വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ വംശജനായ ആമി ബെര സീറ്റ് നിലനിര്‍ത്തി. കലിഫോര്‍ണിയയില്‍നിന്നു വെറും 1432 വോട്ട് ഭൂരിപക്ഷത്തിലാണു ഡെമോക്രാറ്റ് ആയ ബെര ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ അഞ്ചിനായിരുന്നു വോട്ടെടുപ്പ്.