വിദേശ നിക്ഷേപം: കഷ്ടകാലം പിന്നിട്ടെന്ന് കേന്ദ്രസര്‍ക്കാര്‍
Thursday, February 28, 2013 10:15 PM IST
ന്യൂഡല്‍ഹി: രാജ്യത്തിനു പോയവര്‍ഷം വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ മോശമായിരുന്നുവെന്നു കേന്ദ്രസര്‍ക്കാര്‍. ആഗോള സാമ്പത്തികമാന്ദ്യമാണ് ഇതിനു കാരണമായത്. ഫാക്ടറി ഉത്പാദന മേഖലയ്ക്കു മാത്രമായി വിദേശനിക്ഷേപ നയം ആവിഷ്്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു വാണിജ്യമന്ത്രി ആനന്ദ് ശര്‍മ രാജ്യസഭയില്‍ അറിയിച്ചു.

രാജ്യത്ത് നിക്ഷേപം വര്‍ധിക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ലോക സാമ്പത്തികമാന്ദ്യം കാരണമാണു ഫാക്ടറി ഉത്പാദനത്തില്‍ പ്രതിസന്ധി ഉണ്ടായത്. കഴിഞ്ഞ പത്തുവര്‍ഷമായി ആഭ്യന്തര ഉത്പാദനത്തില്‍ ഈമേഖലയുടെ പങ്ക് 15-16 ശതമാനമായി തുടരുകയാണ്. 11% തൊഴിലവസരമാണ് ഈ മേഖല നല്‍കുന്നത്. അതു വളരുന്നില്ലെന്നു പറയുന്നതു ശരിയല്ല.


ജിഡിപി നിരക്ക് വര്‍ധിച്ചിട്ടുണ്െടങ്കില്‍ അതു ഫാക്ടറി മേഖലയുടെ വളര്‍ച്ചയുടെ ഭാഗമാണ്. 2011 ല്‍ കൊണ്ടുവന്ന ദേശീയ ഫാക്ടറി ഉത്പാദന നയത്തിന്റെ ലക്ഷ്യം ഫാക്ടറി മേഖലയുടെ പങ്ക് ആഭ്യന്തര ഉത്പാദനത്തിന്റെ 25 ശതമാനമായി ഉയര്‍ത്തുക എന്നതായിരുന്നു. പത്തുവര്‍ഷത്തിനുള്ളില്‍ പത്തുകോടി തൊഴിലവസരവും ഇക്കൂട്ടത്തില്‍പ്പെടുന്നതായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.