പതഞ്ജലിക്ക് തിരിച്ചടി: 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി
പതഞ്ജലിക്ക് തിരിച്ചടി:  14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി
Wednesday, May 1, 2024 2:08 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത​ഞ്ജ​ലി​യു​ടെ ദി​വ്യ ഫാ​ർ​മ​സി നി​ർ​മി​ക്കു​ന്ന 14 ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് അ​ടി​യ​ന്ത​ര പ്രാ​ബ​ല്യ​ത്തോ​ടെ റ​ദ്ദ് ചെ​യ്ത​താ​യി ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ൻ​സിം​ഗ് ബോ​ഡി സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ് മൂ​ലം സ​മ​ർ​പ്പി​ച്ചു.

പ​ത​ഞ്ജ​ലി​ക്കെ​തി​രേ ന​ട​പ​ടി വൈ​കി​പ്പി​ച്ച​തി​ൽ മാ​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ക​ന്പ​നി​യു​ടെ സ​ഹ സ്ഥാ​പ​ക​ൻ ബാ​ബ രാം​ദേ​വി​നെ​തി​രേ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​യ്ക്കെ​തി​രേ​യും ഹ​രി​ദ്വാ​ർ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പാ​കെ ക്രി​മി​ന​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

ദൃ​ഷ്ടി ഐ ​ഡ്രോ​പ്പ്, സ്വ​സാ​രി ഗോ​ൾ​ഡ്, സ്വ​സാ​രി വ​തി, ബ്രോ​ങ്കോം, സ്വ​സാ​രി പ്ര​വാ​ഹി, സ്വ​സാ​രി അ​വ​ലേ, മു​ക്ത വ​തി എ​ക്സ്ട്രാ പ​വ​ർ, ലി​പി​ഡോം, ബി​പി ഗ്രി​റ്റ്, മ​ധു​ഗ്രി​റ്റ്, മ​ധു​നാ​ശി​നി വാ​തി എ​ക്സ്ട്രാ പ​വ​ർ, ലി​വാ​മൃ​ത് അ​ഡ്വാ​ൻ​സ്, ലി​വോ​ഗ്രി​റ്റ്, ഇ​യെ ഗോ​ൾ​ഡ് എ​ന്നി​വ നി​രോ​ധി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് കാ​ട്ടി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നാ​ണ് പ​ത​ഞ്ജ​ലി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി അ​യ​ച്ച നോ​ട്ടീ​സി​നോ​ട് പ്ര​തി​ക​രി​ക്കാ​തി​രു​ന്ന പ​ത​ഞ്ജ​ലി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്. പ​ത​ഞ്ജ​ലി​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.