ഒഎന്‍ജിസി 81,890 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു
Sunday, September 21, 2014 11:15 PM IST
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എണ്ണ പ്രകൃതിവാതക കോര്‍പറേഷന്‍(ഒഎന്‍ജിസി) 81,890 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള എണ്ണക്കിണറുകളും വാതകക്കിണറുകളും പഴക്കം ചെന്ന സാഹചര്യത്തില്‍ പുതിയവ കണ്െടത്തുന്നതിനും സമീപകാലത്തു നിര്‍മിച്ചവയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് ഇത്രയും തുകയുടെ നിക്ഷേപമിറക്കുന്നതെന്നു ചെയര്‍മാനും എംഡിയുമായ ദിനേശ് കെ. സറാഫ് ഓഹരി ഉടമകളുടെ വാര്‍ഷികയോഗത്തില്‍ പറഞ്ഞു.


നിലവിലുള്ള എണ്ണ, വാതകപ്പാടങ്ങളുടെ ശേഷി ഉപയോഗിക്കുന്നതിനു ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഒഎന്‍ജിസി ഉപയോഗിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 74.6 കോടി ടണ്‍ ആയിരുന്നു മൊത്ത ഉത്പാദനം. ആകെ ക്രൂഡ് ഉത്പാദനത്തിന്റെ 33 ശതമാനമാണിത്. 24 പദ്ധതികളിലായി 41,316 കോടി രൂപ ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞു. അതില്‍ 19 എണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.