ഭാരതീയ മഹിള ബാങ്ക് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Wednesday, October 1, 2014 12:13 AM IST
കൊച്ചി: ഭാരതീയ മഹിള ബാങ്കിന്റെ 30-ാം ബ്രാഞ്ച് കൊച്ചിയില്‍ ഇടപ്പള്ളി ചങ്ങമ്പുഴ സമാധി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഉടന്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൌകര്യങ്ങളും മറ്റു സേവനങ്ങളും ആരംഭിക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ സിഎംഡി പറഞ്ഞു. വനിതകളെ സംരംഭകരാക്കി മാറ്റുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാങ്ക് പിന്തുണ നല്കുന്നുണ്െടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും സേവനം ലഭ്യമാക്കുതോടൊപ്പം സൌജന്യ പരിശോധനാ വൌച്ചറുകള്‍, രോഗത്തെപ്പറ്റിയുള്ള പ്രധാന വസ്തുതകള്‍, ലേഖനങ്ങള്‍, വിദഗ്ധരുടെ ഉദ്ധരണികള്‍ എന്നിവ വിതരണം ചെയ്യും. മൂന്നു വര്‍ഷം മുന്‍പ് യുഎഇയില്‍ ആരംഭിച്ച പദ്ധതി കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിലും ഊര്‍ജിതമായി നടന്നുവരുന്നു. 10 രാജ്യങ്ങളില്‍ 95 ഷോറൂമുകളിലായി ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വിശാലമായ ശൃംഖലകളിലൂടെ പദ്ധതി ആഗോളതലത്തില്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സോണിയ ജോണ്‍ പോള്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.