ബംഗളൂരു: യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കുക എന്നതു സര്‍ക്കാരിന്റെ കടമയാണെന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. എംബസിയുമായി സര്‍ക്കാര്‍ മൂന്നുവട്ടം ചര്‍ച്ച നടത്തിയതായും വിദേശകാര്യമന്ത്രാലയവുമായി നിരന്തരബന്ധം പുലര്‍ത്തുന്നതായും ഗൌഡ പറഞ്ഞു.