മൊസൂളിൽ 40 പേരെ ഐഎസ് വധിച്ചു
Monday, August 22, 2016 12:11 PM IST
ദുബായ്: ഇറാക്കിലെ മൊസൂൾ നഗരത്തിൽ 40 പേരെ ഐഎസ് ഭീകരർ വധിച്ചു. ഐഎസിനെതിരേ ഗൂഢാലോചന നടത്തിയവരെയാണു ഞായറാഴ്ച തലയ്ക്കു വെടിവച്ചു കൊന്നതെന്ന് സിൻഹുവാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
വധിക്കപ്പെട്ടവരിൽ മിക്കവരും മുൻ സുരക്ഷാ ഉദ്യോഗസ്‌ഥരാണ്. മൊസൂളിൽനിന്നു പലായനം ചെയ്യാൻ ഇവർ പലരെയും സഹായിച്ചെന്നാണ് ആരോപണം.