ഡിഎൽഎഫിനു സുപ്രീംകോടതിയുടെ അന്ത്യശാസനം
Friday, August 26, 2016 12:57 PM IST
ന്യൂഡൽഹി: കരാർ പ്രകാരം ഫ്ളാറ്റുകൾ കൈമാറാത്തതിനു റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ഡിഎൽഎഫിനു സുപ്രീം കോടതിയുടെ അന്ത്യശാസനം. ഹരിയാന പഞ്ച്കുലയിലെ 50 അപ്പാർട്ട്മെന്റുകൾ നവംബറിനു മുമ്പ് കൈമാറണമെന്നു നിർദേശിച്ച കോടതി, കാലതാമസം ഉണ്ടാക്കിയതിനു ഒൻപത് ശതമാനം പലിശ നഷ്‌ടപരിഹാരമായി നൽകണമെന്നും ഉത്തരവിട്ടു.