വ​ടി​വേ​ലു​വി​ന്‍റെ ശ​ല്യം സ​ഹി​ക്കാ​ൻ വ​യ്യെ​ന്നു ശ​ങ്ക​ർ
Thursday, November 23, 2017 4:06 PM IST
സം​വി​ധാ​യ​ൻ ശ​ങ്ക​ര്‍ നി​ര്‍​മി​ക്കു​ന്ന ഇം​സൈ അ​ര​സ​ന്‍ 24-ാം പു​ലി​കേ​ശി ര​ണ്ടാം ഭാ​ഗം പു​റ​ത്തി​റ​ങ്ങാ​ൻ താ​മ​സം ന​ട​ൻ വ​ടി​വേ​ലു​വാ​ണെ​ന്ന പ​രാ​തി​യു​മാ​യി ശ​ങ്ക​ർ. ഇ​ക്കാ​ര്യ​ത്തി​ൽ വ​ടി​വേ​ലു​വി​നെ​തി​രേ പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ണ്‍​സി​ലി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് ശ​ങ്ക​ര്‍. പാ​ര്‍​വ​തി ഓ​മ​ന​ക്കു​ട്ട​ൻ നാ​യി​ക​യാ​കു​ന്ന ചി​ത്രം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ റി​ലീ​സാ​കേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷെ ചി​ത്രീ​ക​ര​ണം ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ഇ​തി​നു കാ​ര​ണം ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന വ​ടി​വേ​ലു​വാ​ണെ​ന്നാ​ണ് ശ​ങ്ക​ർ പ​റ​യു​ന്ന​ത്. ഇ​തി​ന​കം മൂ​ന്നു ത​വ​ണ ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തി​ലും വ​ടി​വേ​ലു ത​ന്നെ​യാ​യി​രു​ന്നു നാ​യ​ക​ൻ. ര​ണ്ടാം ഭാ​ഗം ചി​ത്രീ​ക​ര​ണം തു​ട​ങ്ങി കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ വ​ടി​വേ​ലു പ്ര​തി​ഫ​ലം കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ പേ​ഴ്സ​ണ​ല്‍ കോ​സ്റ്റ്യൂ​മ​റെ സി​നി​മ​യ്ക്കാ​യി നി​യ​മി​ക്ക​ണം, ചി​ല താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ പ​റ്റി​ല്ല തു​ട​ങ്ങി​യ നി​ല​പാ​ടു​ക​ളും വ​ടി​വേ​ലു സ്വീ​ക​രി​ച്ച​ത്രേ. പേ​ഴ്സ​ണ​ല്‍ കോ​സ്റ്റ്യൂ​മ​റെ സം​വി​ധാ​യ​ക​ൻ പി​രി​ച്ചു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വ​ടി​വേ​ലു ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​തെ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്നാ​ണ് പ്രൊ​ഡ്യൂ​സേ​ര്‍​സ് അ​സോ​സി​യേ​ഷ​നും ന​ടി​ക​ര്‍ സം​ഘ​ത്തി​നും ശ​ങ്ക​ര്‍ പ​രാ​തി ന​ല്‍​കാ​ൻ തീ​രു​മാ​നി​ച്ച​ത്.