല്യ​വും ന​ൽ​കാ​തി​രു​ന്ന​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം. ഇ​ത് അം​ഗീ​ക​രി​ച്ച കോ​ട​തി ജീ​വ​ന​ക്കാ​ർ​ക്ക് അ​തു​വ​രെ​യു​ള്ള ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു​ന്നു.

മ​റ്റു ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ത്ത കാ​ല​യ​ള​വി​ലു​ള്ള ശ​ന്പ​ള​ത്തി​നും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യാ​ണു സാ​ന്പ​ത്തി​ക​സ​ഹാ​യം കൈ​മാ​റേ​ണ്ട​തെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.
ജനം മാറ്റം ആഗ്രഹിക്കുന്നു, മോദിക്ക് ആത്മവിശ്വാസം നഷ്‌ടപ്പെട്ടു: പവാർ
നാ​​​​​സി​​​​​ക്: ഇ​​​​​ക്കു​​​​​റി ജ​​​​​നം മാ​​​​​റ്റം ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ മോ​​​​​ദി​​​​​ക്ക് ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ന​​​​​ഷ്‌‌​​​​​ട​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് എ​​​​​ൻ​​​​​സി​​​​​പി(​​​​​എ​​​​​സ്പി) അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ശ​​​​​ര​​​​​ദ് പ​​​​​വാ​​​​​ർ. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ നാ​​​​​സി​​​​​ക്കി​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

""പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ഞാ​​​​​ൻ നി​​​​​ര​​​​​വ​​​​​ധി സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​യി. ജ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​റ്റം ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് എ​​​​​നി​​​​​ക്കു ന​​​​​ന്നാ​​​​​യി ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ടു. ഇ​​​​​ക്കാ​​​​​ര്യം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ൽ മോ​​​​​ദി​​​​​ക്ക് ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ൽ മ​​​​​ഹാ വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി(​​​​​എം​​​​​വി​​​​​എ) സ​​​​​ഖ്യ​​​​​ത്തി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​ണ് സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ’’.-​​​​​പ​​​​​വാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

മോ​​​​​ദി ബു​​​​​ധ​​​​​നാ​​​​​ഴ്ച മും​​​​​ബൈ​​​​​യി​​​​​ലെ ഘാ​​​​​ട്കോ​​​​​പ​​​​​റി​​​​​ൽ റോ​​​​​ഡ് ഷോ ​​​​​ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​യും പ​​​​​വാ​​​​​ർ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​ക​​​​ളു​​​​ടെ സ്വാ​​​​​ധീ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണു മോ​​​​​ദി റോ​​​​​ഡ് ഷോ ​​​​​ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. രാ​​​​​ജ്യ​​​​​ത്തെ ന​​​​​യി​​​​​ക്കു​​​​​ന്ന​​​​യാ​​​​ൾ ജാ​​​​​തി​​​​​യെ​​​​​യും മ​​​​​ത​​​​​ത്തെ​​​​​യും​​​​​കു​​​​​റി​​​​​ച്ച് ചി​​​​​ന്തി​​​​​ക്കു​​​​​ന്ന​​​​​ത് തീ​​​​​ർ​​​​​ത്തും ശ​​​​​രി​​​​​യ​​​​​ല്ല. മും​​​​​ബൈ പോ​​​​​ലു​​​​​ള്ള ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ റോ​​​​​ഡ് ഷോ ​​​​​ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തും ശ​​​​​രി​​​​​യ​​​​​ല്ല. മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​തു​​​​​മൂ​​​​​ലം ജ​​​​​നം ദു​​​​​രി​​​​​ത​​​​​മ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​തെ​​​​​ന്നു പ​​​​​വാ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

റോ​​​​​ഡ് ഷോ​​​​​യ്ക്കു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ ക​​​​​ടു​​​​​ത്ത ഗ​​​​​താ​​​​​ഗ​​​​​ത​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​യും ജാ​​​​​ഗ്രു​​​​​തി ന​​​​​ഗ​​​​​ർ, ഘാ​​​​​ട്കോ​​​​​പ​​​​​ർ സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലു​​​​​ള്ള മെ​​​​​ട്രോ സ​​​​​ർ​​​​​വീ​​​​​സ് നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച​​​​​തി​​​​​നെ​​​​​യും പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​മ​​​​​ർ​​​​​ശ​​​​​നം.

