മുത്തൂറ്റ് മോട്ടോഴ്സ് റേഞ്ച് റോവര്‍ ഇവോഗ് വിപണിയിലിറക്കി
മുത്തൂറ്റ് മോട്ടോഴ്സ് റേഞ്ച് റോവര്‍ ഇവോഗ് വിപണിയിലിറക്കി
Tuesday, January 22, 2013 10:16 PM IST
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഓട്ടോമൊട്ടീവ് ഡിവിഷനായ മുത്തൂറ്റ് മോട്ടോഴ്സും ജാഗ്വാര്‍ ലാന്‍ഡ്റോവറും ചേര്‍ന്ന് ലോകത്തെ തന്നെ ഏറ്റവും ആധുനികമായ റേഞ്ച് റോവറിന്റെ പുത്തന്‍ മോഡലായ ഇവോഗ് കേരള വിപണിയിലെത്തിച്ചു.

40 വര്‍ഷം മുന്‍പ് രൂപം കൊണ്ട റേഞ്ച് റോവറില്‍ നിരന്തരമായ പരിഷ്ക്കാരങ്ങള്‍ വരുത്തിയാണ് എസ്യുവി ആഡംബരത്തിലെ അവസാനവാക്കെന്ന പോലെ റേഞ്ച് റോവര്‍ ഇവോഗ് എന്ന നാലാം തലമുറ വാഹനത്തിനു രൂപം നല്‍കിയിട്ടുള്ളത്.

ഭാരം കുറഞ്ഞ അലുമിനിയം ബോഡിയുമായി പുറത്തിറങ്ങുന്ന ലോകത്തിലെതന്നെ പ്രഥമ എസ്യുവി ആണിതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.എംവൈ 13 ന്യൂഫ്രീലാന്‍ഡര്‍, എട്ടു ഗിയറോടുകൂടിയ 2.2 എക്സ് എഫ് വാഹനത്തിന്റെ പുതിയ മോഡല്‍ എന്നിവ വരും മാസങ്ങളില്‍ത്തന്നെ ആഭ്യന്തര വിപണിയിലെത്തിക്കാന്‍ ലാന്‍ഡ്റോവര്‍ ഉദ്ദേശിക്കുന്നുണ്ട്.


ജെഎല്‍ആറിന്റെ കേരളത്തിലെ ഏക ഡീലറായി മുത്തൂറ്റ് മോട്ടോഴ്സ് നിരവധി പ്രീമിയം, ലക്ഷ്വറി കാറുകള്‍ വിപണിയിലെത്തിച്ചു.പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, റേഞ്ച് റോവര്‍ വോഗ്, ലാന്‍ഡ്റോവര്‍ ഡിസ്കവറി, ലാന്‍ഡ്റോവര്‍ ഫ്രീലാന്‍ഡര്‍, ജാഗ്വര്‍ എക്സ് ജെ, എക്സ് ഇ, എക്സ് എഫ് മോഡലുകള്‍ എന്നിവ ഇതിനകം കൊച്ചി വൈറ്റിലയില്‍ ദേശീയപാത ബൈപാസിലുള്ള ഡീലര്‍ഷിപ്പ് വഴി വിപണിയിലെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.