തിരുവനന്തപുരം ഇന്ത്യയിലെ ആദ്യ ഉത്തരവാദ ഷോപ്പിംഗ് ഇടനാഴി
Tuesday, December 25, 2012 10:16 PM IST
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഉത്തരവാദ ഷോപ്പിംഗ് ഇടനാഴി (ഞലുീിശെയഹല ടവീുുശിഴ ഇീൃൃശറീൃ) ആയി തിരുവനന്തപുരം മാറി. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ ഭാഗമായി ഇതിന്റെ പ്രഖ്യാപനം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവശേഷി വികസനവകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍ നിര്‍വഹിച്ചു.ജികെഎസ്എഫ് - ആര്‍എസ്സി ലോഗോയും എംഫ്ളിന്റ് മീഡിയ ഡോട്ട്കോം തയാറാക്കിയ അനിമേഷന്‍ സന്ദേശവും മന്ത്രി പ്രകാശനം ചെയ്തു.


കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, പ്രോജക്ട് ഹെഡ് ആഷര്‍ ഫ്രാന്‍സിസ് എന്നിവര്‍ ആശയാവിഷ്കരണം നടത്തി. ജികെഎസ്എഫ് സ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന്‍, പ്രസ്ക്ളബ്ബ് പ്രസിഡന്റ് പ്രദീപ് പിള്ള, എംഫ്ളിന്റ് മീഡിയ ഡോട്ട്കോം ചീഫ് എഡിറ്റര്‍ പി.വി. മുരുകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.