അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ
ഒന്നാം വർഷ റഗുലർ / പ്രൈവറ്റ് (2023 പ്രവേശനം) അഫ്സൽഉൽഉലമ പ്രിലിമിനറി മെയ് 2024 റഗുലർ പരീക്ഷകൾ ജൂണ്‍ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പിജി എംഎ ഡെവലപ്മെന്റ് സ്റ്റഡീസ്, എംഎസ് സി ഫിസിക്സ്, എംഎസ് സി കെമിസ്ട്രി, എംഎസ് സി ബയോസയൻസ് (സിസിഎസ്എസ് 2021 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 180/ രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ 1992 മുതൽ 2004 വരെ പ്രവേശനം എസ്.ഡി.ഇ. / പ്രൈവറ്റ് / റഗുലർ വിദ്യാർഥികൾക്കായുള്ള ബികോം പാർട്ട് 3 സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ നവംബർ 2023 (2022 ബാച്ച്) ബി വോക് മൾട്ടിമീഡിയ (കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശൂർ) പ്രാക്ടിക്കൽ പരീക്ഷകളും ബിവോക് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (കേന്ദ്രം: എംഇഎസ് അസ്മാബി കോളജ് വെന്പല്ലൂർ, കൊടുങ്ങല്ലൂർ) പ്രാക്ടിക്കൽ പരീക്ഷകളും പുതുക്കിയ തീയതികൾ പ്രകാരം യഥാക്രമം 17നും 20നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
സ്പോർട്സ്/ എൻസിസി പ്രതിനിധ്യം മൂലം അഞ്ചാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബിസിഎ/ ബികോം/ ബിബിഎ (സിബിസിഎസ്എസ് യുജി ) നവംബർ 2023 റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കായുള്ള പ്രത്യേക പരീക്ഷ മെയ് 23ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാന്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ / എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ/എംടിടിഎം/ എംബിഇ/ എംടിഎച്ച്എം/ എംഎച്ച്എം (പിജിസിബിസിഎസ്എസ് 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓണ്‍ലൈൻ എഡ്യൂക്കേഷൻ (മുൻ എസ്ഡിഇ) വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം (പിജി എസ്ഡിഇസിബിസിഎസ്എസ് 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെൻറ് പരീക്ഷകളും ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീടറിയിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിയുസിബിസിഎസ്എസ് യുജി 2017 ആന്റ് 2018 പ്രവേശനം മാത്രം) ഏപ്രിൽ 2021 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂണ്‍ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എസ്ഡിഇ അവസാന വർഷ എംഎസ് സി മാത്തമാറ്റിക്സ് (2017 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
എസ്ഡിഇ നാലാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ് ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്സ്) നവംബർ 2022, ഏപ്രിൽ 2022 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.