ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ തിങ്കളാഴ്ച തുടങ്ങും
Thursday, November 27, 2014 1:20 AM IST
കോട്ടയം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡിസംബര്‍ ഒന്നിനു നെഹ്റു സ്റ്റേഡിയത്തില്‍ തുടങ്ങും. വൈകുന്നേരം ആറിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യാപാരികളും ഉദ്യോഗസ്ഥരും ഉപഭോക്തൃസമൂഹവും ഉള്‍പ്പെടെ മടങ്ങുന്ന 30,000 ഓളം പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, ഡോ.എം.കെ. മുനീര്‍ എന്നിവര്‍ പ്രസംഗിക്കും. ഉദ്ഘാടനശേഷം കലാഭവന്‍ മണി, വിജയ് യേശുദാസ്, അന്‍വര്‍ സാദത്ത്, സിതാര, സയനോര എന്നിവരുടെ ഗാനമേള നടക്കും. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെയാണു ഷോപ്പിംഗ് ഫെസ്റ്റിവല്‍. സമാപനവും മെഗാ നറുക്കെടുപ്പും ജനുവരി മൂന്നാം വാരത്തില്‍ നടക്കും. 35000 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലുള്ള വേദിയാണ് ഉദ്ഘാടനത്തിനായി നെഹ്റു സ്റേഡിയത്തില്‍ ഒരുക്കുന്നത്.


പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ എ. അജിത് കുമാര്‍, ജികെഎസ്എഫ് ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ വിജയന്‍, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, പ്രസ് ക്ളബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.