മൂന്നാം സെമസ്റ്റര്‍ എംഎ സോഷ്യോളജി നവംബര്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എംസിഎ റഗുലര്‍ നവംബര്‍ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എംബിഎ (സിസിഎസ്എസ് 2021, 2022 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എംഎ അറബിക് (2023, 2022 പ്രവേശനം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്)നവംബര്‍ 2023 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ യുജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (2019 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 പരീക്ഷക്കും സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈൻ ആർട്സിലെ ബിടിഎ പരീക്ഷയ്ക്കും വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ അഫ്സല് ഉല് ഉലമ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിബിഎ, ബികോം ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍, രണ്ടാം സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (2019 മുതല്‍ 2022 വരെ പ്രവേശനം) പരീക്ഷകള്‍ക്കും പിഴയില്ലാതെ അപേക്ഷിക്കാനുള്ള സമയം ആറ് വരേക്ക് നീട്ടി. 180 രൂപ പിഴയോടെ ഒമ്പത് വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളജുകള്‍, വിദൂരവിഭാഗം എന്നിവിടങ്ങളിലെ 2018 പ്രവേശനം നേടിയവര്‍ക്ക് രണ്ടാം സെമസ്റ്ററിലെ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന അവസരവും ഇതാണ്.
പരീക്ഷ മാറ്റി
സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 11ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റര്‍ പിജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 പരീക്ഷ നീട്ടിവച്ചു.
മൂന്നിന് തുടങ്ങാനിരുന്ന സര്‍വകലാശാലാ ചരിത്ര പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.