കാബൂൾ: തെക്കൻ അഫ്ഗാനിസ്‌ഥാനിൽ ഒരു പോലീസുകാരൻ സഹപ്രവർത്തകരായ എട്ടു പോലീസുകാരെ വെടിവച്ചുകൊന്നു. സാബൂൾ പ്രവിശ്യയിലെ ക്വലത് ചെക്കുപോസ്റ്റിലാണു സംഭവം. അക്രമി തോക്കുമായി വാഹനത്തിൽ രക്ഷപ്പെട്ടെന്ന് സാബൂൾ പോലീസ് മേധാവി അറിയിച്ചു.