സിയുഎസ്എസ്പി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ 2021 വർഷത്തിൽ യുജിസിബിസിഎസ്എസ് റഗുലേഷൻ പ്രകാരം പ്രവേശനം നേടിയിട്ടുള്ളവരും, പുനഃപ്രവേശനം, സ്ട്രീം ചേഞ്ച് എന്നിവ വഴി സിബിസിഎസ്എസ് 2021 ബാച്ചിൽ പ്രവേശനം നേടിയ ബിഎ / ബികോം / ബിബിഎ (സിബിസിഎസ്എസ് 2021 പ്രവേശനം) വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായ കാലിക്കട്ട് യൂണിവേഴ്സിറ്റി സോഷ്യൽ സർവീസ് പ്രോഗ്രാം നിർവഹിച്ചതിന്റെ സർട്ടിഫിക്കറ്റ് സ്റ്റുഡന്റ്സ് പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുള്ളവയിൽ വെരിഫിക്കേഷനു ശേഷം റിജക്ട് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്റ്റുഡന്റ്സ് പോർട്ടലിൽ കാരണ സഹിതം കാണാവുന്നതാണ്. കൂടാതെ മുൻപ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തതിലെ അപാകത മൂലം സ്റ്റുഡന്റ്സ് പോർട്ടൽ സ്റ്റാറ്റസ് “Not Verified” എന്ന് കാണിക്കുന്നവർക്കും അത്തരം സിയുഎസ്എസ്പി സർട്ടിഫിക്കറ്റുകൾ 20 വരെ അപ്ലോഡ് ചെയ്യാം. സിയുഎസ്എസ്പി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തവർക്ക് കോഴ്സ് പൂർത്തിയാകുമ്പോൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.sde.uoc.ac.in ഫോൺ: 04942400288, 2407356.
പരീക്ഷ മാറ്റി
ഏപ്രിൽ 11 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിവോക് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (സിബിസിഎസ്എസ്വിയുജി 2018 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 16ന് നടത്തും. സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ 2000 മുതൽ 2011 വരെ പ്രവേശനം വിദ്യാർഥികൾക്കായുള്ള ഒന്ന് മുതൽ നാല് വരെ വർഷ ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് മെയ് പത്ത് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും ഫീസ് രസീതും പരീക്ഷാ ഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 13. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ
നാല്, ആറ് സെമസ്റ്റർ ബിആർക് (2012 ആൻഡ് 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം മെയ് ആറ്, ഏഴ് തീയതികളിൽ തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബിവോക് ഇസ്ലാമിക് ഫിനാൻസ് ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം: ഇഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊണ്ടോട്ടി.
അഞ്ചാം സെമസ്റ്റർ ബിവോക് ഒപ്റ്റോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് (2021 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം: എംഇഎസ് കെവിഎം കോളജ്, വളാഞ്ചേരി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2021 പ്രവേശനം പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സിബിസിഎസ്എസ് 2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിസിഎസ്എസ് 2022 ആൻഡ് 2023 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്റ്റി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ്, എംകോം നവംബർ 2023 (2022 ആൻഡ് 2023 പ്രവേശനം) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സിസിഎസ്എസ്) മൂന്നാം സെമസ്റ്റർ (2021 ആൻഡ് 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ (2021 ആൻഡ് 2023 പ്രവേശനം) നവംബർ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
എസ്ഡിഇ മൂന്നാം സെമസ്റ്റർ എംഎ ഫിലോസഫി (സിബിസിഎസ്എസ്) നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎ ഹിന്ദി നവംബർ 2022 (2020 ആൻഡ് 2021 പ്രവേശനം), നവംബർ 2023 (2022 ആൻഡ് 2023 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി, എംഎസ്സി ക്ലിനിക്കൽ സൈക്കോളജി, എംഎ ഇക്കണോമിക്സ്, എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ്, എംഎ ബിസിനസ് ഇക്കണോമിക്സ്, എംഎ ഇക്കണോമെട്രിക്സ്, എംഎ ഹിസ്റ്ററി ആൻഡ് എംഎ മ്യൂസിക് (സിബിസിഎസ്എസ്പിജി) നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് നവംബർ 2022 (2019 പ്രവേശനം) റഗുലർ പരീക്ഷയുടെയും ഏപ്രിൽ 2023 (20152018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.