ജിയോജിത്ത് കോംട്രേഡ് ഇനി മുതല്‍ ജിയോഫിന്‍ കോംട്രേഡ്
ജിയോജിത്ത് കോംട്രേഡ് ഇനി മുതല്‍ ജിയോഫിന്‍ കോംട്രേഡ്
Wednesday, November 26, 2014 10:58 PM IST
കൊച്ചി: ഇന്ത്യന്‍ ഉത്പന്ന അവധി വ്യാപാര രംഗത്തെ മുന്‍നിര സ്ഥാപനമായ ജിയോജിത്ത് കോംട്രേഡ് ലിമിറ്റഡിന്റെ പേര് ഇന്നു മുതല്‍ ജിയോഫിന്‍ കോംട്രേഡ് ലിമിറ്റഡ് എന്നായിരിക്കുമെന്നു പ്രഖ്യാപിച്ചു. കമ്പനിയുടെ റീ-ബ്രാന്‍ഡിംഗ് പ്രക്രിയകളുടെ ഭാഗമായാണു പേരുമാറ്റം.

കമ്പനിയുടെ ഘടനയിലും ഭാവി തന്ത്രങ്ങളിലും വരുത്തുന്ന മാറ്റങ്ങളുടെ തുടര്‍ച്ചയാണിതെന്നും ഉത്പന്ന ഗവേഷണം, ബ്രോക്കിംഗ്, ഉത്പന്നങ്ങളുടെ ശേഖരണവും ഡെലിവറിയും എന്നിവ അടക്കമുള്ള ഉപദേശക, ഇടത്തട്ടു സേവനങ്ങളും ഉത്പന്ന വ്യാപാര രംഗത്ത് കമ്പനി തുടരുന്ന സേവനങ്ങളുടെ ഭാഗമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.


ജിയോഫിന്‍ കോംട്രേഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ഗിരീഷ് ദേവ് നിയമിതനായി. ഉത്പന്ന ട്രേഡിംഗ് രംഗത്തും ഓഹരി വിപണന രംഗത്തും വിപുലമായ അനുഭവ സമ്പത്തുള്ള ഗിരീഷ് ദേവ് കാപ്പിറ്റല്‍ ഫസ്റ് കമ്മോഡിറ്റീസ് ഡയറക്ടര്‍, നെറ്റ്വര്‍ത്ത് ഗ്രൂപ്പ് ഇഡിയും സിഇഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് ഉത്പന്ന വ്യാപാര രംഗത്ത് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന നീക്കങ്ങളാണു നടത്തുന്നതെന്ന് ജിയോജിത്ത് കോംട്രേഡ് മുഴുവന്‍ സമയ ഡയറക്ടര്‍ സി.പി. കൃഷ്ണന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.