വിമാനയാത്രക്കാരന്‍ വിഴുങ്ങിയ 250 ഗ്രാം സ്വര്‍ണം പിടിച്ചു
Thursday, October 2, 2014 12:30 AM IST
നെടുമ്പാശേരി: മലേഷ്യയില്‍ നിന്നെത്തിയ വിമാനയാത്രക്കാരന്‍ വിഴുങ്ങിയ 250 ഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ കസ്റംസ് വിഭാഗം പിടിച്ചു. മലിന്‍ഡോ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റില്‍ ക്വാലലംപൂരില്‍ നിന്നെത്തിയ തമിഴ്നാട് രാമനാഥപുരം സ്വദേശി ബഷീര്‍ (28) ആണ് സ്വര്‍ണം വിഴുങ്ങിയിരുന്നത്. എട്ടു സ്വര്‍ണ ഉരുളകളാണ് വയറ്റില്‍ നിന്നു കിട്ടിയത്. സ്വര്‍ണം കണ്ടുകെട്ടി.