നയൻതാര തന്നെ നായിക
Saturday, April 7, 2018 10:13 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സാ​യി പ​ല്ല​വി നാ​യി​ക​യാ​കു​മെ​ന്ന് ആ​ദ്യം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്നു​വെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നു മു​ന്പ് വേ​ലൈ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ശി​വ​യും ന​യ​ൻ​താ​ര​യും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു. ഈ ​ജോ​ഡി പ്രേ​ക്ഷ​ക​ർ‌​ക്ക് ഇ​ഷ്ട​മാ​യി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ശി​വ കാ​ർ​ത്തി​കേ​യ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലും ന​യ​ൻ​താ​ര​യെ നാ​യി​ക​യാ​ക്കാ​ൻ തീ​രു​മ​ാ​നി​ച്ച​ത​ത്രേ.

ക​ട​വു​ൾ ഇ​രു​ക്കാ​റ് കു​മാ​റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എം.​രാ​ജേ​ഷ് ആ​ണ്. ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളു​മാ​യി ശി​വ​കാ​ർ​ത്തി​കേ​യ​ൻ ഇ​പ്പോ​ൾ തി​ര​ക്കി​ലാ​ണ്. സീ​മ​രാ​ജ എ​ന്ന ചി​ത്രം ഉ​ട​ൻ‌​ത​ന്നെ റി​ലീ​സാ​കും. സാ​മ​ന്ത​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക.

ഇ​തി​നു​ശേ​ഷം ര​വി​കു​മാ​റി​ന്‍റെ ചി​ത്ര​ത്തി​ലും തു​ട​ർ​ന്ന് രാ​ജേ​ഷി​ന്‍റെ ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കും. ന​യ​ൻ​താ​ര ഇ​പ്പോ​ൾ ചി​ര​ഞ്ജീ​വി​യു​ടെ നാ​യി​ക​യാ​യി ഒ​രു തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.