ബോം​ബ് രാ​ഷ്ട്രീ​യം ത​ക​ര്‍​ന്ന​പ്പോ​ള്‍ നു​ണ ബോം​ബു​മാ​യി സി​പി​എം ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്: പ്ര​തി​പ​ക്ഷ നേ​താ​വ്
Wednesday, April 17, 2024 5:51 PM IST
ക​ണ്ണൂ​ര്‍: ബോം​ബ് രാ​ഷ്ട്രീ​യം ത​ക​ര്‍​ന്ന​പ്പോ​ള്‍ പു​തി​യ നു​ണ ബോം​ബു​മാ​യി സി​പി​എ​മ്മും സ്ഥാ​നാ​ര്‍​ഥി​യും ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ്ത്രീ​ക​ളെ​യോ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യോ അ​പ​മാ​നി​ക്കു​ന്ന​തി​നെ യു​ഡി​എ​ഫ് ഒ​രു കാ​ല​ത്തും പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

കെ.​കെ. ര​മ​യെ ആ​സ്ഥാ​ന വി​ധ​വ​യെ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​പ്പോ​ള്‍ കെ.​കെ. ശൈ​ല​ജ​യെ​യോ ബൃ​ന്ദാ കാ​രാ​ട്ടി​നെ​യോ ക​ണ്ടി​ല്ല. ല​തി​കാ സു​ഭാ​ഷി​നെ​യും ഐ​സി​യു​വി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ അ​തി​ജീ​വി​ത​യെ​യും വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​പ്പോ​ഴും ആ​രെ​യും ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സി​പി​എ​മ്മാ​ണ് ചെ​യ്യു​ന്ന​ത്. വൈ​കാ​രി​ക​മാ​യി തൊ​ണ്ട​യി​ട​റി പ​റ​ഞ്ഞെ​ന്ന ത​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ വാ​ര്‍​ത്ത വ​രു​ത്തി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന ശൈ​ല​ജ​യ്‌​ക്കെ​തി​രെ യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കും.1032 കോ​ടി​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണം അ​വ​ര്‍​ക്കെ​തി​രെ​യു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക