ലുലു മാളില്‍ ഐസ് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നടന്നു
Sunday, November 23, 2014 12:24 AM IST
കൊച്ചി: പ്രഥമ സംസ്ഥാന ഐസ് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ് ലുലുമാളിലെ 'സ്പാര്‍ക്കീസ്' ഐസ്്കേറ്റിംഗ് റിംഗില്‍ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പതിലേറെ മല്‍സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലുലു സ്പാര്‍ക്കീസ് മാനേജര്‍ അംബികാ പതി, അസിസ്റന്റ് ഓപ്പറേഷന്‍സ് മാനേജര്‍ എബിസണ്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മണികണ്ഠന്‍, സംസ്ഥാന ഐസ് സ്കേറ്റിംഗ് അസോസിയേഷന്‍ ഭാര്‍വാഹികളായ ബിജുരാജന്‍, അഡ്വ. മാത്തൂര്‍ സുരേഷ് എന്നിവര്‍ സംബന്ധിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ അഭിജിത്ത് അമല്‍രാജ്, പ്രണവ് അമല്‍രാജ്, എ. അനന്തു, എവിന്‍ കോശി തോമസ്, ജെറി വര്‍ഗീസ്, ഗൌതം രാജീവ്, ഹരിഹരന്‍, ഹഫ്ന ഹനീഫ, അശ്വതി ബോസ്, ജാനകി നായര്‍ എന്നിവര്‍ വിജയികളായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.