ഗതാഗത നിയന്ത്രണം
Friday, August 28, 2015 12:13 AM IST
കോട്ടയം: ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റെയില്‍വേമേല്‍പ്പാലം പൊളിച്ചുപണിയുന്നതിനാല്‍ തുരുത്തി-മലകുന്നം റോഡിലെ ഗതാഗതം നിരോധിച്ചു.
മലകുന്നത്തിനു പോകേണ്ട വാഹനങ്ങള്‍ തുരുത്തി-ചിറവുംമുട്ടം ക്ഷേത്രത്തിന്റെ മുമ്പിലൂടെയുള്ള റോഡുവഴി പോകണം. ഈ നിയന്ത്രണം ആറുമാസം തുടരും. സെപ്റ്റംബര്‍ രണ്ടിന് മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിക്കും.