നാ​യ​ക​ന് മാ​ത്ര​മ​ല്ല, നാ​യി​ക​യ്ക്കും പ​റ​ഞ്ഞുകൂ​ടെ...
Wednesday, February 7, 2018 9:27 AM IST
ജ്യോ​തി​ക പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന നാ​ച്ചി​യാ​റി​ന്‍റെ ടീ​സ​റി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് യു ​ട്യൂ​ബി​ൽ ല​ഭി​ച്ച​ത്. എ​ന്നാ​ൽ ടീ​സ​റി​ൽ പ്ര​യോ​ഗി​ച്ച ഒ​രു വാ​ക്ക് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രു​ന്നു. വ​ള​രെ അ​ശ്ലീ​ല​മാ​യ പ്ര​യോ​ഗ​മാ​ണ് അ​തെ​ന്നും ജ്യോ​തി​ക​യു​ടെ നാ​വി​ല്‍ നി​ന്ന് ഒ​രി​ക്ക​ലും അ​ത്ത​ര​മൊ​രു അ​ശ്ലീ​ല വാ​ക്ക് പ്ര​തീ​ക്ഷി​ച്ചി​ല്ലെന്നും ജ്യോ​തി​ക​യു​ടെ ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

വി​വാ​ദ​ത്തി​ന്‍റെ ചൂ​ടാ​റി​യി​രി​ക്കേ താ​രം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. താ​ന്‍ ഉ​പ​യോ​ഗി​ച്ച ആ ​വാ​ക്ക് ഒ​രു നാ​യ​ക ന​ട​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത് എ​ങ്കി​ല്‍ ഈ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ജ്യോ​തി​ക പ​റ​യു​ന്ന​ത്.

സ്ത്രീ ​പ​റ​ഞ്ഞ​തുകൊ​ണ്ടാ​ണ് ആ​രാ​ധ​ക​ർ​ക്ക​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റാ​ത്ത​തെ​ന്നും താ​രം പ​റ​ഞ്ഞു. എ​ന്താ​യാ​ലും ചി​ത്രം 16ന് ​തി​യ​റ്റ​റി​ൽ എ​ത്തും. ത​നി റൗ​ഡി പോ​ലീ​സാ​യാണ് ചി​ത്ര​ത്തി​ല്‍ ജ്യോ​തി​ക അഭിനയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.