പഞ്ചാബിലെ ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിച്ചു
Wednesday, October 14, 2015 12:40 AM IST
ചണ്ഡിഗഡ്: പഞ്ചാബില്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞുകൊണ്ട് ഒരാഴ്ചയായി നടന്നുവന്ന കര്‍ഷകസമരം അവസാനിപ്പിച്ചു. എന്നാല്‍ ട്രെയിന്‍തടയല്‍ മാത്രമേ അവസാനിപ്പിച്ചിട്ടുള്ളുവെന്നും നഷ്ടപരിഹാരം സംബന്ധിച്ച് എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നും തൊഴിലാളിയൂണിയന്‍ നേതാക്കള്‍ അറിയിച്ചു. റെയില്‍വേയ്ക്ക് 150കോടിരൂപ നഷ്ടമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.