ശി​​​​​വ​​​​​സേ​​​​​ന ഉ​​​​​ദ്ധ​​​​​വ് വി​​​​​ഭാ​​​​​ഗ​​​​​ത്തെ മോ​​​​​ദി വ്യാ​​​​​ജ ശി​​​​​വ​​​​​സേ​​​​​ന എ​​​​​ന്നു വി​​​​​ളി​​​​​ച്ച് ആ​​​​​ക്ഷേ​​​​​പി​​​​​ച്ച​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ക്ക​​​​​വേ, യ​​​​​ഥാ​​​​​ർ​​​​​ഥ ശി​​​​​വ​​​​​സൈ​​​​​നി​​​​​ക​​​​​ർ ഉ​​​​​ദ്ധ​​​​​വ് താ​​​​​ക്ക​​​​​റെ​​​​​യ്ക്കൊ​​​​​പ്പ​​​​​മാ​​​​​ണെ​​​​​ന്നും ഇ​​​​​ക്കാ​​​​​ര്യം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ഫ​​​​​ലം പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്പോ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​കു​​​​​മെ​​​​​ന്നും പ​​​​​വാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

താ​​​​​ൻ കേ​​​​​ന്ദ്ര കൃ​​​​​ഷി​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രി​​​​ക്കേ അ​​​​​ന്ന് ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​ക്ക് ഏ​​​​​റെ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്തു​​​​​ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യും അ​​​​​തു മ​​​​​റ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ഇ​​​​​പ്പോ​​​​​ൾ ത​​​​​ന്നെ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നും പ​​​​​വാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

ഗു​​​​​ജ​​​​​റാ​​​​​ത്ത് സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ന്ദ്ര​​​​​സ​​​​​ഹാ​​​​​യം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഇ​​​​​ട​​​​​യ്ക്കി​​​​​ട​​​​​യ്ക്ക് മോ​​​​​ദി എ​​​​​ന്നെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ർ​​​​​ഷ​​​​​ക​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ൽ ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ എ​​​​​ന്നെ ഒ​​​​​രി​​​​​ക്ക​​​​​ൽ അ​​​​​ദ്ദേ​​​​​ഹം ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലെ ശാ​​​​​സ്ത്രീ​​​​​യ കൃ​​​​​ഷി​​​​​രീ​​​​​തി​​​​​ക​​​​​ൾ പ​​​​​ഠി​​​​​ക്കാ​​​​​ൻ അ​​​​​വി​​​​​ടം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ച​​​​​പ്പോ​​​​​ൾ അ​​​​​തും ഞാ​​​​​ൻ ചെ​​​​​യ്തു​​​​​കൊ​​​​​ടു​​​​​ത്തു. ഇ​​​​​തെ​​​​​ല്ലാം മ​​​​​റ​​​​​ന്നാ​​​​​ണ് കേ​​​​​ന്ദ്ര കൃ​​​​​ഷി​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രി​​​​​ക്കേ താ​​​​​ൻ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ മ​​​​​റ​​​​​ന്നെ​​​​​ന്നും അ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി യാ​​​​​തൊ​​​​​ന്നും ചെ​​​​​യ്തി​​​​​ല്ലെ​​​​​ന്നും ക​​​​​ഴി​​​​​ഞ്ഞ പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റ​​​​​തി​​​​​ൽ​​​​​പ്പി​​​​​ന്നെ​​​​​യാ​​​​​ണ് ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ശ്ര​​​​​ദ്ധി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്നും മോ​​​​​ദി പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. -ശ​​​​​ര​​​​​ദ് പ​​​​​വാ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

അ​​​​​ജി​​​​​ത് പ​​​​​വാ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​ൻ​​​​​സി​​​​​പി​​​​​യു​​​​​ടെ നേ​​​​​താ​​​​​വ് പ്ര​​​​​ഫു​​​​​ൽ പ​​​​​ട്ടേ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി വാ​​​​​രാ​​​​​ണ​​​​​സി​​​​​യി​​​​​ൽ പ​​​​​ത്രി​​​​​ക സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ പോ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ന്പ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ത​​​​​ല​​​​​യി​​​​​ൽ ഛത്ര​​​​​പ​​​​​തി ശി​​​​​വാ​​​​​ജി മ​​​​​ഹാ​​​​​രാ​​​​​ജ് ധ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന ശി​​​​​രോ​​​​​വ​​​​​സ്ത്ര​​​​​മാ​​​​​യ "ജി​​​​​റെ​​​​​ടോ​​​​​പ്പ്’ധ​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​​നെ​​​​​യും പ​​​​​വാ​​​​​ർ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു. ഇ​​​​​ത് മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ അ​​​​​ടി​​​​​മ​​​​മ​​​​​നോ​​​​​ഭാ​​​​​വം കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.
ബിജെപി സംവരണം നിർത്തലാക്കും, ഭരണഘടന മാറ്റും: കേജരിവാൾ
ല​​​ക്നോ: സം​​​വ​​​ര​​​ണം നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​നാ​​​ണ് ബി​​​ജെ​​​പി 400 സീ​​​റ്റ് ആഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ. എ​​​സ്പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​നൊ​​​പ്പം വാ​​​ർ​​​ത്താസ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. യു​​​പി​​​യി​​​ൽ ഇ​​​ന്ത്യാ മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു കേ​​​ജ​​​രി​​​വാ​​​ൾ.

ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ അ​​​മി​​​ത് ഷാ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നും യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​നെ പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്നും കേ​​​ജ​​​രി​​​വാ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ, വ​​​സു​​​ന്ധ​​​ര രാ​​​ജെ, ര​​​മ​​​ൺ സിം​​​ഗ്, ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്, മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​ർ എ​​​ന്നി​​​വ​​​രെ ഒ​​​തു​​​ക്കി​​​യെ​​​ന്ന് കേ​​​ജ​​​രി​​​വാ​​​ൾ പ​​​റ​​​ഞ്ഞു.

""അ​​​മി​​​ത് ഷാ​​​യു​​​ടെ വ​​​ഴി​​​യി​​​ലു​​​ള്ള ഏ​​​ക ത​​​ട​​​സം ആ​​​ദി​​​ത്യ​​​നാ​​​ഥ് ആ​​​ണ്. ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം ആ​​​ദി​​​ത്യ​​​നാ​​​ഥി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്കും. ബി​​​ജെ​​​പി​​​ക്ക് 220 സീ​​​റ്റി​​​ൽ താ​​​ഴെ മാ​​​ത്ര​​​മേ ല​​​ഭി​​​ക്കൂ എ​​​ന്നാണു രാജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട്.

ഹ​​​രി​​​യാ​​​ന, ഡ​​​ൽ​​​ഹി, ക​​​ർ​​​ണാ​​​ട​​​ക, യു​​​പി, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ബം​​​ഗാ​​​ൾ, ബി​​​ഹാ​​​ർ, ജാ​​​ർ​​​ഖ​​​ണ്ഡ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ സീ​​​റ്റ് കു​​​റ​​​യും. പ​​​ഞ്ചാ​​​ബി​​​ൽ ഒ​​​റ്റ സീ​​​റ്റ് പോ​​​ലും ബി​​​ജെ​​​പി നേ​​​ടി​​​ല്ല’’-​​​കേ​​​ജ​​​രി​​​വാ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ദ്യ നാ​​​ലു ഘ​​​ട്ടം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ ബി​​​ജെ​​​പി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും ബി​​​ജെ​​​പി​​​ക്ക് 543ൽ 143 ​​​സീ​​​റ്റു​​​ക​​​ളാ​​​ണു ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നും എ​​​സ്പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു.
ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിച്ചേക്കാമെന്നു സി-ഫോർ സ്ഥാപകൻ പ്രേംചന്ദ് പാലേട്ടി
ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​ക്കു​​​​റി ഇ​​​​ന്ത്യാ സ​​​​ഖ്യം സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ചാ​​​​ൽ അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടാ​​​​നി​​​​ല്ലെ​​​​ന്നു പ്ര​​​​മു​​​​ഖ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​ർ​​​​വേ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ സി-​​​​ഫോ​​​​ർ സ്ഥാ​​​​പ​​​​ക​​​​ൻ പ്രേം​​​​ച​​​​ന്ദ് പാ​​​​ലേ​​​​ട്ടി.

