രാ​​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​പാ​ടി​യി​ൽ ലീ​ഗ് കൊ​ടി; കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം
Saturday, April 20, 2024 8:38 AM IST
മ​ല​പ്പു​റം: കെ​എ​സ്‌​യു എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​ര്‍​ക്ക​വും ക​യ്യാ​ങ്ക​ളി​യും. മ​ല​പ്പു​റം വ​ണ്ടൂ​രി​ലാ​ണ് സം​ഭ​വം. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ലീ​ഗ് കൊ​ടി ഉ​പ​യോ​ഗി​ച്ച​തി​നെ ചൊ​ല്ലി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് ഇ​ത് ക​യ്യാ​ങ്ക​ളി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​പാ​ടി​യി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മു​സ്‌​ലീം ലീ​ഗ് കൊ​ടി ഉ​യ​ർ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ഇ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം ത​ർ​ക്ക​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക