University News
സിഡിഒഇ മൂന്നാം വർഷ ട്യൂഷൻ ഫീ
കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ (സിഡിഒഇ) വിഭാഗത്തിന് കീഴിൽ 2022ൽ പ്രവേശനം നേടിയ (സിബിസിഎസ്എസ്യുജി) ബിഎ / ബികോം / ബിബിഎ എന്നീ കോഴ്‌സുകളിലെ വിദ്യാർഥികൾക്ക് മൂന്നാം വർഷ (അഞ്ച്, ആറ് സെമസ്റ്റർ) ട്യൂഷൻ ഫീ പിഴ കൂടാതെ മെയ് അഞ്ച് വരെയും 100 രൂപ പിഴയോടെ 17 വരെയും 500 രൂപ അധിക പിഴയോടെ 20 വരെയും ഓൺലൈനായി അടയ്ക്കാവുന്നതാണ്. ലിങ്ക് സിഡിഒഇ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 04942407356.

പരീക്ഷാഫലം

മൂന്നു വർഷ എൽഎൽബി യൂണിറ്ററി ഡിഗ്രി അഞ്ചാം സെമസ്റ്റർ നവംബർ 2023 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഏപ്രിൽ 2024 (2018 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എംകോം, എംഎ സോഷ്യോളജി (സിസിഎസ്എസ്) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബിഎസ്‌സി / ബിസിഎ നവംബർ 2023 റഗുലർ (സിബിസിഎസ്എസ്) / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് (സിയുസിബിസിഎസ്എസ്) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് നവംബർ 2021 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ്പിജി) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News