ആ​രാ​ധ​ക​ന്‍റെ ക​ല്യാ​ണ​ത്തി​ന് ധ​നു​ഷ് എ​ത്തി
Tuesday, February 6, 2018 9:51 AM IST
സൂ​പ്പ​ർ സ്റ്റാ​ർ ധ​നു​ഷ് ആ​രാ​ധ​ക​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​ന്‍റെ വി​വാ​ഹ ദി​ന​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ധ​നു​ഷ് ആ​രാ​ധ​ക​നെ ഞെ​ട്ടി​ച്ച​ത്. വ​ധു​വ​ര​ന്മാ​രും ക​ല്യാ​ണ​ത്തി​ന് വ​ന്ന​വ​രും ചേ​ർ​ന്ന് വ​ൻ സ്വീ​ക​ര​ണ​മാ​ണ് ധ​നു​ഷി​ന് ന​ൽ​കി​യ​ത്.

മാ​ല ചാ​ർ​ത്തി​യും പൂ ​കൊ​ണ്ടു​ള്ള തൊ​പ്പി അ​ണി​യി​പ്പി​ച്ചു​മാ​ണ് താ​ര​ത്തെ ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. വ​ധു​വ​ര​ന്മാ​ർ​ക്ക് വി​വാ​ഹ സ​മ്മാ​ന​വും ആ​ശം​സ​യും അ​റി​യി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​വി​ടെ നി​ന്ന് മ​ട​ങ്ങി​യ​ത്.​തി​രു​നെ​ല്‍​വേ​ലി​യി​ലെ ധ​നു​ഷ് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​ണ് ന​വ വ​ര​ന്‍.​ മാ​രി 2വി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ നി​ന്നാ​ണ് താ​രം ആ​രാ​ധ​ക​ന്‍റെ ക​ല്യാ​ണ​ത്തി​ന് എ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.