ന്യൂഡല്‍ഹി: യുവാവിന്റെ തിരിച്ചറിയാനാകാത്ത മൃതദേഹം ഉദ്യോഗ്ഭവനില്‍ കണ്െടത്തി. റിപ്പബ്ളിക് ദിന പരേഡിന് മണിക്കൂറുകള്‍ മുമ്പാണു സംഭവം. പരേഡിന്റെ പ്രധാന വേദിയായ രാജ്പഥില്‍ നിന്നു നൂറു മീറ്റര്‍ മാത്രം അകലെയാണു ഉദ്യോഗ്ഭവന്‍. ഇരുപതു വയസു പ്രായം തോന്നിക്കുന്ന യുവാവിന്റെ ശരീരമാസ കലം പരിക്കേറ്റ പാടുകളുണ്ടായിരുന്നു. തലയ്ക്കും ക്ഷതമേറ്റിരുന്നു.