ഡാറ്റാ കേരള സ്മാര്‍ട്ട് ഫെസ്റിന്റെ ബംബര്‍ നറുക്കെടുപ്പ് നാളെ
Sunday, January 25, 2015 11:15 PM IST
കോട്ടയം: ഷോപ്പിംഗ് ആഘോഷമാക്കിമാറ്റിയ ഡാറ്റാ കേരള സ്മാര്‍ട്ട് ഫെസ്റിന്റെ ബംബര്‍ നറുക്കെടുപ്പ് 26-നു നടക്കും. ഏഴുമാസത്തിലധികം നീണ്ട കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കമെന്ന ഖ്യാതിയും സ്മാര്‍ട്ട് ഫെസ്റ് സ്വന്തമാക്കി. 608 ഷോപ്പുകളാണ് ഡീലേഴ്സ് അസോസിയേഷന്റെ സ്മാര്‍ട്ട് ഫെസ്റില്‍ പങ്കെടുത്തത്.

ഉപഭോക്താക്കള്‍ക്ക് 25 കോടി രൂപയിലധികമുള്ള സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്. ഒന്നാംസമ്മാനമായി ബെന്‍സ് കാറും രണ്ടാം സമ്മാനമായി 25 ഹ്യൂണ്ടായ് ഇയോണ്‍ കാറുകളും മൂന്നാം സമ്മാനമായി 50 നാനോ കാറുകളും നാലാം സമ്മാനമായി 100 ഹോണ്ട ബൈക്കുകളും ആണ് മെഗാ സമ്മാനങ്ങളായി സമ്മാനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓരോ 5000 രൂപയുടെ ഷോപ്പിംഗിനും ഉറപ്പായ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭിച്ചു.


ജില്ലാതലത്തില്‍ 110 വിജയികളെ തെരഞ്ഞെടുത്തു. ശേഷിക്കുന്ന 66 വിജയികള്‍ക്കായുള്ള നറുക്കെടുപ്പ് 26-ന് എറണാകുളത്ത് ബ്യൂമോണ്ട് ദി ഫേണ്‍ ഹോട്ടലില്‍ നടക്കും. മന്ത്രി കെ.ബാബുവാണ് ബംബര്‍ വിജയിയെ തെരഞ്ഞെടുക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ പീപ്പിള്‍ ടിവിയില്‍ നറുക്കെടുപ്പ് ലൈവ് ടെലികാസ്റ് ഉണ്ടായിരിക്കുമെന്ന് ഡാറ്റാ കേരളയുടെ സംസ്ഥാന പ്രസിഡന്റ് ജോസ് ജെ.പൊന്നേഴത്ത് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.