ലി​വ​ര്‍​പൂ​ൾ ഡാ​ബാ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ്; മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ചാ​മ്പ്യ​ന്മാ​ർ
Wednesday, May 15, 2024 3:25 PM IST
ലി​വ​ര്‍​പൂ​ൾ: ഡാ​ബാ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ൽ മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ചാ​മ്പ്യ​ന്മാ​രാ​യി. സം​ഘാ​ട​ക​രു​ടെ ടീ​മാ​യ ഓ​ക്സ്ഫോ​ഡ് യു​ണൈ​റ്റ​ഡ് ഉ​ൾ​പ്പെ​ടെ 12 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ക്സ്ഫോ​ഡ് യു​ണൈ​റ്റ​ഡി​നാ​യി കേ​ര​ള താ​ര​ങ്ങ​ളാ​യ അ​മ്പൂ​ട്ടി, മു​ഹ​മ്മ​ദ് ആ​ഷി​ക്ക്, പ്ര​ഫ​ഷ​ണ​ൽ താ​ര​ങ്ങ​ളാ​യ യാ​സ​ർ ഇ​ക്ബാ​ൽ, ഇ​സ്മ​ത്തു​ള്ള ഷെ​ർ​ഷാ​ദ് തു​ട​ങ്ങി​യ വ​മ്പ​ൻ​മാ​ർ അ​ണി​നി​ര​ന്നു.

ക്വാ​ർ​ട്ട​റി​ൽ മി​ഡ്‌​ലാ​ൻ​ഡി​ലെ ക​രു​ത്ത​ന്മാ​രാ​യ പ്രി​സ്റ്റ​ൺ സ്റ്റ​യി​ക്ക​ർ​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് മാ​ഞ്ച​സ്‌​റ്റ​ർ നൈ​റ്റ്‌​സ് സെ​മി​യി​ൽ ക​ട​ന്ന​ത്. സെ​മി​യി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യ ടീം ​യു​ണെെ​റ്റ​ഡി​നെ മാ​ഞ്ച​സ്‌​റ്റ​ർ നൈ​റ്റ്‌​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

മ​ഴ​യും വെ​ളി​ച്ച​കു​റ​വും മു​ലം ഓ​വ​റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച ഫൈ​ന​ലി​ൽ സ്റ്റോ​ക്ക് സി​സി​യെ മൂ​ന്ന് റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് കി​രീ​ടം ചൂ​ടി​യ​ത്. ബൗ​ള​റാ​യ അ​ശ്വി​ന്‍റെ പ്ര​ക​ട​ന​മാ​ണ് മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സി​നെ ചാ​മ്പ്യ​ന്മാ​രാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

നി​ഖി​ൽ, ശ​ര​ത്ത് തു​ട​ങ്ങി​യ​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. അ​കാ​ല​ത്തി​ൽ വി​ട്ടു​പി​രി​ഞ്ഞ ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ര​ൻ ജെ​റി​യു​ടെ സ്മ​ര​ണ​ക്കാ​യി കി​രീ​ട നേ​ട്ടം സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.