University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം
നി​യ​മ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ എ​ല്ലാ സെ​മ​സ്റ്റ​റു​ക​ളു​ടെ​യും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ത്രി​വ​ത്സ​ര നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും (2020 അ​ഡ്മി​ഷ​ൻ), കൂ​ടാ​തെ പ​ഞ്ച​വ​ത്സ​ര നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും (2018 അ​ഡ്മി​ഷ​ൻ) കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​വ​രും, പ​രീ​ക്ഷ വി​ജ​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് പ​ത്തി​ൽ കു​റ​വു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഒ​രു പേ​പ്പ​റി​ന് 525/ രൂ​പ നി​ര​ക്കി​ൽ ഒ​രു സെ​മ​സ്റ്റ​റി​ന് പ​ര​മാ​വ​ധി 2100/
രൂ​പ അ​ട​യ്ക്കേ​താ​ണ്. ഇ​തി​ൽ 105/ രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ (കെ​യു​എ​ഫ്) അ​ട​യ്ക്കേ​ണ്ട​താ​ണ്.
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ശ്ചി​ത അ​പേ​ക്ഷാ​ഫോ​റം പ്രി​ൻ​സി​പ്പാ​ളി​ന്‍റെ
അ​നു​മ​തി​യോ​ടു കൂ​ടി 2024 മേ​യ് 30 നോ ​അ​തി​നു​മു​ന്പോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ഫോ​റ​വും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. നി​ശ്ചി​ത തീ​യ​തി​യ്ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​രം​കു​ളം ഗ​വ. കെ​എ​ൻ​എം ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന 6 മാ​സ​ക്കാ​ല​യ​ള​വു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ലേ​യ്ക്ക് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 4 മ​ണി വ​രെ​യാ​ണ് ക്ലാ​സ്‌​സ്. താ​ത്പ​ര്യ​മു​ള്ള​വ​ർ 9656500596 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ( 2020 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 4, 6, 7 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.