കഞ്ചാവുമായി മധുര സ്വദേശി പിടിയിൽ
Thursday, February 23, 2017 3:25 PM IST
കൊച്ചി: തേവരയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി മധുര സ്വദേശി പിടിയിൽ. മധുര മരിയനാഥപുരം വണ്ടിക്കാര വീട്ടിൽ ലാസറാണ് എക്സൈസിന്റെ പിടിയിലായത്. എറണാകുളം ഷാഡോ എക്സൈസ് ടീം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തേവര ജംഗ്ഷനിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.