കണക്കുതീർക്കാൻ പെൺപുലികൾ
കണക്കുതീർക്കാൻ പെൺപുലികൾ
Wednesday, July 19, 2017 12:02 PM IST
ഡെ​ര്‍ബി: വ​നി​താ ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ഇ​ന്ന് ക​രു​ത്ത​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ നേ​രി​ടും. റൗ​ണ്ട് റോ​ബി​നി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ നേ​ടി​യ വ​ന്‍ ജ​യം ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടിയിട്ടുണ്ട്.

ചരിത്രത്തിൽ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ സെ​മി ഫൈ​ന​ലാ​ണ്. ക​ണ​ക്കി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് മു​ന്നി​ല്‍. ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള 42 ക​ളി​കളി​ല്‍ 34 ജ​യം ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു.

ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ നേ​ടി​യ ജ​യം ന​ല്‍കി​യ ക​രു​ത്തു​പ​യോ​ഗി​ച്ച് ആ​റു ത​വ​ണ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ കീ​ഴ​ട​ക്കാ​നാ​ണ് മി​താ​ലി രാ​ജും കൂ​ട്ട​രും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യെ തോ​ല്‍പ്പി​ക്കാ​നാ​യാ​ല്‍ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ര​ണ്ടാം ഫൈ​ന​ലി​ല്‍ ഇ​ന്ത്യ പ്ര​വേ​ശി​ക്കും. 2005ല്‍ ​ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും ഓ​സ്‌​ട്രേ​ലി​യ​യോ​ടു തോ​റ്റു.
റൗ​ണ്ട് റോ​ബി​നി​ല്‍ അ​ഞ്ചു ജ​യ​വും ര​ണ്ടു തോ​ല്‍വി​യു​മാ​യി ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഓ​സ്‌​ട്രേ​ലി​യ ആ​റു ജ​യം, ഒ​രു തോ​ല്‍വി​യു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ം. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ സെ​ഞ്ചു​റി നേ​ടി​യ മി​താ​ലി രാ​ജും അ​ര്‍ധ സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യ വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി, ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ എ​ന്നി​വ​രും ബാ​റ്റിം​ഗ് ക​രു​ത്തു തെ​ളി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍മാ​ര്‍ മി​ക​ച്ച പ​ന്തേ​റാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.


ബൗ​ളിം​ഗി​ല്‍ ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ത​ന്നെ അ​ഞ്ചു വി​ക്ക​റ്റ് പ്ര​ക​ട​നം ന​ട​ത്തി​യ ഇ​ടം​ക​യ്യ​ന്‍ സ്പി​ന്ന​ര്‍ രാ​ജേ​ശ്വ​രി ഗെ​യ്ക്‌​വാ​ദ് ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വ​ന്‍ ജ​യം ന​ല്‍കു​ന്ന​തി​ന് വ​ലി​യ പ​ങ്ക് വ​ഹി​ച്ചു. ജൂ​ല​ന്‍ ഗോ​സ്വാ​മി​യും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങി​യി​രു​ന്നു.

ഇ​വ​ര്‍ക്കൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ​യു​ള്ള റൗ​ണ്ട് റോ​ബി​നി​ല്‍ സെ​ഞ്ചു​റി നേ​ടി​യ പൂ​നം റൗ​ത്തി​ന്് ഒ​രു​ക്ക​ല്‍ക്കൂ​ടി മി​ക​വി​ലെ​ത്താ​നാ​യാ​ല്‍ ഇ​ന്ത്യ​ക്ക് ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ജ​യം സ്വ​ന്ത​മാ​ക്കാ​നാ​കും. റൗ​ണ്ട് റോ​ബി​ന്‍ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍നി​ന്നേ​റ്റ എ​ട്ടു വി​ക്ക​റ്റ് തോ​ല്‍വി​ക്ക് ഒ​രു പ​ക​രം വീ​ട്ട​ല്‍ കൂ​ടി​യാ​കും ഇ​ന്ത്യ​ക്ക്. അ​തു​കൊ​ണ്ട് ഇ​ന്ത്യ​ക്കു സ​ര്‍വ മേ​ഖ​ല​യി​ലും മി​ക​വി​ലെ​ത്തി​യേ പ​റ്റൂ. ഓ​പ്പ​ണ​ര്‍ സ്മൃ​തി മാ​ന്ദാ​ന​യും ഫോ​മി​ലെ​ത്തു​മെ​ന്നാ​ണ് ഇ​ന്ത്യ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഏ​ഴാ​മ​ത്തെ ലോ​ക കി​രീ​ടം തേ​ടി​യി​റ​ങ്ങു​ന്ന ഓ​സ്‌​ട്രേ​ലി​യ​യു​ടെ പ​തി​നൊ​ന്നാ​മ​ത്തെ സെ​മി ഫൈ​ന​ലാ​ണ്. റൗ​ണ്ട് റോ​ബി​നി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ഓ​സ്‌​ട്രേ​ലി​യ​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ത​ള്ളി​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.