ഐഡിയ പ്രീപെയ്ഡ് റീചാര്‍ജുകള്‍ ഇനി പോസ്റ് ഓഫീസുകള്‍ വഴിയും
ഐഡിയ പ്രീപെയ്ഡ് റീചാര്‍ജുകള്‍ ഇനി പോസ്റ് ഓഫീസുകള്‍ വഴിയും
Sunday, September 21, 2014 11:14 PM IST
കൊച്ചി: പ്രമുഖ മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലാറിന്റെ പ്രീപെയ്ഡ് റീചാര്‍ജുകള്‍ കേരളത്തിലെ മുഴുവന്‍ പോസ്റ് ഓഫീസുകള്‍ വഴിയും ഇനി ലഭിക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പങ്കാളിത്ത സംരംഭമെന്നു കമ്പനി വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ 1505 കംപ്യൂട്ടര്‍വത്കൃത പോസ്റ് ഓഫീസുകളില്‍ നിന്നു പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ക്കുള്ള റീചാര്‍ജുകള്‍ വാങ്ങാന്‍ ഐഡിയ വരിക്കാര്‍ക്ക് ഇത് അവസരമൊരുക്കും. സംസ്ഥാനത്തെ വിദൂര സ്ഥലങ്ങളിലുള്ള ഐഡിയ ഉപയോക്താക്കള്‍ക്ക് ഏതു തുകയിലുള്ള റീചാര്‍ജും തൊട്ടടുത്തുള്ള പോസ്റ് ഓഫീസിലെത്തി നടത്താനാകും.


തുടക്കത്തില്‍ 389 ദക്ഷിണ മേഖലാ പോസ്റ് ഓഫീസുകളില്‍ 125 ഇടങ്ങളില്‍ വിവിധ തുകകളിലുള്ള ഫ്ളെക്സി റീചാര്‍ജുകള്‍ ലഭ്യമാക്കും.

ഇതു പിന്നീട് സംസ്ഥാനത്തെ മുഴുവന്‍ കംപ്യൂട്ടര്‍വല്‍കൃത പോസ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഐഡിയ സെല്ലുലാര്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.