കര്‍ണാടകയിലെ ഖനന നിരോധനം ആദായ നികുതി വകുപ്പിനു നഷ്ടം വരുത്തി
ബാംഗളൂര്‍: കര്‍ണാടകയിലും ഗോവയിലും ഖനനത്തിന് സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയതോടെ 3000 കോടിയുടെ ആദായനികുതി വരുമാനം പ്രതിസന്ധിയിലായി.

മേഖലയിലെ മൊത്തം നികുതി സമാഹരണത്തിന്റെ 14% ഖനന മേഖലയില്‍ നിന്നാണ്. ഇത് രണ്ടു ശതമാനത്തിലേക്കു താഴ്ന്നിരിക്കുകയാണെന്നു ബാംഗളൂര്‍-1 ആദായനികുതി വകുപ്പ് ചീഫ് കമ്മീഷണര്‍ കെ. സത്യനാരായണ പറഞ്ഞു. വരുമാന നഷ്ടം 2500 കോടി രൂപ മുതല്‍ 3000 കോടി രൂപ വരെയാകാം. കര്‍്ണാടകയിലെ ബെല്ലാരിയുടെ ഖനന കേന്ദ്രം. കര്‍ണാടകയും ഗോവയും ചേരുമ്പോള്‍ നികുതി വരുമാനത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താണ്. മേഖലയില്‍ നിന്ന് ഈ സാമ്പത്തികവര്‍ഷം മൊത്തം 53000 കോടിയാണ് ആദായനികുതി ലക്ഷ്യമിട്ടത്. ഇതുവരെ 32,830 കോടി രൂപയാണു ലഭിച്ചത്.