മുംബൈ: വീഡിയോകോണ്‍ കമ്പനി പുതിയ 4 കെ അള്‍ട്ര ഹൈ ഡെഫിനിഷന്‍ (യുഎച്ച്ഡി) സ്മാര്‍ട് ടിവി പുറത്തിറക്കി. ദീപാവലിയോടെ രാജ്യത്തെ 100 നഗരങ്ങളില്‍ സ്മാര്‍ട് ടിവി എത്തിക്കാനാണു പരിപാടി. ഔറംഗബാദിലെ പ്ളാന്റിലാണ് ഈ ടിവി നിര്‍മിക്കുന്നത്. 3 ഡി ഗെയിം, ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയ സൌകര്യങ്ങളുള്ളതാണ്.