കറാച്ചി: അതിര്‍ത്തികടന്നു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് നൂറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സിന്ധ് പ്രവിശ്യയില്‍നിന്ന് പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറസ്റ് ചെയ്തു. ഇവരെ പിന്നീട് കറാച്ചി പോലീസിനു കൈമാറി. 12 ബോട്ടുകളും പിടിച്ചെടുത്തതായി റേഡിയോ പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.