നീ​ര​വ് മോ​ദി ഹോ​ങ്കോം​ഗി​ല​ല്ല, ന്യൂ​യോ​ർ​ക്കി​ൽ
നീ​ര​വ് മോ​ദി ഹോ​ങ്കോം​ഗി​ല​ല്ല, ന്യൂ​യോ​ർ​ക്കി​ൽ
Friday, April 27, 2018 12:55 AM IST
ന്യൂ​യോ​ർ​ക്ക്: ത​ട്ടി​പ്പു​കാ​ര​ൻ നീ​ര​വ് മോ​ദി അ​മേ​രി​ക്ക​യി​ൽ! ഇ​ന്ത്യ​യി​ൽ​നി​ന്നു ക​ട​ന്ന മോ​ദി ഹോ​ങ്കോം​ഗി​ല​ല്ല, മ​റി​ച്ച് അ​മേ​രി​ക്ക​യി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. പ​ടി​ഞ്ഞാ​റ​ൻ ഏ​ഷ്യ, കി​ഴ​ക്ക​ൻ ഏ​ഷ്യ, യൂ​റോ​പ്പ്, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നീ​ര​വ് മോ​ദി​ക്കാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​രി​ച്ചു​പെ​റു​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,700 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു​ ന​ട​ത്തി​യ മോ​ദി ജ​നു​വ​രി​യി​ൽ മും​ബൈ​യി​ൽ​നി​ന്ന് യു​എ​ഇ​യിലേ​ക്കു ക​ട​ന്ന​താ​ണ്. മാ​ർ‌​ച്ചി​ലെ മൂ​ന്നാ​മ​ത്തെ ആ​ഴ്ച അ​വി​ടെ​നി​ന്ന് ഹോ​ങ്കോം​ഗി​ലേ​ക്കു പ​റ​ന്നു. ഹോ​ങ്കോം​ഗി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ മോ​ദി​യു​ടേ​താ​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് മോ​ദി​യെ പി​ടി​കൂ​ടാ​ൻ സ​ർ​ക്കാ​ർ ഹോ​ങ്കോം​ഗ് ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ച​തോ​ടെ മോ​ദി ല​ണ്ട​നി​ലേ​ക്കു ക​ട​ന്നു. അ​വി​ടെ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കും. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ ​പ്ര​കാ​രം ഇ​യാ​ൾ ഇ​പ്പോ​ൾ ന്യൂ​യോ​ർ​ക്കി​ലാ​ണ്. ലോ​സ് റീ​ജ​ൻ​സി ഹോ​ട്ട​ലി​നു പ​രി​സ​ര​ത്ത് ഇ​യാ​ളെ ക​ണ്ട​വ​രു​ണ്ട്.

ഹോ​ങ്കോം​ഗി​ലു​ണ്ടെ​ന്ന വി​വ​രം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചൈ​ന​യു​ടെ പ്ര​ത്യേ​ക ഭ​ര​ണ​നി​യ​ന്ത്ര​ണ​ത്തി​ലൂ​ള്ള ഹോ​ങ്കോം​ഗ് അ​റ​സ്റ്റി​നു​ള്ള അ​നു​മ​തി ന​ല്കി​യി​രു​ന്നു. ഇ​തു തി​രി​ച്ച​റി​ഞ്ഞാ​ണ് മോ​ദി ല​ണ്ട​നി​ലേ​ക്കു ക​ട​ന്ന​ത്. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ൽ പി​ടി​കൂ​ടാ​നു​ള്ള സാ​ധ്യ​ത മ​ന​സി​ലാ​ക്കി ബെ​ൽ​ജി​യ​ൻ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഹോ​ങ്കോം​ഗി​ൽ​നി​ന്നു ക​ട​ന്ന​ത്.

ഹോ​ങ്കോം​ഗി​ലും യു​കെ​യി​ലു​മു​ള്ള ബി​സി​ന​സു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രെ മാ​റ്റി പ​ക​രം അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള​വ​രെ അ​ടു​ത്തി​ടെ നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. യു​കെ​യി​ലെ ബി​സി​ന​സ് നീ​ര​വ് മോ​ദി ലി​മി​റ്റ​ഡ് ക​മ്പ​നി​യും ഹോ​ങ്കോം​ഗി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​യ​ർ​സ്റ്റാ​ർ ഡ​യ​മ​ണ്ട് ലി​മി​റ്റ​ഡും നീ​ര​വ് മോ​ദി ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യു​മാ​ണ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ഈ ​മൂ​ന്നു ക​മ്പ​നി​ക​ളും ഫ​യ​ർ​സ്റ്റാ​ർ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ കീ​ഴി​ലാ​ണ്. ഇ​തി​നു മു​ക​ളി​ൽ ഫ​യ​ർ​സ്റ്റാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മു​ണ്ട്. എ​ല്ലാ​റ്റി​ന്‍റെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ഹ​രി​ക​ൾ നീ​ര​വ് മോ​ദി​യു​ടെ പേ​രി​ലാ​ണ്.

നീ​ര​വ് മോ​ദി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പി​എ​ൻ​ബി സ്വ​കാ​ര്യ ഡി​റ്റ​ക്ടീ​വ് ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.