ബി​​​​ജെ​​​​പി​​​​ക്ക് അ​​​​വ​​​​ർ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് ഒ​​​​ട്ടു​​​​മി​​​​ക്ക സ​​​​ർ​​​​വേ​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ച​​​​ന​​​​മെ​​​​ന്നും ഭ​​​​ര​​​​ണ​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​പോ​​​​ലും മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങി​​​​യെ​​​​ന്നും ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

""സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ഭി​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​ത്. അം​​​​ബാ​​​​നി​​​​യു​​​​ടെ​​​​യും അ​​​​ദാ​​​​നി​​​​യു​​​​ടെ​​​​യും ക​​​​ള്ള​​​​പ്പ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പു​​​​ൽ​​​​വാ​​​​മ​​​​യും ബാ​​​​ലാ​​​​കോ​​​​ട്ടും ബി​​​​ജെ​​​​പി​​​​യെ സ​​​​ഹാ​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളൊ​​​​ന്നും ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ മ​​​​ത​​​​ത്തെ പ്ര​​​​ചാ​​​​ര​​​​ണ​​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കാ​​​​നാ​​​​ണു ബി​​​​ജെ​​​​പി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്’’- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഇ​​​​തി​​​​ന​​​​കം വോ​​​​ട്ടെ​​​​ടു​​​​പ്പു ക​​​​ഴി​​​​ഞ്ഞ നാ​​​​ലു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് സീ​​​​റ്റു​​​​ക​​​​ൾ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​തി​​​​ലും കു​​​​റ​​​​വ് സീ​​​​റ്റു​​​​ക​​​​ളേ എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്കു ല​​​​ഭി​​​​ക്കൂ​​​​വെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വു​​​​മാ​​​​ണു വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​ശ​​​​ങ്ക.

ക​​​​ർ​​​​ണാ​​​​ട​​​​ക, തെ​​​​ലു​​​​ങ്കാ​​​​ന, രാ​​​​ജ​​​​സ്ഥാ​​​​ൻ, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, ബി​​​​ഹാ​​​​ർ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളെ ത​​​​കി​​​​ടം​​​മ​​​​റി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ. -പ്രേം​​​​ച​​​​ന്ദ് പാ​​​​ലേ​​​​ട്ടി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
അകാലി ദൾ നേതാവ് രവികരൺ കഹ്‌ലാൻ ബിജെപിയിൽ
ച​​ണ്ഡി​​ഗ​​ഡ്: അ​​കാ​​ലി​​ദ​​ൾ നേ​​താ​​വ് ര​​വി​​ക​​ര​​ൺ സിം​​ഗ് ക​​ഹ്‌​​ലാ​​ൻ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. പാ​​ർ​​ട്ടി​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ച് ക​​ഴി​​ഞ്ഞ ദി​​വ​​സം ര​​വി​​ക​​ര​​ണി​​നെ അ​​കാ​​ലി ദ​​ൾ പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. മു​​ൻ പ​​ഞ്ചാ​​ബ് സ്പീ​​ക്ക​​റും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ നി​​ർ​​മ​​ൽ സിം​​ഗ് ക​​ഹ്‌​​ലാ​​ന്‍റെ മ​​ക​​നാ​​ണ് ര​​വി​​ക​​ര​​ൺ.
ഷിൻഡെയുടെ ബാ​ഗ് പ​രി​ശോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ
നാ​​​​സി​​​​ക്: മ​​​​ഹാ​​​​രാ​​​​ഷ്‌​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക​​​​നാ​​​​ഥ് ഷി​​​​ൻ​​​​ഡെ​​​​യു​​​​ടെ ബാ​​​​ഗു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​മ്മീ​​ഷ​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ. നാ​​​​സി​​​​ക്കി​​​​ലെ ഹെ​​​​ലി​​​​പാ​​​​ഡി​​​​ൽ വ​​​​ച്ചാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഏ​​​​ക​​​​നാ​​​​ഥ് ഷി​​​​ൻ​​​​ഡെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ പ​​​​ണം കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്നു​​​​വെ​​​​ന്ന ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി) നേ​​​​താ​​​​വ് സ​​​​ഞ്ജ​​​​യ് റാ​​​​വ​​​​ത്തിന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

ഷി​​​​ൻ​​​​ഡെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തും ചു​​​​റ്റു​​​​മു​​​​ള്ള ചി​​​​ല​​​​ർ വ​​​​ലി​​​​യ ബാ​​​​ഗു​​​​ക​​​​ളു​​​​മാ​​​​യി വ​​​​രു​​​​ന്ന​​​​തും കാ​​​​ണി​​​​ക്കു​​​​ന്ന ഒ​​​​രു വീ​​​​ഡി​​​​യോ അ​​​​ദ്ദേ​​​​ഹം എ​​​​ക്സി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.​ ഷി​​​​ൻ​​​​ഡെ​​​​യു​​​​ടെ ബാ​​​​ഗു​​​​ക​​​​ളി​​​​ൽ സം​​​​ശ​​​​യ​​​​ക​​​​മാ​​​​യി ഒ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.
ബാ​​​​ഗു​​​​ക​​​​ളി​​​​ൽ ത​​​​ന്‍റെ വ​​​​സ്ത്ര​​​​ങ്ങ​​​​ളാ​​​​യിരുന്നെന്ന് ഷി​​​​ൻ​​​​ഡെ പി​​​​ന്നീ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
ഇന്ത്യാ മുന്നണി അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കും: മോദി, അമിത് ഷാ
പ്ര​​​​താ​​​​പ്ഗ​​​​ഡ്: ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് അ​​​​ഞ്ചു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​മാ​​​​രെ സൃ​​​​ഷ്ടി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ജൂ​​​​ൺ നാ​​​​ലി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി ശി​​​​ഥി​​​​ല​​​​മാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​താ​​​​പ്ഗ​​​​ഡി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് മോ​​​​ദി പ​​​​റ​​​​ഞ്ഞു.

ജൂ​​​​ൺ നാ​​​​ലി​​​​നു​​​​ശേ​​​​ഷം പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും സം​​​​ഭ​​​​വി​​​​ക്കും. ഇ​​​​ന്ത്യാ സ​​​​ഖ്യം ശി​​​​ഥി​​​​ല​​​​മാ​​​​കും. ല​​​​ക്നോ​​​​വി​​​​ലെ​​​​യും(​​​​അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ്) ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​യും(​​​​രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി) രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്മാ​​​​ർ സ​​​​മ്മ​​​​ർ വെ​​​​ക്കേ​​​​ഷ​​​​നാ​​​​യി വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​കും-​​​​മോ​​​​ദി പ​​​​റ​​​​ഞ്ഞു.

ഇ​​​ന്ത്യാ മു​​​ന്ന​​​ണി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​നം ഘ​​​ട​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കാ​​​യി വീ​​​തം വ​​​യ്ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​ബി​​​ഹാ​​​റി​​​ലെ മ​​​ധു​​​ബ​​​നി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടാ​​​ൻ ഒ​​​രു മു​​​ഖ​​​മി​​​ല്ല. മോ​​​ദി​​​ജി​​​ക്ക് മൂ​​​ന്നാം ടേം ​​​ന​​​ല്കാ​​​ൻ രാ​​​ജ്യം തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​രാ​​​ണ് ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​നാ​​​ർ​​​ഥി ? അ​​​വ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന പ്ര​​​ശ്ന​​​മേ​​​യി​​​ല്ല. എ​​​ന്നാ​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​നം വീ​​​തം​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്-​​​അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു.
ഒഡീഷയിൽ സംഘർഷം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
ബെ​​​ർ​​​ഹാം​​​പു​​​ർ: ഒ​​​ഡീ​​​ഷ​​​യി​​​ലെ ഗ​​​ഞ്ചാം ജി​​​ല്ല​​​യി​​​ൽ ബി​​​ജെ​​​ഡി-​​​ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ശ്രീ​​​കൃ​​​ഷ്ണ ശ​​​ര​​​ണ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഘ​​​ർ​​​ഷം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ പോ​​​സ്റ്റ​​​ർ പ​​​തി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്ക​​​മാ​​​ണ് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. ദി​​​ലീ​​​പ്കു​​​മാ​​​ർ പ​​​ഹാ​​​ന(28)​​​ ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​രി​​​ക്കേ​​​റ്റ ഇ​​​യാ​​​ൾ ബെ​​​ർ​​​ഹാം​​​പു​​​രി​​​ലെ എം​​​കെ​​​സി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ചു.

പ്ര​​​കോ​​​പി​​​ത​​​രാ​​​യ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഖ​​​ല്ലി​​​കോ​​​ട്ട് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ബി​​​ജെ​​​ഡി സ്ഥാ​​​നാ​​​ർ​​​ഥി സൂ​​​ര്യ​​​മ​​​ണി ബൈ​​​ദ്യ​​​യു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പം പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്തു.

എം​​​എ​​​ൽ​​​എ​​​യെ​​​യും ഭ​​​ർ​​​ത്താ​​​വ് ദാ​​​യ്താ​​​രി ബെ​​​ഹെ​​​റ​​​യെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മേ​​​യ് 20നാ​​​ണ് ഖ​​​ല്ലി​​​ക്കോ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ്.