'ക്രിസ്മസ് @ ലുലു': ഫിയറ്റ് അവന്‍ച്യുറ മനോജ് തോമസിന്
 ക്രിസ്മസ് @ ലുലു : ഫിയറ്റ് അവന്‍ച്യുറ മനോജ് തോമസിന്
Sunday, January 25, 2015 11:13 PM IST
കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇടപ്പള്ളി ലുലു മാളില്‍ നടത്തിയ ക്രിസ്മസ് @ ലുലു' ഷോപ്പിംഗ് ഫെസ്റിവലിലെ സമ്മാന ജേതാക്കളെ തെരഞ്ഞെടുത്തു. മെഗാ ബംബര്‍ സമ്മാനമായ ഫിയറ്റ് അവന്‍ച്യുറ കാര്‍ എറണാകുളം വൈപ്പിന്‍ സ്വദേശി മനോജ് തോമസിന് ലഭിക്കും. ബംബര്‍ സമ്മാനങ്ങളായ മഹീന്ദ്ര സെന്‍ച്യൂറോ റോക്ക്സ്റാര്‍ എ.എം. സജീവിനും മഹീന്ദ്ര റോഡിയോ യൂസോ കമറുന്നീസ ജലീലിനും ലഭിക്കും. പ്രോത്സാഹന സമ്മാനമായ ക്വാലാലംപൂര്‍ യാത്രയ്ക്ക് വി. ജെസിയെയും തെരഞ്ഞെടുത്തു.


ഗിരീഷ് കുമാര്‍, സി.പി. അമീന്‍ ഇഷാക്ക്, ഗോകുല്‍, എസ്. ജുനൈദ്, വെളുമല എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനമായി അഞ്ചു പാനസോണിക് സ്മാര്‍ട്ട് ഫോണുകളും ലഭിക്കും. നടന്‍ സ്ഫടികം ജോര്‍ജാണ് വിജയികളെ തെരഞ്ഞെടുത്തത്. ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.