കുറഞ്ഞ വളര്‍ച്ചാനിരക്കില്‍ നിന്നു പുറത്തുകടക്കണം: രംഗരാജന്‍
Saturday, November 29, 2014 11:33 PM IST
ചെന്നൈ: കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയില്‍ നിന്നു രാജ്യം കഴിയുന്നത്ര വേഗത്തില്‍ പുറത്തുകടക്കണമെന്നു പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി മുന്‍ ചെയര്‍മാന്‍ സി. രംഗരാജന്‍ അഭിപ്രായപ്പെട്ടു. നിക്ഷേപങ്ങള്‍ക്കു പൂര്‍ണമായ തോതില്‍ ഫലപ്രാപ്തിയുണ്ടായാലേ വളര്‍ച്ചാനിരക്ക് ഉയരുകയുള്ളൂവെന്നും മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്റേണല്‍ ഓഡിറ്റേഴ്സ് ചെന്നൈയില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.