ക്രെഡായ് പ്രോപ്പര്‍ട്ടി ഷോ ഇന്നു സമാപിക്കും
ക്രെഡായ് പ്രോപ്പര്‍ട്ടി ഷോ ഇന്നു സമാപിക്കും
Sunday, December 28, 2014 12:12 AM IST
കൊച്ചി: ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡായിയുടെ (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കൊച്ചി ചാപ്റ്റര്‍ കോട്ടയത്ത് നടത്തുന്ന പ്രോപ്പര്‍ട്ടി ഷോ ഇന്നു സമാപിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ പ്രോപ്പര്‍ട്ടി ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം നഗരത്തില്‍ നിന്നും അടുത്ത പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ജനങ്ങളാണ് പ്രോപ്പര്‍ട്ടി ഷോയില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.


തിരുനക്കര മൈതാനത്ത് ആരംഭിച്ച പ്രോപ്പര്‍ട്ടി ഷോയില്‍ പ്രമുഖ ബില്‍ഡര്‍മാരുടെ മികച്ച പ്രൊജക്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായുള്ള ഏറ്റവും വലിയ പ്രൊജക്ടുകള്‍ പരിചയപ്പെടുവാനും താരതമ്യം ചെയ്യുവാനും ധനകാര്യ സ്ഥാപങ്ങളില്‍ നിന്നു ഭവനവായാപ ലഭിക്കുന്നതിനുമുള്ള സൌകര്യവും പ്രോപ്പര്‍ട്ടി ഷോയില്‍ ഒരുക്കിയിട്ടുണ്ട്.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം എട്ടു വരെയാണ് സന്ദര്‍ശനസമയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.