ഞാ​ൻ വ​ര​നെ അ​ന്വേ​ഷി​ച്ച് അ​ല​യു​ക​യ​ല്ല; സോ​ഷ്യ​ൽ​മീ​ഡി​യ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ത​മ​ന്ന
Sunday, July 29, 2018 11:14 AM IST
സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ത​ന്‍റെ വി​വാ​ഹ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച് തെ​ന്നി​ന്ത്യ​ൻ താ​രം ത​മ​ന്ന. ത​മ​ന്ന വി​വാ​ഹി​ത​യാ​കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും വ​ര​ൻ ക്രി​ക്ക​റ്റ് താ​ര​മാ​ണെ​ന്നു​മു​ള്ള ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ളാ​ണ് ഇ​വ​രെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഒ​രു ദി​വ​സം അ​തൊ​രു ന​ട​നാ​യി​രി​ക്കും. മ​റ്റൊ​രു ദി​വ​സം ക്രി​ക്ക​റ്റ് താ​ര​മാ​യി. ഇ​പ്പോ​ഴി​താ ഡോ​ക്ട​റാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ളെ​ല്ലാം കാ​ണു​ന്പോ​ൾ ഞാ​ൻ ഭ​ർ​ത്താ​വി​നെ കി​ട്ടാ​ൻ അ​ല​ഞ്ഞ് ന​ട​ക്കു​ക​യാ​ണെ​ന്ന തോ​ന്ന​ലാ​ണു​ണ്ടാ​കു​ന്ന​ത്. പ്ര​ണ​യ​ത്തി​ലാ​വു​ക എ​ന്ന ആ​ശ​യ​ത്തോ​ട് എ​നി​ക്ക് ന​ല്ല താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ലും എ​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ഇ​ത്ത​രം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ച​ര​ണ​ങ്ങ​ളെ ഒ​രി​ക്ക​ലും ഞാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യി​ല്ല.

ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​തി​ൽ ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​വ​തി​യാ​ണ്. അ​ല്ലാ​തെ എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ വ​ര​നെ അ​ന്വേ​ഷി​ച്ച് അ​ല​യു​ക​യ​ല്ല. സി​നി​മ​യോ​ട് മാ​ത്ര​മാ​ണ് എ​ന്‍റെ പ്ര​ണ​യം. ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ളു​മാ​യി ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഞാ​ൻ അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ്.

ഇ​ത് ദോ​ഷ​ക​ര​വും അ​പ​മാ​ന​ക​ര​വു​മാ​ണ്. ഞാ​ൻ വി​വാ​ഹം ക​ഴി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ങ്കി​ൽ അ​ത് ഉ​റ​പ്പാ​യും തു​റ​ന്ന് പ​റ​യും. ഒ​രി​ക്ക​ലും ഇ​ത്ത​രം ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വി​ടി​ല്ല. ഒ​രി​ക്ക​ൽ കൂ​ടി ഞാ​ൻ പ​റ​യു​ന്നു, എ​നി​ക്ക് വി​വാ​ഹം ആ​യി​ട്ടി​ല്ല. ഈ ​അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ളെ​ല്ലാം മ​റ്റാ​രു​ടേ​യോ ഭാ​വ​ന​യാ​ണ്- ത​മ​ന്ന പ​റ​ഞ്ഞ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.