ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ 2018 പ്രവേശനം എസ്ഡിഇ വിദ്യാർഥികൾക്കുള്ള ഒന്നു മുതൽ നാലു വരെ സെമസ്റ്റർ/പ്രഥമ ആന്റ് അവസാന വർഷ എംഎ/ എംഎസ് സി/എംകോം സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് 30വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റേണൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എംആർക് (2020 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ/സപ്ലിമെന്ററി ഇന്റേണൽ പരീക്ഷകൾ മെയ് ആറിനു തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ്് 2020 പ്രവേശനം മാത്രം) നവംബർ 2023 റഗുലർ പരീക്ഷകൾ മെയ് 24ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎ സോഷ്യോളജി (സിബിസിഎസ്എസ്എസ്ഡിഇ) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) / നവംബർ 2023 (2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
എസ്ഡിഇ. മൂന്നാം സെമസ്റ്റർ എംഎ അറബിക് (സിബിസിഎസ്എസ് എസ്ഡിഇ) നവംബർ 2022 (2019 ആന്റ് 2020 പ്രവേശനം)/നവംബർ 2023 (2021 ആന്റ് 2022 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ/ സൂക്ഷമപരിശോധനാ ഫലം
രണ്ടാം സെമസ്റ്റർ എംഎഡ് ജൂലൈ 2023 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ/സൂക്ഷമപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.